»   » വലുതായി പേടിപ്പിക്കാതെ പാറി പറന്ന് അനുഷ്കയുടെ പരി- റിവ്യൂ!

വലുതായി പേടിപ്പിക്കാതെ പാറി പറന്ന് അനുഷ്കയുടെ പരി- റിവ്യൂ!

Posted By: SANDEEP SANTOSH
Subscribe to Filmibeat Malayalam

നവസംവിധായകൻ പ്രോസിത് റോയ് ഒരുക്കിയ സൂപ്പർനാച്ചുറൽ ഹൊറർ ചിത്രം പരി: നോട്ട് എ ഫെയറിടേൽ ഹോളി ദിവസം തീയറ്ററുകളിൽ എത്തിയിരിക്കുന്നു. ക്ലീൻ സ്ലേറ്റ് ഫിലിംസ് എന്ന അനുഷ്ക ശർമ്മയുടെ തന്നെ പ്രൊഡക്ഷൻ കമ്പനിയുടെ മുന്നാമത്തെ ചിത്രമാണ് പരി.

റേറ്റിംഗ് - 6.5/10

ചിത്രത്തിന്റെ ട്രെയിലറും മറ്റും നൽകിയ പ്രതീക്ഷ കാത്തുസൂക്ഷിക്കാൻ ഒരു പരിധി വരെ ചിത്രത്തിനു കഴിയുന്നുണ്ട്. വലുതായി പ്രേക്ഷകരെ പേടിപ്പിക്കുന്നില്ലെങ്കിലും ആദ്യം മുതൽ അവസാനം വരെ ശാസമടക്കിപ്പിടിച്ചു കാണേണ്ടി വരും.

പുതുമയുള്ള കഥ

സ്ഥിരം കണ്ടു പരിചയിച്ച കഥയല്ല പരി യിലൂടെ സംവിധായകൻ നമുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. എന്നാൽ വളരെ വ്യത്യസ്‌തമെന്നും പറയാൻ കഴിയില്ല. വ്യത്യസ്തമായ രീതിയിൽ കഥ പറഞ്ഞ മലയാളം ചിത്രം എസ്രയുമായി പരി യുടെ കഥക്ക് ചില സാമ്യമുണ്ട് (എസ്രയുടെ ക്ലൈമാക്സ് ഒഴിച്ച്).

രജത് കപൂർ കഥാപാത്രം

ഒരു ഒറ്റക്കണ്ണൻ പ്രഫസറുടെ വേഷത്തിലാണ് രജത് കപൂർ ചിത്രത്തിലെത്തുന്നത്. ആദ്യമൊന്നും ഈ കഥാപാത്രം എന്താണ് ചെയ്യുന്നതെന്നൊ ,ഇയാൾ നല്ലവനോ അതോ പിശാചിനെ ആരാധിക്കുന്നവനോ എന്നൊന്നും മനസിലാകാൻ നമുക്ക് സാധിക്കില്ല.
അതുപോലെ തന്നെയാണ് അനുഷ്കയുടെ കഥാപാത്രവും.

ചിത്രത്തിന്റെ സഞ്ചാരം

വ്യക്തമായി ഒന്നും പ്രേക്ഷകന് മനസിലാക്കി കൊടുക്കാതെയാണ് പകുതി വരെ ചിത്രത്തിന്റെ സഞ്ചാരം.
ഇടയ്ക്ക് അവിടവിടെയായി അമാനുഷികമായി പലതും കാണിക്കുന്നെങ്കിലും പ്രേക്ഷകരിൽ ഭയം ജനിപ്പിക്കുന്നില്ല. അനുഷ്കയുടെ രൂക്സാന ഏന്ന കഥാപാത്രത്തെ സാധാരണ ഒരു പാവം പെൺകുട്ടിയായാണ് ആദ്യം കാണാനാകുന്നത്, എന്നാൽ ആ ധാരണയും തെറ്റിച്ചു കൊണ്ട് ഇടവേളക്ക് തൊട്ട് മുൻപ് ഉയരമുള്ള കെട്ടിടത്തിൽ നിന്നും അനായാസം ഊർന്നിറങ്ങി അവൾ വഴിയരികിലെ നായയെ ആദ്യം തലോടുകയും പിന്നെ അതിന്റെ കഴുത്തിൽ കടിച്ച് രക്തം കുടിക്കുന്നതായും കാണിക്കുന്നു ,യാഥാർത്ഥത്തിൽ രക്തം കുടിക്കുകയല്ല ചെയ്യുന്നത് അത് പിന്നീട് മനസിലാകും..

വിനാശകാരിയായ ഒരു ജിന്

ദുർമ്മരണപ്പെട്ട ആത്മാവിന്റെ പ്രതികാരമൊന്നുമല്ല പരി യിൽ കാണുന്നത്. കാണാൻ കഴിയാത്ത, ശ്വാസത്തിന്റെ ശബ്ദം കേൾക്കാൻ മാത്രം കഴിയുന്ന വിനാശകാരിയായ ഒരു ജിന്നിനേപ്പറ്റിയാണ് ചിത്രം പറയുന്നത്. 1995 നോടടുത്ത് ബംഗ്ലാദേശിൽ ചില മനുഷ്യർ ഇതിനെ ആരാധിക്കുകയും സ്ത്രീകളെ കെട്ടിയിട്ട് ആഭിചാരത്തിലൂടെ ഭൂമിയിൽ ഈ ജിന്നിന്റെ സന്തതികളെ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് ജനിക്കുന്ന ഈ കുട്ടികൾക്ക് സാധാരണ കുട്ടികളെ പോലെ പൊക്കിൾക്കൊടി കാണാറില്ല. ഇവരുടെ ലക്ഷ്യം ഭൂമിയിൽ ഈ പൈശാചിക ശക്തിയുടെ സന്തതികളുടെ എണ്ണം വർധിപ്പിച്ച് എല്ലാവരേയും കൊന്നൊടുക്കുക എന്നതാണ്.

പൈശാചിക ശക്തിയെ നിയന്ത്രിക്കാൻ രുക്സാന

ഇതിനെതിരെ പ്രൊഫസറടങ്ങുന്ന ഒരു സംഘം പ്രവർത്തിക്കുന്നു. ഗവർൺമെന്റ് നിരോധിച്ച ഈ കൂട്ടം ജിന്നിന്റെ സന്തതികളെ ഉദരത്തിൽ വഹിക്കുന്ന സ്ത്രീകളെ തടവിലാക്കി ക്രൂരമായ രീതികളിലൂടെ കുഞ്ഞിനെ ഇല്ലാതാക്കുന്നു. ഇവരുടെ പിടിയിൽ നിന്നും ഒരു സ്ത്രീ രക്ഷപ്പെടുന്നു. ആ സ്ത്രീയുടെ മകളാണ് രുക്സാന (അനുഷ്ക )
തന്റെയുള്ളിലെ പൈശാചിക ശക്തിയെ നിയന്ത്രിക്കാൻ രുക്സാന വളരെ ബുദ്ധിമുട്ടുന്നു, അമ്മയുടെ മരണശേഷം തന്നെ സഹായിക്കുന്ന വ്യക്തിയോട് (പരബ്രത ചാറ്റർജി )ഇവൾക്ക് പ്രണയമുണ്ടാകുന്നു.
തന്നിൽ നിന്നും രക്ഷപ്പെട്ടു പോയ അവസാന കുഞ്ഞിനേയും ഇല്ലാതാക്കാൻ പ്രൊഫസർ നിരംന്തരം ശ്രമിക്കുന്നുണ്ട്. ഈ അവസരത്തിൽ രുക്സാനക്ക് എന്തൊക്കെ സംഭവിക്കുന്നു എന്നത് ചിത്രത്തിന്റെ ക്ലൈമാക്സിലേക്ക് നീങ്ങുന്ന കാര്യങ്ങളാണ് അത് കൊണ്ട് അതൊഴിവാക്കുന്നു.

അദൃശ്യ ശക്തികളുടെ സാനിധ്യം

പരബ്രത ചാറ്റർജിയുടെ കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ സഞ്ചരിച്ചാണ് സംവിധായകൻ രുക്സാനയെ നമുക്ക് കാട്ടി തരുന്നത്. പ്രത്യേകിച്ച് ഗാനങ്ങൾക്കൊന്നും ചിത്രത്തിൽ സ്ഥാനമില്ല. തന്റെ ആദ്യ സംരംഭത്തിൽ സംവിധായകൻ വിജയിച്ചു എന്നു പറയാം.
ചിത്രത്തിൽ സംവിധായകൻ ഉദ്ദേശിച്ചതു പോലെ തന്നെ ചില അദൃശ്യ ശക്തികളുടെ സാനിധ്യം ഇടയ്ക്കൊക്കെ അനുഭവിക്കാൻ പ്രേക്ഷകനു കഴിയും. സ്ഥിരം ഹൊറർ ചിത്രങ്ങളുടെ ഫോർമുലകൊണ്ട് തന്നെ ചില ഭാഗങ്ങളിൽ നമ്മളെ ഞെട്ടിക്കുകയും ചെയ്യുന്നുണ്ട്.

അനുഷ്ക ശർമ്മയുടെ അഭിനയം

അനുഷ്ക ശർമ്മയുടെ അഭിനയം വളരെ മികച്ചതായിരുന്നു. ശരിക്കും മാലാഖയെ പോലെ തോന്നുന്ന എന്നാൽ ഇടയ്ക്ക് പൈശാചിക ശക്തി പുറത്തു വരുന്നതുമായ വേഷം യാഥാർത്യമെന്ന പോലെ അനുഷ്ക അവതരിപ്പിച്ചിരിക്കുന്നു. രുക്സാനയെന്നു വിളിക്കുന്ന അനുഷ്കയുടെ ഈ കഥാപാത്രം തന്റെ രക്തത്തിലെ വിഷം മറ്റാരുടെയെങ്കിലും ശരീരത്തിലേക്ക് നൽകാൻ നിർബന്ധിതയാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ ആ വിഷം അവളെ തന്നെ ഇല്ലാതാക്കും.
ആഭിചാര കർമ്മവും, ദുർമന്ത്രവാദവുമെല്ലാം ഇന്നത്തെ സമൂഹത്തിലും വലിയൊരളവിൽ തന്നെയുണ്ട്. ഇടക്ക് ഇത്തരം വാർത്തകൾ നമ്മൾ കേൾക്കുന്നതുമാണ്‌.

ആഭിചാരങ്ങളുടെ അനന്തരഫലം അനുഭവിക്കേണ്ടി വരുന്ന പെൺകുട്ടി

കഥയിൽ ഉള്ളതിനേക്കാൾ പുതുമ കഥ പറയുന്ന രീതിയിൽ സംവിധായകൻ പ്രയോഗിച്ചിട്ടുണ്ട്. ആഭിചാരങ്ങളുടെ അനന്തരഫലം അനുഭവിക്കേണ്ടി വരുന്ന ഒരു പാവം പെൺകുട്ടിയേയാണ് പരി യിൽ കാണാൻ കഴിയുന്നത്. അവളെ നമ്മൾ ഭയപ്പെടുന്നു എന്നാൽ സിനിമയുടെ അവസാനം പിശാചിന്റെ സന്തതിയിൽ നിന്നും ശരിക്കും മാലാഖയായി അവൾ മാറുന്നു.

ഭയം ഒരു പ്രശ്നമല്ലെങ്കിൽ കാണുക

എ സർട്ടിഫിക്കേറ്റാണ് ചിത്രത്തിനു നൽകിയിരിക്കുന്നത്. മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള ക്രൂരദൃശ്യങ്ങൾ ചിലത് ചിത്രത്തിലുള്ളതാവാം ഇതിന് കാരണം. ജിന്ന് തുടങ്ങിയ അന്യ ശക്തികളുടെ കഥ ഇഷ്ടപ്പെടുന്നവരാണെങ്കിൽ നിങ്ങൾ തീർച്ചയായും ഈ സിനിമ കണ്ടിരിക്കണം. ഇനി ഇത്തരം സിനിമകൾ കാണാൻ ഭയം ഒരു പ്രശ്നമല്ലെങ്കിലും കാണുക, കാരണം ഹൊറർ എന്നതിലുപരി ഈ ചിത്രം നല്ലൊരു കഥയാണ് പറയുന്നത്.

ലക്ഷണമൊത്തൊരു ഹൊറര്‍ സിനിമ! മാലാഖയല്ല യക്ഷിയായി അനുഷ്‌ക, അഭിമാനം തോന്നുന്നുവെന്ന് വിരാട് കോലി!

ജീവിതത്തിലേയ്ക്ക് ഒളിഞ്ഞു നോക്കാതിരിക്കു! ശാന്തമായി മരിക്കാൻ അനുവദിക്കു! നടി അമലയുടെ വാക്കുകൾ

ഫീല്‍ഡൗട്ടാവാതെ മോഹന്‍ലാലിനെ രക്ഷിച്ചത് മമ്മൂട്ടി, ദൃശ്യം നിരസിച്ചതിന് പിന്നിലെ കഥ, ട്രോള്‍ കാഴ്ച!

English summary
review of anushka's bollywood movie pari

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam