»   » ഫീല്‍ഗുഡിന്റെ വല്യപ്പാപ്പന്‍: ബിജുമേനോനും രഞ്ജൻ പ്രമോദും പ്വൊളിക്കുന്നു... രക്ഷാധികാരി ബൈജു നിരൂപണം!

ഫീല്‍ഗുഡിന്റെ വല്യപ്പാപ്പന്‍: ബിജുമേനോനും രഞ്ജൻ പ്രമോദും പ്വൊളിക്കുന്നു... രക്ഷാധികാരി ബൈജു നിരൂപണം!

Posted By: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്

കോമഡിയ്ക്ക് പ്രാധാന്യം നല്‍കി രഞ്ജന്‍ പ്രമോദ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് രക്ഷാധികാരി ബൈജു. ബിജു മേനോനാണ് നായകന്‍. രക്ഷാധികാരി ബൈജുവിന്റെ ടീസറും ട്രെയിലറും വന്‍ ഹിറ്റായി മാറിയിരുന്നു. സിനിമ കണ്ടിറങ്ങുമ്പോഴും ഈ പ്രതീക്ഷകള്‍ തെറ്റുന്നില്ല ശൈലന്റെ റിവ്യൂ. രക്ഷാധികാരി ബൈജു നിരൂപണം വായിക്കാം.

Read Also: പണ്ടച്ഛന്‍ ആനപ്പുറത്ത് കേറിയ തഴമ്പില്‍ തടവി ഒരു താരപുത്രന്‍.. ഇങ്ങനെയുമുണ്ടോ ഒരു രാജകുമാരന്‍?

Read Also: ദീപന് ശ്രദ്ധാഞ്ജലിയായ് ചുമ്മാ കണ്ടിരിക്കാം സത്യ... എന്തിനോവേണ്ടി തിളയ്ക്കുന്ന ജയറാം.. ശൈലന്റെ സത്യ നിരൂപണം!

സംവിധായകന്റെ ടച്ച്

ഈയടുത്ത കാലത്ത് (ഈ മാസം തന്നെ) ഇറങ്ങിയ മറ്റൊരു പ്രമുഖ ചിത്രത്തിനോടുസാമ്യമുള്ള പ്ലോട്ടും കഥാഗതികളും ആണ് രഞ്ജന്‍ പ്രമോദിന്റെ രക്ഷാധികാരി ബൈജുവിന്റെത്. പക്ഷെ, സിനിമയെന്നാലും സബ്ജക്റ്റും സ്റ്റോറിലൈനുമൊന്നുമല്ല, അത് കൈകാര്യം ചെയ്യുന്ന സംവിധായകന്റെ പ്രതിഭയുടെയും ക്രാഫ്റ്റിന്റെയും റിസള്‍ട്ട് ആണെന്ന് രഞ്ജനും രക്ഷാധികാരിയും അടിവരയിട്ട് കാണിച്ച് തരുന്നു. നൂറ് ശതമാനം എന്‍ഗേജ്ഡ് ആയ ഒരു ഫീല്‍ഗുഡ് എന്റര്‍ടൈനര്‍ ആണ് ഇത്.

സ്‌ക്രിപ്റ്റിലെ ക്ലാസ്

മീശമാധവന്‍, മനസിനക്കരെ, അച്ചുവിന്റെ അമ്മ, നരന്‍ തുടങ്ങി ബോക്‌സോഫീസിനെ ഇളക്കിയതും നിലവാരമുള്ളതുമായ തിരക്കഥകള്‍ എഴുതിയ രഞ്ജന്റെ ഒട്ടും പിന്നിലല്ലാത്ത ഒരു രചനയാണ് ബൈജുവില്‍ കാണുന്നത്. സംഭവബാഹുല്യമോ ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റുകളോ ഒന്നുമില്ലാതെ ഒഴുകി കൃത്യമായ യാഥാര്‍ത്ഥ്യബോധത്തോടെ അത് അവസാനിക്കുന്നു. പ്രശ്‌ന പരിഹാരങ്ങള്‍ക്കായുള്ള അതിനായക പ്രവര്‍ത്തനങ്ങളോ ആഭിചാര ക്രിയകളോ ഒന്നും അത് മുന്നോട്ട് വെയ്ക്കുന്നില്ല

കുമ്പളം ബ്രദേഴ്‌സ്

മിഡില്‍ ക്ലാസുകാരനും മിഡില്‍ ഏജുകാരനും സര്‍ക്കാര്‍ ജോലിയും കുഞ്ഞുകുട്ടി കുടുംബ പരാധീനതകളൊക്കെ ഉണ്ടായിട്ടും ക്ലബിനൊപ്പം ക്രിക്കറ്റ് കളിച്ചുനടക്കുന്നവനുമൊക്കെയായ കുമ്പളം ബൈജു ആണ് സിനിമയുടെ കേന്ദ്രകഥാപാത്രം. ബൈജു നായകനായിരിക്കെ തന്നെ അയാളുടെ ചുറ്റുമുള്ളതും അയാള്‍ ബന്ധപ്പെടുന്നതുമായ നൂറുകണക്കിന് വിവിധപ്രായക്കാരായ നാട്ടിന്‍പുറത്തുകാരെ വ്യക്തിത്വത്തോടെ ലൈവായി നിലനിര്‍ത്തിയിരിക്കുന്നു എന്നതാണ് സ്‌ക്രിപ്റ്റിന്റെയും പരിചണത്തിന്റെയും ഹൈലൈറ്റ്

തിളങ്ങുന്ന ബിജുമേനോന്‍

വെള്ളിമൂങ്ങയിലൊക്കെ കണ്ട വിറ്റി & ഡൗണ്‍ റ്റു എര്‍ത്ത് ബിജുമേനോന്റെ സമ്പൂര്‍ണാവതാരമാണ് കുമ്പളം ബൈജു അഥവാ രക്ഷാധികാരി ബൈജു. ഒരു നിമിഷം പോലും കഥാപാത്രത്തിന്റെ കുപ്പായത്തില്‍ നിന്നും പുറത്തിറങ്ങി സിനിമാ നടനായി മാറുന്നില്ല. ബിജുമേനോനായല്ലാതെ മറ്റൊരാളായി ബൈജുവിനെ സങ്കല്‍പ്പിക്കാനും സാധ്യമല്ല.

