»   » നിരൂപണം: വെള്ള സാരിയുടുത്ത് പാട്ടും പാടി നടക്കുന്നതല്ല ഈ പ്രേതം

നിരൂപണം: വെള്ള സാരിയുടുത്ത് പാട്ടും പാടി നടക്കുന്നതല്ല ഈ പ്രേതം

Posted By: Rohini
Subscribe to Filmibeat Malayalam
Rating:
3.0/5

വെള്ള സാരിയുടുത്ത്, 'പുതുമഴയായി വന്നു നീ...' എന്ന പാട്ടും പാടി നടക്കുന്നതാണ് പ്രേതം എന്നൊരു സങ്കല്‍പം ആകാശ ഗംഗ എന്ന ചിത്രത്തിന് ശേഷം മലയാള സിനിമയില്‍ വെറുതേ വന്നു കിടപ്പാണ്. കാല് തറയില്‍ തൊടാതെ വെള്ള സാരിയുടുത്ത് പാട്ടും പാടി നടക്കുന്നതാണ് പ്രേതം എന്ന സങ്കല്‍പത്തെയെല്ലാം പൊളിച്ചെഴുതിയാണ് രഞ്ജിത്ത് ശങ്കര്‍ - ജയസൂര്യ കൂട്ടുകെട്ടിന്റെ പ്രേതം എന്ന ചിത്രമെത്തുന്നത്.

പ്രിയലാലും ഡെന്നി കോക്കനും ഷിബു മജീദും കോളേജ് കാലം മുതല്‍ സുഹൃത്തുക്കളാണ്. അടിച്ചു പൊളിച്ച് ഒരു അവധിക്കാലം ചെലവഴിയ്ക്കുന്ന മൂവര്‍സംഘത്തിന് ചില വിചിത്രമായ അനുഭവങ്ങള്‍ ഉണ്ടാവുന്നു. 'പ്രേത' ശല്യം തിരിച്ചറിഞ്ഞ സംഘം വികാരിയച്ചന്റെ സഹായം തേടുന്നു. അദ്ദേഹത്തിന്റെ ഇടപെടലിലൂടെയാണ് ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന മെന്റലിസ്റ്റ് എത്തുന്നത്.


ഡോണ്‍ ബോസ്‌കോയുടെ കടന്നുവരവും ഈ മൂവര്‍ സംഘച്ചത്തിന്റെ ജീവിതത്തിലുണ്ടാവുന്ന മാറ്റവുമാണ് പിന്നെ സിനിമ. പ്രിയലാലിനും ഡെന്നിയ്ക്കും ഷിബു മജീദിനുമൊപ്പം പ്രേക്ഷകനും ചേരുമ്പോള്‍ അവിടെ ചിരിക്കാനുള്ള വകയുണ്ടാവുന്നു. വ്യക്തമായ സംഭാഷണങ്ങളിലൂടെ ചില നിഗൂഡതകളുടെ ചുരുളഴിയുന്നതാണ് രണ്ടാം പകുതി


ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രമായി ജയസൂര്യയാണ് എത്തുന്നത്. പതിവ് പോലെ വ്യത്യസ്തമായ ഈ കഥാപാത്രത്തോടും ലുക്കുകൊണ്ടും അഭിനയം കൊണ്ടും നടന്‍ നീതി പുലര്‍ത്തി. പ്രിയലാല്‍, ഡെന്നി, ഷിബു എന്നീ സുഹൃത്തുക്കളായി എത്തുന്ന ഷറഫുദ്ദീന്‍, അജു വര്‍ഗ്ഗീസ്, ഗോവിന്ദ് പദ്മസൂര്യ എന്നിവര്‍ ക്യാമറയ്ക്ക് പിന്നില്‍ എന്നപോലെ സ്‌ക്രീനിലും ഉറ്റസുഹൃത്തുക്കളായി.


ശ്രുതി രാമകൃഷ്ണന്‍, പേളി മാനി, ഹാരിഷ് പേരടി, വിജയ് ബാബു, ധര്‍മജന്‍ തുടങ്ങിയവരും അവരവരുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. മലയാള സിനിമയ്ക്ക് വ്യത്യസ്തമായൊരു പ്രേതകഥ സമ്മാനിക്കുന്നതില്‍ രഞ്ജിത്ത് ശങ്കര്‍ എന്ന തിരക്കഥാകൃത്തും സംവിധായകനും വിജയിച്ചു. മറ്റ് പ്രേതകഥകളില്‍ നിന്ന് പ്രേതത്തിന് മാത്രം അവകാശപ്പെടാന്‍ എന്തോ ഉണ്ട്.


ഒത്തിരി ഹാസ്യ നിമിഷങ്ങളിലൂടെ കടന്നു പോകുന്ന ആദ്യ പകുതിയില്‍ ചില നിഗൂഡതകള്‍ നിറച്ചുവയ്ക്കുന്നു. പക്ഷെ രണ്ടാം പകുതിയിലെ ഏറ്റവും വലിയ ട്വിസ്റ്റും, സസ്‌പെന്‍സും വിശദമാക്കുന്നതില്‍ നേരിയ പാളിച്ച അനുഭവപ്പെട്ടു. ജിജു ധാമോദറിന്റെ ചായാഗ്രാഹണവും സാജന്‍ വാസുദേവന്റെ ചിത്രസംയോജനവും മികച്ചു നില്‍ക്കുന്നു. ആനന്ദ് മദുസൂദനന്റെ പാട്ടുകള്‍ കുഴപ്പമില്ല. പക്ഷെ പശ്ചാത്തല സംഗീതം അപാരമായിരുന്നു. ചിത്രത്തിന് യോജിച്ച മൂഡ് സൃഷ്ടിക്കാന്‍ ആ സംഗീതത്തിന് സാധിച്ചു.


ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന ജയസൂര്യ

മെന്റലിസ്റ്റും, മാന്ത്രികനും, പാരസൈക്കോളജിസ്റ്റുമൊക്കെയായ കഥാപാത്രമാണ് ജോണ്‍ ഡോണ്‍ ബോസ്‌കോ. ഏത് വേഷവും വെല്ലുവിളിയോടെ നേരിടുന്ന ജയസൂര്യ ഡോണ്‍ ബോസ്‌കോയെ അനായാസമായി അവതരിപ്പിച്ചു


ഇവാളാണ് ചിത്രത്തിലെ പ്രേതം

പതിവ് പ്രേത സങ്കല്‍പങ്ങളെയൊക്കെ പൊളിച്ചടക്കിയാണ് ശ്രുതി പ്രേതമായി എത്തിയത്. ഞാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയാണ് ശ്രുതി രാമകൃഷ്ണന്‍


അജുവും ജിപിയും ഷറഫുദ്ദീനും

ചിരിപ്പിക്കാന്‍ ഇവരെ കഴിഞ്ഞിട്ടേ ഇന്ന് മലയാള സിനിമയില്‍ ആളുള്ളൂ എന്ന് പറയാം. അജു വര്‍ഗ്ഗീസും ജിപിയും ഷറഫുദ്ദീനും അഭിനയിക്കുകയാണെന്ന് തോന്നിയില്ല. യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെ ഒരു അനുഭവം ഉണ്ടായാല്‍ എങ്ങിനെ നേരിടും, അതേ ഇവര്‍ ചെയ്തുള്ളൂ


സുഹാന്‍ നിസയായി പേളി മാനി

ബോള്‍ഡായ, സുഹാന്‍ നിസ എന്ന മോഡേണ്‍ പെണ്‍കുട്ടിയായിട്ടാണ് പേളി മാണി എത്തുന്നത്.


തിരക്കഥ - സംവിധാനം രഞ്ജിത്ത് ശങ്കര്‍

രഞ്ജിത്ത് ശങ്കറാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. മലയാളത്തില്‍ വ്യത്യസ്തമായൊരു പ്രേത ചിത്രത്തിന് രഞ്ജിത്ത് തുടക്കം കുറിച്ചു എന്ന് പറയാം


ചിത്രത്തിന്റെ നിര്‍മാതാക്കള്‍

ഡ്രീം എന്‍ ബിയോണ്‍ഡിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. നേരത്തെ പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം എന്നീ ചിത്രങ്ങളും ഇവര്‍ നിര്‍മിച്ചിട്ടുണ്ട്.
ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം


ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്


English summary
Pretham Movie Review: One of the most unique horror flicks made in Mollywood. A perfect entertainer for the season, despite minimal flaws.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam