»   »  അനാര്‍ക്കലി നിരൂപണം: ആ പ്രണയം ചരിത്രമാണ്, ഈ പ്രണയമോ...

അനാര്‍ക്കലി നിരൂപണം: ആ പ്രണയം ചരിത്രമാണ്, ഈ പ്രണയമോ...

Posted By:
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിയുടേതായി ഇറങ്ങുന്ന ചിത്രമെന്ന ലേബലിലാണ് അനാര്‍ക്കലി തിയേറ്ററിലെത്തുന്നത്. പൃഥ്വിയുടെ താരപദനിയ്‌ക്കൊപ്പം സച്ചി - സേതു കൂട്ടുകെട്ടിലെ കെട്ടുറപ്പുള്ള തിരക്കഥയും സച്ചിയുടെ ആദ്യത്തെ സംവിധാന സംരംഭം മികച്ചതുമാകുമ്പോള്‍ അനാര്‍ക്കലി മലയാളത്തില്‍ മറ്റൊരു ബ്ലോക്ബസ്റ്റര്‍ ചിത്രമാകും എന്ന കാര്യത്തില്‍ സംശയമില്ല.

  സിനിമയുടെ നിരൂപണത്തിലേക്ക് കടക്കുന്നതിന് മുമ്പ് അനാര്‍ക്കലിയെ കുറിച്ച് പറയാം, മുഗള്‍ രാജകുമാരനായിരുന്ന സലിം (ജഹാംഗീര്‍) പ്രേമിച്ചിരുന്നതായി കരുതപ്പെടുന്ന പ്രശസ്ത പേര്‍ഷ്യന്‍ നര്‍ത്തകിയാണ് അനാര്‍ക്കലി. ഇവരുടെ ദുരന്ത പ്രേമകഥയിലെ നായികയുടെ പേരിലാണ് മലയാളത്തില്‍ അനാര്‍ക്കലി എന്ന ചിത്രമെത്തുന്നത് എന്ന് പറയുമ്പോള്‍, അത് പ്രണയമല്ലാതെ തരമില്ലല്ലോ.


  ഒരു നഷ്ടപ്രണയവുമായി കവരതിയില്‍ എത്തുന്ന മുന്‍ നേവി ഉദ്യോഗസ്ഥനാണ് ശാന്തനു. അയാളെ അലട്ടുന്ന, ആരെയും അറിയിക്കാത്ത തന്റെ ചില സ്വകാര്യതകളും അതിന് ഉത്തരം തേടിയുള്ള യാത്രയുമാണ് സിനിമ. ഈ യാത്രയില്‍ ശാന്തനു നേവിയിലെ തന്റെ പഴയ ചങ്ങാതിമാരായ സക്കറിയ, കോയ, രാജീവ് എന്നിവരെ കൂടെ കണ്ടുമുട്ടുമ്പോള്‍ അത് അവരുടെ കൂടെ യാത്രയാവുന്നു.


  ശാന്തനു ലക്ഷദ്വീപില്‍ എത്തുനിടത്തു നിന്നാണ് ചിത്രത്തിന്റെ തുടക്കം. പിന്നീടു ഭൂതകാലത്തിലേക്ക് കഥപറഞ്ഞുപോകുന്ന ചിത്രം. ഒരേസമയം ത്രില്ലും, ആകാംഷയും പ്രേക്ഷകരില്‍ നിറച്ചുകൊണ്ടായിരുന്നു സംവിധായകന്‍ സച്ചി ചിത്രം മുന്നോട്ടു കൊണ്ടുപോയത്. കയ്യടക്കമുള്ള സംവിധായകന് കെട്ടുറപ്പുള്ള തിരക്കഥ കിട്ടിയില്‍ സംഭവിക്കാവുന്ന ഒരു വിജയം, അതാണ് അനാര്‍ക്കലി. വളരെ ഗംഭീരമായ ആദ്യപകുതിക്ക് ശേഷം, ഇഴച്ചിലോടെ തുടങ്ങിയ രണ്ടാം പകുതിയുടെ തുടക്കം അല്പം നിരാശജനകമായിരുനെങ്കിലും, പിന്നീടങ്ങോട്ട് ചിത്രം വേറൊരു തലത്തിലേക്ക് മാറ്റപെട്ടു.


