twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നൊമാഡ്ലാൻഡ്: മൂന്ന് ഓസ്കറുകളും ഓർമകളുടെ സാകല്യവുമായൊരു നാടോടിസഞ്ചാരം — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    എഴുത്തുകാരന്‍
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    4.5/5
    Star Cast: Frances McDormand, David Strathairn, Linda May
    Director: Chloé Zhao

    തൊണ്ണൂറ്റിമൂന്നാമത് അക്കാദമി മൂവി അവാർഡുകൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ, ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പുരസ്‌കാരങ്ങൾ കരസ്ഥമാക്കുക വഴി ശ്രദ്ധേയമായ സിനിമയാണ് 'നൊമാഡ്ലാൻഡ്'. മികച്ച സിനിമ, മികച്ച ഡയറക്ടർ (ക്ളോയ് ഷാവോ) , മികച്ച നടി (ഫ്രാൻസസ് മക്ഡോർമാണ്ട്) എന്നിങ്ങനെയുള്ള മൂന്ന് ടോപ്ക്ളാസ് ഓസ്‌കാർ അവാർഡുകൾ നേടി എന്നതിലുപരി ഉള്ളടക്കത്തിലെ രാഷ്ട്രീയം കൊണ്ടും മാനവികത കൊണ്ടും മനസിൽ ആലേഖനം ചെയ്യപ്പെടുന്ന ഉദാത്തമായ കലാസൃഷ്ടിയായി നൊമാഡ്ലാൻഡ് നെ വിലയിരുത്താം..

    നൊമാഡ്ലാൻഡ്

    ഓസ്കാർ അവാർഡ് നേടിയ ശേഷം, അതിലൂടെ മാത്രം, ശ്രദ്ധേയമാവുന്ന സിനിമകൾ ഉണ്ട്. എന്നാൽ നൊമാഡ്ലാൻഡ് ന്റെ കാര്യം അങ്ങനെ അല്ല. 2020 സെപ്റ്റംബറിൽ വെനീസ് ചലച്ചിത്രമേളയിൽ പ്രീമിയർ ചെയ്യപ്പെട്ട ശേഷം നൂറോളം പ്രധാന അവാർഡുകൾ നൊമാഡ്ലാൻഡ് ഷോകേസിലാക്കിയിട്ടുണ്ട്.. മിക്കതും മികച്ച സിനിമ, സംവിധായിക, നടി കാറ്റഗറിയിൽ തന്നെ. യാദൃശ്ചികമായൊരു ഓസ്കാർ ലബ്ധി ആയിരുന്നില്ല നൊമാഡ്ലാൻഡ് ന്റെ എന്നുസാരം. ഡയറക്ഷനുള്ള അക്കാദമി അവാർഡ് കിട്ടുന്ന ആദ്യത്തെ വിദേശ(ഏഷ്യൻ/ചൈനീസ്) വംശജ, രണ്ടാമത്തെ വനിതാ സംവിധായിക എന്നിങ്ങനെയുള്ള രണ്ട് നേട്ടങ്ങൾ കൂടി ക്ളോയ് ഷാവോ എന്ന മുപ്പത്തൊമ്പത്കാരി ഇതോടൊപ്പം തന്റെ പേരിലാക്കി.

    നൊമാഡ്ലാൻഡ്

    Great recession എന്നറിയപ്പെടുന്ന 2007-09 കാലത്തെ (അമേരിക്കൻ) സാമ്പത്തിക മാന്ദ്യത്തെ അധികരിച്ച് ജെസീക്ക ബ്രൂഡർ എഴുതിയ "നൊമാഡ്ലാൻഡ് : സർവൈവിങ് അമേരിക്ക ഇൻ ദി റ്റ്വെന്റിഫസ്റ്റ് സെഞ്ച്വുറി" എന്ന നോവലിനെ അവലംബിച്ചാണ് സംവിധായിക ക്ളോയ് ഷാവോ തന്റെ നൊമാഡ്ലാൻഡ് എന്ന സിനിമയ്ക്ക് തിരക്കഥ തയാറാക്കിയിരിക്കുന്നത്. സിനിമ എഡിറ്റ് ചെയ്തിരിക്കുന്നതും അവർ തന്നെയാണ് എന്നത് മറ്റൊരു കൗതുകം.

