twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കെടിഎന്‍ കോട്ടൂര്‍ സ്വാതന്ത്ര്യദിനപുലരിയില്‍ പോയതെങ്ങോട്ട്

    By Nirmal Balakrishnan
    |

    കോട്ടൂര്‍ എന്ന തൂലികാനാമത്തില്‍ ബ്ലോഗ് എഴുതുന്ന ഐടി ജീവനക്കാരനായ രവി ചന്ദ്രശേഖരെ (ദുല്‍ഖര്‍) പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നിടത്താണ് ഞാന്‍ എന്ന ചിത്രത്തിന്റെ തുടക്കം. കോട്ടൂരിനു പിന്നില്‍ നിന്ന് രവി എഴുതുന്ന ബ്ലോഗുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടപ്പോഴാണ് രവി ചോദ്യം ചെയ്യലിനു വിധേയനാകുന്നത്. അവിടെ നിന്നാണ് രവിക്ക് കെ.ടി. നാരായണന്‍ എന്ന സ്വാതന്ത്ര്യസമര സേനാനിയുടെ ജീവിതത്തോടുള്ള താല്‍പര്യം സുഹൃത്തുക്കളോടു പറയുന്നത്. അദ്ദേഹത്തെ ജീവിതത്തെ നാടകരൂപത്തില്‍ അവതരിപ്പിക്കുകയാണ് രവിയുടെ ആഗ്രഹം. അതിനു കൂട്ടുകാര്‍ സഹായം നല്‍കുന്നു. അങ്ങനെ കെ.ടി.എന്‍. ജനിച്ച കോട്ടൂര്‍ ഗ്രാമത്തിലേക്കു രവി യാത്രയാകുകയാണ്.

    നാരായണന്റെ (ദുല്‍ഖര്‍) കുട്ടിക്കാലത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത്. വലിയൊരു നായര്‍ തറവാട്ടില്‍ ജനിച്ച നാരായന് ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ കുഞ്ഞപ്പനായരെയും (സുരേഷ്‌കൃഷ്ണ) അമ്മ(മൈഥിലി)യും നഷ്ടമാകുന്നു. പിന്നീട് ഇളയച്ഛന്റെ (സാദിഖ്) തണലിലാണ് അവന്‍ വളരുന്നത്. യൗവനത്തില്‍ തന്നെ സ്വാതന്ത്ര്യസമരത്തിനിറങ്ങുന്നു അയാള്‍. കുറച്ചു മുതിര്‍ന്നപ്പോള്‍ സ്വാതന്ത്ര്യസമര പോരാട്ടത്തിനായി അയാള്‍ കോട്ടൂരിലെത്തുന്നു.

    njan-movie

    അവിടെ കുഞ്ഞിക്കണ്ണന്‍ (സൈജു കുറുപ്പ്)നെ കൂട്ടി അയാള്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കുന്നു. തറവാട്ടില്‍ വല്യമ്മ (മുത്തുമണി)യും അടുക്കള ജോലിക്കുനില്‍ക്കുന്ന പെണ്‍കുട്ടി (അനുമോള്‍)യുമാണുള്ളത്. ആ പെണ്‍കുട്ടി അയാളുടെ ജീവിതത്തിലേക്കു കടന്നുവരുന്നു. നാട്ടിലെ നായര്‍ പ്രമാണി (രഞ്ജിപണിക്കര്‍) നാരായണന്റെ പ്രവര്‍ത്തനത്തെ തടയാന്‍ ശ്രമിക്കുന്നു. തന്റെ അച്ഛന് നാട്ടിലെ വേശ്യ (സജിത മഠത്തില്‍) ജനിച്ച മകനായ നകുലന്‍ (ഹരീഷ് പേരടി) ആണ് നാരായണന്റെ കൂട്ടുകാരന്‍. അടുക്കളക്കാരി പെണ്‍കുട്ടി നാരായണനില്‍ നിന്നു ഗര്‍ഭിണിയാകുന്നു. ഈ ഘട്ടത്തില്‍ അയാള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു.

    തിരിച്ചെത്തുമ്പോഴേക്കും താന്‍ വിവാഹം കഴിക്കാമെന്നു വാക്കുകൊടുത്തിരുന്ന പെണ്ണ് നകുലന്റെ ഭാര്യയായിരുന്നു. തറവാട്ടില്‍ നിന്നു പുറത്താക്കപ്പെട്ട അവള്‍ക്കു നകുലന്‍ അഭയം നല്‍കുകയായിരുന്നു. കമ്യൂണിസ്റ്റ് ആണെന്ന പേരുപറഞ്ഞ് കുഞ്ഞിക്കണ്ണനും കൂട്ടരും അവനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുന്നു. ഒടുവില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അവന്‍ വേറെ വിവാഹം കഴിക്കുന്നു.

    കണ്ണു കാണാത്ത ഒരു പെണ്‍കുട്ടി വേണമെന്നായിരുന്നു നാരായണന്റെ തീരുമാനം. അങ്ങനെയൊരുത്തി (ജ്യോതി കൃഷ്ണ) അവന്റെ ജീവിതത്തിലേക്കു കടന്നു വരുന്നു. എന്നാല്‍ അവിടെയും അയാളുടെ മനസ്സ് നില്‍ക്കുന്നില്ല. തറവാടിന്റെ പേരു പറഞ്ഞ് പൂര്‍വികര്‍ ചെയ്ത ഓരോ കൃത്യങ്ങള്‍ അയാളെ വേട്ടയാടുന്നു. ഒടുവില്‍ എല്ലാമിട്ടെറിഞ്ഞു പോകാന്‍ അയാള്‍ തയാറാകുന്നു. ഇന്ത്യയ്ക്കു സ്വാത്ര്രന്ത്യം കിട്ടിയ അന്ന് കെടിഎന്നെ കാണാതാകുന്നു. അയാള്‍ എങ്ങോട്ടാണു പോയത്.? അതാണ് രവിചന്ദ്രന്‍ കണ്ടെത്തുന്നത്.

    English summary
    Ranjith's new flick "Njan" is a class apart film with some high quality performances. The film, which is based on the novel "KTN Kottur Ezhuthum Jeevithavum" by T. P Rajeev explores various levels of human psychology. It question or in fact reflects the complex contradictory nature of a human mind.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X