  ശാന്തനു എന്ന നായക കഥാപാത്രത്തെ അവരിപ്പിയ്ക്കുന്നത് പൃഥ്വിരാജാണെന്ന് പറയേണ്ടല്ല. മൊയ്തീന് ശേഷം പൃഥ്വി അവതരിപ്പിയ്ക്കുന്ന മികച്ച മറ്റൊരു റൊമാന്റിക് ഹീറോ. ഡൈവിംഗ് ഇന്‍സ്ട്രക്ടര്‍ ശാന്തനു എന്ന കഥാപാത്രത്തിന്റെ പല പ്രായഭേദങ്ങളിലുള്ള വ്യാപ്തി രാജുവിന്റെ കൈകളില്‍ ഭദ്രം. പിന്നെ എടുത്തു പറയേണ്ടത് ബിജു മേനോന്റെയും സുരേഷ് കൃഷ്ണയുടെയും കഥാപാത്രങ്ങളെ കുറിച്ചാണ്.


  സക്കറിയ എന്ന കഥാപാത്രമായി ബിജു മേനോന്‍ പ്രേക്ഷകരെ ചിരിപ്പിച്ചപ്പോള്‍, കോയയായി സുരേഷ് കൃഷ്ണ ഞെട്ടിച്ചു. ലക്ഷദ്വീപ് നിവാസിയായ കോയയുടെ റോളില്‍ എത്തിയ സുരേഷ് കൃഷ്ണ, കോമഡിയും സെന്റിമെന്റ്‌സും എല്ലാം മിക്‌സ് ചെയ്ത ഒരു കഥാപാത്രമായിരുന്നു. രണ്ടാം പകുതിയില്‍ ക്ലൈമാക്‌സോടടുപ്പിച്ചുള്ള ബിജു മേനോന്റെ വെപ്രാള പ്രകടനം കുറെ കാലം ഓര്‍ത്ത് ചിരിക്കാനുള്ള വകുപ്പുണ്ട്. നായിക നാദിറയായെത്തിയ പ്രിയ ഗോര്‍ മിതത്വത്തോടെ നല്ല അഭിനയം കാഴ്ചവച്ചു.


  ഒരു ബോള്‍ഡ് ലേഡി കഥാപാത്രമായി എത്തിയ മിയയും, നാദിറയുടെ സഹോദര വേഷത്തില്‍ എത്തിയ സംസ്ഥാന അവാര്‍ഡ് ജേതാവ് സുദേവ് നായരും തങ്ങളുടെ റോളുകള്‍ മികവുറ്റതാക്കി. നാദിറയുടെ പിതാവിന്റെ വേഷത്തില്‍ എത്തിയ കബീര്‍ ബേദിയും, കോയയുടെ പെങ്ങളുടെ റോളില്‍ 'ദുവാ' എന്ന കഥാപാത്രമായി എത്തിയ സംസ്‌കൃതി ഷേനോയിയും നന്നായിരുന്നു. ശ്യാമ പ്രസാദ്, മേജര്‍ രവി, വികെ പ്രകാശ് എന്നിവര്‍ ചെറിയ വേഷങ്ങളില്‍ ആണെങ്കില്‍ കൂടിയും തിളങ്ങി.


  സംവിധായകന്റെ കാഴ്ചകള്‍ക്കൊപ്പം സഞ്ചരിച്ച ഛായാഗ്രഹകനാണ് സിനിമിലെ അദൃശ്യനായ നായകന്‍. കടലിനടിയിലെ കാഴ്ചകളും കടലിനു മുകളിലെ കാഴ്ചകളും തന്റെ കണ്ണുകളിലൂടെ കണ്ട് സുജിത് വാസുദേവ് ഒട്ടേറെ മികച്ച ഫ്രേമുകള്‍ ഒരുക്കിയപ്പോള്‍, കുറെ നാളത്തെ ഇടവേള കഴിഞ്ഞ ഓര്‍ത്തിരിക്കാവുന്ന കുറച്ചു നല്ല ഈണങ്ങള്‍ വിദ്യാസാഗറും ബാക്കി വച്ചിട്ടുണ്ട്. നിരാശയില്ലാതെ കണ്ടിരിക്കാവുന്ന മികച്ചൊരു റൊമാന്റിക് ഫീല്‍ ഗുണ്ട് മൂവിയാണ് അനാര്‍ക്കലി.


  അനാര്‍ക്കലി നിരൂപണം: ആ പ്രണയം ചരിത്രമാണ്, ഈ പ്രണയമോ...

  മുഗള്‍ രാജകുമാരനായിരുന്ന സലിം (ജഹാംഗീര്‍) പ്രേമിച്ചിരുന്നതായി കരുതപ്പെടുന്ന പ്രശസ്ത പേര്‍ഷ്യന്‍ നര്‍ത്തകിയാണ് അനാര്‍ക്കലി. ഇവരുടെ ദുരന്ത പ്രേമകഥയെ നായികയുടെ പേരിലാണ് മലയാളത്തില്‍ അനാര്‍ക്കലി എന്ന ചിത്രമെത്തുന്നത് എന്ന് പറയുമ്പോള്‍, അത് പ്രണയമല്ലാതെ തരമില്ലല്ലോ.


  അനാര്‍ക്കലി നിരൂപണം: ആ പ്രണയം ചരിത്രമാണ്, ഈ പ്രണയമോ...

  ശാന്തനു എന്ന നായക കഥാപാത്രത്തെ അവരിപ്പിയ്ക്കുന്നത് പൃഥ്വിരാജാണ്. മൊയ്തീന് ശേഷം പൃഥ്വി അവതരിപ്പിയ്ക്കുന്ന മികച്ച മറ്റൊരു റൊമാന്റിക് ഹീറോ. ഡൈവിംഗ് ഇന്‍സ്ട്രക്ടര്‍ ശാന്തനു എന്ന കഥാപാത്രത്തിന്റെ പല പ്രായഭേദങ്ങളിലുള്ള വ്യാപ്തി രാജുവിന്റെ കൈകളില്‍ ഭദ്രം


  അനാര്‍ക്കലി നിരൂപണം: ആ പ്രണയം ചരിത്രമാണ്, ഈ പ്രണയമോ...

  സക്കറിയ എന്ന കഥാപാത്രമായിട്ടാണ് ബിജു മേനോന്‍ എത്തുന്നത്. ചിത്രത്തില്‍ പ്രേക്ഷകരെ ചിരിപ്പിച്ചു നിര്‍ത്തുന്ന ഒരു കഥാപാത്രം. രണ്ടാം പകുതിയില്‍ ക്ലൈമാക്‌സോടടുപ്പിച്ചുള്ള ബിജു മേനോന്റെ വെപ്രാള പ്രകടനം കുറെ കാലം ഓര്‍ത്ത് ചിരിക്കാനുള്ള വകുപ്പുണ്ട്.


  അനാര്‍ക്കലി നിരൂപണം: ആ പ്രണയം ചരിത്രമാണ്, ഈ പ്രണയമോ...

  കോയയായി സുരേഷ് കൃഷ്ണ ഞെട്ടിച്ചു. ലക്ഷദ്വീപ് നിവാസിയായ കോയയുടെ റോളില്‍ എത്തിയ സുരേഷ് കൃഷ്ണ, കോമഡിയും സെന്ടിമെന്റ്‌സും എല്ലാം മിക്‌സ് ചെയ്ത ഒരു കഥാപാത്രമായിരുന്നു.


  അനാര്‍ക്കലി നിരൂപണം: ആ പ്രണയം ചരിത്രമാണ്, ഈ പ്രണയമോ...

  നായിക നാദിറയായെത്തിയ പ്രിയ ഗോര്‍ മിതത്വത്തോടെ നല്ല അഭിനയം കാഴ്ചവച്ചു.


  അനാര്‍ക്കലി നിരൂപണം: ആ പ്രണയം ചരിത്രമാണ്, ഈ പ്രണയമോ...

  ഒരു ബോള്‍ഡ് ലേഡി കഥാപാത്രമായിട്ടാണ് മിയ ജോര്‍ജ് എത്തുന്നത്. ഷെര്‍ലിന്‍ ജോര്‍ജ് എന്നാണ് കഥാപാത്രത്തിന്റെ പേര്


  അനാര്‍ക്കലി നിരൂപണം: ആ പ്രണയം ചരിത്രമാണ്, ഈ പ്രണയമോ...

