twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: അധികം ബോറടിപ്പിക്കാതെ ഒരു സെക്കന്റ് ക്ലാസ് യാത്ര

    |

    Rating:
    3.0/5
    Star Cast: Vineeth Sreenivasan,Chemban Vinod Jose,Sreejith Ravi
    Director: Jexson Antony, Rejis Antony

    ഒറ്റ പ്രാവശ്യം ബോറടിക്കാതെ ഒരു സെക്കന്റ് ക്ലാസ് യാത്ര ചെയ്യാവുന്നതാണ്. നവാഗതരായ ജെക്‌സണ്‍ ആന്റണിയും റെജീസും സംവിധാനം ചെയ്ത ചിത്രം അല്പം പാളിച്ചകളുണ്ടെങ്കിലും നല്ല ചില തമാശകളോടെയൊക്കെ അധികം വലിച്ചു നീട്ടാതെ അവസാനിപ്പിച്ചതുകൊണ്ടാവാം ഈ യാത്ര പ്രേക്ഷകരെ ബോറടിപ്പിക്കാതെ പോകുന്നത്.

    ജയില്‍ പുള്ളികളായ നന്ദു (വിനീത് ശ്രീനിവാസന്‍) വിനെയും മാരനെയും (ചെമ്പന്‍ വിനോദ്) കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുകയാണ്. കോണ്‍സ്റ്റബിള്‍മാരായ ജോളി കുര്യാനും (ജോജു ജോര്‍ജ്) ബാലഗോപാലുമാണ് (ശ്രീജിത്ത് രവി) അതിന് നിയോഗിക്കപ്പെട്ട പൊലീസുകാര്‍. പരശുറാം എക്‌സ്പ്രസിലെ സെക്കന്റ് ക്ലാസ് കംപാര്‍ട്‌മെന്റില്‍ ഈ നാലവര്‍ സംഘത്തിന്റെ യാത്രയാണ് ഒരു സെക്കന്റ് ക്ലാസ് യാത്ര. അവര്‍ക്കിടയില്‍ നടക്കുന്ന ചില സംഭവങ്ങള്‍ അല്പം നര്‍മം കലര്‍ത്തി പറയുകയാണ് കഥ.

    oru-second-class-yathra-movie-review

    അല്പം ആകാംക്ഷയും അതിലേറെ ചിരിയും നിറഞ്ഞ് ഒന്നാം പകുതി കടന്നു പോകുന്നു. അതില്‍ നിന്നും തീര്‍ത്തും നാടകീയമായ രംഗത്തേക്കാണ് രണ്ടാം പകുതി കടക്കുന്നത്. ക്ലൈമാക്‌സിലേക്കെത്തുമ്പോള്‍ ഒരു ക്ലീഷേയിലേക്ക് സിനിമ കടക്കുമെന്ന ഘട്ടത്തില്‍ ചെറിയ ചില ട്വിസ്റ്റുകള്‍ പിടിച്ചു നിര്‍ത്തുന്നു. നല്ല ചില തമാശകള്‍ ഉണ്ടെങ്കിലും ചില ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ചിത്രത്തിന്റെ ഭംഗി കളയുന്നു.

    ചിത്രത്തിലെ കേന്ദ്ര നായകന്‍ വിനീത് ശ്രീനിവാസന്‍ ആണെങ്കിലും പ്രേക്ഷകരുടെ മനം കവരുന്നത് ചെമ്പന്‍ വിനോദും ജോജു ജോര്‍ജുമാണ്. സപ്തമശ്രീ തസ്‌കരയിലെ നിഷ്‌കളങ്ക കള്ളന് ശേഷം ചെമ്പന്‍ വിനോദ് അവതരിപ്പിയ്ക്കുന്ന മികച്ച കള്ളന്‍ വേഷമാണ് മാരന്‍. കോമഡി ത്രില്ലര്‍ എന്ന വിശേഷിപ്പിക്കുന്ന ചിത്രത്തില്‍ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ചിരിപ്പിയ്ക്കുന്നത് ചെമ്പന്‍ വിനോദാണ്.

