»   » തല്ലിപ്പൊളി സിനിമയല്ല.., നല്ല സിനിമയുമല്ല, ചെറിയൊരു ത്രില്ലർ.. ശൈലന്റെ റിവ്യൂ

തല്ലിപ്പൊളി സിനിമയല്ല.., നല്ല സിനിമയുമല്ല, ചെറിയൊരു ത്രില്ലർ.. ശൈലന്റെ റിവ്യൂ

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

എഴുത്തുകാരന്‍
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

ഈ വര്‍ഷം പുറത്തിറങ്ങിയ റോസപ്പൂവിന് ശേഷം ബിജു മേനോന്‍ നായകനായി അഭിനയിച്ച സിനിമയാണ് ഒരായിരം കിനാക്കളാല്‍. നവാഗതനായ പ്രമോദ് മോഹന്‍ സംവിധാനം ചെയ്ത സിനിമ തിയറ്ററുകളിലേക്ക് എത്തിയിരുന്നു. സാക്ഷി അഗര്‍വാളാണ് സിനിമയിലെ നായിക. റോഷന്‍ മാത്യൂ, കലാഭവന്‍ ഷാജോണ്‍, ശാരൂ വര്‍ഗീസ്, രണ്‍ജി പണിക്കര്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം...

'അമ്മ' പിടിക്കാന്‍ അണിയറ നീക്കം സജീവം, പൃഥ്വിരാജിനും മോഹന്‍ലാലിനും കടുത്ത സമ്മര്‍ദ്ദം!


ഒരായിരം കിനാക്കളാൽ

"ഒരായിരം കിനാക്കളാൽ കുരുന്നുകൂടുമേഞ്ഞിടുന്നു മോഹം.." എന്നത് 1989ൽ ഇറങ്ങി എല്ലാകാലത്തെയും ഹിറ്റായി മാറിയ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയിലെ ഒരു പാട്ടിന്റെ ആദ്യവരിയാണ്.. "അവനവൻ കുരുക്കുന്ന കുരുക്കഴിച്ച കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ..ഗുലുമാൽ.." റാംജിറാവുവിലെ മറ്റൊരു പാട്ടിന്റെ തുടക്കം.. ഈ രണ്ടുവരികളും ചേരുമ്പോൾ ബിജുമേനോന്റെ വിഷു-വെക്കേഷൻ സിനിമയായ "ഒരായിരം കിനാക്കളാൽ.." ന്റെ ത്രെഡുമായി റിവ്യൂവും ആയി..


കണ്ടുപഴകിയ പ്രമേയം..

വരവിൽ കൂടുതലുള്ള ജീവിതശൈലി കൊണ്ട് ബാധ്യതയിലാവുന്ന നായകൻ, അത് എല്ലാവരിൽ നിന്നും (ഭാര്യയിൽ നിന്ന് പോലും) മറയ്ക്കാനുള്ള വെപ്രാളങ്ങൾ, പലിശക്കാരന്റെ പിടിമുറുക്കൽ, കരകേറാനായി ഉഡായിപ്പ് ഐഡിയയുമായി സഹകഥാപാത്രത്തിന്റെ അരങ്ങേറ്റം, അത് നടപ്പിലാക്കാനുള്ള പരാക്രമത്തിനിടയിൽ കുഴിയിൽ ചാടൽ, പിന്നെ എങ്ങനെയെങ്കിലുമൊന്ന് തടി രക്ഷപ്പെട്ടാൽ മതിയെന്ന മട്ടിലുള്ള കൈകാലിട്ടടിക്കൽ, മുറുകുന്ന കുരുക്കുകൾ... എത്രയോ സിനിമകളിൽ കണ്ട് മന:പ്പാഠമായിട്ടുള്ള ഈയൊരു കഥാശരീരവും വച്ചാണ് ഒരായിരം കിനാക്കളും മുന്നോട്ടുപോവുന്നത്.. എന്നിട്ടും എക്സിക്യൂഷനിലുള്ള ചെറിയ ചെറിയ പുതുമകൾ കാരണമാണ് സിനിമ കണ്ടിരിക്കാവുന്ന ഒരു ഐറ്റമാവുന്നത്..


ശ്രീരാമും പ്രശ്നങ്ങളും

യു കെ യിൽ നിന്ന് തിരിച്ചുവന്ന നായകൻ ഭാര്യ പ്രീതിയ്ക്കും മകൾ പാറുവിനുമൊപ്പം ഒരു എക്സ്-എൻ ആർ ഐയുടെ ആർഭാടങ്ങളോട് കൂടിയാണ് ജീവിക്കുന്നതെങ്കിലും അയാളുടെ കാര്യം കട്ടപ്പൊകയാണെന്ന് അയാൾക്ക് മാത്രേ അറിയൂ.. പിന്നെ അയാൾക്ക് കൊള്ളപ്പലിശയിൽ ലോൺകൊടുത്ത ലാലാജിയ്ക്കും.. ഇ എം ഐ തെറ്റുമ്പോൾ തീർത്തും ഗുണ്ടോചിതമായി ലാലാജി അയാളെ പൊക്കിയെടുത്ത് വെരട്ടി ഒരുമാസം അവധി കൊടുക്കുകയാണ്.. അവിടെ വച്ച് കണ്ടുമുട്ടുന്ന മറ്റൊരു മാസത്തവണതെറ്റിക്കലുകാരനായ ജെയ്സൺ പിന്നീട് മുന്നോട്ട് വയ്ക്കുന്ന ബ്ലാക്ക്മെയിലിംഗ് പരിപാടിയുമായി മുന്നോട്ട് പോവുന്ന ശ്രീരാമിനെയും സിനിമയെയും കാത്തുനിൽക്കുന്ന പ്രതിസന്ധികളിലൂടെ ആണ് പിന്നെ നമ്മൾക്ക് കടന്നുപോവേണ്ടിവരുന്നത്


ബിജുമേനോന്റെ പതിവുനമ്പറുകൾ..

ശ്രീരാമായി വരുന്ന ബിജുമേനോൻ സ്ഥിരം ഫോമിൽ തന്നെയാണ്.. എന്നുവച്ചാൽ, പേടിത്തൊണ്ടനായിരിക്കെ ഗൗരവം നടിക്കുക.. ടെൻഷനടിച്ചുകൊണ്ട് സീരിയസായി പറയുന്ന കാര്യങ്ങൾ കേൾക്കുന്നവർക്ക് കോമഡിയാവുക എന്നിങ്ങനെയുള്ള ബിജുമേനോൻ ക്യാരക്റ്ററുകളുടെ പതിവുരീതികൾ തന്നെ ശ്രീരാമിനും. വെള്ളിമൂങ്ങയിലും ഓർഡിനറിയിലും ഒക്കെ കണ്ട ക്വിക്ക് വിറ്റ്/സ്പോട്ട് കൗണ്ടർ ഇടപാടുകൾക്ക് സാധ്യത കുറവുള്ള ഒരു കഥാഗാത്രം ആണ് സിനിമയുടേത് എന്നത് മേനോനെ പരിമിതനാക്കുന്നുമുണ്ട്.. ഭാര്യ പ്രീതിയായി വരുന്ന സാക്ഷി അഗർവാൾ എന്ന തമിഴ് നടിയെ എന്തിനുവേണ്ടി ഇറക്കുമതി ചെയ്തെന്ന് ഒരു ഐഡിയയുമില്ല.. അവർക്കൊന്നും ചെയ്യാനില്ല. ഇവിടെ വഴിയിൽ പോകുന്ന ഏത് പെൺകുട്ടിയെ പിടിച്ച് കാസ്റ്റ് ചെയ്താലും ഇത് ഇതുപോലൊക്കെ തന്നെ ചെയ്യും..


സായികുമാർ, ഷാജോൺ, രോഷൻ..

നായകൻ ബിജുമേനോനാണെങ്കിലും പടത്തിൽ ശരിക്കും തിളങ്ങിയത് താരതമ്യേന ചെറിയ റോളുകളായ ലാലാജിയും സർക്കിൾ ഇൻസ്പെക്ടർ ഷാജഹാനുമായി വന്ന സായികുമാറും കലാഭവൻ ഷാജോണുമാണ്.. നെഗറ്റീവ് ഷെയിഡുള്ള ക്യാരക്റ്ററുകളായിട്ടും രണ്ടുപേരും പോസിറ്റീവ് എനർജി ഫീൽ ചെയ്യിപ്പിക്കുന്നു.. ഷാജോൺ സ്ക്രീനിൽ നിന്നും വിരമിക്കുന്നതാവട്ടെ തീർത്തും നായകതുല്യമായിട്ടുമാണ്. ഉഡായിപ്പുകാരനായ ജെയ്സൺ ആയ രോഷൻ മാത്യുവിന്റെയും അയാളുടെ ജോഡിയായ ഷെറിൻ ആയ ഷാരു വർഗീസ് എന്ന മുൻ മിസ് സൗത്തിൻഡ്യയുടെയും ഇമ്പ്രസിംഗ് പെർഫോമൻസ് തന്നെ..


നവാഗതസംവിധായകൻ

പ്രമോദ് മോഹൻ എന്ന പുതുമുഖസംവിധായകൻ ആണ് ഒരായിരം കിനാക്കളുടെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.. സ്ക്രിപ്റ്റിലും പുള്ളിയുടെ പങ്കാളിത്തമുണ്ട്.. പ്രമേയത്തിലെ ആവർത്തനവിരസത മാറ്റിവെച്ചാൽ തന്റെ ആദ്യസൃഷ്ടി ഭേദപ്പെട്ട ഒന്നാക്കാൻ പ്രമോദിന് കഴിയുന്നുണ്ട്.. പക്ഷെ ആവർത്തനവിരസത മാറ്റി വെച്ച് സീറ്റിലിരിക്കാൻ ആളുകൾക്ക് താല്പര്യമെത്രയുണ്ടാവുമെന്നതാണ് ചോദ്യം.. കഴിഞ്ഞ ആഴ്ച വന്ന കുട്ടനാടൻ മാർപ്പാപ്പയും വികടകുമാരനുമൊക്കെ രംഗം വിട്ടിട്ടും ഒപ്പമിറങ്ങിയ പരോൾ ഒരു പഴഞ്ചരക്കായിട്ടും ആളു കുറവായിരുന്നു പടത്തിന്.. മുന്നിലെ സീറ്റിലിരുന്ന ചിലരൊക്കെ എണീറ്റുപോണതും കണ്ടു.. വെക്കേഷനാണെങ്കിലും പ്രേക്ഷകൻ ഭയങ്കരസെലക്റ്റീവാണെന്നേയ്..


English summary
Orayiram Kinakkalal movie review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X