»   » നിരൂപണം: ഒരു മുറൈ വന്ത് പാര്‍ക്കണം ഈ സിനിമ

നിരൂപണം: ഒരു മുറൈ വന്ത് പാര്‍ക്കണം ഈ സിനിമ

Written By:
Subscribe to Filmibeat Malayalam
Rating:
3.0/5

മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ഒരുപാട്ടിലെ വരിയാണ് 'ഒരു മുറൈ വന്ത് പാര്‍ത്തായാ..'. അതുമായി എന്തെങ്കിലും ബന്ധമുണ്ടാവും എന്ന പ്രതീക്ഷയിലാണ് സാജന്‍ കെ മാത്യു സംവിധാനം ചെയ്ത ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന ചിത്രം കാണാന്‍ കയറുന്നത്. എന്നാല്‍ മണിച്ചിത്രത്താഴുമായോ അതിലെ പാട്ടുമായോ ഈ ചിത്രത്തിന് യാതൊരു തര ബന്ധവുമില്ല എന്ന് ആദ്യമേ പറയട്ടെ.

നമുക്കേറ്റവും പ്രിയപ്പെട്ട ഒരാളെ കാണാന്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്നത് കൊണ്ടാവാം ചിത്രത്തിന് ഈ പേര് ലഭിച്ചത്. മല്ലാപുരം ഗ്രാമത്തിലാണ് കഥ നടക്കുന്നത്. നമുക്ക് സുപരിചിതരായ ചിലര്‍ കഥാപാത്രങ്ങളായി എത്തുന്നു. പ്രകാശന്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണെങ്കില്‍ കൂടെ ഗ്രാമവാസികള്‍ക്കെല്ലാം അതില്‍ വേഷമുണ്ട്.


oru-mura-vanthu-parthaya

പ്രകാശന്‍ ഒരു ഇലട്രീഷ്യനാണ്. അതിനേക്കാള്‍ അയാള്‍ക്ക് താത്പര്യം നാട്ടിലെ ഗുസ്തി മത്സരത്തില്‍ പങ്കെടുക്കാനാണ്. അമ്മാവന്റെ മകള്‍ അശ്വതിയോട് പ്രകാശന് ഇഷ്ടമുണ്ട്. പക്ഷെ അത് തുറന്ന് പറയാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പാര്‍വ്വതി പ്രകാശന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഹാസ്യ നിറച്ചൊരു ത്രികോണ പ്രണയമാണ് പിന്നെ ചിത്രം.


സാഹചര്യ സന്ദര്‍ഭം നോക്കിയുള്ള തമശകളാണ് രസകരം. പ്രകാശനായി ഉണ്ണി മുകുന്ദനും അശ്വതിയായി സനുഷയും പാര്‍വ്വതിയായി പ്രയാഗ മാര്‍ട്ടിനും എത്തുന്നു. മസില്‍ പെരുപ്പിയ്ക്കുന്ന ആക്ഷന്‍ ഹീറോയില്‍ നിന്നൊക്കെ മാറി, നിഷ്‌കളങ്കനായ ഒരു നാട്ടിന്‍ പുറത്തുകാരനെ ഉണ്ണി മുകുന്ദനില്‍ കണ്ടു. പ്രയാഗ ലുക്കുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടി. സനുഷയും വിട്ടുകൊടുത്തിട്ടില്ല.


അജു വര്‍ഗ്ഗീസില്‍ നിന്ന് എന്താണോ പ്രേക്ഷകര്‍ പ്രതീക്ഷിച്ചത് അത് നല്‍കാന്‍ നടന് സാധിച്ചു. ബിന്ദു പണിക്കരുടെയും സുരാജ് വെഞ്ഞാറമൂടിന്റെയും അഭിനയത്തെ കുറിച്ച് എടുത്ത് പറയണം. ഇവരാണ് ചിത്രത്തിലെ ഹാസ്യത്തരത്തിന് ചുക്കാന്‍ പിടിച്ചത്. പരിചിതവും അപരിചിതവുമായ ഒത്തിരി മുഖങ്ങളെ ഈ ചിത്രത്തില്‍ കാണാന്‍ സാധിച്ചു. ഓരോരുത്തരും അവരവരുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി


ഒരു ക്ലീഷെയുമില്ലാത്ത നല്ലൊരു തുടക്കം കുറിയ്ക്കാന്‍ സാജന്‍ കെ മാത്യു എന്ന നവാഗത സംവിധായകന് സാധിച്ചു. അഭിലാഷ് ശ്രീധരന്റേതാണ് തിരക്കഥ. ചില സര്‍പ്രൈസ് രംഗങ്ങളൊക്കെ പ്രേക്ഷകര്‍ക്ക് നന്നായി ബോധിയ്ക്കുന്ന തരത്തിലാണ് ഒരുക്കിയിരിയ്ക്കുന്നത്. എന്നിരുന്നാലും ചില നാടകീയ രംഗങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.


വിനു തോമസിന്റെ പാട്ടുകള്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. പശ്ചാത്തല സംഗീത സാഹചര്യങ്ങള്‍ക്ക് യോജിച്ചു നില്‍ക്കുന്നു. ധനീഷ് രവീദ്രനാഥിന്റെ ഛായാഗ്രാഹണ ഭംഗിയാണ് എടുത്തു പറയേണ്ടത്. ഗ്രാമപശ്ചാത്തലം വളരെ മനോഹരമായി അദ്ദേഹം ദൃശ്യവത്കരിച്ചിരിയ്ക്കുന്നു. മികച്ചൊരു റൊമാൻറിക്ക് കോമഡി ചിത്രമാണ് ഒരു മുറൈ വന്ത് പാര്‍ത്തായാ


-
-
-
-
-
-
-
-
-
-
English summary
Oru Murai Vanthu Parthaya Movie Review: Good Rom-Com With A Difference!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam