»   » ഒരു മെക്‌സിക്കന്‍ ഊച്ചാളീയത... ടോട്ടലി ഫെഡ് അപ്പ്... ശൈലന്റെ ഒരു മെക്‌സിക്കന്‍ അപാരത റിവ്യൂ!

ഒരു മെക്‌സിക്കന്‍ ഊച്ചാളീയത... ടോട്ടലി ഫെഡ് അപ്പ്... ശൈലന്റെ ഒരു മെക്‌സിക്കന്‍ അപാരത റിവ്യൂ!

Posted By: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്

കഴിഞ്ഞൊരു ദിവസം പാലക്കാടിന്റെ കിഴക്കന്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ പുതുവെമ്പിലോ മറ്റോ ടൊവീനോ തോമസ് ഫാന്‍സിന്റെ കൂറ്റനൊരു ഫ്‌ലെക്‌സ് കണ്ട് ശരിക്കും വിജൃംഭിച്ചുപോയി.. മാറ്റം ശരിയ്ക്കും ഗ്രാസ് റൂട്ടില്‍ നടക്കുന്നുണ്ട്.. ഒരു മെക്‌സിക്കന്‍ അപാരത എന്ന ടോവീനോ സിനിമയ്ക്ക് തുടര്‍ച്ചയായുള്ള എല്ലാ ഷോകളും റിസര്‍വേഷനില്‍ തന്നെ ഫുള്ളാണ്.. തിയേറ്ററില്‍ മൊത്തം ഉല്‍സവഭരിതമായ ആംബിയന്‍സ്..

Read Also: ചെമ്പന്‍ വിനോദ് ഞെട്ടിക്കുന്നു! ലിജോ പെല്ലിശേരി അണ്‍പ്രെഡിക്ടബിള്‍!! അങ്കമാലി ഡയറീസ് ഒരു വിപ്ലവം!!!

തുടക്കം കട്ടക്കലിപ്പ്

ടൈറ്റില്‍സിനും മുന്‍പ് 70 കളുടെ എമര്‍ജന്‍സി പശ്ചാത്തലത്തില്‍ കൊച്ചനിയന്‍ എന്ന വിദ്യാര്‍ത്ഥി നേതാവായി അയാളെ കാണിക്കുമ്പോള്‍ കിട്ടിയ ആരവവും കയ്യടിയും ഒരു നടന് പ്രതീക്ഷിക്കാവുന്ന മാക്‌സിമം ലെവലില്‍ ആയിരുന്നു.. സീറ്റടക്കം ഇളകിമറിയുന്ന അവസ്ഥ.. അങ്ങനെ ആകെ മൊത്തം ടോട്ടല്‍ കട്ടക്കലിപ്പ്.

പിന്നീടൊരു അപാര ദുരന്തം

പക്ഷെ, കഷ്ടിച്ച് 5 മിനുറ്റ് നീണ്ടുനിന്ന 70കളുടെ എപ്പിസോഡിന് ശേഷം ക്രെഡിറ്റ്‌സ് ഒക്കെ എഴുതി പിന്നീട് സിനിമയെന്ന പേരില്‍ കാണിച്ച ആ സംഭവം അക്ഷരാര്‍ത്ഥത്തില്‍ ഒരു ദുരന്തം തന്നെ ആയിരുന്നു.. അപാരദുരന്തം.. സിനിമ നടക്കുന്ന, കാലഘട്ടം ഏതൊന്നും വ്യക്തമായി എവിടെയും പറയുന്നുമില്ല ഊഹിച്ചെടുക്കാന്‍ പോലും കാണികള്‍ക്ക് ക്ലൂ കൊടുക്കുന്നുമില്ല..

എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍

പക്ഷെ, പശ്ചാത്തലമായി വരുന്ന മഹാരാജ എന്ന കോളേജ് സീമാന്ധ്രയിലോ തെലങ്കാനയിലോ മറ്റോ ആണെന്ന് അനുമാനിക്കാന്‍ ന്യായങ്ങള്‍ ഒരുപാടുണ്ട്. രവി തേജയും പവന്‍ കല്യാണുമൊക്കെ നായകരായി വരുന്ന കൂറ തെലുങ്ക് പടങ്ങളിലെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ സെറ്റപ്പിലാണ് മഹാരാജ കോളേജില്‍ കാര്യങ്ങള്‍ ആദ്യപാതിയിലും രണ്ടാം പാതിയിലും ക്ലൈമാക്‌സില്‍ പോലും നീങ്ങുന്നത്..

