twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിലാവറിയാതെ നിരൂപണം; മികച്ച കഥ.. അഭിനയം..അവതരണം; പക്ഷെ ഈ സിനിമയും വിജയിക്കില്ല!!

    By Aswini
    |

    ചില സിനിമകളുടെ വിധി അങ്ങനെയാണ്. മികച്ച കഥയും അവതരണവും അഭിനയവും മാത്രം പോര.. സിനിമ എന്ന വ്യവസായത്തിന് പണം വാരാന്‍ വേറെയും ചില 'മാസ്' പൊടിക്കൈകള്‍ ആവശ്യമാണ്. നിലാവറിയാതെ എന്ന ചിത്രത്തില്‍ ജീവിതമാണ്, ആ 'മാസ് എലമന്റ്‌സ്' ഇല്ല.. അതുകൊണ്ട് തന്നെ ഈ സിനിമ കലാപരമായി വിജയിച്ചാലും വാണിജ്യപരമായി പരാജയപ്പെടും!!

    പ്രശസ്ത ഛായാഗ്രാഹകനായ ഉത്പല്‍ വി നായനാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിലാവറിയാതെ. ബാല, അനുമോള്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരുടെ 'മാരക' അഭിനയം കൊണ്ട് തന്നെ സിനിമ മികച്ചു നില്‍ക്കുന്നു... ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

    കഥാ പശ്ചാത്തലം

    കഥാ പശ്ചാത്തലം

    മനുഷ്യനിലെ ജാതി വ്യവസ്ഥയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ കഥയാണ് തികഞ്ഞ സാമൂഹ്യ പശ്ചാത്തലത്തിലൂടെ അവതരിപ്പിയ്ക്കുന്നത്. സമൂഹത്തില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടേണ്ട ജാതി വ്യവസ്ഥ അര്‍ഹിയ്ക്കുന്ന പ്രധാന്യത്തോടെ അവതരിപ്പിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു.

    ബാല നായകന്‍

    ബാല നായകന്‍

    ബാലയാണ് ചിത്രത്തിലെ കേന്ദ്ര നായക കഥാപാത്രമായി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം ബാലയ്ക്ക് മലയാളത്തില്‍ ലഭിച്ച അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണിത്. അതിന്റേതായ ഗൗരവത്തില്‍ തന്നെ നടന്‍ കൈകാര്യം ചെയ്തു.

    അനുമോള്‍

    അനുമോള്‍

    അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗത്തിന്റെ പ്രതിനിധിയായി മുന്‍പും (ഞാന്‍ എന്ന ചിത്രം) അനുമോള്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. നിലാവറിയാതെ എന്ന ചിത്രത്തിലും ആ അഭിനയ മികവ് കാത്തു സൂക്ഷിച്ചു.

    സന്തോഷ് കീഴാറ്റൂര്‍

    സന്തോഷ് കീഴാറ്റൂര്‍

    സന്തോഷ് കീഴാറ്റൂരാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിയ്ക്കുന്നത്. വില്ലനായും നല്ലവനായും ഏത് നിമിഷവും മാറാൻ സന്തോഷിന് കഴിയും

    ഇന്ദ്രന്‍സ്

    ഇന്ദ്രന്‍സ്

    അടുത്ത കാലത്തായി ഇന്ദ്രന്‍സ് ഹാസ്യ വേഷങ്ങള്‍ പാടേ ഉപേക്ഷിച്ചു. നിലാവറിയാതെ എന്ന ചിത്രത്തിലും അല്‍പം ഗൗരവുമുള്ള കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചിരിയ്ക്കുന്നത്.

    മറ്റ് പ്രധാന കഥാപാത്രങ്ങള്‍

    മറ്റ് പ്രധാന കഥാപാത്രങ്ങള്‍

    സൈജു കുറിപ്പ്, കലാശാല ബാബു, ശ്രീകുമാര്‍, ശിവാനി ഭായ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. ശ്രീകുമാറിന്റെ വ്യത്യസ്തമായ മേക്കോവര്‍ എടുത്ത് പറയേണ്ടതാണ്.

    English summary
    Nilavariyathe movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X