twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: ഈ പുലിയെ അത്ര പേടിക്കാനൊന്നുമില്ല, പിടിച്ചു വിഴുങ്ങില്ല

    By Aswini
    |

    റിലീസിങ് സമയത്തെ പ്രശ്‌നങ്ങളൊക്കെ തരണം ചെയ്ത്, ഒടുവില്‍ ഒരുവിധത്തിലാണ് ഇളയദളപതി വിജയ് നായകനായ പുലി തിയേറ്ററിലെത്തിയത്. ഫാന്റസി സംവിധായകന്‍ ചിമ്പുദേവന്‍ ആയതുകൊണ്ട്, പുലി വെറും ഫാന്റസിയാണെന്ന് പറഞ്ഞ് കൈയ്യൊഴിയരുത്. അതെ പുലി ഒരു പക്ക ഫാന്റസി ചിത്രമാണ്. അതെങ്ങനെ അവതരിപ്പിച്ചു എന്നതിലാണ് കാര്യം.

    വിജയ് യുടെ ഗംഭീര ഇന്‍ട്രോയും പഞ്ച് ഡയലോഗുമൊക്കെയായി ആദ്യ പകുതി തരക്കേടില്ലാതെ പോയി. എന്നാലും ഒരു ഇഴച്ചിലുണ്ടായിരുന്നു. രണ്ടാം പകുതിയിലേക്ക് കടന്നപ്പോള്‍ പ്രേക്ഷകരെ ചെറുതായി ആവേശം കെടുത്തി. ക്ലൈമാക്‌സൊക്കെ നമുക്ക് പ്രെഡിക്ട് ചെയ്യാം എന്ന നിലയിലേക്ക് മാറിയിരുന്നു.

    ഒരു ടൈം മെഷിന്റെ സഹായത്തോടെ പൂര്‍വ്വകാലത്തിലേക്ക് പോകുന്ന പുലി എന്ന ചെറുപ്പകാരനിലൂടെയാണ് കഥ പറയുന്നത്. അവിടെയുള്ള വേദാള കോട്ടൈ എന്ന രാജ്യത്തെകുറിച്ചും രാജ്യത്തിനെതിരെ നില്‍ക്കുന്ന വേദാളങ്ങള്‍ എന്ന അമനൂഷിക കൂട്ടത്തെ കുറിച്ചുമുള്ളതാണ് പിന്നെ ഈ ഫാന്റസി ചിത്രം.

    വിജയ് യുടെ ലുക്കും കാര്യവുമൊക്കെ ഫാന്‍സിന് ആഘോഷിക്കാന്‍ തരത്തിലുള്ളതാണ്. അഭിനയമികവില്‍ വിജയ് യെക്കാളും ഒരു മൂന്ന് നാല് പടി മുകളിലാണ് സുദീപിന്റെയും ശ്രീദേവിയുടെയും അഭിനയം. സുദീപിന്റെ നോട്ടത്തിനും ചലനത്തിനും സംഭാഷണത്തെക്കാള്‍ ശക്തിയുണ്ടായിരുന്നു.

    ശ്രുതി ഹസനും ഹന്‍സികയും സൗന്ദര്യം കൊണ്ട് ആരാധകരെ കൈയ്യിലെടുത്തു. പ്രഭുവും തമ്പി രാമയ്യയും തങ്ങളുടെ ഭാഗം ഭംഗിയാക്കി. തമാശകള്‍ സന്ദര്‍ഭോചിതമായി ഫലിച്ചില്ല എന്നത് പുലിയുടെ നെഗറ്റീവാണ്.

    എടുത്തു പറയേണ്ടത് ചിത്രത്തിന്റെ വിഷ്വല്‍ എഫക്ടിനെ കുറിച്ചാണ്. ഛായാഗ്രഹകന്‍ നാട്ടി തന്നെയാണ് പുലിയുടെ ഏറ്റവും വലിയ ശക്തി. ഒരു പുരാതന കാലത്തെ ആ ഒരു ഫീലോടെ ദൃശ്യഭംഗി ഒട്ടും കളയാതെ ഒപ്പിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ആര്‍ട്ട് ഡയറക്ടര്‍ മുത്തുരാജും അദ്ദേഹത്തിന്റെ ഭാഗം ഭംഗിയാക്കി.

    തിരക്കഥയില്‍ ചിമ്പുദേവന് ചെറുതായൊന്ന് വീഴ്ച പറ്റി. ദേവി ശ്രീ പ്രസാദിന്റെ പശ്ചാത്തല സംഗീതവും ഒരു ബ്ലാക്ക് മാര്‍ക്കാണ്. ചുരുക്കി പറഞ്ഞാല്‍ ചിമ്പു ദേവന്‍ എന്ന ഫാന്റസി സംവിധായകനെ സംബന്ധിച്ചിടത്തോളം മികച്ച ചിത്രമാണ് പുലി. ഒരു തവണ കാണാം. അഞ്ചില്‍ ഒരു മൂന്ന് മാര്‍ക്ക്.

    ചിത്രത്തിന് പിന്നിലെ പരിശ്രമത്തെ കുറിച്ച് തുടര്‍ന്നുള്ള സ്ലൈഡുകളിലൂടെ വായിക്കൂ...

    തുടക്കം

    നിരൂപണം: ഈ പുലിയെ അത്ര പേടിക്കാനൊന്നുമില്ല, പിടിച്ചു വിഴിങ്ങില്ല

    2013 ലാണ് പുലിയുടെ പ്രിപൊഡക്ഷന്‍ ജോലികള്‍ ആരംഭിയ്ക്കുന്നത്. 2014 ല്‍ ഫോട്ടോ ഷൂട്ടും സംഭവവും ആരംഭിച്ചു

    ധനുഷിന് പകരം

    നിരൂപണം: ഈ പുലിയെ അത്ര പേടിക്കാനൊന്നുമില്ല, പിടിച്ചു വിഴിങ്ങില്ല

    നേരത്തെ ധനുഷിനെയായിരുന്നു ചിത്രത്തിലെ നായകനായി സങ്കല്‍പിച്ചതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തിന്റെ പേരായി നിര്‍ദ്ദേശിക്കപ്പെട്ടത്, മാരീശന്‍ എന്നും

    സംവിധായകന്‍ പറഞ്ഞു

    നിരൂപണം: ഈ പുലിയെ അത്ര പേടിക്കാനൊന്നുമില്ല, പിടിച്ചു വിഴിങ്ങില്ല

    പിന്നീട് സംവിധായകന്‍ അറിയിച്ചു, പുലി എന്ന ചിത്രമൊരുക്കിയത് വിജയ് യെ മാത്രം മനസ്സില്‍ കണ്ടാണെതന്ന്. ചിത്രം ഏതാണ്ട് പകുതിയായപ്പോഴാണ് പേര് പ്രഖ്യാപിച്ചത്

    കിംവദിയോ കിവംദി

    നിരൂപണം: ഈ പുലിയെ അത്ര പേടിക്കാനൊന്നുമില്ല, പിടിച്ചു വിഴിങ്ങില്ല

    പിന്നെ പുലിയെ കുറിച്ച് കിംവദികള്‍ ഒരുപാട് വന്നു. എ ആര്‍ റഹ്മാനാണ് പാട്ടൊരുക്കുന്നതെന്നും മറ്റും. പക്ഷെ ദേവി ശ്രി പ്രസാദ് കരാറൊപ്പിട്ടതോടെ അതും നിലച്ചു

    ഹന്‍സിക പറഞ്ഞത്

    നിരൂപണം: ഈ പുലിയെ അത്ര പേടിക്കാനൊന്നുമില്ല, പിടിച്ചു വിഴിങ്ങില്ല

    തന്നെ സംബന്ധിച്ച് പുലി ഒരു വലിയ വെല്ലുവിളിയാണെന്നാണ് ഹന്‍സിക പറഞ്ഞത്. പുരാതന തമിഴ് ഭാഷയ്ക്കനുസരിച്ച് ചുണ്ട് ചലിപ്പിയ്ക്കുക തമിഴ് നന്നായി അറിയാത്ത ഹന്‍സികയെ സംബന്ധിച്ച് പാട് തന്നെയായിരുന്നു

    ശ്രുതി ഹസന്‍

    നിരൂപണം: ഈ പുലിയെ അത്ര പേടിക്കാനൊന്നുമില്ല, പിടിച്ചു വിഴിങ്ങില്ല

    ശ്രുതി ഹസന് പകരം ജനീലിയയാണ് നായികയെന്ന് ഒരിടയ്ക്ക് വാര്‍ത്ത വന്നു. എന്നാല്‍ ശ്രുതി തന്നെയാണെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി

    മാജിക്കുമുണ്ട്

    നിരൂപണം: ഈ പുലിയെ അത്ര പേടിക്കാനൊന്നുമില്ല, പിടിച്ചു വിഴിങ്ങില്ല

    ഒരു ഫാന്റസി ചിത്രമെന്നതിനുപരി പുലിയില്‍ കുറേ മന്ത്രങ്ങളും മാന്ത്രിക വിദ്യകളുമുണ്ട്

    പ്രൊഡക്ഷന്‍

    നിരൂപണം: ഈ പുലിയെ അത്ര പേടിക്കാനൊന്നുമില്ല, പിടിച്ചു വിഴിങ്ങില്ല

    118 കോടി ചെലവില്‍ പുലി നിര്‍മിയ്ക്കാന്‍ ആദ്യം നിര്‍മാതാക്കള്‍ തയ്യാറായിരുന്നില്ല. എന്നാല്‍ വിജയ് യുടെ പി ആര്‍ ഓ സെല്‍വ കുമാറും ഡിസ്റ്റിബ്യൂട്ടറായ ഷിബു തമീന്‍സും ഇതിനായി മുന്നോട്ട് വരികയായിരുന്നു

    വിഷ്വല്‍ എഫക്ട്

    നിരൂപണം: ഈ പുലിയെ അത്ര പേടിക്കാനൊന്നുമില്ല, പിടിച്ചു വിഴിങ്ങില്ല

    ചിത്രത്തിന്റെ ആനിമേഷന്‍ എഫക്ടും സ്‌പെഷ്യല്‍ എഫക്ടും ചെയ്തത് മുക്ത വിഎഫ്എക്‌സാണ്

    കലാ സംവിധാനം

    നിരൂപണം: ഈ പുലിയെ അത്ര പേടിക്കാനൊന്നുമില്ല, പിടിച്ചു വിഴിങ്ങില്ല

    ടി മുത്തുരാജാണ് ചിത്രത്തിന്റെ കലാ സംവിധായകന്‍

    ലൊക്കേഷന്‍

    നിരൂപണം: ഈ പുലിയെ അത്ര പേടിക്കാനൊന്നുമില്ല, പിടിച്ചു വിഴിങ്ങില്ല

    കഥാപാത്രങ്ങളും അണിയറ പ്രവര്‍ത്തകരും തയ്യാറായപ്പോള്‍ ചിമ്പു ദേവനും ക്യാമറമാന്‍ നാട്ടിയും ചേര്‍ന്ന് ലൊക്കേഷന്‍ തിരക്കിയിറങ്ങി. അങ്ങനെയാണ് കേരളത്തിലെ ചാലക്കുടിയിലും നെല്ലിയാമ്പതിയിലും എത്തിയത്

    സംഘട്ടനം

    നിരൂപണം: ഈ പുലിയെ അത്ര പേടിക്കാനൊന്നുമില്ല, പിടിച്ചു വിഴിങ്ങില്ല

    സുനില്‍ റോഡ്രിഗിസിനും ദിലീപ് സുബ്ബരയ്യനുമൊപ്പം ഇന്റര്‍നാഷണല്‍ കൊറിയോഗ്രാഫേഴ്‌സായ സാങ് ലിയും പ്രദിത് സീലുയയും ചേര്‍ന്നാണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്

    വസ്ത്രാലങ്കാരം

    നിരൂപണം: ഈ പുലിയെ അത്ര പേടിക്കാനൊന്നുമില്ല, പിടിച്ചു വിഴിങ്ങില്ല

    മനീഷ മല്‍ഹോത്ര, ദിപാലി നൂര്‍, ചൈതന്യ റാവു, ശിവ, സായി എന്നീ അഞ്ച് പേര്‍ ചേര്‍ന്നാണ് വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത്

    സാറ്റലൈറ്റ് അവകാശം

    നിരൂപണം: ഈ പുലിയെ അത്ര പേടിക്കാനൊന്നുമില്ല, പിടിച്ചു വിഴിങ്ങില്ല

    22 കോടി രൂപയ്ക്ക് പുലിയുടെ സാറ്റലൈറ്റ് അവകാശം സൂര്യ ടി വി നേടിക്കഴിഞ്ഞു

    English summary
    Vijay's Puli has been released across the world today after a last minute hiccup. Shrouded by hype and madness, Puli was one of the most anticipated films. Has it lived up to its expectations? Continue reading our movie review to know what exactly this fantasy flick has to offer.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X