    നൊമാഡ്ലാൻഡ്

    നൊമാഡ്ലാൻഡ്

    ഷീറ്റ്റോക്കിന്റെ ഡിമാൻഡ് കുറഞ്ഞത് കാരണം, അമേരിക്കയുടെ പടിഞ്ഞാറൻ മേഖലയിലുള്ള നെവാദ സ്റ്റേറ്റിലെ എമ്പയർ ജിപ്സം കമ്പനി 88 വർഷത്തെ അതിന്റെ പ്രവർത്തനം അവസാനിപ്പിച്ച് അടച്ച് പൂട്ടിയത് എഴുതിക്കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. യഥാർത്ഥസംഭവം ആണ്. കമ്പനി അടച്ച് പൂട്ടിയതോടെ, അതിന്റെ പേരിൽ മാത്രം നിലനിന്നിരുന്ന ആ സിറ്റി ഭൂപടത്തിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെടുന്നു.. എമ്പയർ സിറ്റിയുടെ 89405 എന്ന ZIP കോഡ് പോലും എടുത്തുകളയുന്നു..

    നൊമാഡ്ലാൻഡ്

    നൊമാഡ്ലാൻഡ്

    മറ്റ് വരുമാനമാർഗങ്ങൾ ഒന്നുമില്ലാത്ത , അറുപത് വയസ് പിന്നിട്ട ഫേൺ എന്ന വേരറ്റുപോയ വിധവ തന്റെ അതുവരെയുള്ള ഈടുവെപ്പുകളെല്ലാം വിറ്റുകിട്ടുന്ന പൈസ(മീൻസ് ഡോളർ) കൊണ്ടു ഒരു വാൻ വാങ്ങിച്ച് തന്റെ ഏകാന്തയാത്രയും നാടോടിജീവിതവും തുടങ്ങുകയാണ് അതോടെ. ഇ-മല്ലുജെറ്റ് എന്ന ട്രാവൽ വ്ളോഗിൽ എബിൻ-ലിബിൻ സഹോദരങ്ങൾ നടത്തുന്ന കാരവൻ യാത്രപോലെ അല്ല അത്. ഗതികെട്ട ഒരു ജീവിതയാത്രയാണ് അത്. പക്ഷെ, Vanguard എന്ന് പേരിട്ടിരിക്കുന്ന തന്റെ വാഹനത്തിൽ , കിച്ചനും ബെഡ്റൂമും ടോയ്ലറ്റും തുടങ്ങി ജീവിക്കാനും താമസിക്കാനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും മിനിമൽ ആയി ഒരുക്കിയിട്ടുണ്ട്.

    നൊമാഡ്ലാൻഡ്

    ഫേണിന്റെ ഭൂതകാല സ്മരണകൾ, അതിൽ നിന്നും ഊർജം കണ്ടെത്തി അവർ നടത്തുന്ന പ്രസന്നാത്മകമായ ലക്ഷ്യമില്ലായാത്രകൾ, യാത്രക്കിടയിൽ അവരെ പോലെ തന്നെ നാടോടി ജീവിതം നയിക്കുന്ന സമാന മനസ്കരായ ആളുകൾ, വിവിധ ഇടങ്ങളിൽ ഫേൺ ചെയ്യുന്ന വ്യത്യസ്തങ്ങളായ ചെറിയ ജോലികൾ, സഹപ്രവർത്തകർ, അമേരിക്കയുടെ വിവിധ പ്രവിശ്യകളിലെ വിഭിന്നമായ
    ഭൂപ്രകൃതികൾ, മാറിമാറിയുന്ന ഋതുക്കൾ, വിശാലമായ ചക്രവാളത്തിലൂടെ തുറന്നുകിടക്കുന്ന അനന്തമായ വഴിത്താരകൾ.. ഇവയുടെയെല്ലാം സമ്പന്നമായൊരു ആകെത്തുക ആണ് നൊമാഡ്ലാന്‍ഡ് എന്ന സിനിമ.

    നൊമാഡ്ലാൻഡ്

    വേദനകൾ, ദുഃഖങ്ങൾ, വിഷാദങ്ങൾ, നഷ്ടങ്ങൾ ഇവയിൽ അഭിരമിച്ച് വിലാപ കാവ്യമാക്കി മാറ്റാതെ, തന്റെ ജീവിതത്തെ ലോകത്തിന്റെ അപാരതകളിലേക്ക് തുറന്നിട്ട് അതിലൂടെ ഒഴുകി കാഴ്ചക്കാരന്റെ ജീവിതത്തെ കൂടി പ്രസന്നാത്മകവും പ്രകാശപൂരിതമാക്കുകയാണ് ഫഏമും ഉം നൊമാഡ്ലാന്‍ഡ് എന്ന സിനിമയും. പറുദീസാതുല്യമായി വാഴ്ത്തപ്പെടുന്ന അമേരിക്കൻ ജീവിതത്തിന്റെ പാർശ്വവത്കൃത അപരസ്വത്വങ്ങളുടെ യാഥാർഥ്യക്കാഴ്ചകളും സിനിമ പങ്കുവെക്കുന്നു. മനോഹരവും വിശാലവുമായ ഫ്രെയിമുകളിൽ, ആന്തരികശ്രുതിയായി മനുഷ്യജീവിതത്തിന്റെ എല്ലാവിധ ലൗകികദുഖങ്ങളും ഉൾച്ചേർന്നിരിക്കുന്നു. ഫോക്കസ് ചെയ്യാതെ തന്നെ ആ വിഷാദസമസ്യകളെ ഉള്ളിലേക്ക് കോറിയിടുന്നു. ക്ളോയ് ഷാവോ 2020ലെ മികച്ച ചലച്ചിത്രകാരിയാവുന്നത് അങ്ങനെ ആണ്.

    നൊമാഡ്ലാൻഡ്

    ഫ്രാൻസസ് മക്ഡോർമണ്ട് മികച്ച നടിക്കുള്ള ഓസ്കാർ അവാർഡ് നേടുന്നത് ഇത് മൂന്നാം തവണയാണ്. സൂക്ഷ്മാഭിനയവും സൂക്ഷ്മചലനങ്ങളും കൊണ്ട് അസാധ്യമെന്നു പറയാവുന്ന ശരീരഭാഷയിലൂടെ അവർ ഫേൺ ആയി ജീവിക്കുകയാണ്.. ഒരു സിനിമയാണ് എന്നോ സിനിമാനടി ആണ് എന്നോ ഒരു തരത്തിലും തോന്നിപ്പിക്കാത്ത അത്രയ്ക്കും സ്വാഭാവികമായ ഇടപഴകലുകൾ. സിനിമ കണ്ട ആർക്കും അവാർഡിന്റെ സാംഗത്യത്തെ കുറിച്ച് തെല്ലും സംശയമുയരാൻ സാദ്ധ്യത ഇല്ല. സിനിമയുടെ ഉൾക്കനത്തിൽ അവരുടെ നെടുനായികാത്വത്തെക്കുറിച്ചും..!

     നൊമാഡ്ലാൻഡ്

    ഇപ്പോൾ ലഭിച്ച മൂന്ന് ഓസ്കറുകൾക്ക് പുറമെ അവലംബിത തിരക്കഥ, എഡിറ്റിങ്, സിനിമറ്റൊഗ്രാഫി എന്നീ വിഭാഗങ്ങളിൽ കൂടി നോമാഡ്ലാൻഡിന് നോമിനേഷൻസ് ഉണ്ടായിരുന്നു. നേരത്തെ പറഞ്ഞ പോലെ സംവിധായിക തന്നെയാണ് സ്‌ക്രിപ്റ്റ് എഴുതിയിരിക്കുന്നതും എഡിറ്റിങ് നടത്തിയിരിക്കുന്നു. അവയ്ക്ക് കൂടി പുരസ്‌ക്കാരങ്ങൾ ലഭിച്ചിരുന്നു എങ്കിൽ ചരിത്രമെഴുതിയേനെ ചൈനീസ് വംശജയായ ക്ളോയ് ഷാവോ. അതിമനോഹരങ്ങൾ ആണ് സിനിമയിലെ സംഭാഷണങ്ങൾ. ഛായാഗ്രഹണവും ഔട്ട്സ്റ്റാന്റിംഗ്.

    നൊമാഡ്ലാൻഡ്

    What's remembered, lives എന്നുപറയുന്നുണ്ട് ഫേൺ സംഭാഷണത്തിനിടയിൽ.. വഴിയിലെവിടെങ്കിലുമൊക്കെ വേരുകൾ ആഴ്ത്താൻ സാഹചര്യങ്ങൾ ഉണ്ടായിട്ടും അവർ യാത്ര തുടരുകയാണ്.. ഭൂപ്രകൃതിയെയും ഋതുക്കളെയും പാതകളെയും ഓർമ്മകളെയും കൂട്ടുപിടിച്ചുകൊണ്ട്.. ഒടുവിൽ ഇപ്രകാരം എഴുതികാണിച്ചുകൊണ്ടു സിനിമ നിർത്തുന്നു :-
    "Dedicated to the ones who had to depart.
    See you down the road."

    Recommended Video

    ചേട്ടന്റെ വാൽ വേണ്ട.. എനിക്ക് സ്വന്തം പേരിൽ അറിയപ്പെടണം | Filmibeat Malayalam

    ഗ്രെയ്റ്റ് ജോബ്

    Read more about: review റിവ്യൂ
    English summary
    Nomadland Movie review: Frances McDormand starrer can watch to feel Mind Blowing Experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X