For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിരൂപണം: നിര്‍ണായകം ഒരു സാധാരണക്കാരന്റെ ശബ്ദം

By Aswathi
|

പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഗൗരവമേറിയ ഒരു ചിത്രം തന്നെയാണ് നിര്‍ണായകം. സിനിമ എന്നും ചിരിക്കാന്‍ മാത്രമാണെന്ന വിശ്വാസമുള്ളവരോ, അത്തരം ചിത്രങ്ങളെ പ്രതീക്ഷിക്കുന്നവരോ ദയവ് ചെയ്ത് നിര്‍ണായകം കാണാന്‍ പോകരുത്. ഒരു സാധാരണക്കാരനായ, നിങ്ങളുടെ പ്രശ്‌നങ്ങളെ തിരിച്ചറിയാന്‍ കഴിയിഞ്ഞിട്ടില്ലെങ്കില്‍ തീര്‍ച്ചയായും നിര്‍ണായകും കാണണം.

കാലിക പ്രസക്തിയുള്ള വിഷയമാണ് നിര്‍ണായകം ചര്‍ച്ചയ്ക്ക് എടുത്തിടുന്നത്. ഇപ്പോഴും ഇവിടുത്തെ നിയമപാലന വ്യവസ്ഥയില്‍ വിശ്വസിക്കുന്ന ഓരോ സാധാരണക്കാരനും പലപ്പോഴും സ്വയം ചോദിച്ചിട്ടുള്ള ഒരു കാര്യമാണ് ഈ സിനിമ മുന്നോട്ട് വക്കുന്നത്.

nirnaayakam-movie-review

ഏതൊരു ഈര്‍ക്കിലി പാര്‍ട്ടിയും പൊതുജനങ്ങളെ തടഞ്ഞു നടത്തുന്ന ആവരുടെ ജാഥകള്‍, സമ്മേളനങ്ങള്‍ തുടങ്ങിയ വൃത്തികേടുകള്‍ ചെയ്യാന്‍ ജനാധിപത്യം എന്ന കണ്ണില്ലാത്ത കോമാളിയെ കൂട്ട് നിര്‍ത്തി കാണിക്കുന്ന പരാക്രമങ്ങള്‍. ഇവയ്‌ക്കെല്ലാം എതിരെ ഒരു സാധാരണക്കാരന്‍ പ്രതികരിക്കുമ്പോള്‍ ഉണ്ടാവുന്ന ശബ്ദമാണ് നിര്‍ണായകം.

ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായി ഇനി അജയ് സിദ്ധാര്‍ത്ഥ് കുറിക്കപ്പെടും. പ്രേം പ്രകാശിന്റെ അഭിനയമാണ് പിന്നീട് എടുത്തുപറയേണ്ടത്. അച്ഛന് മികച്ചൊരു കഥാപാത്രത്തെ നല്‍കാന്‍ തിരക്കഥാകൃത്തുക്കളായ ബോബിയ്ക്കും സഞ്ജയ്ക്കും സാധിച്ചു. പക്ഷെ സിനിമയിലെ ശരിക്കുള്ള സ്റ്റാര്‍ നെടുമുടി വേണുവാണ്. ക്ലൈമാക്‌സിലുള്‍പ്പടെ നെടുമുടിയെ അഭിനയത്തെ കുറിച്ച് പറയാന്‍ വാക്കുകളില്ലാത്ത ചില രംഗങ്ങള്‍.

മാളവിക മോഹനാണ് ചിത്രത്തിലെ കേന്ദ്രനായികയുടെ വേഷത്തിലെത്തുന്നത്. കാര്യമായതൊന്നും ചെയ്യാന്‍ മാളവികയ്ക്കധികം ഉണ്ടായിരുന്നില്ല. സുധീര്‍ കരമന, ടിസ്‌ക ചോപ്ര, സനുഷ സന്തോഷ്, റിസ ബാവ, സൈജു കുറുപ്പ്, അശോകന്‍, ശങ്കര്‍ രാമകൃഷ്ണന്‍, പ്രകാശ് ബാരെ തുടങ്ങിയ മറ്റ് കഥാപാത്രങ്ങളും തങ്ങളുടെ ഭാഗത്തോട് നീതി പുലര്‍ത്തി.

ഗൗരവം ഏറിയ ഒരു പ്രമേയം കൈകാര്യം ചെയ്യുമ്പോഴും പ്രേക്ഷകരെ ആദ്യാവസാനം വരെ പിടിച്ചിരുത്തുന്ന അവതരണ ശൈലി സ്വീകരിക്കുന്നതിലും തിരക്കഥാകൃത്തുക്കളും സംവിധായകനും വിജയ്ച്ചു. വികെ പ്രകാശിന്റെ കൈയ്യടക്കമുള്ള സംവിധാനമികവ് കാണാം. സമകാലിക മലായാള സിനിമയില്‍ ഏറ്റവും പ്രകത്ഭരായ തിരക്കഥാകൃത്തുക്കള്‍ തന്നെ തങ്ങള്‍ എന്ന് ഒരിക്കല്‍ക്കൂടെ ബോബി സഞ്ജയ് ടീം തെളിയിച്ചു.

ഒരു സോഷ്യല്‍ ഡ്രാമ ചിത്രത്തിന്റെ ആംബിയന്‍സ് നിലനിര്‍ത്തുന്നതില്‍ ഷെഹനാദ് ജലാലിന്റെ ഛായാഗ്രഹണത്തിന് സാധിച്ചു. മഹേഷ് നാരായണന്‍ കൃത്യമായി കത്രികവച്ചു. സിനിമയുടെ ആ ഒരു ചൂട് നിലനിര്‍ത്തുന്നതിന് മഹേഷ് നാരാമന്റെ എഡിറ്റിങിന് വലിയ പങ്കുണ്ട്.

എം ജയചന്ദ്രന്റെ പാട്ടുകളും ഔസേപ്പച്ചന്റെ ബൗക്ക്‌ഗ്രൈണ്ട് മ്യൂസിക്കും സിനിമയ്ക്ക് ഏറ്റവും ഇണങ്ങുന്ന തരത്തില്‍ തന്നെയുള്ളതാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു സാധാരണക്കാരന്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം. 2015 ലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരിക്കും നിര്‍ണായകം.

English summary
Nirnaayakam Movie Review: Doubtlessly one of the best films of 2015 till date. Strongly recommended for the audiences who believe that cinema is not just for entertainment.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more