»   » തിരക്കഥ, സംവിധാനം: ധനുഷ്... മനസ് നിറയ്ക്കുന്നു ഈ പവര്‍ പാണ്ടി.. ശൈലന്റെ നിരൂപണം!!

തിരക്കഥ, സംവിധാനം: ധനുഷ്... മനസ് നിറയ്ക്കുന്നു ഈ പവര്‍ പാണ്ടി.. ശൈലന്റെ നിരൂപണം!!

Posted By: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  തമിഴ് സൂപ്പർസ്റ്റാർ ധനുഷ് ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് പവർ പാണ്ടി. ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും ധനുഷ് തന്നെയാണ്. കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന തരത്തിലാണ് ധനുഷ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാജ് കിരണിനെ നായകനാക്കി ധനുഷ് ഒരുക്കിയ പവർ പാണ്ടിക്ക് ശൈലൻ ഒരുക്കിയ നിരൂപണം വായിക്കാം.

  ഡാഷിങ് ധനുഷ്

  ധനുഷ് എല്ലായ്പ്പോഴും വ്യത്യസ്തനാണ്.. അത് കൊണ്ടാണ് അയാൾക്ക് പത്തൊൻപതാം വയസിൽ പുതുമുഖമായി അരങ്ങേറിയ സിനിമയിൽ തന്നെ തെന്നിന്ത്യ മുഴുവൻ ശ്രദ്ധേയനാവാൻ കഴിയുന്നത്.. അതു കൊണ്ടാണ് അയാൾക്ക് കൊമേഴ്സ്യൽ സിനിമയിൽ തുടരുന്നതിനിടെ തന്നെ ഇരുപത്തേഴാമത്തെ വയസിൽ മികച്ച നടനുള്ള നാഷണൽ അവാർഡ് ലഭിക്കുന്നത്.. അതുകൊണ്ടാണ് അയാൾ താനഭിനയിക്കുന്ന സിനിമകളിലെ പാട്ടുകൾ സ്വയം എഴുതി ആലപിച്ച് 'കൊലവെറി' ഹിറ്റുകളാക്കുന്നത്.. അതുകൊണ്ടാണ് അയാൾക്ക് ടിപ്പിക്കൽ ദ്രാവിഡമുഖം വച്ച് മുപ്പതാം വയസിൽ ബോളിവുഡിലും ചെന്നെത്തി ഹിറ്റുകൾ ഉണ്ടാക്കാൻ കഴിയുന്നത്..

  പവർ പാണ്ടി

  മുപ്പത്തിമൂന്നാമത്തെ വയസ്സിൽ ധനുഷ് ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാന രംഗത്തേക്ക് കടക്കുമ്പോൾ തീർച്ചയായും അതിൽ അയാളുടെ പ്രതിഭയുടെ സ്പർശം പ്രതീക്ഷിക്കാതെ തരമേയില്ല.. ധനുഷിന്റെ ആദ്യ സംവിധാനസംരംഭം എന്ന കൗതുകം തന്നെയാണ് പവർപാണ്ടി എന്ന സിനിമയുടെ മുഖ്യ ആകർഷണഘടകം..

  സ്റ്റോറിലൈനിലെ അപ്രതീക്ഷിതത്വങ്ങൾ

  തന്റെ തലമുറയിൽ പെട്ടതോ അതിന്റെ തൊട്ടുമുൻപുള്ള തലമുറയിൽ പെട്ടതോ ആയ ഒരു കേന്ദ്രകഥാപാത്രത്തെ അല്ല ധനുഷ് കേന്ദ്രകഥാപാത്രമായി തെരഞ്ഞെടുത്തിരിക്കുന്നത്.. 64 വയസുകാരനായ പവർപാണ്ടി എന്ന എക്സ്- ഫൈറ്റ്മാസ്റ്ററുടെ വാർധക്യകാല വൈകാരിക പരിസരങ്ങളിലൂടെ ആണ് ധനുഷ് സ്ക്രിപ്റ്റിനെയും സിനിമയെയും മുന്നോട്ട് കൊണ്ടുപോവുന്നത്.. സീനിയർ നടനായ രാജ്കിരൺ ആണ് പവർപാണ്ടി

  സാധാരണമായ തുടക്കം


  സിനിമയിൽ സ്റ്റാർ സ്റ്റണ്ട്മാസ്റ്ററായിരുന്ന പവർപാണ്ടിയുടെ വിശ്രമകാലജീവിതത്തിൽ മകനും മരുമകളും പേരക്കുട്ടികളുമടങ്ങിയ വീട്ടിൽ അയാൾ അനുഭവിക്കുന്ന ഏകാന്തതയും വിരസതയുമായി സാധാരണ മട്ടിലാണ് തുടക്കം.. വിരസത ഒഴിവാക്കാൻ അയാൾ ഓരോരോ ജോലികൾ കണ്ടെത്തുന്നതും അതിലൊന്നും ക്ലിക്കാവാതെ വരുന്നതും രസകരമായി എടുത്തിട്ടുണ്ട്.. കരിയറിസ്റ്റായ മകന്റെ സ്വാഭാവികമായ മർക്കടത്തങ്ങളിൽ മുഷിച്ചിൽ തോന്നുന്ന പാണ്ടി, 25 ലക്ഷം രൂപ ബാങ്കിൽ നിന്നെടുത്ത്, എങ്ങോട്ടെന്നറിയാതെ തന്റെ ബുള്ളറ്റിൽ വീടുവിട്ടിറങ്ങുന്നതോടെ പടം വേറെ ലെവലായി മാറുന്നു..

  യാത്രയും പ്രണയവും...

  പാണ്ടിയുടെ അടിച്ചുപൊളിച്ചുള്ള ബുള്ളറ്റ് യാത്ര രസകരമായി എടുത്തിരിക്കുന്നു.. യാത്രക്കിടയിൽ അയാൾ യാദൃച്ഛികമായി തന്റെ കൗമാരകാല പ്രണയിനി പൂന്തെൻട്രലിനെ തെരഞ്ഞു കണ്ടുപിടിക്കണമെന്ന് തീരുമാനിക്കുകയും ഫ്ലാഷ്ബാക്കിലേക്ക് ഒഴുകിപ്പോവുകയും ചെയ്യുന്നു..

  ഫ്ലാഷ്ബാക്കും കാമിയോ റോളുകളും..

  ഫ്ലാഷ്ബാക്കിൽ കൗമാരകാലത്തെ പാണ്ടിയായി ധനുഷ് തന്നെയാണ് വരുന്നത്.. പൂന്തെൻട്രലായി മഡോണാ സെബാസ്റ്റ്യനും.. ഒരു പാട്ടും തീവ്രമായ അല്പം ഓർമ്മകളും വേർപിരിയലുമാണ് ആ ഇത്തിരി എപ്പിസോഡിൽ ഉള്ളത്..

  ഹൈദരാബാദ്.. പൂന്തെൻട്രൽ..

  തുടർന്ന് പവർ പാണ്ടി ഹൈദരാബാദ് വരെ എത്തുന്നതും പൂന്തെൻട്രലിനെ കണ്ടുപിടിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് പടത്തെ മധുരതരമാക്കുന്നത്.. രേവതിയാണ് 60+ എയ്ജിലുള്ള പൂന്തെൻട്രൽ.. ഒട്ടും മുഷിയിപ്പിക്കാതെ ആണ് അറുപതുകളിലുള്ള ജോഡികളുടെ പ്രണയസമാഗമവും തുടർദിനങ്ങളും ധനുഷ് വരച്ചിടുന്നത്. സംഭാഷണങ്ങളുടെ മികവ് എടുത്തുപറയേണ്ടതാണ്

  രാജ്കിരൺ രേവതി

  ഫ്ലാഷ്ബാക്ക് വന്നതിന് ശേഷം കാണിക്കുന്ന രാജ്കിരൺ ധനുഷിന്റെ സ്റ്റൈലിഷ്നെസ്സും സ്മാർട്ട്നെസ്സും 64വയസിൽ വീണ്ടെടുക്കുന്നു എന്നതും രേവതിയ്ക്ക് മഡോണയുടെ കണ്ടിന്യൂവിറ്റി നിലനിർത്താനാവുന്നുവെന്നതും പടത്തിന്റെ വിജയത്തിലെ നിർണായകഘടകങ്ങളാണ്.. 1995ൽ "എല്ലാമേ എൻ രാസാ താൻ" എന്ന അതിവൈകാരികതയുള്ള പ്രണയകഥയിലെ ഗ്രാമീണനായകനായി സിനിമയിൽ വന്ന രാജ്കിരണിന്റെ അഭിനയജീവിതത്തിലെ ഏറ്റവും സ്റ്റൈലിഷ് ആയ ക്യാരക്റ്റർ ആണ് പവർ പാണ്ടി.. ഒരുപക്ഷെ ആദ്യത്തെ അർബൻ ക്യാരക്റ്ററും..

  സംവിധാനമികവ്

  ലൈം ലൈറ്റിന്റെ അൾട്ടിമേറ്റിൽ നിൽക്കുമ്പോഴും യുവത്വത്തിന്റെ മാസ് മസാല സബ്ജക്റ്റുകൾ തെരഞ്ഞെടുക്കാതെ അവസാനം എത്തിച്ചേരാനുള്ള വാർധക്യത്തിന്റെ വൈരസ്യത്തെക്കുറിച്ച് ഇപ്പോഴേ ബോധവാനായിക്കൊണ്ട് ഒരു 64കാരനെ ഫോക്കസ് ചെയ്യുന്നു എന്നതിലാണ് ധനുഷ് തന്റെ തനത് വ്യക്തിത്വം പ്രകടിപ്പിക്കുന്നത്.

  ഓൾറൗണ്ട് മികവാണ്

  താൻ ഉദ്ദേശിക്കുന്ന തീം അധികം മസാലയൊന്നും കേറ്റാതെ എന്നാൽ തമിഴ് സിനിമയുടെ പരമ്പരാഗത വൈകാരികതകളൊക്കെ മിക്സ് ചെയ്ത് കാണികൾക്ക് മുഷിയാത്തരീതിയിൽ പറഞ്ഞുഫലിപ്പിക്കുന്നതിൽ അയാൾ വിജയിച്ചിരിക്കുന്നു. പടത്തിലെ ഹിറ്റുകളായ രണ്ട് പാട്ടുകൾ എഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ധനുഷ് തന്നെയാണ്‌ എന്നതും ശ്രദ്ധേയം

  നന്നായിറ്റ്ണ്ട്..ല്ലേ

  പോസ്റ്ററിൽ വലിയ പടം കണ്ട് ധനുഷ് നായകനായ മസാല പ്രതീക്ഷിച്ചെത്തി തുടക്കത്തിൽ രാജ്കിരണിനെ കണ്ട് കണ്ട് കണ്ട് മുഷിഞ്ഞ പക്കാകൊമേഴ്സ്യൽ പ്രേക്ഷകനെ വരെ വരെ അവസാനമായപ്പോൾ സ്ക്രിപ്റ്റിലേക്ക് വലിച്ചിടാനായിട്ടുണ്ട്.. അതിനാൽ തന്നെ ഇറങ്ങിപ്പോരുമ്പോൾ പലർ പറയുന്നത് കേട്ടു.. "നന്നായിറ്റ്.ണ്ടല്ലേ"

  അതുതന്നെ പവർപാണ്ടിയുടെ റെയ്റ്റിംഗ്.

  English summary
  Power Paandi movie review Schzylan Sailendrakumar

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more