twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: പെരുച്ചാഴി ചിരിപ്പിക്കാന്‍ മാത്രമോ?

    By Nirmal Balakrishnan
    |

    ബോറടിക്കാതെ കണ്ടിരിക്കാവുന്ന ആവറേജ് പടമെന്നോ, മോഹന്‍ലാല്‍ ഫാന്‍സുകാരെ ചിരിപ്പിക്കാനുള്ള ചിത്രമെന്നോ വിളിക്കാവുന്നൊരു ചിത്രമാണ് അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത പെരുച്ചാഴി. ദൃശ്യം എന്ന ചിത്രമുണ്ടാക്കിയ പേരും പെരുമയുമൊക്കെ തുടര്‍ന്ന് റിലീസ് ചെയ്ത മിസ്റ്റര്‍ഫ്രോഡ് കളഞ്ഞു കുളിഞ്ഞതുപോലെ ഈ ചിത്രവും ലാലിനു നല്ല പേരൊന്നുമുണ്ടാക്കില്ല. ടിക്കറ്റിന്റെ പണം നഷ്ടമാകില്ല എന്നു മാത്രം സമാധാനിക്കാം.

    ഇത്തരം ചിത്രങ്ങളിലാണോ മോഹന്‍ലാല്‍ അഭിനയിക്കേണ്ടത് എന്നൊരു ചോദ്യമുന്നയിച്ചാല്‍ തീര്‍ച്ചയായും അല്ല എന്നു തന്നെയാണു മറുപടി. മലയാളത്തിലെ യുവതാരങ്ങള്‍ നല്ല കഥയും കഥാപാത്രങ്ങളും മാത്രം തിരഞ്ഞെടുത്ത് മുന്നേറുമ്പോള്‍ മോഹന്‍ലാലും മമ്മൂട്ടിയും മാത്രം നിലവാരം കുറഞ്ഞ ചിത്രങ്ങളില്‍ അഭിനയിച്ച് സംതൃപ്തി അടയുകയാണ്.ആര്‍ക്കുവേണ്ടിയാണ് ഇത്തരം ചിത്രങ്ങളില്‍ അഭിനയിക്കുന്നതെന്ന ചോദ്യത്തിനുത്തരം ആര്‍ക്കുമുണ്ടാകില്ല. തുടർന്നു വായിക്കൂ...

    സന്ദേശത്തോളം വരില്ല

    പെരുച്ചാഴി ചിരിപ്പിക്കാന്‍ മാത്രമോ

    സന്ദേശം എന്ന രാഷ്ട്രീയ സിനിമ കണ്ട് കയ്യടിച്ചു ചിരിച്ച മലയാളികള്‍ക്ക് അത്രയ്‌ക്കൊന്നും ഇഷ്ടപെടുന്ന കളികളല്ല പെരുച്ചാഴിയില്‍ അരുണ്‍ വൈദ്യനാഥന്‍ അവതരിപ്പിച്ചിരിക്കുന്നത്.

    ഇതാണ് പ്രമേയം

    പെരുച്ചാഴി ചിരിപ്പിക്കാന്‍ മാത്രമോ

    ജഗന്‍, മന്ത്രി ഫ്രാന്‍സിസ് എന്നീ രാഷ്ട്രീയക്കാര്‍ തമ്മിലുള്ള പാരവയ്പ്പും അമേരിക്കയില്‍ തിരഞ്ഞെടുപ്പിന് ആളെകൂട്ടാന്‍ പോകുന്ന ജഗന്റെയും കൂട്ടുകാരുടെയും കളികളുമാണ് ചിത്രത്തിലെ പ്രമേയം.

    അഭിനയം കൊണ്ട് രക്ഷ

    പെരുച്ചാഴി ചിരിപ്പിക്കാന്‍ മാത്രമോ

    കോമഡി ട്രാക്കിലൂടെ മുന്നോട്ടു കൊണ്ടുപോകാനുള്ള സംവിധായകന്റെ ശ്രമം പലപ്പോഴും പാളിപ്പോകുന്നുണ്ട്. എങ്കിലും മോഹന്‍ലാല്‍, അജുവര്‍ഗീസ്, ബാബുരാജ്, മുകേഷ് എന്നിവരുടെ പ്രകടനം കൊണ്ട് പ്രേക്ഷകര്‍ക്കു മുഷിപ്പു തോന്നില്ല.

    കാണികളുണ്ടായിരുന്നു

    പെരുച്ചാഴി ചിരിപ്പിക്കാന്‍ മാത്രമോ

    കേരളത്തില്‍ റിലീസ് ചെയ്ത എല്ലാ തിയറ്ററുകളിലും ആദ്യഷോ ഹൗസ് ഫുള്‍ ആയിരുന്നു. ധാരാളം സ്ത്രീകള്‍ ആദ്യഷോ കാണാന്‍ എത്തിയിരുന്നു എന്നത് വലിയൊരു പ്രത്യേകതയാണ്. പക്ഷേ ഇവരൊക്കെ സിനിമ കണ്ടു മടങ്ങുന്നത് സംതൃപ്തിയോടെയാണോ എന്നു ചോദിച്ചാല്‍ അല്ല എന്നു തന്നെ പറയേണ്ടി വരും.

    മോഹൻലാൽ കൊള്ളാമോ

    പെരുച്ചാഴി ചിരിപ്പിക്കാന്‍ മാത്രമോ

    ജഗന്‍ എന്ന രാഷ്ട്രീയക്കാരനായി മോഹന്‍ലാല്‍ ഗംഭീരമാക്കിയിട്ടുണ്ട്. പക്ഷേ ലാലിന്റെ പഴയകാലത്തെ കോമഡി ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ച താഴോട്ടാണെന്നു തന്നെ പറയേണ്ടി വരും. ഏതുതരം വേഷവും നന്നായി ചെയ്യാറുള്ള മോഹന്‍ലാലല്ല ഇപ്പോഴുള്ളത് എന്ന് പ്രേക്ഷകനു പെട്ടെന്നു തന്നെ ബോധ്യമാകും.

    സാധനം കയ്യിലുണ്ടോ

    പെരുച്ചാഴി ചിരിപ്പിക്കാന്‍ മാത്രമോ

    മുമ്പ് അക്കരെ അക്കരെ അക്കരെ എന്ന ചിത്രത്തില്‍ ലാലും ശ്രീനിവാസനും ചോദിക്കുന്ന ചോദ്യമുണ്ട്. സാധനം കയ്യിലുണ്ടോയെന്ന്. ഇതിലും ആ ഡയലോഗ് ഉണ്ട്. എന്നാല്‍ പ്രേക്ഷകര്‍ ചോദിക്കുന്ന ചോദ്യം ഈ ചിത്രത്തില്‍ വല്ല സാധനവും ഉണ്ടോ എന്നാണ്. അതില്ല എന്നുതന്നെയാണു ഉത്തരവും.

    English summary
    Peruchazhi: Movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X