»   » പാര്‍വതി നിരാശപ്പെടുത്തിയില്ല, ബോളിവുഡിന്റെ ഹൃദയം കീഴടക്കി പാര്‍വതിയുടെ സിനിമ! ആദ്യ പ്രതികരണം ഇങ്ങനെ

പാര്‍വതി നിരാശപ്പെടുത്തിയില്ല, ബോളിവുഡിന്റെ ഹൃദയം കീഴടക്കി പാര്‍വതിയുടെ സിനിമ! ആദ്യ പ്രതികരണം ഇങ്ങനെ

Posted By:
Subscribe to Filmibeat Malayalam
പാര്‍വ്വതിയുടെ ബോളിവുഡ് അരങ്ങേറ്റം നിരാശപ്പെടുത്തിയോ? | filmibeat Malayalam

മലയാള സിനിമയുടെ പ്രിയപ്പെട്ട പാര്‍വതി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. പാര്‍വതി നായികയായി അഭിനയിച്ച 'ഖ്വാരിബ് ഖ്വാരിബ് സിംഗിള്‍' എന്ന സിനിമ ഇന്ന് മുതല്‍ തിയറ്ററുകളില്‍  പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ആദ്യദിനം സിനിമയ്ക്ക് മികച്ച പ്രതികരണമാണ് കിട്ടിയിരിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല ബോളിവുഡില്‍ നിന്നും വരുന്ന കമന്റുകളില്‍ സിനിമയുടെ ഹൃദയമിടിപ്പു പാര്‍വതി തന്നെയാണെന്നാണ് പറയുന്നത്.

സംവിധായകന്‍ രഞ്ജിത്ത് പൃഥ്വിരാജിന്റെയും നസ്രിയയുടെയും അച്ഛനാവുന്നു! ഒളിപ്പിച്ച് വെച്ച സര്‍പ്രൈസ് ഇതാ

ഖ്വാരിബ് ഖ്വാരിബ് സിംഗിള്‍

പാര്‍വതി മേനോന്‍ ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്ന സിനിമ എന്നത് കൊണ്ടാണ് ഖ്വാരിബ് ഖ്വാരിബ് സിംഗിള്‍ എന്ന സിനിമയെ കുറിച്ച് മലയാളികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പാര്‍വതിയ്‌ക്കൊപ്പം ഇര്‍ഫാന്‍ ഖാന്‍ നായകനായി അഭിനയിച്ചിരിക്കുന്ന സിനിമ ഇന്ന മുതല്‍ തിയറ്ററുകൡ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.

സിനിമയുടെ ഹൃദയമിടിപ്പ്

ആദ്യം പുറത്ത് വന്ന നിരുപണങ്ങളില്‍ സിനിമ സൂപ്പര്‍ ഹിറ്റാണെന്നാണ് പറയുന്നത്. മാത്രമല്ല പാര്‍വതിയാണ് സിനിമയുടെ ഹൃദയമിടിപ്പെന്നും അഭിനയം കൊണ്ട് മാത്രം നടി എല്ലാവരുടെയും ഹൃദയത്തിലേക്കെത്തിയിരിക്കുകയാണെന്നുമാണ് പറയുന്നത്. മുമ്പ് ഒപ്പം നായനകായി അഭിനയിക്കുന്ന ഇര്‍ഫാന്‍ ഖാനും പാര്‍വതിയുടെ അഭിനയത്തെ കുറിച്ച് പറഞ്ഞിരുന്നു.

സിനിമയുടെ കഥ ഇങ്ങനെ

യോഗി എന്ന കഥാപാത്രത്തില്‍ ഇര്‍ഫാന്‍ ഖാനും ജയ എന്ന മലയാളി വിധവയായ യുവതിയുടെ വേഷത്തിലാണ് പാര്‍വതിയും അഭിനയിച്ചിരിക്കുന്നത്. സ്വാഭവങ്ങള്‍ തമ്മില്‍ ചേര്‍ച്ചയില്ലാത്ത ഇരുവരും ഓണ്‍ലൈന്‍ ചാറ്റിലൂടെ കണ്ടുമുട്ടുകയും ശേഷം ഇരുവരും പ്രണയത്തിലാവുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

സംവിധാനം


തനൂജ ചന്ദ്ര സംവിധാനം ചെയ്ത സിനിമയിലൂടെ ഇന്നത്തെ ചില ബന്ധങ്ങള്‍ കൂടിചേരുന്നതിന്റെ നൂതന വഴികളെ കുറിച്ചാണ് പറയുന്നത്. ഇതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് യോഗിയുടെയും ജയയുടെയും ജീവിതത്തിലൂടെ പറയുന്നത്.

പാര്‍വതിയുടെ അഭിനയം

എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെ മലയാളക്കരയുടെ ഹൃദയം കീഴടക്കിയ പാര്‍വതി ബോളിവുഡില്‍ അഭിനയിച്ചപ്പോള്‍ ഒട്ടും മേശം വരുത്തിയിട്ടില്ല. ഒതുക്കമുള്ള പ്രകടനം കൊണ്ട് ഒരു വിധവയായ സ്ത്രീയെ അവതരിപ്പിക്കാന്‍ പാര്‍വതിയ്ക്ക് കഴിഞ്ഞിരുന്നു. പാര്‍വതിയുടെ കഥാപാത്രമായ ജയ കുറച്ച് നാണം കുണുങ്ങിയാണ്. അത്തരമൊരു വേഷം തന്മയത്തോട് അവതരിപ്പിക്കാന്‍ പാര്‍വതിയ്്ക്ക് കഴിഞ്ഞെന്നാണ് സിനിമാ നിരുപകര്‍ പറയുന്നത്.

English summary
Qarib Qarib Singlle Movie Review: A 'Love'fused Trip That's Almost Hard To Resist!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X