»   »  പിഷാരടിയുടെ പഞ്ചവര്‍ണ്ണതത്ത വാനോളം പാറുന്നു!! പഞ്ചവർണ്ണതത്തയുടെ ഓഡിയൻസ് റിവ്യൂ

പിഷാരടിയുടെ പഞ്ചവര്‍ണ്ണതത്ത വാനോളം പാറുന്നു!! പഞ്ചവർണ്ണതത്തയുടെ ഓഡിയൻസ് റിവ്യൂ

Written By:
Subscribe to Filmibeat Malayalam

മലയാളികൾ ചിരിയുടെ വിഷു കൈനീട്ടവുമായിട്ടാണ് പിഷാരടിയ-ജയറാം- കുഞ്ചാക്കോ ബോബൻ എന്നീ ടീമിന്റെ പഞ്ചവർണ്ണ തത്ത എത്തിയിരിക്കുന്നത്. സ്വാഭാവിക നർമ്മത്തിലൂടെ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത രമേഷ് അവതാരകനായ രമേഷ് പിഷാരടി അദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. അതിനാൽ തന്നെ ഒരുപാട് പ്രതീക്ഷകളുമായിട്ടാണ് പ്രേക്ഷകർ തിയേറ്ററുകളിൽ എത്തുന്നത്.

panchavarnnathatha

ശ്രീദേവിക്ക് അവാര്‍ഡ് നൽകാതിരിക്കാൻ ശ്രമിച്ചു! സംഭവിച്ചത് മറ്റൊന്ന്, വെളിപ്പെടുത്തലുമായി ജൂറി


ചിത്രത്തിലെ ജയറാമിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു.തലമൊട്ടയടിച്ച് ശരീര ഭാരം കൂട്ടിയായാണ് ചിത്രത്തിൽ ജയറാം പ്രത്യക്ഷപ്പെട്ടത്. കൂടാതെ സിനിമയിലെ മറ്റൊരു ഹൈലറ്റ് ചാക്കോച്ചനാണ്. കഴിഞ്ഞ കുറച്ചു നാളുകളായി കണ്ടുവരുന്ന ചക്കോച്ചൻ കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ് പഞ്ചവർണ്ണതത്തയിലേത്. ഗെറ്റപ്പിലും കഥാപാത്രത്തിലും അത് എടുത്തു കാണിക്കുന്നുമുണ്ട്. . വ്യത്യസ്ഥ സാഹചര്യത്തില്‍ ജീവിക്കുന്ന രണ്ടു പേരുടെ കൂടിച്ചേരലുകള്‍ അവരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിഫലനമാണ് ചിത്രത്തിന്റെ പ്രമേയം


ഋഥി മികച്ച നടന്‍ മാത്രമല്ല!! നല്ലൊരു മനുഷ്യ സ്നേഹികൂടിയാണ്, അങ്ങനെ പറയാൻ ഒരു കാരണമുണ്ട്....


തലമൊട്ടയടിച്ച്

കുറെ കാലത്തിനു ശേഷമാണ് വേറിട്ട വേഷത്തിൽ ജയറാം എത്തുന്നത്. തലമൊട്ടയടിച്ചും ശരീരഭാരം വർധിപ്പിച്ച് ജയറാമിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതു ആദ്യം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററിലും ടീസറിലുമൊക്കെ ജയറാം തിളങ്ങിയിരുന്നു. അതു പോലെ തന്നെയാണ് ചക്കോച്ചന്റെ കാര്യത്തിലും. പഞ്ചവർണ്ണ തത്തിയിൽ രാഷ്ട്രീയ നേതാവായിട്ടാണ് താര എത്തുന്നത്. ചക്കോച്ചന്റെ ഗെറ്റപ്പും ചർച്ച വിൽയമായിരുന്നു. തങ്ങൾ ഇതുവരെ കണ്ട താരങ്ങളുടെ പ്രകടനമല്ല പഞ്ചവർണ്ണതത്തയിൽ. വ ഇവരുടെ മറ്റൊരു ലെവൽ മുഖമാണ് സിനിമയിൽ.പിഷാരാടിയുടെ പഞ്ചവർണ്ണ തത്ത

നിരവധി സ്റ്റേജ് പരിപാടികളിലൂടെ പ്രേക്ഷകരെ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു തരാമാണ് രമേഷ് പിഷാരടി. അദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട അവതാരകൻ കൂടിയാണ്. താരം ആദ്യം സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവർണ്ണ തത്ത. അങ്ങേയറ്റം പ്രതീക്ഷയോടെയാണ് പഞ്ചവർണ്ണതത്ത കാണാൻ പ്രേക്ഷകർ തിയേറ്ററുകളിൽ എത്തുന്നത്. ഒരു കോമഡി ഫാമിലി ചിത്രമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് വിപരീതമാകാൻ സാധ്യത ഏറെ കുറവാണ്. വ്യത്യസ്തമായ പ്രേമേയം പറയുന്ന ചിത്രമാണ് പഞ്ചവർണ്ണ തത്ത. അത് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറകളില്‍ നിന്നും ട്രെയിലറുകളില്‍ നിന്നും വ്യക്തമായിരുന്നു.ട്രെയിലറിനും പാട്ടുകള്‍ക്കും ലഭിച്ച സ്വീകാര്യത

പഞ്ചവര്‍ണ്ണ തത്തയുടെതായി പാട്ടുകൾക്കും, ടീസറിനും ട്രെയിലറുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഹാസ്യത്തിനു പ്രാധാന്യം നല്‍കിയൊരുക്കുന്ന ഒരു ചിത്രമായിരിക്കും പഞ്ചവര്‍ണ്ണ തത്തയെന്നാണ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറുകളില്‍ നിന്നും വ്യക്തമാവുക. 'പഞ്ചവര്‍ണ്ണ തത്ത പറന്നേ' എന്നു തുടങ്ങുന്ന ഗാനത്തിന് സമൂഹമാധ്യമങ്ങളില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഹരിചരണും ജ്യോത്സനയുമായിരുന്നു ഈ പാട്ട് പാടിയിരുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെതായി രണ്ടാമതായി പുറത്തിറങ്ങിയ ഗാനമായിരുന്നു എംജി ശ്രീകുമാറിന്റെ ആലാപനത്തില്‍ പുറത്തിറങ്ങിയ ചിരി ചിരി എന്ന പാട്ട്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന തരത്തിലുളള രംഗങ്ങളാണ് പാട്ടില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരുന്നത്.
English summary
panchavarna thatha audience review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X