»   » നിരൂപണം: ഇത് ഒരു മുത്തശ്ശിയുടെ മാത്രം ഗദ അല്ല!!

നിരൂപണം: ഇത് ഒരു മുത്തശ്ശിയുടെ മാത്രം ഗദ അല്ല!!

Posted By: Rohini
Subscribe to Filmibeat Malayalam
Rating:
3.5/5

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഒരു മുത്തശ്ശി ഗദ. പ്രേക്ഷകരെ ഒരുപാട് രസിപ്പിച്ച ഓം ശാന്തി ഓശാന എന്ന ചിത്രം ഒരുക്കിക്കൊണ്ടാണ് ജൂഡ് മലയാള സിനിമാ സംവിധാന രംഗത്തെത്തിയത്. ആദ്യ ചിത്രത്തിന് തന്നെ സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം നേടുകയും ചെയ്തു. വീണ്ടും ഒരു 'ഫീല്‍ ഗുഡ് മൂവി'യുമായി എത്തിയിരിയ്ക്കുകയാണ് ജൂഡ്.

പേര് സൂചിപ്പിയ്ക്കുന്നത് പോലെ തന്നെ നര്‍മ്മവും നന്മയുമുള്ള സിനിമയാണ് മുത്തശ്ശി ഗദ. ഒരു മുത്തശ്ശിയുടേതല്ല, സിനിമയില്‍ രണ്ട് മുത്തശ്ശിമാരുടെ കഥയാണ് പറയുന്നത്. പിന്നെയും ഇഴകീറുമ്പോള്‍ വാര്‍ധക്യത്തില്‍ നില്‍ക്കുന്ന ഓരോ മുത്തശ്ശിമാരുടെയും കഥയായി, അല്ല ഗദയായി ഈ നന്മനിറഞ്ഞ ചിത്രത്തെ കാണാന്‍ സാധിയ്ക്കും.


കഥാതന്തു

തീര്‍ത്തും വ്യത്യസ്തരായ രണ്ട് മുത്തശ്ശിമാരാണ് കഥയിലുള്ളത് റൗഡി ലീലാമ്മയും സൂസമ്മയും. മുത്തശ്ശിമാരെ പുതിയ തലമുറ എങ്ങനെ കാണുന്നു എന്നും ഇന്ന് നമുക്കിടയില്‍ അവര്‍ക്കുള്ള പ്രാധാന്യവുമൊക്കെ കാണിച്ചുകൊണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത്. അല്പം നൊമ്പരത്തോടെ ഓര്‍ക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ പലതും നര്‍മ്മത്തിന്റെ രസം കലര്‍ത്തി പറയാന്‍ കഴിഞ്ഞതാണ് സംവിധായകന്റെ വിജയം. ആ വഴി സിനിമ പൂര്‍ണമായും എന്റര്‍ടൈന്‍മെന്റായി മാറുന്നു.


സിനിമ ഗൗരവമാകുമ്പോള്‍

അതേ സമയം സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയം ഗൗരവമുള്ളത് തന്നെ. പലപ്പോഴും അമ്മത്തൊട്ടിലിനെ കുറിച്ചും, വാര്‍ധക്യ നൊമ്പരങ്ങളെ കുറിച്ചും നമ്മള്‍ സംസാരിച്ചിട്ടുണ്ട്. പക്ഷെ ആസ്വാദനത്തിന്റെ രീതിയില്‍ ആ വിഷയത്തെ അവതരിപ്പിയ്ക്കുമ്പോഴാണ് മുത്തശ്ശി ഗദ പുതുമയുള്ളതാവുന്നത്. സാഹചര്യത്തിന് യോജിക്കുന്ന തരത്തില്‍,. ഒട്ടും ഏച്ചുകൂട്ടലില്ലാതെ അവതരിപ്പിയ്ക്കുന്ന നര്‍മ ഭാഗങ്ങള്‍ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റാണ്.


കഥാപാത്ര സൃഷ്ടി

കഥാപാത്ര സൃഷ്ടിയെ കുറിച്ചാണ് പിന്നെ എടുത്ത് പറയേണ്ടത്. വലിയ താരമൂല്യമുള്ള താരങ്ങളൊന്നുമല്ല, കഥ തന്നെയാണ് ഹീറോ. മുത്തശ്ശിമാരായി എത്തുന്ന രഞ്ജിനി ചാണ്ടിയുടെയും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും അഭിനയം ഒരു രക്ഷയുമില്ല. സുരാജ് വെഞ്ഞാറമൂട് തന്റെ മറ്റൊരു തലം കൂടെ പുറത്തെടുത്തിരിയ്ക്കുന്നു. ഹാസ്യ താരം എന്ന ചട്ടക്കൂട്ടില്‍ നിന്ന് സുരാജ് രക്ഷപ്പെടുന്ന കഥാപാത്രം കൂടെയാണ് ചിത്രത്തിലേത്.


അതിഥി താരാമായ വിനീത് ശ്രീനിവാസനും ചിത്രത്തിലെത്തുന്നു. ഇവരെ കൂടാതെ ലെന, അപര്‍ണ ബാലമുരളി, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, വിജയരാഘവന്‍, രാജീവ് പിള്ള തുടങ്ങിയവരും അവരവരുടെ കഥാപാത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്തി.നന്മയുള്ള ചിത്രം

വിനോദ് ഇല്ലമ്പള്ളിയുള്ള ഛായാഗ്രാഹണ ഭംഗിയും സിനിമയുടെ പ്ലസ് പോയിന്റാണ്. പ്രേക്ഷകരെ തീര്‍ത്തും റിലാക്‌സ് മൂഡിലെത്തിയ്ക്കുന്നതാണ് ദൃശ്യഭംഗി. ഷാന്‍ റഹ്മാന്റെ സംഗീതം കൂടെയാവുമ്പോള്‍ അത് പൂര്‍ണമാകുന്നു. ലിജോ പോളിന്റെ ചിത്രസംയോജനവും പ്രേക്ഷകരെ ഒട്ടും ബോറടിപ്പിയ്ക്കുന്നില്ല. ചുരുക്കി പറഞ്ഞാല്‍ കുടുംബത്തിനൊപ്പം പോയിരുന്ന് കാണാന്‍ കഴിയുന്ന നന്മയുള്ള ചിത്രമാണ് മുത്തശ്ശി ഗദ
English summary
Oru Muthassi Gada is a feel good entertainer and that can be enjoyed by you with your family members. It will make you entertained and will tell you about some interesting and important aspect in life as well.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam