twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: റാണിയ്ക്കും പദ്മിനിയ്ക്കുമൊപ്പം വരൂ പോകാം പറക്കാം...

    By Aswini
    |

    വരൂ പോകാം പറക്കാം. റാണിയ്ക്കും പദ്മിനിയ്ക്കുമൊപ്പം ഓരോ പ്രേക്ഷകനും പ്രത്യേകിച്ച് സ്ത്രീകള്‍ക്കും പറക്കാം. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രീത്തിലൂടെ തന്നെ സ്ത്രീ പക്ഷ ചിത്രങ്ങളുടെ മറ്റൊരു തലം പരിചയപ്പെടുത്തിയ സംവിധായകനാണ് ആഷിഖ് അബു. കണ്ട് ശീലിച്ച ഒരുപാട് പൊള്ളയായ സ്ത്രീപക്ഷ ചിത്രങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു റാണി പദ്മിനി. അതിനൊരു ബാലന്‍സുമുണ്ട്.

    രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന റാണിയും പദ്മിനിയും ഒരു പ്രത്യേക സാഹചര്യത്തില്‍ ഹിമാലയന്‍ യാത്രയില്‍ കണ്ടുമുട്ടുന്നതും, പിന്നീട് ഒരേ ലക്ഷ്യത്തിന് വേണ്ടി കൈ കോര്‍ക്കുന്നതുമാണ് സിനിമയുടെ ഒഴുക്ക്. സിനിമയിലെ ഡയലോഗ് പോലെ ഹോര്‍ലിക്‌സ് വാങ്ങുമ്പോള്‍ ഫ്രീ കിട്ടുന്നതല്ല ഒരു പെണ്ണും. അവള്‍ക്കുമുണ്ട് സ്വപ്‌നങ്ങള്‍. അത് അടിച്ചമര്‍ത്താനുള്ളതല്ല.

    ടൈറ്റില്‍ കാര്‍ഡ് മുതല്‍ പ്രേക്ഷകരെ കണ്ണ് ചിമ്മാതെ പിടിച്ചിരുത്തുന്ന മധു നീലകണ്ഠന്റെ ക്യാമറക്കണ്ണുകളിലൂടെ പറയാം സിനിമയുടെ തുടക്കം. അടുത്ത കാലത്ത് മലയാള സിനിമയില്‍ കണ്ട ഏറ്റവും മികച്ച കാഴ്ചാവിരുന്നാണിത്. രണ്ടാം പകുതിയുടെ മധ്യത്തില്‍ അല്പം ഇഴച്ചിലുകള്‍ ഉണ്ടെങ്കിലും അത് കാഴ്ചയുടെ ഭംഗി കൊണ്ടും സംവിധായകന്റെ ചെറിയ ചെറിയ പൊടിക്കൈകള്‍ കൊണ്ടും അതിജീവിയ്ക്കുന്നു.

    ഗ്യാങ്സ്റ്റര്‍ എന്ന വലിയൊരു പാളിച്ചയ്ക്ക് ആഷിഖ് അബു എന്ന സംവിധായകന്‍ നല്‍കുന്ന പരിഹാരമാണ് റാണി പദ്മിനി. ബിസിനസ് മാത്രം നോക്കി സിനിമ എടുക്കുന്ന ഈ കാലത്ത് ഇതുപോലൊരു സിനിമ എടുക്കാന്‍ കാണിച്ച ആഷിഖിന്റെ ധൈര്യത്തിന് നല്‍കുന്നു ആദ്യത്തെ സല്യൂട്ട്. ആവര്‍ത്തനങ്ങള്‍ ഇല്ലെന്നല്ല. 'അടക്കവും ഒതുക്കവുമുള്ള പെണ്ണ് എന്ന് നിങ്ങളെ കുറിച്ച് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അതൊരു ട്രാപ്പാണ്, നിങ്ങള്‍ ചിറകുവീശിപ്പറക്കാതിരിക്കാനുള്ള ട്രാപ്പ്' എന്ന് പറയുന്ന പദ്മിനിയുടെ ഈ ഡയലോഗിലുണ്ട് സിനിമ.

    കാസ്റ്റിങിനാണ് അടുത്ത കൈയ്യടി. പാലക്കാട്ട് ഒരു നാട്ടുവൈദ്യന്റെ മകളായി ജനച്ച നാടന്‍ പെണ്‍കുട്ടിയായി മഞ്ജു വാര്യരും ആണത്തമുള്ള തലതെറിച്ച പെണ്ണായി റിമ കല്ലിങ്കലും മത്സരിച്ചഭിനയിക്കുകയായിരുന്നു. മഞ്ജുവിന്റെ നിഷ്‌കളങ്കാഭിനയം വീണു പോയി എന്ന് പറഞ്ഞവര്‍ പദ്മിനിയെ കാണണം. മനോഹരമായി തമാശകള്‍ കൈകാര്യം ചെയ്യാന്‍ തനിക്ക് കഴിയുമെന്ന് മഞ്ജുവും കരുത്തുള്ള കഥാപാത്രങ്ങള്‍ക്ക് താന്‍ യോഗ്യയാണെന്ന് ടെസയ്ക്ക് ശേഷം വീണ്ടും റിമയും തെളിയിക്കുന്നു.

    മഞ്ജുവിനെയും റിമയെയും പോലെ മികച്ചതായിരുന്നു ജിനുവിന്റെയും സജിത മഠത്തിലിന്റെയും പ്രകടനം. കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പന്‍ അവതരിപ്പിച്ച കഥാപാത്രവും അദ്ദേഹത്തിന്റെ പക്കല്‍ ഭദ്രമായിരുന്നു. ശ്രീനാഥ് ഭാസി, സന അല്‍ത്താഫ്, സൗബിന്‍ ഷഹീര്‍, ഹാരിഷ് കണ്ണന്‍, കുഞ്ചന്‍, അംബിക മോഹന്‍ തുടങ്ങിയവരും അവരവരുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി.

    അതിന മനോഹരമായ പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് ചിത്രത്തിന്റെ മറ്റൊരു ശക്തി. കഥ പറയുന്ന രീതിയ്‌ക്കൊപ്പം സഞ്ചരിയ്ക്കുന്ന പശ്ചാത്തല സംഗീതമായിരുന്നു ബിജി പാലിന്റേത്. അമിത പ്രതീക്ഷകളൊന്നും ഇല്ലാതെ കാണാന്‍ പോയാല്‍ മനോഹരമായ ഒരു എന്റര്‍ടൈന്‍മെന്റ് എന്നേ ചിത്രത്തെ കുറിച്ച് ഒറ്റവാക്കില്‍ പറയാന്‍ കഴിയൂ. അഞ്ചില്‍ മൂന്ന് മാര്‍ക്ക് നല്‍കാം,

    മഞ്ജുവിന്റെ പദ്മിനി

    നിരൂപണം: റാണിയ്ക്കും പദ്മിനിയ്ക്കുമൊപ്പം വരൂ പോകാം പറക്കാം...

    പാലക്കാട്ട് ഒരു നാട്ടുവൈദ്യന്റെ മകളായി ജനച്ച നാടന്‍ പെണ്‍കുട്ടിയായി മഞ്ജു വാര്യര്‍ എത്തുന്നത്. മഞ്ജുവിന്റെ നിഷ്‌കളങ്കാഭിനയം വീണു പോയി എന്ന് പറഞ്ഞവര്‍ പദ്മിനിയെ കാണണം. മനോഹരമായി തമാശകള്‍ കൈകാര്യം ചെയ്യാന്‍ തനിക്ക് കഴിയുമെന്ന് മഞ്ജു വീണ്ടും തെളിയിക്കുന്നു.

    റിമയുടെ റാണി

    നിരൂപണം: റാണിയ്ക്കും പദ്മിനിയ്ക്കുമൊപ്പം വരൂ പോകാം പറക്കാം...

    ആണത്തമുള്ള തലതെറിച്ച പെണ്ണായിട്ടാണ് റിമ കല്ലിങ്കല്‍ എത്തുന്നത്. ശരിക്കും റിമയും മഞ്ജുവും തമ്മില്‍ ഒരു അഭിനയ പോരാട്ടം തന്നെയായിരുന്നു. ടെസ എന്ന കഥാപാത്രത്തിന് ശേഷം റിമ അവതരിപ്പിയ്ക്കുന്ന മറ്റൊരു കരത്തുറ്റ സ്ത്രീ കഥാപാത്രം

    മറ്റ് കഥാപാത്രങ്ങള്‍

    നിരൂപണം: റാണിയ്ക്കും പദ്മിനിയ്ക്കുമൊപ്പം വരൂ പോകാം പറക്കാം...

    മഞ്ജുവിനെയും റിമയെയും പോലെ മികച്ചതായിരുന്നു ജിനുവിന്റെയും സജിത മഠത്തിലിന്റെയും പ്രകടനം. കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പന്‍ അവതരിപ്പിച്ച കഥാപാത്രവും അദ്ദേഹത്തിന്റെ പക്കല്‍ ഭദ്രമായിരുന്നു. ശ്രീനാഥ് ഭാസി, സന അല്‍ത്താഫ്, സൗബിന്‍ ഷഹീര്‍, ഹാരിഷ് കണ്ണന്‍, കുഞ്ചന്‍, അംബിക മോഹന്‍ തുടങ്ങിയവരും അവരവരുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി.

    തിരക്കഥയുടെ ബലം

    നിരൂപണം: റാണിയ്ക്കും പദ്മിനിയ്ക്കുമൊപ്പം വരൂ പോകാം പറക്കാം...

    സിനിമയെന്നാല്‍ സംഭാഷണ കോലാഹലമല്ലെന്നും ആത്യന്തികമായി അതൊരു ദൃശ്യകലയാണെന്നും പഠിപ്പിക്കുന്ന തിരക്കഥയും ആവിഷ്‌കരണവും. കഥയില്‍ സന്ദേശവുമുണ്ട്. അക്കാര്യത്തില്‍ ശ്യാം പുഷ്‌കറിന്റെയും രവി ശങ്കറിന്റെയും തിരക്കഥ മികച്ച വിജയമാണ്. പരിഹസിച്ചുള്ള ഡയലോഗിലൂടെയോ പഴത്തൊലിയില്‍ വീണോ മാത്രമേ ആള്‍ക്കാരെ ചിരിപ്പിക്കാനാകൂ എന്ന് വിശ്വസിക്കുന്ന ശരാശരി തിരക്കഥയില്‍ നിന്ന് വ്യത്യസ്തമാണ് റാണി പദ്മിനി

    സംവിധാന മികവ്

    നിരൂപണം: റാണിയ്ക്കും പദ്മിനിയ്ക്കുമൊപ്പം വരൂ പോകാം പറക്കാം...

    ഗ്യാങ്സ്റ്റര്‍ എന്ന വലിയൊരു പാളിച്ചയ്ക്ക് ആഷിഖ് അബു എന്ന സംവിധായകന്‍ നല്‍കുന്ന പരിഹാരമാണ് റാണി പദ്മിനി. ബിസിനസ് മാത്രം നോക്കി സിനിമ എടുക്കുന്ന ഈ കാലത്ത് ഇതുപോലൊരു സിനിമ എടുക്കാന്‍ കാണിച്ച ആഷിഖിന്റെ ധൈര്യത്തിന് നല്‍കുന്നു ആദ്യത്തെ സല്യൂട്ട്. സിനിമയെ സംബന്ധിച്ച് അദൃശ്യനായ നായകന്‍ ആഷിഖ് അബു തന്നെയാണ്.

    സാങ്കേതിക വശം

    നിരൂപണം: റാണിയ്ക്കും പദ്മിനിയ്ക്കുമൊപ്പം വരൂ പോകാം പറക്കാം...

    സിനിമയുടെ ഏറ്റവും ലിയ കരുത്ത് മധു നീലകണ്ഠന്റെ ഛായാഗ്രഹണ ഭംഗി തന്നെയാണ്. ടൈറ്റില്‍ കാര്‍ഡ് മുതല്‍ പ്രേക്ഷകരെ കണ്ണ് ചിമ്മാതെ പിടിച്ചിരുത്തുന്ന മധു നീലകകണ്ഠന്റെ ക്യാമറക്കണ്ണുകളിലൂടെ പറയാം സിനിമയുടെ തുടക്കം. അടുത്ത കാലത്ത് മലയാള സിനിമയില്‍ കണ്ട ഏറ്റവും മികച്ച കാഴ്ചാവിരുന്നാണിത്. അതൊരു കാവ്യമാണ്

    പാട്ടും പശ്ചാത്തല സംഗീതവും

    നിരൂപണം: റാണിയ്ക്കും പദ്മിനിയ്ക്കുമൊപ്പം വരൂ പോകാം പറക്കാം...

    ബിജിപാലാണ് ചിത്രത്തിന് പാട്ടും പശ്ചാത്തല സംഗീതവുമൊരുക്കിയിരിക്കുന്നത്. പാട്ട് വലിയം ഗംഭീരം എന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും കേട്ടിരിക്കാന്‍ ഇമ്പമുള്ളതാണ്. പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റാണ്. കഥ പറയുന്ന രീതിയ്‌ക്കൊപ്പം സഞ്ചരിയ്ക്കുന്ന പശ്ചാത്തല സംഗീതമായിരുന്നു ബിജി പാലിന്റേത്.

    ഒറ്റവാക്കില്‍

    നിരൂപണം: റാണിയ്ക്കും പദ്മിനിയ്ക്കുമൊപ്പം വരൂ പോകാം പറക്കാം...

    ജീവിതത്തിന്റെയും സമൂഹത്തിന്റെയും പല തട്ടുകളില്‍ പെട്ട കുറച്ചു മനുഷ്യരുടെ തിരിച്ചറിവാണ് റാണി പദ്മിനി എന്ന് ഒറ്റവാക്കില്‍ പറയാം. അമിത പ്രതീക്ഷകളൊന്നും ഇല്ലാതെ കാണാന്‍ പോയാല്‍ മനോഹരമായ ഒരു എന്റര്‍ടൈന്‍മെന്റ് എന്നേ ചിത്രത്തെ കുറിച്ച് ഒറ്റവാക്കില്‍ പറയാന്‍ കഴിയൂ. അഞ്ചില്‍ മൂന്ന് മാര്‍ക്ക് നല്‍കാം

    ബോക്‌സോഫീസില്‍

    നിരൂപണം: റാണിയ്ക്കും പദ്മിനിയ്ക്കുമൊപ്പം വരൂ പോകാം പറക്കാം...

    മലയാള സിനിമയില്‍ ഇത് നല്ല കാലമാണ്. എന്ന് നിന്റെ മൊയ്തീന്‍, പത്തേമാരി, അമര്‍ അക്ബര്‍ അന്തോണി എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് റാണി പദ്മിനിയും എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മോഹന്‍ലാലിന്റെ കനലുമുണ്ട്. അതിനിടയില്‍ റാണിയുടെയും പദ്മിനിയുടെയും യാത്ര ആരംഭിയ്ക്കുന്നു. ബോക്‌സോഫീസ് വിജയത്തിന് കാത്തിരിയ്ക്കാം

    English summary
    Rani Padmini Movie Review: A beautiful entertainer. Watch it without much expectations.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X