twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: ചെറുപ്പത്തില്‍ നമ്മളും കേട്ടിരിയ്ക്കും ഇതുപോലൊരു തവിടുപൊടി ജീവിതം

    By Aswini
    |

    കുട്ടിക്കാലത്തെ ഒരു കൗതുകമാണ് 'ഞാനെങ്ങനെ ഉണ്ടായി' എന്ന ചോദ്യം. പലരും നേരിട്ട് അത് രക്ഷിതാക്കോളോട് ചോദിച്ചിരിയ്ക്കും. അപ്പോള്‍ ഭാവനയില്‍ തോന്നുന്ന ഒരു കള്ളക്കഥ അവര്‍ നമ്മെ പറഞ്ഞ് വിശ്വസിപ്പിയ്ക്കുകയും ചെയ്യും. ഈ ഐഡന്റിറ്റി ക്രൈസിസില്‍ നിന്ന് അഥവാ അസ്തിത്വ പ്രതിസന്ധിയില്‍ നിന്നാണ് മിഥുന്‍ ചന്ദ്രന്‍ സംവിധാനം ചെയ്ത തവിട് പൊടി ജീവിതം എന്ന ഹ്രസ്വ ചിത്രം തുടങ്ങുന്നത്.

    25 ആം പിറന്നാളിന് നാട്ടിലെത്തിയതാണ് നായകന്‍ സതീശ്. സദ്യയും ഫോട്ടോ എടുപ്പുമൊക്കെയായുള്ള പിറന്നാള്‍ ആഘോഷത്തിനിടെയാണ് സതീശന്റെ ഉറ്റസുഹൃത്ത് ദാസന്‍ തങ്ങളുടെ ബാല്യത്തെ കുറിച്ച് പറയുന്നത്. എട്ടാം പിറന്നാളിനാണ് സതീശന്‍ അച്ഛനോട് തന്റെ അസ്തിത്വത്തെ കുറിച്ച് ചോദിക്കുന്നത്. തവിട് കൊടുത്ത് വാങ്ങിയതാണെന്ന് അറിയുന്ന സതീശന് അത് വലിയ പ്രശ്‌നമാകുന്നു. ബാല്യത്തിലെ ചില വികൃതികളും തമാശകളുമാണ് പിന്നെ ചിത്രം.

    thavidupodi-jeevitham

    ശബരീഷ് വര്‍മയുടെ (ദാസന്‍) ശബ്ദത്തിലൂടെയുള്ള കഥാവതരണമാണ് ചിത്രത്തിന്റെ ആകര്‍ഷണം. അഹമ്മദ് സിദ്ദിഖാണ് സതീശനായി എത്തുന്നത്. എടുത്തു പറയേണ്ടത് ചിത്രത്തിന്റെ ഛായാഗ്രഹണ മികവും സംഗീതവുമാണ്. ഗണേഷ് മലയത്ത് തിരക്കഥ എഴുതിയിരിയ്ക്കുന്ന ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത് നിഥിന്‍ ടിവിയാണ്.

    ബാല്യത്തില്‍ നമ്മളെയും പറഞ്ഞ് പറ്റിച്ച ഇത്തരം ചില കഥകളുണ്ടാവും. തീപ്പെട്ടി പെട്ടിയില്‍ നിന്ന് കിട്ടിയതോ, കുപ്പ പെറുക്കാന്‍ വന്നവരില്‍ നിന്ന് വാങ്ങിച്ചതോ ഓടയില്‍ നിന്ന് കിട്ടിയതോ ആയ കള്ളകഥകള്‍ ചിലപ്പോള്‍ നമ്മളോടും രക്ഷിതാക്കള്‍ പറഞ്ഞിട്ടുണ്ടാവും. അത് കുഞ്ഞ് മനസ്സിനെ വേദനിപ്പിച്ചിട്ടുമുണ്ടാവും.

    വെറുമൊരു നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന കഥ എന്നതിനപ്പുറം, അത്യന്തികമായി ഓരോരുത്തരും നേരിടുന്ന അസ്തിത്വ പ്രതിസന്ധിയെ കുറിച്ചാണ് ഈ ഹ്രസ്വ ചിത്രം ചര്‍ച്ച ചെയ്യുന്നത്. കടുവയെ ദേശീയ മൃഗമായി പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്നും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിയ്ക്കുന്നതിന് പിന്നിലെ രാഷ്ട്രീയ ഉദ്ദേശവും ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

    English summary
    Review: Malayalam short film Thavidupodi Jeevitham
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X