twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാർണിവൽ: നാലുസുന്ദരികളുടെ ആഘോഷക്കാഴ്ചകൾ (സോഷ്യൽമീഡിയ അല്ല ജീവിതം) — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    എഴുത്തുകാരന്‍
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    2.5/5
    Star Cast: Leandro Neri, Lipy Adler, Nikolas Antunes, Giovana Cordeiro
    Director: Leandro Neri

    ലോകത്തിലെ തന്നെ ഏറ്റവും ജനപങ്കാളിത്തമുള്ളതും വർണശബളവുമായ ഉത്സവാഘോഷങ്ങളിൽ ഒന്നാണ് ബ്രസീലിലെ സാൽവദോർ നഗരത്തിൽ നടക്കുന്ന കാർണിവൽ. ഈയാഴ്ച്ച നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത ബ്രസീലിയൻ സിനിമയായ 'കാർണിവലി'ന് ആ പേര് മാത്രമല്ല, ബ്രസീലിയൻ കാർണിവലിന്റെ ആഘോഷപ്പൊലിമയും പാർട്ടി വൈബും സാൽവദോർ നഗരത്തിന്റെ സാംസ്കാരികപ്പലമകളും പശ്ചാത്തലമായുണ്ട്.

    ഇൻസ്റ്റഗ്രാമിൽ മൂന്നുലക്ഷത്തിഇരുപത്തിയേഴായിരം ഫോളേവേഴ്‌സ് ഉള്ള ഒരു സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ആണ് സിനിമയിലെ നായികാകഥാപാത്രമായ നീന എന്ന 23കാരി. നമ്മൾ നിത്യജീവിതത്തിൽ സ്ഥിരം കണ്ടുമുട്ടുന്ന വൈറൽ ജീവികളുടെ ഫെയ്ക്ക് ജീവിതത്തിന്റെ എല്ലാവിധം പുളിച്ചിത്തരവും നീനയ്ക്കുമുണ്ട്.. ജീവിയ്ക്കുന്നതിൽ അല്ല ക്യാമറയിലൂടെ സ്റ്റോറികൾ സൃഷ്ടിക്കുന്നതിൽ ആണ് അവളുടെ ആനന്ദം. അതിനാൽ അവൾ കാണുന്നത് കണ്ണുകൾ കൊണ്ടല്ല , ക്യാമറകൾ കൊണ്ടാണ് താനും. മില്യൺ ഫോള്ളോവേഴ്‌സ് ആണ് ലക്ഷ്യം.

    carnavalmoviereview

    കാമുകനായ മാർക്കോ തന്നെ തേച്ചതിന്റെയും തേപ്പ് മനസിലാക്കി , ജിമ്മിൽ ചെന്ന് അയാളെ പഞ്ഞിക്കിടുന്നതിന്റെ വീഡിയോ മറ്റാരോ വൈറലാക്കിയതിന്റെയും അതിലൂടെ താൻ സ്വയമൊരു മീം(meme)നായിക ആയതിന്റെയും ക്ഷീണത്തിൽ "ഫീലിംഗ് ഡിപ്രസ്ഡ്" പോസ്റ്റുകൾ വിക്ഷേപിച്ചു കൊണ്ടിരിക്കുന്ന നീനയെ കാണാനും ആശ്വസിപ്പിക്കാനും ചങ്ക് കൂട്ടുകാരികൾ മിഷേൽ, മായ്രാ, വിവി എന്നിവർ ചെല്ലുകയാണ്. എന്നാൽ വീട്ടിൽ അവർ കാണുന്നത് ആഹ്ലാദത്തിൽ ചില്ലടിച്ച് നിൽക്കുന്ന നീനയെ ആണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ അവൾക്ക് സാൽവദോറിലെ കാർണിവലിലേക്ക് ക്ഷണം കിട്ടിയിരിക്കുന്നതാണ്. കാരണം.

    സെലിബ്രിറ്റി പോപ്പ് ഗായകൻ ആയ ഫ്രെഡിയുടെ പ്രത്യേക ക്ഷണപ്രകാരം ആണ് നീന സാൽവദോറിലേക്ക് ഫ്‌ളൈറ്റ് കേറുന്നത് . അവളുടെയും മൂന്നുകൂട്ടുകാരികളുടെയും മുഴുവൻ ചെലവ് ഫ്രെഡി വകയാണ്. അവിടെ എത്തിയപ്പോഴാണ് അവൾ മനസിലാക്കുന്നത് കൂടുതൽ ഫോളോവർമാരുള്ളവർക്ക് കൂടുതൽ സ്റ്റാർ ഫെസിലിറ്റിസ് ഉണ്ട് എന്ന്. അവളുടെ, അങ്ങനെയുള്ള പല തിരിച്ചറിവുകൾ, അബദ്ധധാരണകൾ, വിഡ്ഢിത്തങ്ങൾ, കാട്ടിക്കൂട്ടലുകൾ എന്നിവയിലൂടെ സിനിമ മുന്നോട്ട് പോവുന്നു. ഫ്രെഡി അവളെ പരസ്യമായി അംഗീകരിക്കുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതും ആണ് അതിനിടയിൽ അവളുടെ രോമാഞ്ചം.

    വിർച്വൽ ആയിട്ടുള്ള ഓൺലൈൻ ജീവിതമല്ല, കൂട്ടുകാരുമൊത്തുള്ള മണ്ണിലിറങ്ങിയുള്ള ജീവിതമാണ് കൂടുതൽ മഹത്തരം എന്നാണ് സിനിമയുടെ സന്ദേശം. അത് വളരെ ആഴത്തിലൊന്നുമല്ല പറഞ്ഞിരിക്കുന്നത്. ഉപരിപ്ലവമായ അവതരണമാണ്. പക്ഷെ സിനിമ ലക്ഷ്യം വെക്കുന്ന പ്രേക്ഷകർക്ക് അത്രത്തോളം ആവശ്യമില്ലെന്ന് തോന്നുന്നു.. ആയതിനാൽ സിനിമ മൊത്തത്തിൽ ഒരു പാർട്ടി മൂഡിൽ അടിച്ചുപൊളിച്ച് ഓരോളമായിട്ടങ്ങാട്ട് പോവുകയാണ്. ആകെ മൊത്തം കളർഫുൾ.

    carnaval

    നായിക നീന ആയിട്ടുള്ള Giovana Cordeiro യും കൂട്ടുകാരികളും നായകൻമാരും എല്ലാം കളർഫുൾ. ഒരു ബോളിവുഡ് മസാലാഫ്ലിക്ക് കാണുന്ന ലാഘവത്തോടെ കണ്ടിരിക്കാവുന്ന ലൈറ്റ്ഹെർട്ട് എക്സ്പീരിയൻസ് ആണ് സിനിമ. ടോട്ടലി ഫീൽഗുഡ് . ക്യാരക്റ്ററുകൾ എല്ലാരും തന്നെ ലവബിൾ. ഓർത്തുവെക്കാവുന്ന പല സന്ദർഭങ്ങളും സംഭാഷണങ്ങളും ഓരോരുത്തരുടെ വകയായും ഉണ്ട്. നെഗറ്റീവ് ആയിട്ട് ഒരു കഥാപാത്രം പോലും ഇല്ല താനും.

    ബ്രസീലിയൻ കാർണിവലിന്റെ കെട്ടുകാഴ്ച്ചകളും സാംബാ സംഗീതവും നൃത്തച്ചുവടുകളും ആൽക്കൂട്ടാരവങ്ങളും സാൽവദോർനഗരത്തിന്റെ വൈഡ്, ഏരിയൽ ആംഗിൾ കാഴ്ചകളും. അവരുടെ സംസ്കാരത്തിൽ അധിഷ്ഠിതമായ പെർഫോർമിങ് ആർട്ടുകളും മറ്റും മറ്റും നമ്മളെ പോലുള്ളവർക്ക് കിട്ടുന്ന ബോണസുകൾ ആണ്.

    Recommended Video

    Bigg Boss Malayalam Season: Why Manikuttan Will Win The Season 3 Title With A Big Margin?

    ഒട്ടും നഷ്ടമില്ലാത്ത ഒരു കളർഫുൾ വിഷ്വൽ എക്സ്പീരിയൻസ് ആയി പേഴ്‌സണലി വിലയിരുത്തുന്നു.

    Read more about: review റിവ്യൂ ott
    English summary
    Netflix's Carnival Movie Review In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X