For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ത്രില്ലര്‍ പ്രതീക്ഷിച്ച് റെഡ് വൈനിന് കയറരുത്

  By Lakshmi
  |

  Rating:
  3.0/5
  നവാഗതനായ സലാം ബാപ്പുവിന്റെ റെഡ് വൈന്‍ എന്ന ചിത്രം വലിയ പ്രതീക്ഷകളുയര്‍ത്തിയാണ് തിയേറ്ററുകളിലെത്തിയത്. എന്നാല്‍ പ്രതീക്ഷച്ചത്ര മികച്ച റിപ്പോര്‍ട്ടുകളല്ല ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്.

  കോര്‍പ്പറേറ്റ് രംഗത്തെ മത്സരങ്ങളും കുതികാല്‍വെട്ടുകളുമാണ് ചിത്രത്തിന്റെ വിഷയം. കോര്‍പ്പറേറ്റം രംഗത്ത് വേട്ടക്കാരും ഇരകളും സൃഷ്ടിക്കപ്പെടുന്ന സാഹചര്യങ്ങളെക്കുറിച്ച് പറയാന്‍ ശ്രമിക്കുന്ന ചിത്രം പലേടത്തും സാധാരണ വാണിജ്യ സിനിമയുടെ ലക്ഷണങ്ങള്‍ തന്നെയാണ് കാണിയ്ക്കുന്നത്. അത്തരത്തില്‍ നോക്കുമ്പോള്‍ മോശമല്ലാത്ത ചിത്രമെന്ന വിശേഷണം ചിത്ത്രതിന് നല്‍കുകയും ചെയ്യാം.

  ന്യൂജനറേഷന്‍ എന്ന ടാഗുമായി വന്ന് ആളുകളെ മടുപ്പിക്കുന്നുവെന്ന ആരോപണത്തില്‍ നിന്നും റെഡ് വൈന്‍ രക്ഷപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ തിരക്കഥാകൃത്തായ മാമ്മന്‍ കെ രാജന് ആളുകളെ നിരാശപ്പെടുത്താത്തിരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

  യുവാവായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകരന്റെ കൊലപാതകം അതന്വേഷിക്കാനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്‍, അന്വേഷണത്തിലൂടെ വെളിപ്പെടുന്ന രാഷ്ട്രീയ ഇടപെടലുകള്‍ ഇതൊക്കെതന്നെയാണ് റെഡ് വൈനിന്റെ കഥാഘടന.

  വര്‍ത്തമാനകാലത്തെ രാഷ്ട്രീയ അവസ്ഥകളെയും മൂല്യച്യുതികളെയും തുറന്നുകാണിയ്ക്കാനും ചിലേടത്തെല്ലാം വിമര്‍ശിക്കാനും ചിത്രം ശ്രമം നടത്തുന്നുണ്ട്. പക്ഷേ റെഡ് വൈന്‍ ഒരു ത്രില്ലറാണെന്നരീതിയിലായിരുന്നു പ്രചാരണം. പക്ഷേ ഒരു ത്രില്ലര്‍ പ്രേക്ഷകരിലുണ്ടാക്കുന്ന ഉദ്വേഗമോ ആകാംഷയോ ഒന്നും റെഡ് വാന്‍ ഉണ്ടാക്കുന്നില്ലെന്നത് ഒരു ന്യൂനതയാണ്.

  വളരെ സാവധാനത്തില്‍ കഥപറയുന്നതിന്റെ മടുപ്പ് ഇടക്കിടെ തോന്നുന്നുണ്ട്. ഇടക്കിടെ അനാവശ്യ കാര്യങ്ങള്‍ പെരുപ്പിയ്ക്കുന്നുണ്ട്. എന്നാല്‍ അത്യാവശ്യമായ കാര്യങ്ങള്‍ ഇഴയുകയും ചെയ്യുന്നു ഇതാണ് മൊത്തത്തില്‍ ചിത്രത്തിന്റെ രീതി.

  മോഹന്‍ലാല്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെങ്കിലും അഭിനേതാവെന്ന നിലയില്‍ സ്‌കോര്‍ ചെയ്യുന്നത് ഫഹദ് ഫാസില്‍ തന്നെയാണ്. മോഹന്‍ലാലിന്റെ ഐഎഎസ് വേഷത്തിന് എടുത്തുപറയത്തക്ക പ്രത്യേകതളൊന്നുമില്ല ഏറ്റവും ഒടുവില്‍ ഗ്രാന്റ് മാസ്റ്ററില്‍ കണ്ട വേഷത്തോട് ഏറെ സാമ്യവുമുണ്ട്.

  ഇടക്കാലത്ത് മികച്ച അഭിപ്രായം നേടിക്കൊണ്ടിരുന്ന ആസിഫ് അലി ഈ ചിത്രത്തിലും കാഴ്ചക്കാരെ നിരാശപ്പെടുത്തും. വളരെ മനോഹരമായി അവതരിപ്പിക്കാവുന്ന ഒരു കഥാപാത്രത്തെ ആസിഫ് ശുഷ്‌കമാക്കിക്കളഞ്ഞുവെന്ന് പറയാതെ വയ്യ. മറ്റു താരങ്ങളെല്ലാം അവരവരുടെ കഥാപാത്രങ്ങളുടെ പൂര്‍ണത ഉറപ്പുവരുത്തി.

  മികച്ചൊരു ത്രില്ലറിനുള്ള സാധ്യത കഥയില്‍ പലേടത്തും കാണാവുന്നതാണ്. പക്ഷേ ട്രീറ്റ്‌മെന്റിലെ പാളിച്ചകള്‍ റെഡ് വൈനിനെ ഒരു സാധാരണ ചിത്രമാക്കി മാറ്റി. രണ്ടാം പകുതിയിലാണ് കാര്യങ്ങള്‍ കൈവിട്ടുപോകുന്നത്.

  എന്തായാലും റെഡ് വൈന്‍ എന്ന പേരില്‍ ആകൃഷ്ടരായി ആരും ചിത്രം കാണാന്‍ പോകാതിരിക്കുന്നതാണ് നല്ലത്. ഏറെ പ്രതീക്ഷകളോടെ രുചിയ്ക്കുന്ന ഒരു കപ്പ് വൈനിന് വീര്യമൊട്ടുമില്ലെന്ന് തിരിച്ചറിയുമ്പോഴുണ്ടാകുന്ന നിരാശ ഒഴിവാക്കുന്നതാണല്ലോ നല്ലത്. എന്നാല്‍ അധികം മുഷിച്ചിലില്ലാതെ കണ്ടിരിക്കാന്‍ പറ്റുന്നൊരു ചിത്രമാണിതെന്ന് പറയാതിരിക്കാനും പറ്റില്ല.

  English summary
  Red Wine may not be a gripping muder mystery but should be watched for the performances by the lead actors.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X