    വിനീത് ശ്രീനിവാസന്‍ എന്ന സംവിധായകനെയും ഗായകനെയും തന്നെയാണ് പ്രേക്ഷകര്‍ക്കിഷ്ടം. അഭിനയത്തിലേക്ക് വരുമ്പോള്‍ വിനീത് ഇനിയും മുന്നേറേണ്ടിയിരിക്കുന്നു. മലയാളത്തിന്റെ ഭാഗ്യ നായികയാണെങ്കിലും ചിത്രത്തില്‍ നിക്കിയുടെ അഭിനയവും ശരാശരിയില്‍ ഒതുങ്ങി. ജോജു ജോര്‍ജ്ജാണ് പ്രേക്ഷകനെ കൈയ്യിലെടുത്ത മറ്റൊരു താരം. ഭാവിയില്‍ അദ്ദേഹത്തിന് മികച്ച പൊലീസ് വേഷങ്ങള്‍ ലഭിയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

    പാഷാണം ഷാജി (ഷാജി നവോദയ), പ്രദീപ് കോട്ടയം, നെടുമുടി വേണു, മാമ്മുക്കോയ, ഇന്ദ്രന്‍സ്, മണിയന്‍പിള്ള രാജു, സുനില്‍ സുഗദ, ബാലു വര്‍ഗീസ് തുടങ്ങിയവര്‍ തങ്ങളുടെ റോളിനോട് നിതീ പുലര്‍ത്തി. അധികം ഡയലോഗുകളില്ലെങ്കിലും പുതുമുഖം അപര്‍ണ ബാലമുരളി തന്റെ സ്‌ക്രീന്‍ പ്രസന്റ്‌സ് കൊണ്ട് ശ്രദ്ധ ആകര്‍ഷിച്ചു.

    കഥയ്ക്ക് ഇണങ്ങും വിധം ക്യാമറ വച്ച വിനോദ് ഇല്ലമ്പള്ളി പ്രശംസ അര്‍ഹിയ്ക്കുന്നു. ആസ്വാദനത്തിന്റെ മികവ് നഷ്ടപ്പെടുത്താതെ, കൃത്യമായ ഒതുക്കത്തോടെ രണ്ടരമണിക്കൂര്‍ നീട്ടിക്കൊണ്ടു പോകാതെ ചിത്രം 1.45 മണിക്കൂറായി വെട്ടിച്ചുരുക്കി കത്രികവച്ച എഡിറ്റര്‍ ലിജോ പോളിനും ഒരു ഷേക്ക്ഹാന്റ്. ഗോപിസുന്ദറിന്റെ ഗാനങ്ങള്‍ മികച്ചുനിന്നെങ്കിലും പശ്ചാത്ത സംഗീതം കഥയ്ക്ക് യോജിച്ചോ എന്നൊരു സന്ദേഹം.

    പതിവില്ലാത്ത ഒരു കഥാ തന്തു തിരഞ്ഞെടുത്തതിലൂടെയും ബോറും ലാഗും ഇല്ലാതെ അത് അവതരിപ്പിച്ചതിലൂടെയും തിരക്കഥാകൃത്തുക്കളും സംവിധായകരുമായ ജെക്‌സണ്‍ ആന്റണിയും റെജീസും വരവറിയിച്ചു. ഒരു തവണ കണ്ടിരിക്കാവുന്ന, ബഹളങ്ങളൊന്നുമില്ലാത്ത ഒരു ചിത്രം. അമിത പ്രതീക്ഷകളൊന്നുമില്ലാതെ പോയാല്‍ ഒരു സെക്കന്റ് ക്ലാസ് യാത്രയില്‍ തീര്‍ച്ചയായും ഒരു തവണ യാത്ര ചെയ്യാം.

    English summary
    Oru Second Class Yathra is a comical thriller written and directed by debutante duo Jexson Antony-Rejis Antony, with Vineeth Sreenivasan in the lead role. The movie is produced by Arun Gosh, Bijoy Chandran, and Alwin Anthony, under the banners Chand V Creations and Ananya Films.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X