»   » ആര്‍ക്കും എന്തും പറയാം, പക്ഷേ കണ്ടത് കണ്ടില്ലെന്ന് പറയരുത്, ഞാന്‍ സംവിധാനം ചെയ്യും ;നിരൂപണം

ആര്‍ക്കും എന്തും പറയാം, പക്ഷേ കണ്ടത് കണ്ടില്ലെന്ന് പറയരുത്, ഞാന്‍ സംവിധാനം ചെയ്യും ;നിരൂപണം

Posted By: AkhilaKS
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts


  ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഞാന്‍ സംവിധാനം ചെയ്യും. സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം ചിത്രത്തെ കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നു. ചിത്രത്തെ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു എന്നതിലുപരി ആ ചിത്രത്തെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്നതിനെ കുറിച്ചായിരുന്നു കൂടുതലും ചര്‍ച്ചകള്‍ നടന്നിരുന്നത്.

  ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് ബാലചന്ദ്ര മേനോന്‍ പലതവണ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്തി സിനിമയെ കുറിച്ച് സംസാരിക്കുകെയും ചെയ്തിരുന്നു. വര്‍ഷങ്ങളായി തന്റെ കൂടെ നില്‍ക്കുന്ന പ്രേക്ഷകരാണ് തന്റെ ഒപ്പമുള്ളതെന്നും, അക്കൂട്ടത്തില്‍ പുതുതലമുറയിലെ പ്രേക്ഷകരുണ്ടെന്നും ബാലചന്ദ്ര മേനോന്‍ പറയുകയുണ്ടായി. ഇപ്പോള്‍ ചിത്രം പുറത്തിറങ്ങി കഴിഞ്ഞപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു വരുന്നത്.

  njan-samvidhanam-cheyyum

  മനുഷ്യ ബന്ധങ്ങളും, സമൂഹ്യ പ്രശ്‌നങ്ങളും വിശകലനം ചെയ്യുന്ന സിനിമകളാണ് ബാലചന്ദ്ര മോനോന്‍ ഇതുവരെ ചെയതിട്ടുള്ളത്. അത്തരത്തിലൊരു ചിത്രം എന്നതിലുപരി ഞാന്‍ സംവിധാനം ചെയ്യും എന്ന ചിത്രത്തിനും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന കാര്യം ഇവിടെ വ്യക്തമാണ്. എന്നാല്‍ അപ്പനും അമ്മയും പോലും ഇല്ലാത്ത ന്യൂജനറേഷന്‍ സിനിമകളെ വച്ച് നോക്കുമ്പോള്‍ ബാലചന്ദ്ര മേനോന്റെ ഞാന്‍ സംവിധാനം ചെയ്യുമെന്ന ചിത്രം, സിനിമയുടെയും സമൂഹത്തിന്റെയും മൂല്യങ്ങളൊന്നും തന്നെ നഷ്ടപ്പെടുത്തിയിട്ടില്ല.

  ഇനി മെല്ലെ ചിത്രത്തിലേക്ക് കടക്കാം. ചിത്രം എന്താണോ അത് തന്നെയാണ് ചിത്രത്തിന്റെ പേരിലും കാണുന്നത്. അതായത് ചിത്രത്തിന്റെ പേര് പോലെ തന്നെ ചിത്രത്തിന്റെ ഉള്ളടക്കത്തോടം അത്ര കണ്ട് നീതി പുലര്‍ത്തുന്നുണ്ടെന്ന് വ്യക്തമാണ് ഞാന്‍ സംവിധാനം ചെയ്യുമെന്നത്. സിനിമയെ സ്‌നേഹിക്കുന്ന ഒരു വ്യക്തിയെ ചുറ്റിപ്പറ്റിയുള്ളതാണ് ഞാന്‍ സംവിധാനം ചെയ്യുമെന്ന ചിത്രം.

  ചിത്രത്തിന്റെ തുടക്കം ബാലചന്ദ്ര മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രവും കുടുംബത്തെയും കുറിച്ചാണ് പറഞ്ഞ് പോകുന്നത്. ദൈവ വിശ്വാസമുള്ള ഒരു കുടുംബം, ഭാര്‍ത്താവിന്റെയും കുട്ടികളുടെയും നന്മയ്ക്ക് വേണ്ടി ദിവസവും അമ്പലമെന്ന് പറഞ്ഞ് നടക്കുന്ന കൃഷണദാസിന്റ(ബാലചന്ദ്ര മേനോന്റ)ഭാര്യ. ഇവരുടെ കുടുംബവുമായാണ് ചിത്രത്തിന്റെ ആദ്യ പകുതിയും ചിത്രം പുരോഗമിക്കുന്നതും.

  പിന്നീട് ചിത്രത്തിന്റെ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ ചിത്രത്തിലെ മുഖ്യ കഥാപാത്രമായ കൃഷ്ണ ദാസിലേക്ക് മാത്രമായി ഒതുങ്ങി പോകുന്നതായി തോന്നുന്നുണ്ട്. കേന്ദ്ര കഥാപാത്രങ്ങളിലേക്ക് ചിത്രത്തെ ഒതുക്കി കൊണ്ടു വരുന്നത് ബാലചന്ദ്രന്‍ സിനിമകളില്‍ പതിവാണ്. എന്നാല്‍ചിത്രത്തിന്റെ മുക്കാല്‍ പകുതിയോടെ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായ രഞ്ജി പണിക്കര്‍ ഗായത്രി, മേനക സുരേഷ് എന്നിവരെ എത്തിച്ചുക്കൊണ്ട് ആ വിടവ് നികത്താന്‍ ശ്രമിച്ചിട്ടുമുണ്ട്.

  njaan-samvidhanam-cheyyum-02

  സമയവും സന്ദര്‍ഭവും ഒരേ ദിശയില്‍ ഒരേ താളത്തില്‍ ബാലചന്ദ്ര മേനോന്റെ സിനിമകളില്‍ കാണില്ലാത്തതാണ്. ഒരേ സീനുകളില്‍ കൂടുതല്‍ സമയവും, മറ്റ്  സമയംപോക്കും ചിത്രത്തില്‍ ഉണ്ടാകാറില്ലാത്തതാണ് ബാലചന്ദ്രന്‍ സിനിമകളുടെ പതിവ്. എന്നാല്‍ അതില്‍ നിന്നെല്ലാം ഒരു മാറ്റം സ്‌ക്രീനില്‍ കാണുന്നുണ്ടായിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുമ്പില്‍ എത്തിയ നടിയാണ് മേനക സുരേഷ്. ചിത്രത്തില്‍ നല്ലൊരു വേഷം തന്നെയാണ് മേനകയ്ക്ക് ലഭിച്ചിരിക്കുന്നത്.

  പ്രേക്ഷകരുടെ സിനിമ എന്ന വിനോദത്തെ പൂര്‍ണമായി ബാലചന്ദ്ര മേനോന്‍ വെറുപ്പിച്ചു എന്നു പറയുന്നത് ശരിയല്ല. ഒരു സിനിമയുടെ കലാ മൂല്യം നഷ്ടപെടുത്തുതായാണ് ബാലചന്ദ്ര മേനോന്റെ ഞാന്‍ സംവിധാനം ചെയ്യും എന്ന സിനിമ. എന്നാല്‍ ചിത്രം ഒരു ആവറേജ് പടം തന്നെ. ക്ഷമയോടെ കാണാന്‍ പറ്റുന്ന ഒരു ചിത്രം തന്നെയാണ് ഞാന്‍ സംവിധാനം ചെയ്യും.

  English summary
  Njan Samvidhanam Cheyum, labelled as the comeback of Malayalam director Balachandra Menon after seven years, has been tagged as a film filled with cliches and a bit preachy at times.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more