»   » ഷേക്‌സ്പിയറന്‍ നാടകങ്ങളുടെ ചുവടുപിടിച്ച് ഒരു പ്രണയദുരന്ത നാടകത്തിലേക്കുള്ള യാത്ര, നിലാവറിയാതെ റിവ്യൂ

ഷേക്‌സ്പിയറന്‍ നാടകങ്ങളുടെ ചുവടുപിടിച്ച് ഒരു പ്രണയദുരന്ത നാടകത്തിലേക്കുള്ള യാത്ര, നിലാവറിയാതെ റിവ്യൂ

Subscribe to Filmibeat Malayalam

എവി ഫര്‍ദിസ്

ജേര്‍ണലിസ്റ്റ്
സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  പുതുമയുള്ള കഥയിലൂടെയും അവതരണ (making) ത്തിലെ പുതുമകൊണ്ടും എന്നിങ്ങനെ രണ്ട് രീതിയിലാണ് പൊതുവെ സിനിമകള്‍ പ്രേക്ഷകന്റെ മനസ്സുകളില്‍ കൂടുകൂട്ടാറ്. എന്നാല്‍ ഇതല്ലാതെ സിദ്ദീഖ് ലാല്‍ സിനിമയിലെ കഥാപാത്രങ്ങളായ കൊച്ചിന്‍ ഹനീഫയെ തെരഞ്ഞുവരുന്ന ആള്‍ സിനിമാ സംവിധായകനാണെന്ന് തെറ്റിദ്ധരിച്ച് എല്‍ദോയെ സിനിമയിലെടുത്തേ എന്നു വിളിച്ചു കൂവുന്നതു പോലെ പേരിനു വിളിച്ചു കൂവുവാന്‍ വേണ്ടിയും പേരിനൊരു സിനിമയും നിര്‍മിക്കാം.

  മുന്‍നിര നായികമാര്‍ക്കാണെങ്കില്‍ ഇത് സംഭവിക്കുമായിരുന്നോ? അവള്‍ക്കൊപ്പം സുരഭിയെ പിന്തുണച്ച് കേരളം!!

  നമ്മുടെ പല ചലച്ചിത്രകാരന്മാര്‍ക്കും ഇതു മനസ്സിലാകാതെ പോകുന്നുവെന്നുള്ളതാണ് ഏറെ സങ്കടകരം. സിനിമയുടെ കഥയിലെ വ്യത്യസ്ത ട്വിസ്റ്റുകള്‍കൊണ്ട് ആകര്‍ഷിക്കപ്പെട്ട സിനിമകള്‍ ഏറെയാണ്. സൂപ്പര്‍ ഹിറ്റായ ദൃശ്യത്തിന്റെ ഹൈലൈറ്റ് തന്നെ അതിലെ ട്വിസ്റ്റുകളാണ്. എന്നാല്‍ നോര്‍ത്ത് 24 കാതം എന്ന അനില്‍ രാധാകൃഷ്ണ മേനോന്റെ സിനിമക്ക് യഥാത്ഥ ചട്ടക്കൂടുള്ള കഥയൊന്നുമില്ല. മറിച്ച് സിനിമയുടെ അവതരണത്തിലെ വ്യത്യസ്തയാണ് അതിനെ മനോഹരമാക്കിയതും വിജയിപ്പിച്ചതും.

  നിലാവറിയാതെ നിരാശയാണ് നല്കുന്നത്


  എണ്ണം പറഞ്ഞ സിനിമാ ഛായാഗ്രഹകനായ ഉത്പല്‍ വി നായരുടെ ആദ്യത്തെ ചലച്ചിത്രസംരംഭമെന്ന നിലക്ക് ഏറെ പ്രതീക്ഷയോടെ എത്തുന്ന കാഴ്ചക്കാരന് നിലാവറിയാതെ നിരാശയാണ് നല്കുന്നത്. ഷേക്‌സ്പിയറന്‍ നാടകങ്ങളുടെ ചുവടുപിടിച്ച് ഒരു പ്രണയദുരന്ത നാടകത്തിലേക്കെത്തുവാനുള്ള ശ്രമമാണ് ഈ സിനിമ.

  തറവാടിന്റെ പശ്ചാതലം


  വടക്കന്‍ കേരളത്തിലെ കര്‍ണാടകയോട് അടുത്ത് ഗാമങ്ങളിലൊന്നിലെ പഴയ എണ്ണം പറഞ്ഞ ഒരു നായര്‍ തറവാടിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. തെയ്യം പോലുള്ള കലയുടെ അരികുപറ്റി, ഇത്തരം കഥാപാത്രങ്ങളൂടെ അന്തര്‍സംഘര്‍ഷത്തിലൂടെ മനുഷ്യന്റെ അസ്തിത്വ വേദനകള്‍ പല മലയാള സിനിമകളിലും മുന്‍പ് അവതരിപ്പിച്ചിട്ടിട്ടുണ്ട്. സമാനമായ രീതിയില്‍ സഞ്ചരിക്കാന്‍ നിലാവറിയാതെയും ശ്രമിക്കുന്നുണ്ടെങ്കിലും അതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. താല്പര്യമില്ലെങ്കിലും തന്റെ നില നില നില്‍പ്പിന് വേണ്ടി ജാതിയതയടക്കമുള്ള കാര്യങ്ങളോട് രാജിയാകുന്ന കാരണവരാണ് ചെറുപ്പത്തിലെ തറവാടിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്ന സന്തോഷ് കീഴാറ്റൂരിന്റെ രാമന്‍ എസമാനന്‍ എന്ന കുടുംബകാരണവരായ കഥാപാത്രം.

