twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: ഞാന്‍ ഞാന്‍ മാത്രമായി ചുരുങ്ങിയോ

    By Nirmal Balakrishnan
    |

    ഒരു സംവിധായകന്‍ എന്ന നിലയില്‍ രഞ്ജിത്തിന്റെ പരീക്ഷണമായിരുന്നു ഞാന്‍ എന്ന ചിത്രം. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം എന്ന രഞ്ജിത്ത് ചിത്രത്തിന്റെ മൂല കഥയെഴുതിയ ടി.പി. രാജീവന്റെ മറ്റൊരു നോവലായ കെ.ടി.എന്‍. കോട്ടൂര്‍ വ്യക്തിയും ജീവിതവും എന്ന ചിത്രത്തെയാണ് രഞ്ജിത്ത് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയാക്കിയത്.

    രഞ്ജിത്തും ടി.പി. രാജീവനും ഒന്നിക്കുമ്പോള്‍ ഉണ്ടാകുന്നൊരു പ്രതീക്ഷയിലാണ് എല്ലാവരും തിയറ്ററിലെത്തുന്നത്. എന്നാല്‍ ആദ്യമേ പറയട്ടെ, രണ്ടും രണ്ടു രീതിയിലുള്ള ചിത്രമാണ്. ആദ്യചിത്രം ഒരു കൊലപാതകത്തിന്റെ അന്വേഷണമാണെങ്കില്‍ ഞാന്‍ എന്ന ചിത്രം കെ.ടി. നാരായണന്‍ എന്ന വ്യക്തിയുടെ ജീവിതത്തെയാണ് അവതരിപ്പിക്കുന്നത്.

    njan

    എല്ലാതരം പ്രേക്ഷകരെയും സംതൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമല്ല ഞാന്‍. ദുല്‍ക്കര്‍ സല്‍മാന്‍ എന്ന നടന്റെ ഗംഭീര വളര്‍ച്ച അടയാളപ്പെടുത്തുന്ന ഈ ചിത്രം രഞ്ജിത്തിന്റെ പരീക്ഷണം വിജയിച്ചു എന്നു പൂര്‍ണമായും പറയാന്‍ കഴിയില്ല. ഒരു ഡോക്യു സിനിമയെന്നു വിളിക്കാവുന്ന സിനിമ രണ്ടുകാലഘട്ടങ്ങളിലൂടയൊണ് അവതരിപ്പിക്കുന്നത്. രവി ചന്ദ്രശേഖരന്‍ എന്ന ബ്ലോഗര്‍ കെ.ടി.എന്‍. കോട്ടൂരിന്റെ ജീവിതം തേടിപ്പോകുന്നതും അയാളുടെ ജീവിതം ഒരു നാടകരൂപത്തില്‍ അവതരിപ്പിക്കുന്നതും. അയാളുടെ വ്യക്തിജീവിതവും നാടകവും കഥാപാത്രങ്ങള്‍ മാറിയെത്തുന്നതുമെല്ലാം പ്രേക്ഷകരെ വട്ടംകറക്കുമെങ്കിലും ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെല്ലാം വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്.

    ദുല്‍ക്കര്‍ സല്‍മാന്‍, ജോയ് മാത്യു, സുരേഷ് കൃഷ്ണ, മുത്തുമണി, ജ്യോതികൃഷ്ണ, അനുമോള്‍ എന്നിങ്ങനെ വലിയൊരുതാരനിര തന്നെ സിനിമയിലുണ്ട്. രഞ്ജിത്തിന്റെ പരീക്ഷണ ചിത്രമെന്നതിനപ്പുറത്തേക്കു വളരാന്‍ സിനിമയ്ക്കു കഴിഞ്ഞിട്ടില്ല. കാമറയും ഗാനങ്ങളുമെല്ലാം പ്രേക്ഷകരെ ആകര്‍ഷിക്കുന്നതാണെങ്കിലും തിരക്കഥയിലെ അസ്വാഭാവികതയാണ് പ്രേക്ഷകരെ മുഴിപ്പിക്കുന്നത്. തത്വചിന്ത കലര്‍ന്ന സംഭാഷണങ്ങള്‍ ഒരുഘട്ടമെത്തുമ്പോള്‍ അങ്ങു വളര്‍ന്നു പന്തലിക്കുകയാണ്. അവിടെയെല്ലാം പ്രേക്ഷകന്‍ അമ്പരന്നു നില്‍ക്കുന്നതു കാണാം.

    മലയാള സിനിയില്‍ ഞാന്‍ എന്നൊരു സിനിമ കൂടി ജനിച്ചു എന്നു പറയാം. രഞ്ജിത്ത് സംവിധായകന്റെ ഒരു ചിത്രം കൂടി. ദുല്‍ക്കര്‍ സല്‍മാന്റെ നല്ലൊരു പ്രകടനമുള്ള ചിത്രം കൂടി.

    <strong>അഗ്നിയില്‍ കുരുത്ത ദുല്‍ഖര്‍ സല്‍മാന്‍</strong>അഗ്നിയില്‍ കുരുത്ത ദുല്‍ഖര്‍ സല്‍മാന്‍

    Rating:
    3.5/5

    English summary
    Ranjith is back with yet another artistic flick, Njaan. The movie is an adaption of the Magical History novel, K T N Kottur Ezhuthum Jeevithavum written by T P Rajeevan.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X