  നാദിറയുടെ സഹോദര വേഷത്തില്‍ എത്തിയ സംസ്ഥാന അവാര്‍ഡ് ജേതാവ് സുദേവ് നായരും തങ്ങളുടെ റോളുകള്‍ മികവുറ്റതാക്കി. നാദിറയുടെ പിതാവിന്റെ വേഷത്തില്‍ എത്തിയ കബീര്‍ ബേദിയും, കോയയുടെ പെങ്ങളുടെ റോളില്‍ 'ദുവാ' എന്ന കഥാപാത്രമായി എത്തിയ സംസ്‌കൃതി ഷേനോയിയും നന്നായിരുന്നു. ശ്യാമ പ്രസാദ്, മേജര്‍ രവി, വികെ പ്രകാശ് എന്നിവര്‍ ചെറിയ വേഷങ്ങളില്‍ ആണെങ്കില്‍ കൂടിയും തിളങ്ങി.


  അനാര്‍ക്കലി നിരൂപണം: ആ പ്രണയം ചരിത്രമാണ്, ഈ പ്രണയമോ...

  സച്ചിയും സേതുവും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഒരേസമയം ത്രില്ലും, ആകാംഷയും പ്രേക്ഷകരില്‍ നിറച്ചുകൊണ്ടായിരുന്നു സംവിധായകന്‍ സച്ചി ചിത്രം മുന്നോട്ടു കൊണ്ടുപോയത്. കയ്യടക്കമുള്ള സംവിധായകന് കെട്ടുറപ്പുള്ള തിരക്കഥ കിട്ടിയില്‍ സംഭവിക്കാവുന്ന ഒരു വിജയം, അതാണ് അനാര്‍ക്കലി.


  അനാര്‍ക്കലി നിരൂപണം: ആ പ്രണയം ചരിത്രമാണ്, ഈ പ്രണയമോ...

  സംവിധായകന്റെ കാഴ്ചകള്‍ക്കൊപ്പം സഞ്ചരിച്ച ഛായാഗ്രഹകനാണ് സിനിമിലെ അദൃശ്യനായ നായകന്‍. കടലിനടിയിലെ കാഴ്ചകളും കടലിനു മുകളിലെ കാഴ്ചകളും തന്റെ കണ്ണുകളിലൂടെ കണ്ട് സുജിത് വാസുദേവ് ഒട്ടേറെ മികച്ച ഫ്രേമുകള്‍ ഒരുക്കി.


  അനാര്‍ക്കലി നിരൂപണം: ആ പ്രണയം ചരിത്രമാണ്, ഈ പ്രണയമോ...

  വിദ്യാസാഗറാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. കുറെ നാളത്തെ ഇടവേള കഴിഞ്ഞ ഓര്‍ത്തിരിക്കാവുന്ന കുറച്ചു നല്ല ഈണങ്ങള്‍ വിദ്യാസാഗറും ബാക്കി വച്ചിട്ടുണ്ട്


  അനാര്‍ക്കലി നിരൂപണം: ആ പ്രണയം ചരിത്രമാണ്, ഈ പ്രണയമോ...

  നിരാശയില്ലാതെ കണ്ടിരിക്കാവുന്ന മികച്ചൊരു റൊമാന്റിക് ഫീല്‍ ഗുണ്ട് മൂവിയാണ് അനാര്‍ക്കലി. മിത പ്രതീക്ഷയോടെ മാത്രം ചിത്രത്തെ സമീപിയ്ക്കുക.


  English summary
  All love stories are cliched and the task before a filmmaker attempting a love story is daunting. Desire, passion, resistance, hope, longing, despair, euphoria - these transform a love story into a banal exercise. Hence, when Sachy, the writer who has a number of hits to credit, wields mega phone for the first time, he is cautious enough to place a theme. Lakshadweep, the locale, gives a fresh feel to Anarkali with its stunning visual beauty, unusual customs and a life restricted by the ocean. This, along with the perfect casting, makes the film a convincing affair.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more