  ദേവീ കോപങ്ങള്‍ ഉറങ്ങുന്ന തറവാട്


  ദേവീ കോപങ്ങള്‍ക്ക് പണ്ടുമുതലേ പാത്രീഭൂതമായ ഒരു തറവാടാണ് കരിക്കോട്ട് തറവാട്. വസൂരി വന്ന് തന്റെ സഹധര്‍മിണി മരിച്ചതിനെ തുടര്‍ന്ന് അപ്പുവെളിച്ചപ്പാട് (ഹരീഷ് പേരടി) ചാമുണ്ടിദേവിയുടെ വാളുമായി മാടായില്‍ നാട്ടില്‍ നിന്നും പുറത്തേക്ക് കടക്കുകയാണ്. ഇതിനിടക്ക് വാള്‍ കാണാതാകുന്നു. കരിക്കോട്ട് തറവാട്ടിലെ പാടത്ത് നിന്നും അത് വീണ്ടും കണ്ടെടുക്കുന്നതോടെ തറവാടിനോടനുബന്ധിച്ച് കുടിയിരിത്തുകയാണ്. ആ വെളിച്ചപ്പാടിന്റെ രണ്ടാംതലമുറയില്‍പ്പെട്ട പൊക്ക(ബാല)നാണ് കരിക്കോട്ട് തറവാട്ടിലെ പുതിയ വാല്യക്കാരന്‍.

  ശുഭകരമായ കാര്യങ്ങളാണോ?

  അച്ഛനുമമ്മയും മലവെള്ള പാച്ചിലിനോടനുബന്ധിച്ചുണ്ടായ വെള്ളപൊക്കത്തില്‍ തോണി മറിഞ്ഞ് മരണപ്പെടുകയാണ്. തറവാട്ടിലെ വാല്യക്കാരുടെയും മറ്റും വാത്സല്യത്തിലും മറ്റുമാണ്, തറവാട്ടിന്റെ അനന്തരവകാശികളായ രാമനും സഹോദരിയും വളര്‍ന്നുവരുന്നത്. എന്നാല്‍ മുതിര്‍ന്നപ്പോഴും ഇവരെ തേടിയെത്തുന്നത് ശുഭകരമായ കാര്യങ്ങളല്ല.

  ഏറ്റവും വലിയ ദുഖം


  ഏകസഹോദരിയെ ഏറെ പ്രതീക്ഷയോടെയാണ് ഇദ്ദേഹം സംബന്ധം ചെയ്തയക്കുന്നതെങ്കിലും അതൊരു മുഴു കിളവാനായിരുന്നു. ഇതോടെ തനിക്ക് തന്നെ കല്യാണം വേണ്ടെന്നുവെക്കുകയാണ് ഇദ്ദേഹം. ചെറുപ്പത്തിലെ വിധവയാകേണ്ടി വന്ന പെങ്ങളാണ് ഈ കുടുംബനാഥന്റെ ഏറ്റവും വലിയ ദുഖം. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നുള്ള പരിഹാരമാണ് പൊക്കനെ വെളിച്ചപ്പാടാക്കുകയെന്ന പരിഹാരം. എന്നാല്‍ ഇതിന് കാര്യസ്ഥനായ കേളച്ചന്(കരമന സുധീര്‍) തീരെ താല്പര്യമില്ല. ഇത് തടസ്സപ്പെടുത്തുവാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതിന് വലിയൊരു കാരണവുമുണ്ട്.

  പ്രധാന വില്ലൻ


  വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് കാസര്‍ക്കോടിനടുത്തെ തറവാട്ടിലൂടെ ഷേക്‌സ്പിയറന്‍ നാടകസമാനമായി കേരള പശ്ചാത്തലത്തില്‍ ഒരു കഥ പറയുവാന്‍ ശ്രമിച്ചെങ്കിലും കാസര്‍ക്കോടിനും കണ്ണൂരിനുമപ്പുറമുള്ള പ്രേക്ഷകര്‍ക്ക് ഇതെത്രത്തോളം പിന്തുടരുവാന്‍ സാധിക്കുമെന്നതാണ് സിനിമയുടെ കാഴ്ചയില്‍ ഒരു പ്രധാന വില്ലനായി മാറിയത്. സംഭാഷണത്തിലെ പ്രാദേശികത്വവും ഒരു പ്രശ്‌നമായി മാറുന്നുണ്ട്.

  സന്തോഷ് കീഴാറ്റിങ്ങല്‍


  മലയാള ചലച്ചിത്രലോകത്ത് ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ സാന്നിധ്യമറിയിച്ച സന്തോഷ് കീഴാറ്റിങ്ങല്‍ എന്ന നടന്റെ ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തമാണ് രാമന്‍ എസമാനന്‍ എന്ന കഥാപാത്രം. പക്വതയും പാകതയും വന്ന ആ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച ഈ നടന്‍ നല്ലൊരു ക്യാരക്റ്റര്‍ റോളില്‍ താന്‍ എത്രത്തോളം പാകമാണെന്ന് വരച്ചിടുകയാണ് നിലാവറിയാതെയില്‍.

  മറ്റ് കഥാപാത്രങ്ങള്‍

  ബാലയുടെ പൊക്കന്‍, സുധീര്‍ കരമനയുടെ കേളച്ചന്‍ എന്ന കഥാപാത്രങ്ങളെയും എടുത്തുപറയേണ്ടതാണ്. വരും കാല മലയാളസിനിമാചരിത്രത്തില്‍ ഈ ചലച്ചിത്രം കൂടുതല്‍ അടയാളപ്പെടുത്തുക സന്തോഷ് കീഴാറ്റിങ്ങല്‍ അടക്കമുള്ളവരുടെ അഭിനയമുഹൂര്‍ത്തങ്ങള്‍കൊണ്ടു തന്നെയായിരിക്കും

  English summary
  Nilavariyathe Movie Review in malayalam
  ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more