അസ്വസ്ഥതയോടെ അല്ലാതെ കാണാന്‍ പറ്റില്ല

വിദ്യാര്‍ത്ഥികളുടെ ആവറേജ് പ്രായം 30-40 ആണ്. എസ് എഫ് വൈ, കെ എസ് ക്യു എന്നീ രണ്ട് സംഘടനകള്‍ ആണവിടെ ഉള്ളത്.. കലാഭവന്‍ ഷാജോണ്‍, ബാലാജി എന്നിവരാണ് യഥാക്രമം അവയുടെ നേതാക്കള്‍.. കേരളത്തിലെ കോളേജുകളെ കുറിച്ചോ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെക്കുറിച്ചോ ഇടതുപക്ഷപ്രസ്ഥാനങ്ങളെ കുറിച്ചോ എന്തെങ്കിലും ചരിത്രബോധമോ സാമാന്യബോധമോ ഉള്ള ഒരുത്തനെങ്കിലും ഈ സിനിമ അസ്വസ്ഥതയോടെ അല്ലാതെ സഹിച്ചിരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല..

ഊളത്തരത്തിനും ഒരു പരിധിയില്ലേ

കെ എസ് യു വിനെ കുറിച്ച് എനിക്ക് അറിയില്ല. 90കളിലെ ക്യാമ്പസില്‍ അഞ്ചുകൊല്ലം കേരളത്തില്‍ പഠിച്ചിരുന്ന ഒരുത്തനെന്ന നിലയില്‍ എനിക്ക് പറയാനാവും, ഇത്രയ്ക്ക് ചെത്തലയായ ഒരു സ്റ്റുഡന്റ്‌സ് ഫെഡറേഷനും നേതാക്കളും 30 കൊല്ലത്തെ ചരിത്രത്തില്‍ എവിടെയും ഉണ്ടായിട്ടുണ്ടാവില്ല.. എന്തോന്നെടേയ് ഇത്..
ഊളത്തരത്തിനും ഒരു പരിധിയൊക്കെ ഇല്ലേ..

രാഷ്ട്രീയ നിരക്ഷരത വിറ്റ് കാശാക്കുന്നു

ഉപരിപ്ലവത്തിന്റെ മേലെ ലെയറില്‍ അല്പം കട്ടികുറഞ്ഞ ചുവപ്പ് കണ്ട് എസ് എഫ് വൈ എന്ന് കേക്കുമ്പോഴും പൈങ്കിളി ഡയലോഗുകള്‍ അലക്കുമ്പോഴും കഥ അറിയാതെ ആര്‍ത്തുവിളിക്കുന്ന അപ്പാവിമക്കളേ, നിങ്ങളുടെ രാഷ്ട്രീയ നിരക്ഷരതയെ ആണല്ലോ അനൂപ് കണ്ണനും ടോം ഇമ്മട്ടിയും ഊമ്പിച്ച് ബോക്‌സോഫീസ് കിലുക്കുന്നത്.. ഷെയിം...

സിനിമ കണ്ടതിന്റെ പേരില്‍ ലജ്ജിക്കുന്നു

നടന്‍ എന്ന നിലയില്‍ ടോവിനോയ്കും മെക്‌സിക്കന്‍ അപാരത ഒരു ഗുണവും ചെയ്യുന്നില്ല.. പോള്‍ എന്ന നായകകഥാപാത്രത്തിന് മരുന്നിന് പോലുമില്ല വ്യക്തിത്വം.. ആത്മാവുള്ള ഒറ്റ ക്യാരക്റ്ററോ സീക്വന്‍സോ പോലും സിനിമയില്‍ ഇല്ലല്ലോ എന്നോര്‍ത്ത് അയാള്‍ക്ക് ആശ്വസിക്കാം... ഒരു സിനിമ കണ്ടതിന്റെ പേരില്‍ ലജ്ജിക്കേണ്ടി വന്നിട്ടില്ല ഈയടുത്തൊന്നും.

English summary
Oru Mexican Aparatha Movie Review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam