twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുടുംബത്തിന് വരുന്ന ദുരന്തം! വ്യത്യസ്തമാം ഈ സിനിമ, ഓവര്‍ടേക്ക് റിവ്യൂ!!!

    By മുഹമ്മദ് സദീം
    |

    ജോണ്‍ സംവിധാനം ചെയ്യുന്ന റോഡ് ത്രില്ലറാണ് ഓവര്‍ടേക്ക്. ജോണ്‍ ജെ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ് ബാബു, പാര്‍വതി നായര്‍, ദീപക് പറംബ്ബോള്‍, നിയാസ്, കൃഷ്ണ, അഞ്ജലി നായര്‍, അജയ് നടരാജന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഒരു ഫാമിലി റോഡ് മൂവി ത്രില്ലറാണ് ചിത്രം. താരങ്ങള്‍ക്കൊപ്പം ഒരു ട്രക്കും കാറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു.

    ബാബു ആന്റണി കാണിച്ച ആക്ഷനൊന്നും മറ്റാരും കാണിച്ചിട്ടുണ്ടാവില്ല!വില്ലനെ സ്‌നേഹിക്കുന്ന എത്ര പേരുണ്ട്!ബാബു ആന്റണി കാണിച്ച ആക്ഷനൊന്നും മറ്റാരും കാണിച്ചിട്ടുണ്ടാവില്ല!വില്ലനെ സ്‌നേഹിക്കുന്ന എത്ര പേരുണ്ട്!

    കേരളത്തിന് പുറെ ബെല്ലാരി, തിരുന്നേല്‍വേലി, ബാംഗ്ലൂര്‍, എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ജോണിന്റെ കഥക്ക് അനില്‍ കുഞ്ഞപ്പനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജോളി മാസ്റ്റര്‍ ആക്ഷനും ചെയ്തിരിക്കുന്നു. മള്‍ട്ടിക്യാമറയില്‍ ചിത്രീകരിച്ച ഈ ചിത്രം ഇന്ത്യയുടെ പല ഭാഗത്തുനിന്നുമുള്ള നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

    വ്യത്യസ്തമാം ഈ സിനിമ

    വ്യത്യസ്തമാം ഈ സിനിമ

    സിനിമയുടെ തുടക്കംമുതല്‍ പ്രേക്ഷകന്റെ ശ്രദ്ധയെ പിടിച്ചെടുക്കുകയെന്നുള്ളതാണ് ഏതൊരു ചലച്ചിത്രകാരന്റെയും വിജയം. ഇങ്ങനെ തുടക്കംമുതല്‍ തന്റെ സൃഷ്ടിയില്‍ അലിഞ്ഞുചേരുന്നവനാക്കി കാഴ്ചക്കാരനെ മാറ്റാന്‍ സാധിക്കുമ്പോഴാണ് ഒരു കലാസൃഷ്ടി എന്നുള്ള നിലക്ക് ചലച്ചിത്രത്തിന് പൂര്‍ണത ഉണ്ടാകുന്നത്. ഇത്തരമൊരു പൂര്‍ണമായ ചലച്ചിത്രമായി ഓവര്‍ടേക്കിനെ നമുക്കുരേഖപ്പെടുത്താവുന്നതാണ്.

    കാഴ്ചയുടെ സുഖം തരുന്നുണ്ട്

    കാഴ്ചയുടെ സുഖം തരുന്നുണ്ട്


    ആകാംക്ഷ നിറഞ്ഞു നില്ക്കുന്ന പ്രേക്ഷക മനസ്സുകളില്‍ വ്യത്യസ്ത രംഗങ്ങളിലൂടെ ഒരു കഥ പറയുന്ന കാഴ്ചയുടെ സുഖം തരുന്ന ഓവര്‍ടേക്ക് എന്ന ചലച്ചിത്രത്തെ വേറിട്ടതാക്കുന്നത്. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് താമസം മാറുന്ന ഒരു കുടുംബം കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് കാര്‍മാര്‍ഗം വരുന്നതും ഈ സമയത്ത് അവരെ പിന്തുടരുന്ന ഒരു പഴയ ടാങ്കര്‍ലോറി ഇവരെ അപായപ്പെടുത്തുവാന്‍ വേണ്ടി വിവിധ ശ്രമങ്ങള്‍ നടത്തുന്നതും ആരാണ് തങ്ങളുടെ ശത്രുവെന്നുള്ളത് അവസാനം ഇവര്‍ കെത്തുകയും ഇവനില്‍ നിന്ന് രക്ഷപ്പെടുന്നതുമാണ് കഥ.

    പറച്ചിലിലൂടെ പോവുന്ന കഥയാണ്

    പറച്ചിലിലൂടെ പോവുന്ന കഥയാണ്

    ഒരു ചെറിയകഥ വളര്‍ന്നു വളര്‍ന്ന് വലിയൊരു ചലച്ചിത്രമായി മാറുന്ന പറച്ചിലിന്റെ രസമാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ തുടക്കത്തില്‍ ആവശ്യമില്ലാതെ മറ്റു പലതും കയറ്റിക്കൂട്ടി അവസാനം സിനിമ എങ്ങനെയെങ്കിലും ഒന്നവസാനിപ്പിക്കുവാന്‍ പെടാപ്പാട് പെട്ട് അവസാനത്തെ പതിനഞ്ചുമിനിറ്റില്‍ കഥ പറഞ്ഞവസാനിപ്പിക്കുവാന്‍ മാരത്തോണ്‍ ഓട്ടം നടത്തുന്ന സാങ്കേതിക പ്രവര്‍ത്തകരുടെ ഓവര്‍ ടേക്കിംഗ് മാത്രമാണ് ഈ ചലച്ചിത്രത്തിന്റെ രസചരട ്‌പൊട്ടിക്കുന്ന ഏക കല്ലുകടി.

    കുടുംബത്തിന്റെ കഥ

    കുടുംബത്തിന്റെ കഥ


    ബംഗളൂരുവിലെ ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ നന്ദന്‍ മേനോന്‍ തന്റെ ബിസിനസ്സ് എല്ലാം അവസാനപ്പിച്ച് ഭാര്യ രാധിക (പാര്‍വതി നായരോടൊപ്പം)യോടൊപ്പം കാറില്‍ നാട്ടിലേക്ക് പോരുകയാണ്. കൊച്ചിയിലേക്കാണ് യാത്ര. എന്നാല്‍ ഇവര്‍ക്ക് ഇതിനിടക്ക് കോയമ്പത്തൂരിലെ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന് മകളെക്കൂടി വിളിക്കേണ്ടതുണ്ട്. അങ്ങനെയാണ് ഒരു പുതിയ വഴിയിലൂടെ ഇവര്‍ യാത്രചെയ്യുന്നത്. എന്നാലിതിനിടക്ക് എപ്പോഴോ കടന്നുവരുന്ന ടാങ്കര്‍ ഇതാണ് ഇവരെഫോളോ ചെയ്യുന്നു. കിലോമീറ്ററുകളോളം വിജനമായ വഴിയിലൂടെനീളം ടാങ്കര്‍ ഡ്രൈവറുടെ ചുറ്റിക്കറങ്ങലിന് വിധേയരാകുന്ന ഈ ഭാര്യയും ഭര്‍ത്താവും അവസാനം കര്‍ണാടകയുടെ ഏതോ ഭാഗത്തെത്തിപ്പെടുകയാണ്.

    തുടക്കം മുതല്‍ വില്ലന്മാരും എത്തുന്നു

    തുടക്കം മുതല്‍ വില്ലന്മാരും എത്തുന്നു

    നായക, നായിക കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയശേഷം തുടക്കത്തില്‍ തന്നെ നമ്മുടെ സിനിമയിലേക്ക് വില്ലന്മാരും കടന്നുവരാറുണ്ട്. എന്നാല്‍ ഇവിടെ വില്ലനായി കയറിവരുന്നത് ഒരു ടാങ്കര്‍ ലോറിയാണ്. ഈ ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ ആര് എന്നുള്ള ചോദ്യമാണ് നന്ദന്‍മേനോനെയും ഭാര്യയെയും ആശങ്കപ്പെടുത്തുന്നത്. അത് പ്രധാനകഥാപാത്രങ്ങളെപ്പോലെ പ്രേക്ഷകനിലും ആകാംഷയുടെ ഒരായിരം ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.

    വില്ലനാരാണ്?

    വില്ലനാരാണ്?

