»   » നിരൂപണം: നിങ്ങളുടെ മനസ്സ് തുറന്ന് ഇതൊന്ന് കാണൂ...

നിരൂപണം: നിങ്ങളുടെ മനസ്സ് തുറന്ന് ഇതൊന്ന് കാണൂ...

Posted By:
Subscribe to Filmibeat Malayalam

ഒരു ആക്ഷേപ ഹാസ്യ ഹ്രസ്വ ചിത്രമാണ് വിഷ്ണു ജി രാഘവന്‍ സംവിധാനം ചെയ്ത ഓപ്പണ്‍ യുവര്‍ മൈന്റ്. സകമകാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നന്നത്. മനുഷ്യ മനസ്സിനെ കാര്‍ബണ്‍ നിറച്ച ബലൂണ്‍ കയറില്‍ കെട്ടിയതുമായി ഉപമിച്ച ചിത്രം അത് പൊട്ടിച്ചെറിയൂ എന്നാണ് ആവശ്യപ്പെട്ടുന്നത്.

വിവാഹ ശേഷം അടക്കിവ്‌ക്കേണ്ട സ്ത്രീ സ്വപ്‌നങ്ങളെ, സമൂഹത്തിന്റെ ഇരുണ്ട ചിന്താഗതിയെ, പുതിയ തലമുറയെ ബാധിക്കുന്ന പഴഞ്ചന്‍ രീതികളെ എല്ലാം ഓപ്പണ്‍ യുവര്‍ മൈന്റ് പൊട്ടിച്ചെറിയുന്നു. സ്ത്രീ വസ്ത്രധാരണയെ കുറിച്ചും, സ്ത്രീധന സമ്പ്രദായത്തെ കുറിച്ചും സോഷ്യല്‍മീഡിയ ജീവിതത്തെ കുറിച്ചും ചിത്രം ചര്‍ച്ച ചെയ്യുന്നു.

open-your-mind

ഭാവന, സായി കുമാര്‍, ബിന്ധു പണിക്കര്‍, അനു മോഹന്‍, റോയി ഡേവിഡ്, ദിനേശ് പണിക്കര്‍, മായ വിശ്വനാഥ്, മഹേഷ്, അജാസ്, അഞ്ജലി നായര്‍, അശ്വതി പിള്ള, കൃഷ്ണന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നത്.

മാണിക്കോത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിനു മോഹനും പ്രജില്‍ മങ്കോത്തും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത്. റോബി രാജ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത് റോബി എബ്രഹാമാണ്. ഇനി മനസ്സു തുറന്ന് ഈ ചിത്രമൊന്ന് കാണുക,

English summary
'Open Your Mind' is a satirical short film directed by Vishnu G Raghav. It talks about the general attitude of our society towards everythin and the unnecessary restrictions the society impose on people.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam