Just In
- 1 hr ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 1 hr ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 2 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 3 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- News
പാലാ മണ്ഡലത്തില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു; ബജറ്റില്‍ അതൃപ്തി പ്രകടിപ്പിച്ച് മാണി സി കാപ്പന്
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Sports
ISL 2020-21: അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നിരൂപണം: ഈ പുതിയ നിയമം നിങ്ങള്‍ അറിഞ്ഞിരിക്കണം, കണ്ടിരിക്കണം
ചെയ്യാനിരുന്ന ചിത്രങ്ങള്‍ മാറ്റിവച്ച് എന്തുകൊണ്ട് നയന്‍താരയും മമ്മൂട്ടിയും പുതിയ നിയമം എന്ന ചിത്രം ഏറ്റെടുത്തു. അതിനും മാത്രം എന്താണ് ഈ കഥയില്‍ ഉള്ളത് എന്നൊക്കെ ഒരു സംശയമുണ്ടായിരുന്നു. എന്നാല്‍ സിനിമ കണ്ടപ്പോള്‍ മനസ്സിലായി, ഇത് അല്പം പുതിയ നിയമം തന്നെയാണ്. ഒരു കുടുംബത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമ സഞ്ചരിച്ചത്. എല്ലാ കുടുംബങ്ങളിലും നടക്കുന്ന കഥയല്ല പുതിയ നിയമത്തിന്റേത്. എന്നാല്‍ ചില കുടുംബങ്ങളില്‍ നടന്ന, നടന്നേക്കാവുന്ന കഥയാണ്.
അഡ്വക്കറ്റ് ലൂയിസ് പോത്തനും വാസുകി അയ്യരും പ്രണയിച്ച് വിവാഹിതരായവരാണ്. വാസുകി ഒരു കഥകളി ആര്‍ട്ടിസ്റ്റും. ചിന്ത എന്നൊരു മകളും ദമ്പതിമാര്‍ക്കുണ്ട്. വളരെ സന്തോഷത്തോടെ കടന്നു പോകുന്ന കുടുംബത്തില്‍ വന്ന് ഭവിയ്ക്കുന്ന ഒരു അപ്രതീക്ഷിത സംഭവമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. സാധാരണ ഒരു കുടുംബത്തില്‍ നടക്കുന്ന തമാശകളും മറ്റും കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്
ഒരു സസ്പന്‍സോടെ ഒന്നാം പകുതി അവസാനിക്കുമ്പോള്‍ പ്രേക്ഷക മനസ്സില്‍ ഒരുപാട് സംശയങ്ങളുണ്ടാവും. പക്ഷെ അതിന്റെ ഓരോന്നിന്റെയും ചുരുളുകള്‍ അഴിക്കുന്നതാണ് രണ്ടാം പകുതി. വലിയ ഒരു പുതുമ സിനമയില്‍ കൊണ്ട് വരാന്‍ എകെ സാജനു പറ്റിയൊ എന്നത് ഒരു ചോദ്യമാണ്. ഇത്പോലെ ഉള്ള കഥകള്‍ മുന്‍പേ കണ്ടിടുണ്ട് എന്ന് തോന്നിപ്പിയ്ക്കുന്ന രണ്ടാം പകുതിയിലെ തുടക്കം. അതിനുശേഷം ഒരു പക്ഷെ ഏറ്റവും മികച്ച അവതരണത്തിലൂടെ കഥ ഒരു കിടിലന്‍ ത്രില്ലറായി മാറുന്നു. ഗംഭീര ക്ലൈമാക്സോടെ പരിസമാപ്തി.
ത്രില്ലര്‍ ചിത്രങ്ങളില്‍ തന്നെ വെല്ലാന്‍ മറ്റൊരാളില്ലെന്ന് ഒരിക്കല്‍ കൂടെ ഏകെ സാജന് തെളിയിക്കുന്നു. ആദ്യ പകുതിയിലെ ചില വികലമായ നര്‍മ രംഗങ്ങളും മറ്റുമൊഴിച്ചാല്‍ തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരെ എന്‍ഗേജ് ചെയ്യ്ക്കുന്നുണ്ട് സിനിമ. പക്ഷെ അതിനെയൊക്കെ മറികടക്കാന്‍ ക്ലൈമാക്സ് രംഗത്ത് കഴിയുന്നു.
അഭിനയത്തിലേക്ക് വരുമ്പോള്‍, മമ്മൂട്ടിയെ കുറിച്ച് പറയേണ്ടതില്ലല്ലോ. ലുക്ക് പോലെ തന്നെ തകര്‍പ്പന്‍ അഭിനയം. സംഭാഷണങ്ങളുടെ കാര്യത്തിലൊക്കെ പണ്ടുമുതലേ പയറ്റി തെളിഞ്ഞതാണ്. പത്തേമാരി എന്ന ചിത്രത്തിന് ശേഷം പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തിയില്ല മമ്മൂട്ടി. കരിയറിലെ ഏറ്റവും മികച്ച വേഷം തന്നെയാണ് മമ്മൂട്ടിയുടെ അഡ്വ. ലൂയിസ് പോത്തന്. നയന്‍താരയുമായുള്ള കെമിസ്ട്രി ചിത്രത്തിന് നിറം നല്കുന്നു.
തെന്നിന്ത്യയൂടെ സൂപ്പര്ലേഡിയും ഒട്ടും നിരാശപ്പെടുത്തിയില്ല. കഥാപാത്രത്തിന്റെ പക്വത ഉള്‍ക്കൊണ്ടു കൊണ്ടാണ് നയന്‍ വാസുകി അയ്യരെ അവതരിപ്പിച്ചത്. എസ് എന്‍ സ്വാമിയുടെ സര്‍പ്രൈസ് സാന്നിധ്യവും മാറ്റു കൂട്ടി. ഷോട്ടുകള്‍ കുറവാണെങ്കിലും അജുവും നിരാശപ്പെടുത്തിയില്ല. രചന നാരായണന് കുട്ടി, പ്രദീപ് കോട്ടയം, ഷീലു എബ്രഹാം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നത്.
റോബി വര്‍ഗീസ് രാജിന്റെ ഛായാഗ്രഹണത്തെ സംശയിച്ചവര്‍ അഭിപ്രായം മാറ്റിക്കൊള്ളൂ. സിനിമയ്ക്ക് പറ്റിയ പശ്ചാത്തലം ഒരുക്കാന്‍ അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് കഴിഞ്ഞു. ഒരേ സമയം ചിത്രത്തെ ഒരു ക്രൈം ത്രില്ലറായും, കുടുംബ ചിത്രമായും നിലനിര്‍ത്തിയതില്‍ ഛായാഗ്രഹകന്റെ മികവ് വളരെ വലുതാണ്. വിവേക് ഹര്ഷന്റെ എഡിറ്റിങും അതിന് സഹായിച്ചു.
ഗാനങ്ങളിലേക്ക് കടക്കുമ്പോള്‍ വിനു തോമസും തന്റെ ഭാഗം ഭംഗിയാക്കി. പക്ഷെ പാട്ടുകള്‍ ഓര്ത്തുവയ്ക്കപ്പെടുമോ എന്ന് ചോദിച്ചാല്‍ ഉറപ്പില്ല. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ മൂഡിന് യോജിച്ചു നിന്നു. പക്ഷെ ചില പ്രത്യേക സാഹചര്യത്തിലൊക്കെ ആവര്‍ത്തനം അനുഭവപ്പെട്ടു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അഭിനയ മികവുകൊണ്ടും അവതരണ മികവുകൊണ്ടും ഒരു പടി മുന്നില്‍ നില്ക്കുന്ന കുടുംബ ചിത്രം. കാണാതെ വിട്ടുകളയരുത്

നിരൂപണം: ഈ പുതിയ നിയമം നിങ്ങള്‍ അറിഞ്ഞിരിക്കണം, കണ്ടിരിക്കണം
അഡ്വ. ലൂയിസ് പോത്തന് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇടത്പക്ഷ ചിന്താഗതിയുള്ള, വളരെ അധികം ആത്മവിശ്വാസമുള്ള വക്കീല്‍.

നിരൂപണം: ഈ പുതിയ നിയമം നിങ്ങള്‍ അറിഞ്ഞിരിക്കണം, കണ്ടിരിക്കണം
കഥകളി ആര്‍ട്ടിസ്റ്റാണ് ലൂയിസിന്റെ ഭാര്യ വാസുകി അയ്യര്‍. പക്ഷെ ഈ കഥാപാത്രത്തിന് മറ്റൊരു മുഖമുണ്ട്. അത് രണ്ടാം ഭാഗത്തിലേ പ്രേക്ഷകര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കൂ

നിരൂപണം: ഈ പുതിയ നിയമം നിങ്ങള്‍ അറിഞ്ഞിരിക്കണം, കണ്ടിരിക്കണം
ലൂയിസ് പോത്തന്റെയും, വാസുകി അയ്യരുടെയും ഏക മകളാണ് ചിന്ത (ബേബി അനന്യ). പ്രായത്തിനൊത്ത പക്വതയുള്ളു, കാര്യങ്ങള്‍ മനസ്സിലാക്കുന്ന കുട്ടി

നിരൂപണം: ഈ പുതിയ നിയമം നിങ്ങള്‍ അറിഞ്ഞിരിക്കണം, കണ്ടിരിക്കണം
ജീന ഭായ് ഐപിഎസ് എന്ന കഥാപാത്രമായിട്ടാണ് ഷീലു എബ്രഹാം എത്തുന്നത്. ഒരു കൊലപാതകം അന്വേഷിക്കുന്ന ജീന ഭായി ലൂയിസിന്റെ കുടുംബത്തിലേക്ക് എങ്ങിനെ എത്തുന്നു

നിരൂപണം: ഈ പുതിയ നിയമം നിങ്ങള്‍ അറിഞ്ഞിരിക്കണം, കണ്ടിരിക്കണം
ലൂയിസിന്റെയും വാസുകിയുടെയും അയല്‍ക്കാരിയായ കനിമണി എന്ന കഥാപാത്രത്തെയാണ് രചന അവതരിപ്പിയ്ക്കുന്നത്. വാസുകിയിലെ മാറ്റത്തിന് കനിമണിയ്ക്ക് ഒരു പ്രധാന പങ്കുണ്ട്

നിരൂപണം: ഈ പുതിയ നിയമം നിങ്ങള്‍ അറിഞ്ഞിരിക്കണം, കണ്ടിരിക്കണം
ലൂയിസ് പോത്തന്റെ ഒരു ക്ലൈന്റായിട്ടാണ് അജു എത്തുന്നത്. തന്റെ സ്ഥിരം ഗിമ്മിക്കുകള്‍ കൊണ്ട് അജു പ്രേക്ഷകരെ ചിരിപ്പിക്കുന്നു

നിരൂപണം: ഈ പുതിയ നിയമം നിങ്ങള്‍ അറിഞ്ഞിരിക്കണം, കണ്ടിരിക്കണം
ധ്രുവം, ചിന്താമണി കൊലക്കേസ്, നാദിയ കൊല്ലപ്പെട്ട രാത്രി തുടങ്ങയ ചിത്രങ്ങള്‍ക്ക് വേണ്ടി എഴുതിയ സാജന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് പുതിയ നിയമം. ത്രില്ലര്‍ ചിത്രങ്ങളില്‍ തന്നെ വെല്ലാന്‍ മറ്റൊരാളില്ല എന്ന് സാജന് വീണ്ടും തെളിയിക്കുന്നു

നിരൂപണം: ഈ പുതിയ നിയമം നിങ്ങള്‍ അറിഞ്ഞിരിക്കണം, കണ്ടിരിക്കണം
ജോമോന് ടി ജോണിന്റെ അസിസ്റ്റാന്റായിരുന്ന റോബി വര്‍ഗീസ് രാജ് സ്വതന്ത്ര്യ ഛായാഗ്രഹകനാകുന്ന ആദ്യത്തെ ചിത്രമാണിത്. ഗുരുവിന്റെ ഗുണം ശിഷ്യനും കിട്ടിയിട്ടുണ്ട്

നിരൂപണം: ഈ പുതിയ നിയമം നിങ്ങള്‍ അറിഞ്ഞിരിക്കണം, കണ്ടിരിക്കണം
ദേശീയ പുരസ്കാര ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിങ് നിര്‍വ്വഹിച്ചിരിയ്ക്കുന്നത്. ബിഗ് ബി, 22 ഫിമെയില്‍ കോട്ടയം, ജിഗര്‍ത്താണ്ട എന്നിവയാണ് വിവേക് ഹര്ഷന്റെ മറ്റ് പ്രധാന ചിത്രങ്ങള്‍.
ചുരുക്കം: പുതിയ നിയമത്തെ വളരെ ശ്രദ്ധയോടെ ഒരുക്കിയിരിക്കുന്ന ഒരു ത്രില്ലര്‍ എന്നു പറയാം. ചിത്രത്തിലെ പല വഴിത്തിരിവുകളും ഞെട്ടിപ്പിക്കാന്‍ കെല്‍പ്പുള്ളതാണ്.