    തങ്ങളെ ഇല്ലാതാക്കുവാന്‍ ഇറങ്ങി തിരിച്ചിരിക്കുന്നത്, അരെന്ന് ഇതോടുകൂടി ഭാര്യയും ഭര്‍ത്താവും ശത്രുവിനെ കണ്ടെത്തുവാനുള്ള ശ്രമം തുടങ്ങുന്നു. തന്നോട് മുന്‍പ് വണ്‍വേ പ്രേമമുണ്ടായിരുന്ന കോളേജിലെ സഹപാഠിയായ ദുര്‍ഗദാസ് എന്ന അരക്കിറുക്കനായിരിക്കുമെന്ന് നന്ദന്റെ ഭാര്യ രാധികയും അതല്ല തന്റെ പാര്‍ട്ട്ണര്‍ ഗിരിയാണെന്ന് നന്ദനും പറയുന്നു. എന്നാല്‍ കുറച്ചുകഴിയുമ്പോഴേക്ക് ഈ രണ്ടുപേരുമല്ല. മൂന്നാമതൊരാളാണ് തങ്ങളുടെ പിന്നിലുള്ളതെന്ന് ഇവര്‍ തിരിച്ചറിയുന്നു. ഈയൊരു ആകാംക്ഷയാണ് രണ്ടു മണിക്കൂറിലധികം തീയേറ്ററില്‍ പ്രേക്ഷനെ പിടിച്ചിരുത്തുന്നതും. പറയുവാന്‍ ഉദ്ദേശിക്കുന്ന കഥ അമിതമായ ചമല്ക്കാരങ്ങളില്ലാതെ സത്യസന്ധമായി അവതരിപ്പിക്കുന്നുവെന്നുള്ളതാണ് ഓവര്‍ ടേക്കിന്റെ വേറിട്ടകാഴ്ചകളിലൊന്ന്.

     സത്യസന്ധമായ അവതരണം

    സത്യസന്ധമായ അവതരണം


    വെറും ഒരു കാര്‍യാത്രയാണെങ്കിലും കാഴ്ചക്കാര്‍ സ്‌ക്രീനില്‍ മിഴിച്ചിരിക്കുന്നതും ഈ സത്യസന്ധമായ അവതരണം കൊണ്ടു തന്നെയാണ്. തമാശക്കു വേണ്ടി തമാശയും പാട്ടിനുവേണ്ടി പാട്ടും സംഘട്ടനത്തിനും വേണ്ടി സംഘട്ടനവും എല്ലാം കുത്തിക്കയറ്റുന്ന ഒരു രീതിയോട് മുഖം തിരിഞ്ഞു നില്ക്കുന്നുവെന്നുള്ള ഈ ആക്ഷന്‍ ത്രില്ലറിന്റെ രസംകൂട്ടുന്നത്. എന്നാല്‍ അവസാനത്തെ പതിനഞ്ചുമിനിറ്റില്‍ ക്ലൈമാക്‌സിനുള്ളില്‍ കഥ പറഞ്ഞുതീര്‍ക്കുവാനുള്ള അണിയറക്കാരുടെ ഓവര്‍ ടേക്ക് ഒരു കടന്നുകയറ്റം തന്നെയായി അനുഭവിപ്പിക്കുന്നത് രേഖപ്പെടുത്താതെ വയ്യ.

    മനോഹരമായ ചെയ്‌സിംഗ് രംഗങ്ങള്‍

    മനോഹരമായ ചെയ്‌സിംഗ് രംഗങ്ങള്‍

    എന്നാലും വിജയ് ബാബു, പാര്‍വതി നായര്‍ തുടങ്ങി വന്‍കിട താരങ്ങളെ തേടിപ്പോകാതെയുള്ള കാസ്റ്റിംഗിനെയും പ്രത്യേകം എടുത്തുപറയേതുണ്ട്. കൂടാതെ ചെയ്‌സിംഗ് രംഗങ്ങള്‍ മനോഹരമാക്കിയ ക്യാമറാമാന്റെ കഴിവും ഓവര്‍ടേക്കിനെ മനോഹരമാക്കുന്നതില്‍ നല്ല പങ്കുവഹിച്ചിട്ടണ്ട്. അതിനുമപ്പുറം വര്‍ത്തമാനകാലം നേരിടുന്ന സ്ത്രീസുരക്ഷയെക്കുറിച്ചും കാഴ്ചക്കുള്ളിലൂടെ ഈ സിനിമ സംവദിക്കുന്നുണ്ട്. തന്റെ ഭാര്യ, മകള്‍ ഈ രണ്ടുപേരുടെയും സുരക്ഷയാണ് നന്ദന്‍ മേനോന്റെ ആധിയെങ്കിലും ഇവര്‍ക്ക് ഭീഷണിയായി തോന്നിപ്പിക്കുന്നതും ദുര്‍ഗാദാസ്, സ്‌കൂളിലെ സെക്യൂരിറ്റി മാന്‍ എന്നിവരാണ്. ഇവരിലൂടെ സ്‌കൂളില്‍ ചെറിയകുട്ടി പീഡിപ്പിക്കപ്പെട്ടതും പ്രേമനൈരാശ്യംകൊണ്ട പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ എന്നിങ്ങനെ സമകാലികമായ അനേകം കാര്യങ്ങളെക്കൂടി പറയുവാനുള്ള ശ്രമവും ശ്ലാഘനീയമാണ്.

    English summary
    Overtake Malayalam movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X