For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിരൂപണം: ഹാസ്യത്തില്‍ പിഴച്ച രാജമ്മയും യാഹുവും

  By Aswini
  |

  എല്‍സമ്മ എന്ന ആണ്‍ കുട്ടി, പുതിയ മുഖം, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ സിന്ധുരാജിന്റെ തിരക്കഥയില്‍ ലാല്‍ജോസിന്റെ പ്രിയ ശിഷ്യന്‍ രഘുരാമ വര്‍മ്മ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. പേരിലെ അട്രാക്ഷന്‍. പോരാത്തതിന് കുഞ്ചാക്കോ ബോബന്‍ ആസിഫ് അലി കൂട്ടുകെട്ട്. ഒരു തമാശപ്പടം കണ്ടാസ്വദിക്കാം എന്നൊക്കെയുള്ള പ്രതീക്ഷയാണ് രാജമ്മ അറ്റ് യാഹു എന്ന സിനിമയിലേക്കുള്ള ആകര്‍ഷണം.

  മൈക്കിള്‍ രാജമ്മ എന്ന രാജമ്മയും വിഷ്ണു യോഹന്നാന്‍ എന്ന യാഹുവും സഹോദരങ്ങളാണ്. ഒരു ലക്ഷ്യബോധവുമില്ലാത്ത രണ്ട് ചെറുപ്പക്കാര്‍. ഇരുമതത്തില്‍ പെട്ട അവരുടെ അച്ഛന്‍ യോഹന്നനും അമ്മ രാജമ്മയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. അവരുടെ മരണ ശേഷം പാരമ്പര്യമായി കിട്ടിയ വീട്ടില്‍ ആഘോഷിച്ച് ജീവിയ്ക്കുകയാണ് രാജമ്മയും യാഹുവും. പണിയെടുത്ത് ജീവിക്കാന്‍ മടിയായതുകൊണ്ട് അവര്‍ ആ വീട് വാടകയ്ക്ക് കൊടുക്കുന്നു.

  ഈ വീട്ടിലേക്ക് വാടകയ്ക്ക് താമസിക്കാന്‍ ഒരു കുടുംബം എത്തുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്. രാജമ്മയുടെയും യാഹുവിന്റെ ജീവിതത്തില്‍ പിന്നീട് ഈ കുടുംബം ചെലുത്തുന്ന സ്വാധീനവും പിന്നീടുള്ള സംഭവികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം.

  കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന സിനിമയില്‍ റൊമാന്‍സും കോമഡിയുമൊക്കെയുണ്ട്. പക്ഷെ ക്ലൈമാക്‌സ് വരെ ആ ഫ്‌ളോ നിലനിര്‍ത്താന്‍ സംവിധായകന് സാധിച്ചില്ല. സിന്ധുരാജ് തന്റെ സ്ഥിരം ശൈലിയില്‍ തന്നെയാണ് കഥ പറഞ്ഞു പോകുന്നത്. കുഞ്ചാക്കോ ബോബന്‍ ആസിഫ് അലി പെയറിനെ മികച്ച രീതിയില്‍ അവതരിപ്പിയ്ക്കാന്‍ കഴിഞ്ഞു എന്നത് മാത്രമാണ് ഒരു പ്ലസ് പോയിന്റ്.്

  ആദ്യ പകുതി എന്റര്‍ടൈന്‍മെന്റായിരുന്നു. എന്നാല്‍ സെക്കന്റ് ഹാഫ് കൈവിട്ടു. ക്ലൈമാക്‌സിലെത്തിയപ്പോള്‍ ഒന്നുമില്ലാത്ത അവസ്ഥ. ചില തമാശകളൊക്കെ വളരെ ബോറായി അനുഭവപ്പെടുകയും ചെയ്തു. കുഞ്ചാക്കോ ബോബന്റെ കഥാപാത്രം പതിവില്‍ നിന്ന് വ്യത്യാസമാണ്. ഹായുവായി ആസിഫ് അലിയും തകര്‍ത്തു. അനുശ്രീയും മോശമായിക്കിയില്ല. നിക്കി ഗല്‍റാനിയുടെ അഭിനയം കുഴപ്പമില്ലെന്ന് പറയാനേ പറ്റൂ.

  എടുത്ത് പറയേണ്ടത് കലാഭവന്‍ ഷാജോണിന്റെ അഭിനയമാണ്. ടൈമിങ് കോമഡിയുടെ കാര്യത്തില്‍ ഷാജോണ്‍ സ്‌കോര്‍ ചെയ്തു. മാമൂക്കോയ, സേതു ലക്ഷ്മി, പാര്‍വ്വതി, രണ്‍ജി പണിക്കര്‍, സൈജു കുറുപ്പ് തുടങ്ങിയവരും അവരവരുടെ റോളുകള്‍ മികച്ചതാക്കാന്‍ ശ്രമിച്ചു.

  എസ് കുമാറിന്റെ ഛായാഗ്രഹണ ഭംഗി മികച്ചതാണ്. സെക്കന്റ് ഹാഫിലെ പരാജയത്തിന് എഡിറ്റര്‍ രാജന്‍ എബ്രഹാമിന് പങ്കില്ല എന്ന് പറയാന്‍ കഴിയില്ല. ഇഴച്ചിലിലൂടെ ക്ലൈമാക്‌സില്‍ എത്തിക്കേണ്ടിയിരുന്നില്ല. ബിജിപാലാണ് പാട്ടുകളൊരുക്കിയത്. കേട്ട് മറന്നു പോകാവുന്ന ഗാനങ്ങള്‍. പശ്ചാത്തല സംഗീതം കുഴപ്പമില്ല. പക്ഷെ ആവര്‍ത്തനം വിരസതയുണ്ടാക്കി. ബിജിപാലില്‍ നിന്ന് പുതിയതെന്തെങ്കിലും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു എന്ന് പറയാതെ വയ്യ. അഞ്ചില്‍ രണ്ട് മാര്‍ക്ക് കൊടുക്കാം

  സംവിധാനം

  നിരൂപണം: ഹാസ്യത്തില്‍ പിഴച്ച രാജമ്മയും യാഹുവും

  ലാല്‍ ജോസിന്റെ പ്രിയ ശിഷ്യന്മാരില്‍ ഒരാളായ രുഘുരാമ വര്‍മ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാജമ്മ അറ്റ് യാഹു.

  തിരക്കഥ

  നിരൂപണം: ഹാസ്യത്തില്‍ പിഴച്ച രാജമ്മയും യാഹുവും

  എല്‍സമ്മ എന്ന ആണ്‍ കുട്ടി, പുതിയ മുഖം, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും തുടങ്ങിയ ചിത്രങ്ങള്‍ത്ത് തിരക്കഥയെഴുതിയ സിന്ധുരാജാണ് ഈ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്

  കുഞ്ചാക്കോ ബോബന്‍

  നിരൂപണം: ഹാസ്യത്തില്‍ പിഴച്ച രാജമ്മയും യാഹുവും

  മൈക്കില്‍ എന്ന രാജമയായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെത്തുന്നത്. പതിവിന് വിപരീതമായി അല്പം വഷളത്തരം കൈയ്യിലുള്ള കഥാപാത്രം

  ആസിഫ് അലി

  നിരൂപണം: ഹാസ്യത്തില്‍ പിഴച്ച രാജമ്മയും യാഹുവും

  മൈക്കിളിന്റെ സഹോദരന്‍ വിഷ്ണു യോഹന്നാന്‍ എന്ന യാഹുവിനെയാണ് ആസിഫ് അവതരിപ്പിച്ചത്. കഥാപാത്രത്തോടെ ആസിഫ് പൂര്‍ണമായും നീതി പുലര്‍ത്തി

  അനുശ്രീ

  നിരൂപണം: ഹാസ്യത്തില്‍ പിഴച്ച രാജമ്മയും യാഹുവും

  യാഹുവിന്റെ പെയറായ നസീമയായി അനുശ്രീ എത്തുന്നു. പതിവ് നാടന്‍ വേഷം തന്നെ, പക്ഷം മുസ്ലീം പെണ്‍കുട്ടിയാണ് എന്ന പ്രത്യേകതയുണ്ട്. യാഹുവിനെ നല്ലവനാക്കാന്‍ ഒരുപാട് ശ്രമിക്കുന്നുണ്ട്

  നിക്കി ഗല്‍റാനി

  നിരൂപണം: ഹാസ്യത്തില്‍ പിഴച്ച രാജമ്മയും യാഹുവും

  രാജമ്മയുടെ പെയറായിട്ടാണ് നിക്കി എത്തുന്നത്. ഷെറിന്‍ എന്ന കഥാപാത്രത്തിന് ചെയ്യാനുണ്ടായിരുന്നെങ്കിലും നിക്കിയുടെ പ്രകടനം 'ജസ്റ്റ് ഓകെ' എന്ന് പറയാം

  മറ്റ് കഥാപാത്രങ്ങള്‍

  നിരൂപണം: ഹാസ്യത്തില്‍ പിഴച്ച രാജമ്മയും യാഹുവും

  കലാഭവന്‍, മാമൂക്കോയ, സേതു ലക്ഷ്മി, പാര്‍വ്വതി, രണ്‍ജി പണിക്കര്‍, സൈജു കുറുപ്പ് തുടങ്ങിയവരും അവരവരുടെ റോളുകള്‍ മികച്ചതാക്കാന്‍ ശ്രമിച്ചു.

  ക്യാമറയ്ക്ക് പിന്നില്‍

  നിരൂപണം: ഹാസ്യത്തില്‍ പിഴച്ച രാജമ്മയും യാഹുവും

  എസ് കുമാറിന്റെ ഛായാഗ്രഹണ ഭംഗി മികച്ചതാണ്. സെക്കന്റ് ഹാഫിലെ പരാജയത്തിന് എഡിറ്റര്‍ രാജന്‍ എബ്രഹാമിന് പങ്കില്ല എന്ന് പറയാന്‍ കഴിയില്ല. ഇഴച്ചിലിലൂടെ ക്ലൈമാക്‌സില്‍ എത്തിക്കേണ്ടിയിരുന്നില്ല.

  പാട്ടും പശ്ചാത്തല സംഗീതവും

  നിരൂപണം: ഹാസ്യത്തില്‍ പിഴച്ച രാജമ്മയും യാഹുവും

  ബിജിപാലാണ് പാട്ടുകളൊരുക്കിയത്. കേട്ട് മറന്നു പോകാവുന്ന ഗാനങ്ങള്‍. പശ്ചാത്തല സംഗീതം കുഴപ്പമില്ല. പക്ഷെ ആവര്‍ത്തനം വിരസതയുണ്ടാക്കി. ബിജിപാലില്‍ നിന്ന് പുതിയതെന്തെങ്കിലും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു എന്ന് പറയാതെ വയ്യ

  ഒറ്റവാക്കില്‍

  നിരൂപണം: ഹാസ്യത്തില്‍ പിഴച്ച രാജമ്മയും യാഹുവും

  ഒറ്റത്തവണ കണ്ടിരിയ്ക്കാവുന്ന ഒരു സിനിമ. അഞ്ചില്‍ രണ്ട് മര്‍ക്ക് കൊടുക്കാം

  English summary
  Rajamma Yahoo Movie Review: An average, passable flick. Watch it just for timepass.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X