For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അസ്സൽ റോഡ് മൂവി തന്നെ... ഓവർടേക്ക് കൊള്ളാം, വെൽഡൺ.. ശൈലന്റെ ഓവർടേക്ക് റിവ്യു!!

  By Muralidharan
  |

  ശൈലൻ

  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

  Rating:
  3.0/5
  Star Cast: Vijay babu,Parvathy Nair,Dinesh Neelakandan
  Director: John Joseph

  ജോണ്‍ ജെ സിനിമയുടെ ബാനറിൽ ജോണ്‍ സംവിധാനം ചെയ്യുന്ന ഓവർടേക്ക് ടീസർ റിലീസ് മുതൽ വലിയ പ്രതീക്ഷകൾ നൽകിയ ചിത്രമാണ്. റോഡ് മൂവി ഗണത്തിൽ പെടുന്ന ഒന്നാണെന്ന് ട്രെയിലര്‍ മുതൽ നൽകിയ സൂചന ഒട്ടും തെറ്റിക്കാതെയാണ് ഓവർ‌ടേക്ക് തീയറ്ററിൽ എത്തിയത്.

  ആലോചിക്കാനൊന്നുമില്ല.. ഗൂഢമല്ലാതെ ചിരിക്കാം.. മോനേ ധ്യാനേ, ഉനക്കിത് തേവൈയാ! ശൈലന്റെ ഗൂഡാലോചന റിവ്യൂ!

  വിജയ് ബാബു, പാര്‍വതി നായര്‍, ദീപക് പറംബ്ബോള്‍, നിയാസ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. കേരളത്തിന് പുറെ ബെല്ലാരി, തിരുന്നേല്‍വേലി, ബാംഗ്ലൂര്‍, എന്നിവിടങ്ങളായി ചിത്രീകരിച്ച ഓവർടേക്കിന്റെ കൂടുതൽ വിശേഷങ്ങളുമായി ശൈലന്റെ റിവ്യൂ വായിക്കാം.

  പരിചിതമല്ലാത്ത കാറ്റഗറി

  പരിചിതമല്ലാത്ത കാറ്റഗറി

  മലയാളസിനിമയിൽ അധികം കണ്ടിട്ടില്ലാത്ത ഒരു ഴോണർ ആണ് റോഡ്മൂവീ ത്രില്ലർ കാറ്റഗറി.. റോഡ്മൂവി എന്നൊക്കെ ഡെക്കറേഷനോട് കൂടി ചില സിനിമകളൊക്കെ മുൻപെ ഇവിടെ അവതരിച്ചിട്ടുണ്ടെങ്കിലും കാഴ്ചയിൽ അവയെല്ലാം വെറും കോമഡി എഫക്റ്റായിരുന്നു സൃഷ്ടിച്ചുപോന്നത്.. തൊട്ടടുത്തുള്ള തമിഴിൽ പോലും പയ്യ പോലുള്ള ഒന്നാംതരം റോഡ് മൂവികൾ സംഭവിച്ചിട്ടുണ്ട്.. ഹിന്ദിയിൽ നിന്നും വന്ന രാംഗോപാൽ വർമ്മയുടെ 'റോഡ്' എക്കാലത്തും ഓർത്തുവെക്കാവുന്ന ഒരു ഐറ്റമായിരുന്നു. മലയാളത്തിൽ നിന്നും ഈ വിഭാഗത്തിലേക്കുള്ള സംഭാവന ഏറെക്കുറെ സീറോ ആണെന്ന പരിമിതിക്ക് തെല്ലൊരു ആശ്വാസവുമായി എത്തിയിരിക്കുന്ന ചിത്രമാണ് ഓവർടേക്ക്.

  മുൻധാരണകൾ തെറ്റിച്ചു

  മുൻധാരണകൾ തെറ്റിച്ചു

  മലയാളത്തിൽ ഒരു റോഡ്മൂവി എന്നാൽ "ഓന്തോടിയാൽ വേലിക്കലോളം" എന്ന മട്ടിലാവുമെന്ന മുൻ ധാരണയും വച്ചാണ് ഓവർടേക്കിന് കയറിയത് എന്നതാണ് സത്യം.. ആദ്യ ശ്രമത്തിൽ തിയേറ്ററിൽ മറ്റാരും വരാഞ്ഞതിനാൽ തോർ-3 കണ്ട് പിന്മാറേണ്ടിവന്ന അനുഭവം ആ സിനിമയുടെ റിവ്യൂവിൽ എഴുതുകയും ചെയ്തിരുന്നു.. "വിടില്ല്യ ഞ്യാൻ" എന്നും പറഞ്ഞ് കോഴിക്കോട്ടെ സർക്കാർ തിയേറ്ററായ കൈരളിയിൽ ചെന്നിട്ടാണ് രണ്ടാംശ്രമത്തിൽ കാഴ്ച തരപ്പെട്ടത്.. തിരിച്ചിറങ്ങുമ്പോൾ പരിശ്രമം നഷ്ടമായില്ലല്ലോ എന്നൊരു സംതൃപ്തി സമ്മാനിക്കാൻ ഓവർടേക്കിന് കഴിയുകയും ചെയ്തു..

  മുൻകൂർ ജാമ്യമുണ്ട്, തുടക്കത്തിൽ തന്നെ

  മുൻകൂർ ജാമ്യമുണ്ട്, തുടക്കത്തിൽ തന്നെ

  ഹോളിവുഡ് സിനിമകളിൽ നിന്ന് ഇൻസ്പയർ ചെയ്യപ്പെട്ടത് എന്ന് മുൻകൂർ ജാമ്യത്തോടെ തന്നെയാണ് സിനിമ തുടങ്ങുന്നത്.. സ്പിൽബർഗിന്റെ ഡുവൽ എന്ന പടത്തിനോട് ഓവർടേക്കിന് എടുത്ത്പറയാവുന്ന സാമ്യങ്ങൾ നിരവധിയുണ്ട്.. ദോഷൈകദൃക്കുക്കൾക് അതൊരു പോരായ്മയായി വേണമെങ്കിൽ പറയാം. മലയാളത്തിൽ ഇങ്ങനെയൊരു സിനിമ സാധ്യമായി എന്നിടത്ത് ജോൺ എന്ന സംവിധായകൻ തീർച്ചയായും ഒരു കയ്യടി അർഹിക്കുന്നുണ്ട്, ഒരു റോഡ് മൂവി ഇത്രയെങ്കിലും പെർഫക്ഷനോടെ ഇവിടെ സൃഷ്ടിച്ചെടുക്കുന്നത് ചില്ലറക്കാര്യമേയല്ല.

  ഓവർടേക്കിലേക്ക്...

  ഓവർടേക്കിലേക്ക്...

  അതിനെ കമ്പെയർ ചെയ്യെണ്ടത് സ്പിൽബർഗിനോടോ ഹോളിവുഡിനോടോ രാംഗോപാൽ വർമ്മയോട് പോലുമോ അല്ല.. മലയാളത്തിൽ മുൻപ് വന്ന ശുഷ്കമായ റോഡ് മൂവികളോടാണ്.. ബാംഗ്ലൂരിൽ പ്രൈവറ്റ് സ്ഥപനത്തിൽ ജോലി ചെയ്യുന്ന നന്ദൻ മേനോന്റെ ദിനചര്യകളും ഔദ്യോഗികതകളുമായിട്ടാണ് പടം തുടങ്ങുന്നത്. തുടർന്ന്, ജോലി ഉപേക്ഷിക്കുന്നതും വിദേശത്ത് നിന്ന് തിരിച്ചെത്തിയ ഭാര്യ രാധികയെയും കൂട്ടി നാട്ടിലേക്ക് ഷിഫ്റ്റ് ചെയ്യാൻ തീരുമാനിക്കുന്നതോടെ കഥ. ട്രാക്കിൽ കേറുന്നു.. തന്റെ പഴയ മോഡൽ ചുവന്ന ബെൻസ് കാറിൽ ആണ് അവർ യാത്ര പുറപ്പെടുന്നത്.. വണ്ടിയുടെ ഏസിയ്ക്ക് കുഴപ്പമുണ്ട് താനും..

  ഓവർടേക്ക് കാഴ്ചകൾ

  ഓവർടേക്ക് കാഴ്ചകൾ

  വഴിയിലെവിടെയോ വെക്കേഷന് പൂട്ടിയ സ്കൂളിൽ നിന്ന് മകളെ പിക്ക് ചെയ്യണമെന്നതിനാൽ അവരുടെ യാത്ര സമയബന്ധിതമാണ്.. അപ്പോഴാണ് കൂട്ടുകാരനായ ബേസിൽ പറഞ്ഞ് കൊടുത്ത എൺപത് കിലോമീറ്റർ ലാഭത്തിൽ കോയമ്പത്തൂരിൽ എത്തിച്ചേരാവുന്ന ഒരു കുറുക്കുപാതയിലേക്ക് അവർ ഹൈവേയിൽ നിന്ന് ഡീവിയേറ്റ് ചെയ്യുന്നത്.. വിജനമായ മലയോരപാതയിലൂടെ ഉള്ള യാത്ര അവർക്കെന്നത് കാണികൾക്കും ആസ്വാദ്യകരമാവുകയാണ്..

  പടത്തിന്റെ ഗിയർ മാറുന്നതിങ്ങനെ

  പടത്തിന്റെ ഗിയർ മാറുന്നതിങ്ങനെ

  യാത്ര ആനന്ദഭരിതമായി മുന്നോട്ട് പോവുന്നതിനിടെ വില്ലനായി അവരുടെ പാതയിൽ വൃത്തികെട്ടതും നീളമേറിയതും കട്ടയേറിയ പുക ബഹിർഗമിക്കുന്നതുമായ ഒരു കൂറ്റൻട്രക്ക് പ്രത്യക്ഷമാവുന്നു.. ഇന്ത്യയിൽ തന്നെ അധികം കാണാത്ത ഐറ്റത്തിൽ പെട്ട വദൂരിലുക്കുള്ള ട്രക്കിൽ നിന്നുള്ള പുകയും ദുർഗന്ധവും സഹിക്കാനാവാതെ നന്ദൻ വളരെ ശ്രമപ്പെട്ട് ഓവർടേക്ക് ചെയ്യുന്നതോട് കൂടി പടത്തിന്റെ ഗിയർ മാറുന്നു.. അവിടുന്നങ്ങോട്ട് നടക്കുന്നത് അസ്സൽ വേട്ടയാണ്..

  അക്ഷരം തെറ്റാതെ പറയാം -ത്രില്ലർ

  അക്ഷരം തെറ്റാതെ പറയാം -ത്രില്ലർ

  ജോസ് കഥയും അനിൽ കുഞ്ഞപ്പൻ തിരക്കഥയും ദിനേശ് നീലകണ്ഠൻ സംഭാഷണവും എഴുതിയ മറ്റീരിയലിലാണ് ജോൺ സംവിധാനം നിർവഹിച്ചിരിക്കുന്നത് എങ്കിലും എല്ലാ സംഗതികളും കറക്റ്റായി സിങ്കായി എന്നതുകൊണ്ട് തന്നെ പടം ത്രില്ലർ എന്ന് അക്ഷരം തെറ്റാതെ പറയാവുന്ന ലെ്വലിലേക്ക് ഉയർന്നിരിക്കുന്നു.. ട്രക്കിനുള്ളിൽ ആരാവുമെന്ന ഉദ്വേഗം കാറിനുള്ളവരിലെന്ന പോൽ കാണികളിലും വളർത്തിയെടുത്ത് ട്രക്കിനെ തന്നെ വേട്ടക്കാരനായി പ്രതിഷ്ഠിച്ചുകൊണ്ടുള്ള മേക്കിംഗ് നന്നായിരിക്കുന്നു.. അജയൻ വിൻസെന്റിന്റെ ക്യാമറാവർക്ക് എടുത്ത് പറയേണ്ടതാണ്..

  വിജയ്ബാബുവിന്റെ നായകൻ

  വിജയ്ബാബുവിന്റെ നായകൻ

  അഭിനേതാക്കളുടെ കാര്യം പറഞ്ഞാൽ വിജയ്ബാബുവിന്റെ ഒറ്റയാൾപോരാട്ടമാണ് ഓവർടേക്ക്.. രണ്ട് മണിക്കൂർ ഒരു പടത്തെ ലീഡ് ചെയ്യുകയെന്നത് ചില്ലറക്കാര്യമൊന്നുമല്ല.. ഭാര്യയായി വരുന്ന പാർവ്വതി നായരിൽ എടുത്ത് പറയാൻ തക്ക ഒന്നുമില്ല.. നെൽസണും കോട്ടയം പ്രദീപും വന്നുപോകുന്നു...

  രണ്ട് മണിക്കൂർ ഉള്ള പടത്തിൽ വണ്ടി റോട്ടിലിറങ്ങാൻ നാല്പതുമിനിറ്റോളമെടുത്തു എന്നതാണ്‌ പടത്തിൽ ഒരു നെഗറ്റീവ് ആയി തോന്നിയത്.. വളരെയധികം വലിച്ച് നീട്ടപ്പെട്ട ഒരു ബോറടി ആ സമയത്തിന്റെ സംഭാവന ആയിരുന്നു.. പതിഞ്ഞുതുടങ്ങിമുറുകുന്ന ഒരു മെത്തേഡ് ആണ് സംവിധായകൻ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു.. അവസാനത്തെ ടെമ്പോ അങ്ങനെയാണ്.

  ജോൺ എന്ന സംവിധായകൻ

  ജോൺ എന്ന സംവിധായകൻ

  ഏതായാലും ജോൺ ഒരു നല്ല സംവിധായകൻ ആണെന്ന് ഉറപ്പിച്ച് പറയാം. എ ജോൺ ജെ സിനിമ എന്ന് എഴുതിത്തുടങ്ങി ടൈറ്റിൽസിന്റെ അവസാനം സംവിധാനം ജോൺ എന്ന് എഴുതിക്കാണിക്കുന്നതിലുള്ള ആത്മവിശ്വാസം പടത്തിന്റെ നിർമ്മിതിയിലുമുണ്ട്.. (പ്രിഫിക്സും വാലും ഒന്നുമില്ലാതെ പേര് പറയാനുള്ള ആർജവത്തെ ആണല്ലോ കോൺഫിഡൻസ് എന്ന് പറയുന്നത്..) വെൽഡൺ.

  English summary
  Overtake movie review by Schzylan Sailendrakumar.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X