twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ സംവിധായകനും കേമനാട്ടോ

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="previous"><a href="/reviews/punyalan-agarbattis-movie-review-2-115346.html">« Previous</a>

    സിനിമയില്‍ രഞ്ജിത്ത് ശങ്കറിന് ഗുരുക്കന്‍മാരൊന്നുമില്ല. ചിത്രീകരണം കണ്ടുനിന്ന് സിനിമ പഠിച്ച ആളാണ് രഞ്ജിത്ത് ശങ്കര്‍. ആദ്യ ചിത്രമായ പാസഞ്ചറിലൂടെ തന്നെ നല്ലൊരു സംവിധായകനാണെന്ന പേരുണ്ടാക്കാന്‍ രഞ്ജിത്ത് ശങ്കര്‍ എന്ന എന്‍ജിനീയര്‍ക്കു സാധിച്ചു. മലയാള സിനിമ ന്യൂജനറേഷനിലേക്കു തിരിയുന്നതു തന്നെ രഞ്ജിത്തിന്റെ പാസഞ്ചറിലൂടെയായിരുന്നു. ദിലീപും ശ്രീനിവാസനും തുല്യവേഷത്തില്‍ അഭിനയിച്ച ചിത്രം കഥയുടെയും അവതരണത്തിന്റെയും പുതുമകൊണ്ട് ശ്രദ്ധേയമായിരുന്നു.

    രണ്ടാമത്തെ ചിത്രമായ അര്‍ജുനന്‍ സാക്ഷിയില്‍ പൃഥ്വിരാജ് ആയിരുന്നു നായകന്‍. പുതുമയുള്ള അവതരണമായിരുന്നെങ്കിലും കഥയിലെ പാളിച്ച സിനിമയുടെ വിജയത്തെയും ബാധിച്ചു. വേണ്ടത്ര വിജയം നേടാന്‍ അര്‍ജുനന്‍ സാക്ഷിക്കു സാധിച്ചില്ല. മൂന്നാമത്തെ ചിത്രമായ മോളി ആന്റി റോക്ക്‌സ് സ്ത്രീപക്ഷ സിനിമയായിരുന്നു. രേവതി നിറഞ്ഞുനിന്ന സിനിമ. ഉദ്യോഗസ്ഥര്‍ ചുവപ്പുനാടയില്‍ കുടുക്കിയിട്ട മധ്യവയസ്‌കയായ മോളി ആന്റിയെ രേവതി നന്നായി അവതരിപ്പിച്ചു. പൃഥ്വിരാജുമായി ചേര്‍ന്നായിരുന്നു രഞ്ജിത്ത് ഈ ചിത്രം നിര്‍മിച്ചത്.

    Punyalan Agarbattis

    പുതിയ ചിത്രം ജയസൂര്യയുമായി ചേര്‍ന്നാണ് രഞ്ജിത്ത് നിര്‍മിച്ചിരിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയുടെ കഥ തന്നെയാണ് പ്‌ളസ് പോയിന്റ്. കേരളത്തില്‍ ബിസിനസിന് പുറപ്പെടുന്നവരെ ഉദ്യോഗസ്ഥര്‍ കഷ്ടപ്പെടുത്തുന്ന കഥയാണ് മുന്‍പ് പല സിനിമകളിലും വന്നതെങ്കില്‍ ഇതില്‍ പുതിയ പ്രശ്‌നങ്ങളാണ് രഞ്ജിത്ത് അവതരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് തന്റെ അമ്മാവനുണ്ടായ പ്രശ്‌നങ്ങള്‍ തന്നെയാണ് രഞ്ജിത്ത് ആനപ്പിണ്ടത്തിലൂടെ പറയുന്നത്.

    അതോടൊപ്പെ കേരളത്തെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കുന്ന ഹര്‍ത്താലിനെതിരെയുള്ള വികാരവും സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നു. ആര്‍ക്കും ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് വിജയിപ്പിക്കാമെന്ന കറുത്ത പരിഹാസമാണ് രഞ്ജിത്ത് ഇവിടെ അവതരിപ്പിച്ച് കയ്യടി നേടുന്നത്. സിനിമ വെറുമൊരു കലാരൂപമല്ല, അതിലൂടെ സാമൂഹിക വിമര്‍ശനവും സാധിക്കുമെന്നുകൂടി രഞ്ജിത്ത് ശങ്കര്‍ കാണിച്ചുതരുന്നു. തൃശൂര്‍ ഭാഷയുടെ അവതരണഭംഗിയും നന്നായി പ്രയോജനപ്പെടുത്താന്‍ സംവിധായകനു സാധിച്ചു.

    പുണ്യാളന്‍ അഗര്‍ബത്തിയുടെ സുഗന്ധംപുണ്യാളന്‍ അഗര്‍ബത്തിയുടെ സുഗന്ധം

    <ul id="pagination-digg"><li class="previous"><a href="/reviews/punyalan-agarbattis-movie-review-2-115346.html">« Previous</a>

    English summary
    Ranjith Sankar's latest movie Punyalan Agarbattis starring Jayasurya in the lead role is a light-hearted family entertainer which tells the story of a businessman and his struggles to keep his business alive.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X