»   » നിരൂപണം; പിന്നെയും ഒരു അടൂര്‍ ചിത്രം, വെറുമൊരു പ്രണയമല്ല!!

നിരൂപണം; പിന്നെയും ഒരു അടൂര്‍ ചിത്രം, വെറുമൊരു പ്രണയമല്ല!!

Posted By: Rohini
Subscribe to Filmibeat Malayalam
Rating:
3.5/5

ഒരു കേരളീയന്റെ മനശാസ്ത്രം കൃത്യമായി തിരിച്ചറിഞ്ഞ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. യഥാര്‍ത്ഥമായ ആ ചിന്താഗതിയില്‍ നിന്നാണ് അടൂര്‍ സിനിമകള്‍ ഉണ്ടാവുന്നത്. എട്ട് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം അടൂര്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രം കാണുമ്പോള്‍ ഇക്കാര്യം ഒന്നുകൂടെ അടിവരയിട്ടു പറയാം.

പുരുഷോത്തമന്‍ നായരുടെയും ഭാര്യ ദേവിയുടെയും പ്രണയമാണ് ചിത്രം. ചിത്രത്തിന്റെ ടാഗ് ലൈനില്‍ പറഞ്ഞതുപോലെ, വെറുമൊരു പ്രണയമല്ല. ലോകത്ത് തന്റെ സ്ഥാനം എന്താണ്, എവിടെയാണ് എന്ന് തിരിച്ചറിയാത്തയാളാണ് പുരുഷോത്തമന്‍. ജോലിയും കൂലിയുമില്ല. സ്‌കൂള്‍ അധ്യാപികയായ ഭാര്യയുടെ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്, ആവശ്യത്തിനും അതിലധകവും മാനസികപ്രശ്‌നങ്ങളുമുണ്ട്.


ദിലീപ് അഭിനയിച്ചതില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട ചിത്രത്തെ കുറിച്ച് അടൂര്‍; ഏതാണെന്ന് പറയാമോ?


ഒരു ജോലി പുരുഷോത്തമന് അത്യാവശ്യമാണ്. പലവഴി നോക്കി. എന്തിനെയും ലോലമായി സമീപിയ്ക്കുന്ന പ്രകൃതക്കാരനായ പുരുഷോത്തമന്‍ ഭാര്യയുടെ കൂടെ മാനസികാവാസ്ഥ കണക്കിലെടുത്ത് ഗള്‍ഫില്‍ പോകുകയാണ്. തുടര്‍ന്ന് സംഭവിയ്ക്കുന്ന വിപത്തുകളാണ് പിന്നെയും എന്ന ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.


പക്ക അടൂര്‍ സ്റ്റൈലിലുള്ള ചിത്രമാണ് പിന്നെയും. കഥയും തിരക്കഥയുമെല്ലാം പതിവ് പോലെ തന്നെ. പക്ഷെ കഥാപാത്ര സൃഷ്ടിയിലുള്ള മാറ്റമാണ് ചിത്രത്തെ വേറിട്ടു നിര്‍ത്തുന്നത്. നാടകീയമാകുന്ന ചില സംഭാഷണങ്ങളും രംഗങ്ങളും കാഴ്ചക്കാരന്റെ ക്ഷമ പരീക്ഷിക്കുന്നതാണെങ്കിലും, അടൂര്‍ സിനിമയാണ് ഇത് എന്ന് ചിന്തിച്ചാല്‍ പ്രശ്‌നമില്ല.


പുരുഷോത്തമന്‍ നായരായുള്ള ദിലീപിന്റെ അഭിനയത്തെ കുറിച്ച് പറയാതെ വയ്യ. ശരീരപ്രകൃതം കൊണ്ടും സംഭാഷണങ്ങള്‍ കൊണ്ടും ദിലീപ് എന്ന നടന്‍ ഇല്ലാതായി, പുരുഷോത്തമനാകുന്നു. ദേവിയായുള്ള കാവ്യയുടെ അഭിനയവും വളരെ പക്വതയുള്ളതാണ്. ഒരു ഘട്ടമെത്തുമ്പോള്‍ ദേവിയ്ക്ക് മൗനമായി അവസ്ഥകളെ നേരിടാം. പക്ഷെ ഒരുത്തരവാദിത്വം നല്‍കി സ്ത്രീകഥാപാത്രത്തെ മുന്നോട്ട് കൊണ്ടുവരികയാണ് അടൂര്‍ ദേവിയിലൂടെ.


തിരക്കഥയും കൊണ്ട് നമുക്കോടാം എന്ന് ദിലീപ് കാവ്യയോട് പറഞ്ഞതെപ്പോള്‍


എടുത്ത് പറയേണ്ട അഭിനയമാണ് ഇന്ദ്രന്‍സിന്റേത്. വളരെ കുറച്ച് രംഗങ്ങളില്‍ മാത്രമേ കെ പി എ സി ലളിതയും നെടുമുടി വേണുവും എത്തുന്നുള്ളൂ. പക്ഷെ അതിലൂടെ തന്നെ കഥാപാത്രത്തിന്റെ സ്ഥാനം കണ്ടെത്തിയിരുന്നു. വിജയരാഘവന്‍, സൃന്ദ, തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളായി എത്തി.


ചിത്രത്തില്‍ ഒറ്റപ്പാട്ടുമില്ല, പക്ഷെ ബിജിപാലിന്റെ പശ്ചാത്തല സംഗീതം അപാരമായിരുന്നു. ക്ലൈമാക്‌സില്‍ വരുന്ന പശ്ചാത്തല സംഗീതം പ്രേക്ഷനെയും ടെന്‍ഷനടിപ്പിയ്ക്കുന്നു. എംജെ രാധാകൃഷ്ണനാണ് ഛായാഗ്രാഹണം നിര്‍വ്വഹിച്ചത്. പല രംഗങ്ങളും യാഥാര്‍ത്ഥ്യമായി അനുഭവപ്പെടുന്നതായിരുന്നു.


തിരക്കഥ- സംവിധാനം- അടൂര്‍ ഗോപാലകൃഷ്ണന്‍

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ തിരിച്ചുവരവാണ് ചിത്രം. 2008 ല്‍ റിലീസ് ചെയ്ത ഒരു പെണ്ണും രണ്ടാണ് ഒടുവില്‍ ചെയ്ത ചിത്രം


പുരുഷോത്തമന്‍ നായരായി ദിലീപ്

പുരുഷോത്തമന്‍ നായര്‍ എന്ന കേന്ദ്ര കഥാപാത്രമായിട്ടാണ് ദിലീപ് എത്തുന്നത്. ആദ്യമായിട്ടാണ് ദിലീപ് ഒരു അടൂര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.


ദേവിയായി കാവ്യ മാധവന്‍

പുരുഷോത്തമന്റെ ഭാര്യയായ ദേവിയായി കാവ്യ എത്തുന്നു. സ്‌കൂള്‍ അധ്യാപികയാണ്. അഞ്ച് വര്‍ഷത്തിന് ശേഷം കാവ്യയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് പിന്നെയും. നേരത്തെ നാലു പെണ്ണുങ്ങള്‍ എന്ന അടൂര്‍ ചിത്രത്തില്‍ കാവ്യ അഭിനയിച്ചിട്ടുണ്ട്.


മികച്ച കഥാപാത്രസൃഷ്ടി

മികച്ച കഥാപാത്ര സൃഷ്ടിയാണ് പിന്നെയും എന്ന ചിത്രത്തിന്റെ വിജയം. നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സൃന്ദ, കെപിഎസി ലളിത തുടങ്ങിയവര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു


എംജെ രാധാകൃഷ്ണന്റെ ഛായാഗ്രാഹണം

എംജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്. അടൂരും രാധാകൃഷ്ണനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് പിന്നെയും


സംഗീത സംവിധാനം- ബിജിപാല്‍

ബിജിപാലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്. ആദ്യമായിട്ടാണ് ബിജിപാല്‍ അടൂരിന് വേണ്ടി സംഗീതമൊരുക്കുന്നത്‌


English summary
Pinneyum is a complete Adoor Gopalakrishnan film. The master yet again proves why he is one among the best film-makers of Indian cinema. The film is highly recommended to the lovers of offbeat films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam