For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിത്യ മുതല്‍ ഹരിത വരെ, ഇത് നായകന്റെ പ്രണയാഘോഷം! ചിരിയും അല്പം കാര്യവും!

  |

  ജിന്‍സ് കെ ബെന്നി

  ജേര്‍ണലിസ്റ്റ്
  മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

  Rating:
  3.0/5
  Star Cast: Vishnu Unnikrishnan, Dharmajan Bolgatty, Anju Aravind
  Director: Binuraj

  കട്ടപ്പനയിലെ ഹൃത്വിക് റോഷനിലൂടെ പ്രേക്ഷകരുടെ പ്രിയ കൂട്ടുകെട്ടായി മാറിയ വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മ്മജനും ഒന്നിച്ച ചിത്രമാണ് നിത്യഹരിത നായകന്‍. മലയാളത്തിന്റെ പ്രണയ നായകനായ പ്രേംനസീറിന് മലയാള സിനിമ ലോകം ചാര്‍ത്തിക്കൊടുത്ത നിത്യഹരിത നായകന്‍ എന്ന വിശേഷണം ടൈറ്റിലാക്കി ഇറങ്ങിയ ഈ സിനിമയും പറയുന്നത് പ്രണയത്തേക്കുറിച്ച് തന്നെയാണ്. വിഷ്ണുവിന്റെ സജി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ കടന്നുപോയ നിത്യ മുതല്‍ ഹരിത വരെയുള്ള പെണ്‍കുട്ടികളേക്കുറിച്ചും പ്രണയത്തിനും ജീവിതത്തിനുമിടിയിലെ ചില യാഥാര്‍ത്ഥ്യത്തേക്കുറിച്ചുമാണ് ചിത്രം സംസാരിക്കുന്നത്.

  വിഷ്ണു ഉണ്ണികൃഷ്ണന്റെ നിത്യഹരിത നായകന്‍ തിയ്യേറ്ററുകളില്‍! ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണമിങ്ങനെ

  സജിയുടെ വിവാഹത്തില്‍ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. ആദ്യ രാത്രിയില്‍ ഭാര്യ ഹരിതയോട് തന്റെ ജീവിതത്തിലെ ചില തമാശകളേക്കുറിച്ച് മനസ് തുറന്ന് സംസാരിക്കുകയാണ് സജി. നിത്യ, സുറുമി, ട്രീസ എന്നീ പെണ്‍കുട്ടികളുമായുണ്ടായ പ്രണയത്തേക്കുറിച്ചും സജി തന്റെ ഭാര്യ ഹരിതയോട് മനസ് തുറക്കുകയാണ്. സജിയുടെ പ്രണയങ്ങള്‍ മൂന്നും പ്രേക്ഷകര്‍ക്ക് പരിചിതമായ രീതിയിലാണ് അവസാനിക്കുന്നതെങ്കിലും ചില അപ്രതീക്ഷിത ട്വിസ്റ്റും ഇതില്‍ സംവിധായകനായ ബിനുരാജും തിരക്കഥാകൃത്തായ ജയഗോപാലും ഒരുക്കിയിട്ടുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി മുന്നോട്ട് പോകുന്ന ചിത്രത്തില്‍ പ്രേക്ഷകരെ രസിപ്പിക്കുന്ന നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങളുമുണ്ട്.

  പ്രഥമ സംവിധാന സംരഭത്തില്‍ തന്നെ കൈയൊതുക്കമുള്ള ഒരു സംവിധായകനാണ് താനെന്ന് ബിനുരാജ് തെളിയിച്ചിരിക്കുന്നു. ഉദ്വേഗ നിര്‍ഭരവും ആകാംഷാഭരിതവുമായ അനവധി നിരവധി മുഹൂര്‍ത്തങ്ങളുടെ പിന്‍ബലമില്ലാതെയും പ്രേക്ഷകരെ തിയറ്ററിനുള്ളില്‍ പിടിച്ചിരുത്തുവാന്‍ ബിനുരാജിന് സാധിച്ചിരിക്കുന്നു. അവതരണത്തോട് നീതി പുലര്‍ത്തുന്നതായിരുന്നു പവി കെ പവന്റെ ഛായാഗ്രഹണം. നവാഗതനായ രജിന്‍ രാജ് ഒരുക്കിയ ഗാനങ്ങള്‍ മികച്ച് നിന്നു. ട്രെയിലറിലും നിറഞ്ഞ് നിന്ന പാരിജാത പൂവിരിഞ്ഞിതാ എന്ന ഗാനം മികച്ചതായി.

  ധര്‍മ്മജന്‍- വിഷ്ണു കൂട്ടുകെട്ട് മികവ് പുലര്‍ത്തിയെങ്കിലും പ്രകടനത്തില്‍ ഒരു പടി ഉയര്‍ന്ന് നിന്നത് വിഷ്ണുവിന്റെ അച്ഛനമ്മമാരായി വേഷമിട്ട ഇന്ദ്രന്‍സും മഞ്ജുപിള്ളയുമാണ്. നര്‍മ്മ മൂഹൂര്‍ത്തങ്ങളിലെന്ന പോലെ ഇമോഷണല്‍ രംഗങ്ങിലും ഇരുവരും മികവ് പുലര്‍ത്തി. വിഷ്ണുവിന്റെ സ്‌കൂള്‍ സുഹൃത്തായി എത്തുന്ന സംവിധായകന്‍ ബേസില്‍ ജോസഫിന്റെ കഥാപാത്രവും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നു. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ആദ്യ പകുതിക്ക് ഒന്നര മണിക്കൂറോളം ദൈര്‍ഘ്യമുണ്ട്. പ്രവചനീയമായ രീതിയില്‍ സഞ്ചരിക്കുന്ന ഒടുവിലെ രണ്ട് പ്രണയ കഥകള്‍ പ്രത്യേകിച്ച് രണ്ടാമത്തെ പ്രണയം പ്രേക്ഷകരെ ഇടയ്‌ക്കെങ്കിലും സമയത്തേക്കുറിച്ച് ചിന്തിപ്പിക്കുന്നുണ്ട്.

  നിര്‍മാതാവെന്ന നിലയിലുള്ള ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ അരങ്ങേറ്റത്തേയും പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുകയാണ്. എന്‍ര്‍ടെയിനര്‍ പ്രതീക്ഷിച്ച് തിയറ്ററിലേക്ക് എത്തുന്ന പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ചിത്രമാണ് നിത്യഹരിത നായകന്‍.

  ചുരുക്കം: പ്രണയം മാത്രമല്ല, ചിരിയിലൂടെ കളിയല്ലാത്ത ചില ജീവിത യാഥാര്‍ത്ഥ്യങ്ങളും വരച്ചു കാട്ടുന്നുണ്ട് നിത്യഹരിത നായകന്‍.

  English summary
  nithyaharitha nayakan review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X