For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിരൂപണം: പെണ്ണിന്റെ നോ ..അതിനു വിലകൊടുക്കണമെന്ന് പിങ്ക് !!

  By Pratheeksha
  |

  ഏതൊരു ശാരീരിക ബന്ധത്തിലും (അത് റേപ്പായാലും ഭാര്യയോടൊപ്പമുള്ളതായാലും) പെണ്ണ് 'വേണ്ട' എന്നു പറയുമ്പോള്‍ അതിന്റെ വില
  വില സാഹിത്യവും സിനിമയുമെല്ലാം പല തവണ പറഞ്ഞു പഴകിയതാണെങ്കിലും ക്ലീഷേയാവാതെ ഈ വിഷയം വ്യത്യസ്തമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് പിങ്ക് എന്ന ചിത്രത്തിലൂടെ സംവിധായകന്‍ അനിരുദ്ധ് റായ് ചൗധരി നടത്തുന്നത്.

  പെണ്‍ നിറമാണ് പിങ്ക് എങ്കിലും അവളുടെ ചുറ്റും അന്നും ഇന്നും കറുപ്പാണ് എന്നു തന്നെയാണ് ഈ ചിത്രവും അടിവരയിടുന്നത്. സമൂഹം (പുരുഷ കേന്ദ്രീകൃതം മാത്രമല്ല) അടിച്ചേല്‍പ്പിക്കുന്ന അലിഖിത നിയമങ്ങള്‍, സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വ്യാപ്തി, കന്യകാത്വം, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനക്കാര്‍ അനുഭവിക്കേണ്ടി വരുന്ന വിവേചനങ്ങള്‍ തുടങ്ങിയ വിഷയങ്ങളെല്ലാം (ഇവയുടെ സമൂഹ മനസ്ഥിതിയും)ചിത്രം കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ബാലന്‍സിങ്ങ് എന്ന സംവിധാന തന്ത്രത്തിലൂടെ ചിത്രത്തെ മികച്ചതാക്കാന്‍ ദേശീയ അവാര്‍ഡ് നേടിയ ഈ ബംഗാളി സംവിധായകനു കഴിഞ്ഞിട്ടുണ്ട്.

  pinkkk-22

  അനിരുദ്ധ് റായ് ചൗധരിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് പിങ്ക്. ഏതു മതത്തില്‍ പ്പെട്ട സ്ത്രീയായാലും ഇന്നത്തെ സാഹചര്യത്തില്‍ സുരക്ഷിതയല്ലെന്ന് ബോധ്യപ്പെടുത്താനായാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളായ മൂന്നു പെണ്‍കുട്ടികളെ ഹിന്ദു മുസ്ലീം ക്രിസ്തു മത പ്രതിനിധികളായി തിരഞ്ഞെടുത്തത്.

  മിനാല്‍ അറോറ, (തപ്‌സി പന്നു), ഫലക് അലി (കീര്‍ത്തി കല്‍ഹരി), ആന്‍ഡ്രിയ (ആന്‍ഡ്രിയ താരിയാക്) എന്നിവരുടെ ജീവിതത്തിലെഒരു അപ്രതീക്ഷിത സംഭവവും പിന്നീട് നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള പോരാട്ടവുമാണ് സിനിമ. പണവും രാഷ്ടീയ സ്വാധീനവും ഉപയോഗിച്ച് മൂന്നു ചെറുപ്പക്കാര്‍ ഇവരെ നിയമക്കുരുക്കിലാക്കുന്നു. ബൈ പോളാര്‍ മാനസികാവസ്ഥയുള്ള ദീപക് സെഗാള്‍
  എന്ന അഭിഭാഷകനാണ് പിന്നീടവര്‍ക്കു തുണയാവുന്നത്.

  ദീപക്കിനെ അനശ്വരമാക്കിയ ബിഗ് ബി അമിതാഭ് ബച്ചന്‍ തന്നെയാണ് ചിത്രത്തിലെ താരം. പിങ്കിന് പ്രേക്ഷകരോട് ആഴത്തില്‍ സംവദിക്കാനാവുന്നുണ്ടെങ്കില്‍ അത് ബച്ചന്റെ താരതമ്യമില്ലാത്ത പെര്‍ഫോമന്‍സ് കൊണ്ടു കൂടിയാണ്. ബൈ പോളാര്‍ എന്ന സൂചനയ്ക്ക് ചിത്രത്തില്‍ വലിയ സ്വാധീനമൊന്നും ഇല്ലെങ്കിലും 75 വയസ്സിലും തന്റെ കഥാപാത്രങ്ങളെ മികച്ചതാക്കാന്‍ ബച്ചനു കഴിയുന്നു എന്നു നിസംശയം പറയാം. സീരിയസ് വേഷം ചെയ്തപ്പോള്‍ തപ്‌സിയുടെ റോളും മികച്ചതായി.

  പത്തു ദേശീയ അവാര്‍ഡ് താരങ്ങള്‍ ഒരുമിക്കുന്നുവെന്ന പ്രത്യേകതയും പിങ്കിനുണ്ട്. എന്തായാലും ഇരയാക്കപ്പെട്ട ആദ്യ സ്ത്രീ മുതല്‍ ഒടുവിലത്തെ സ്ത്രീ വരെ പറഞ്ഞ 'നോ' എന്ന വാക്കിനെ വീണ്ടും സമൂഹത്തിലേക്കിട്ടു തരുകയാണ് സംവിധായകന്‍.

  പിങ്കിലെ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ...

  English summary
  amitabh bachchan movie pink review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X