മറ്റ് കഥാപാത്രങ്ങള്‍

ബൈജുവിന്റെ കുടുംബത്തിലും അയല്‍പ്പക്കത്തും നാട്ടിലും ക്ലബ്ബിലും ഓഫീസിലും ഒക്കെയുള്ള ആളുകളില്‍ സിനിമയില്‍ ഒരു രംഗത്തില്‍ വന്നുപോകുന്നവര്‍ക്കുവരെ കൃത്യമായ വ്യക്തിത്വം നല്‍കിയിരിക്കുന്നു എന്നത് കൊണ്ടുതന്നെ സിനിമ കഴിഞ്ഞാലും അവര്‍ക്ക് അസ്തിത്വമുണ്ട്. നായകന്റെ തിളക്കം കൂട്ടാനായി ആരെയും ബലിയര്‍പ്പിക്കുന്നില്ല, ചവിട്ടിത്തേക്കുന്നുമില്ല. ബുദ്ധിക്കുറവും ഭക്ഷണാസക്തിയുമുള്ള ഹരീഷ് പെരുമണ്ണയുടെ കഥാപാത്രം പോലും കോമാളിയല്ല, അച്ഛന്റെയും അമ്മയുടെയും വീടിന്റെയും അയാളെ ചൊല്ലിയുള്ള ആധി കൂട്ടായുള്ളവനാണ്.

പ്രധാന നടിമാര്‍ രണ്ടുപേരും മിന്നി

അജു വര്‍ഗീസിന് ഇതാദ്യമായി വിടാതെ പിന്തുടരുന്ന ഒരു കാമുകിയെ സ്‌ക്രിപ്റ്റ് നല്‍കിയിരിക്കുന്നു. കാമുകിയായി വന്ന പെണ്‍കുട്ടി ആണെങ്കില്‍ മിന്നുന്ന ഫോം. രക്ഷാധികാരി ബൈജുവിന്റെ ഭാര്യയായി വരുന്ന നടിയുടെ പേര് ഹന്നത്ത് എന്നാണെന്ന് വിക്കിയില്‍ കാണുന്നു. പേരെന്തായാലും അവര്‍ മലയാളസിനിമയ്ക്ക് ഒരു മുതല്‍കൂട്ട് തന്നെയാണ്. ദീപക്, അലന്‍സിയര്‍, വിജയരാഘവന്‍, മണികണ്ഠന്‍, ഇന്ദ്രന്‍സ് തുടങ്ങി പേരെടുത്ത് പറയേണ്ടവര്‍ ഒരുപാടുണ്ട്. പേരറിയാത്തവരാണ് അതില്‍ കൂടുതലുമെന്നത് രഞ്ജന്‍ പ്രമോദിന്റെ മിടുക്ക്..

നെഗറ്റീവ് തന്നെ പോസിറ്റീവും

മറ്റ് സംവിധായകര്‍ക്ക് വേണ്ടി രചന നിര്‍വഹിച്ചപ്പോള്‍ മുന്‍പ് പറഞ്ഞ ബ്ലോക്ക് ബസ്റ്റര്‍ സിനിമകള്‍ക്കെല്ലാം കൊമേഴ്‌സ്യല്‍ പ്രേക്ഷകര്‍ക്ക് സംതൃപ്തി ഏകുന്ന ക്ലൈമാക്‌സുകള്‍ ഒരുക്കിയിരുന്ന ആളാണ് രഞ്ജന്‍ പ്രമോദ്. എന്നാല്‍ സംവിധായകനായപ്പോള്‍ അയാളുടെ ഉള്ളിലുള്ള റിയലിസ്റ്റിക് സിനിമാക്കാരനെയാണ് സ്വന്തം സിനിമകളിലെ സ്‌ക്രിപ്റ്റുകളില്‍ കാണാറുള്ളത്.

അപ്രതീക്ഷിതമായ ക്ലൈമാക്‌സ്

99.99% ശതമാനം നേരം രസകരമായി കളിച്ചുചിരിച്ചിരുന്ന പ്രേക്ഷകന്റെ മുന്നിലേക്ക് പെട്ടെന്ന് വരുന്ന പ്രതിസന്ധിയ്ക്ക് തീര്‍ത്തും യഥാര്‍ത്ഥവും സ്വാഭാവികവുമായ ഒരു അന്ത്യത്തോടെയാണ് രക്ഷാധികാരി ബൈജുവും ഒപ്പിട്ട് നിര്‍ത്തുന്നത്. ഇത് പൊതുബോധത്തെ എത്രത്തോളം തൃപ്തിപ്പെടുത്തും എന്നതിനെ ആശ്രയിച്ചിരിക്കുന്നു സിനിമയുടെ സ്വീകാര്യതയും.

English summary
Rakshadhikari Baiju movie review by Schzylan Sailendrakumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam