twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാഡ്മാൻ വന്നു - സൂപ്പർ ഹീറോയായി തന്നെ!!!

    |

    വ്യത്യസ്തങ്ങളായ പ്രമേയങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കുന്ന ബോളിവുഡ് സൂപ്പർതാരമാണ് അക്ഷയ് കുമാർ. ടോയ്ലറ്റ് ഏക് പ്രേം കഥ എന്ന മുൻ ചിത്രത്തേപോലെ ഒരു സാമൂഹ്യപ്രശ്നം തന്നെയാണ് പാഡ്മാൻ -ലും ചർച്ച ചെയ്യുന്നത്. ഈ ചിത്രം ഏറ്റെടുത്തതിൽ അക്ഷയ് യെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല, കാരണം അത്രയ്ക്ക് മികച്ച ചിത്രമാണ് പാഡ്മാൻ. സാമുഹ്യ പ്രതിബദ്ധത വളരെയധികം ഉള്ള ചിത്രം. പ്രമേയം കൊണ്ടും ആവിഷ്കാരം കൊണ്ടും ഒരു പോലെ മികവു തെളിയിക്കുന്ന ചുരുക്കം ചില സിനിമകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്ന ഒന്ന്.

    ചിരിപ്പിച്ച് ചിരിപ്പിച്ച് വിടര്‍ന്ന റോസപ്പൂ! സിനിമയ്ക്കുള്ളിലെ സിനിമയുമായി റോസപ്പൂ, റിവ്യൂ വായിക്കം.ചിരിപ്പിച്ച് ചിരിപ്പിച്ച് വിടര്‍ന്ന റോസപ്പൂ! സിനിമയ്ക്കുള്ളിലെ സിനിമയുമായി റോസപ്പൂ, റിവ്യൂ വായിക്കം.

    തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള ഗ്രാമത്തിലെ അരുണാചലം മുരുകനാഥം എന്ന വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമെടുത്തിരിക്കുന്നത്, ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ കുറഞ്ഞ ചിലവിൽ സാനിട്ടറി നാപ്കിൻ ഉണ്ടാക്കുവാൻ കഴിയുന്ന യന്ത്രം ഇദ്ദേഹം കണ്ടുപിടിച്ചിരുന്നു.

    ലക്ഷ്മികാന്ത് ന്റെ ഭാര്യ ഗായത്രിയുടെ വേഷത്തിൽ രാധിക ആപ്തെ എത്തുന്നു.

    ലക്ഷ്മികാന്ത് ചൗഹാൻ എന്ന പേരിൽ അക്ഷയ്

    സിനിമ തുടങ്ങുന്നത് ഒരു ഗാനത്തിൽ കൂടിയാണ്, ലക്ഷ്മികാന്തിന്റെ വിവാഹവും, ശേഷം ഭാര്യയോടുള്ള സ്‌നേഹവും മറ്റുമാണ് ഗാനത്തിൽ കാണിക്കുന്നത്. ഭാര്യയെ വളരെയധികം സ്നേഹിക്കുന്നയാളാണ് ലക്ഷ്മികാന്ത്. ആർത്തവ സമയത്ത് ഭാര്യ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഇദ്ദേഹത്തെ അലട്ടുന്ന പ്രശ്നമാണ്, വ്യത്തിഹീനമായ വസ്ത്രങ്ങൾ ഉപയോഗിക്കാൻ നിർബന്ധിതയാകുന്ന ഭാര്യക്ക്‌ ഈ സമയങ്ങളിൽ വീട്ടിൽ താമസിക്കാൻ കൂടി അനുവാദമില്ലെന്നു വരുമ്പോൾ ലക്ഷ്മികാന്ത് ആകെ തളർന്നു പോകുന്നു.

    ഭാര്യക്ക് സാനിട്ടറി നാപ്കിൻ മേടിച്ചു കൊടുക്കാൻ ലക്ഷ്മികാന്ത് ശ്രമിക്കുന്നുണ്ടെങ്കിലും അമിത വില കാരണം ഭാര്യ അത് ഉപയോഗിക്കാൻ തയ്യാറാകുന്നില്ല.പിന്നീട് ഡോക്ടറിൽ നിന്നും ആർത്തവ സമ്പന്തമായ കാര്യങ്ങളേക്കുറിച്ചും, ഈ സമയത്ത് പാലിക്കേണ്ട ശുചിത്വത്തേക്കുറിച്ചും അറിയുന്നതോടുകൂടി ലക്ഷ്മി തന്റെ ഭാര്യക്കും കുടുംബത്തിലെ മറ്റ് സ്ത്രീകൾക്കും വേണ്ടി സ്വന്തമായി സ്വന്തമായി സാനിട്ടറി നാപ്കിൻ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്‌. ഒട്ടേറെ പരിഹാസങ്ങൾക്കും പരാജയങ്ങൾക്കും ഏറ്റുവാങ്ങിയ ശേഷം നാപ്കിൻ ഉണ്ടാക്കാൻ പറ്റുന്ന യന്ത്രം ലക്ഷ്മിക്ക് നിർമ്മിക്കാൻ കഴിയുന്നു. ശേഷം തനിക്ക് ഈ യന്ത്രമുപയോഗിച്ച് കോടികൾ നേടാമെന്നിരിക്കെ തന്റെ വീട്ടിലെ പോലെ നിസ്സഹായരായ മറ്റ് സ്ത്രീകൾക്ക് വേണ്ടിയും അത് പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ ലക്ഷ്മി ഒരു സാധാരണ മനുഷ്യനിൽ നിന്നും ജീവിക്കുന്ന സൂപ്പർ ഹീറോയായി പ്രേക്ഷക മനസ്സിൽ രൂപാന്തരം പ്രാപിക്കുകയാണ്.

    തങ്ങളുടെ പ്രശ്നങ്ങൾ ഒളിപ്പിച്ചു വക്കേണ്ടി വരുന്ന സ്ത്രീകൾക്ക് വേണ്ടി

    പ്രശ്നങ്ങൾ ഒളിപ്പിച്ചു വക്കേണ്ടി വരുന്ന സ്ത്രീകൾ

    "പാഡ്മാൻ" സമൂഹത്തോട് മുഴുവൻ പോരാടുകയാണ് ചിത്രത്തിൽ. സ്വന്തം കുടുംബം വരെ ലക്ഷ്മിയെ തള്ളി പറയുന്നു, നാണക്കേടു കാരണം ഭാര്യ വരെ ഉപേക്ഷിച്ചു പോകുന്നു. എന്നിട്ടും തളരാതെ ജനങ്ങളുടെ തെറ്റായ ചിന്ത തിരുത്താൻ ഇറങ്ങിതിരിക്കുന്ന ലക്ഷ്മികാന്തിനെ സഹായിക്കുന്നത് ദില്ലിയിലെ എംബിഎ വിദ്യാർത്ഥിനിയായ പരി- യാണ് ( സോനം കപൂർ ).

    ലക്ഷ്മികാന്തിന്റെ പരിശ്രമങ്ങൾ എങ്ങനെ വിജയിക്കുന്നു, അതിനിടയിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ എന്തെല്ലാം.. ഇതൊക്കെയാണ് ചിത്രത്തിന്റെ കഥ.

    സമൂഹം ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ് ലക്ഷ്മികാന്ത് എന്ന കഥാപാത്രം നമുക്ക് മുന്നിൽ നിരത്തുന്നത്‌.

    സമൂഹം ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ്

    കഥാപാത്രമായി അക്ഷയ് ജീവിക്കുകയായിരുന്നു ശരിക്കും. വികാരഭരിതമായ ഒട്ടേറെ രംഗങ്ങൾ ചിത്രത്തിൽ ഉണ്ട്. ചിത്രത്തിന്റെ തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരെ ലക്ഷ്മികാന്തിന്റെ ജീവിതത്തിലൂടെ കൂട്ടികൊണ്ട് പോകാൻ അക്ഷയ്ക്ക് അനായാസം സാധിച്ചു.

    സോനം കപൂറിന്റെ കൈയ്യൊപ്പു പതിഞ്ഞ കഥാപാത്രം

    സോനം കപൂറിന്റെ കൈയ്യൊപ്പു പതിഞ്ഞ കഥാപാത്രം

    സോനം കപൂറിന്റെ കൈയ്യൊപ്പു പതിഞ്ഞ കഥാപാത്രം തന്നെയാണ് പരി, ഇടവേളയ്ക്കു ശേഷമാണ് സോനത്തിന്റെ കഥാപാത്രം വരുന്നത്. ചെയ്യുന്ന സിനിമകളിലെല്ലാം വളരെ മികച്ച അഭിനയം കാഴ്ച്ചവെയ്ക്കുന്ന നടിയാണ് രാധിക ആപ്തെ, പാഡ്മാൻ ലും സ്ഥിതിക്ക് മാറ്റമില്ല. അനേകം സാധാരണ സ്ത്രീകളുടെ പ്രതിനിധിയായ ഗായത്രിയെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ നടിക്ക് കഴിഞ്ഞു.

    നർമ്മത്തിന്റെ മേമ്പൊടി വിതറിക്കൊണ്ട് സംവിധായകൻ മനോഹരമായി ഒരുക്കിയിരിക്കുന്നു

    നർമ്മം കലര്‍ത്തി മനോഹരമായി ഒരുക്കിയിരിക്കുന്നു

    ആർ ബാൽക്കി എഴുതി സംവിധാനം ചെയ്ത പാഡ്മാൻ ഒരിടത്തും പ്രേക്ഷകരെ ബോറടിപ്പിക്കുകയില്ല. വളരെ സീരിയസായ വിഷയം നർമ്മത്തിന്റെ മേമ്പൊടി വിതറിക്കൊണ്ട് സംവിധായകൻ മനോഹരമായി ഒരുക്കിയിരിക്കുന്നു (അക്ഷയ് കുമാർ ചിത്രമാകുമ്പോൾ ഇത് തികച്ചും സ്വാഭാവികം ).

    ചിത്രത്തിന്റെ നിർമ്മാണം അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിൾ ഖന്നയുടേതു കൂടിയാണ്. ചന്ദൻ അ റോറയുടെ എഡിറ്റിംഗ്, അമിത് ത്രിവേദിയുടെ സന്ദർഭത്തിനു യോജിക്കുന്ന ഗാനങ്ങൾ എന്നിവയും പ്രേക്ഷകരെ ചിത്രത്തിനൊപ്പം ചേർത്തുനിർത്തുന്നവയാണ്.

    ചിത്രത്തിന്റെ മറ്റ് പ്രത്യേകതകള്‍…

    ചിത്രത്തിന്റെ മറ്റ് പ്രത്യേകതകള്‍…

    സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ അഥിതി വേഷത്തിൽ എത്തിയതാണ് ചിത്രത്തിന്റെ മറ്റൊരു മുഖ്യ പ്രത്യേകത. താരം അമിതാഭ് ബച്ചനായി തന്നെ വന്ന് ചിത്രത്തിൽ പ്രേക്ഷകരോട് കുറച്ചു കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നുമുണ്ട്.

    മലയാള സിനിമയുടെ പ്രതിനിധിയായി ബിജു മേനോൻ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന് കേട്ടിരുന്നെങ്കിലും താരം ചിത്രത്തിൽ ഇല്ല. സോണി പിക്ചേർസ് റിലീസിങ്ങിനെത്തിച്ച സിനിമ പ്രേക്ഷകരുടെ പോസിറ്റീവ് അഭിപ്രായങ്ങൾക്കൊപ്പം മികച്ച ബോക്സ് ഓഫീസ് കളക്ഷനും നേടും എന്നതിൽ ഒരു സംശയവും ഇല്ല. 30 കോടി ബഡ്ജറ്റിൽ എടുത്ത ചിത്രം വളരെ എളുപ്പം 100 കോടിക്ക് മുകളിൽ നേടുമെന്ന് ആദ്യ ദിനത്തിലെ പ്രേക്ഷക അഭിപ്രായം കൂടി കണക്കിലെടുത്ത് പറയാം.

    “എനിക്ക് കോടികൾ നേടണ്ട

    “എനിക്ക് കോടികൾ നേടണ്ട"

    കോടിക്കണക്കിന് ജനങ്ങൾക്ക് ഉപകാരപ്പെട്ടാൽ മതി" ലക്ഷ്മികാന്തിലൂടെ അക്ഷയ് പറഞ്ഞ ഈ ഡയലോഗ് ആരെയും ചിന്തിപ്പിക്കാൻ പ്രാപ്തിയുള്ളതാണ്.

    പാഡ് മാൻ - ഒരു കുടുംബചിത്രമാണ്, ചിത്രത്തെ ഒരു സ്ത്രീപക്ഷ സിനിമയായി കാണേണ്ടതില്ല. എല്ലാവരും, എല്ലാ പ്രായക്കാർക്കും ഒരു പോലെ കാണാൻ കഴിയുന്ന അല്ലെങ്കിൽ കണ്ടിരിക്കേണ്ട ചിത്രം. ഇനി ചിത്രം കാണാൻ ആലോചിക്കുന്നവർക്കായി പാഡ്മാൻ സിനിമയ്ക്ക് ധൈര്യമായി 8/10 മാർക്ക് കൊടുക്കുന്നു.

    അവസാനമായി അമിതാഭ് ബച്ചൻ ചിത്രത്തിൽ പറഞ്ഞ ഒരു കാര്യം കടമെടുക്കുന്നു -

    അവസാനമായി അമിതാഭ് ബച്ചൻ ചിത്രത്തിൽ പറഞ്ഞ ഒരു കാര്യം കടമെടുക്കുന്നു -

    " അമേരിക്കക്ക് സൂപ്പർമാൻ, സ്പൈഡർമാർ, ബാറ്റ്മാൻ ഒക്കെ കാണും പക്ഷെ, ഇന്ത്യക്ക് പാഡ്മാൻ ഉണ്ട്... യഥാർത്ഥ സൂപ്പർ ഹീറോ !"

    English summary
    review of padman bollywood movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X