twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരാള്‍പൊക്കം നിരൂപണം: പ്രകൃതിയും മനുഷ്യനും രണ്ടല്ല, ഒന്നു തന്നെയാണ്!

    By Aswini
    |

    ഒരാള്‍പ്പൊക്കം തീര്‍ത്തുമൊരു സ്വതന്ത്ര ചിത്രമാണെന്ന് പറഞ്ഞു കൊണ്ട് തുടങ്ങട്ടെ, ഈ സിനിമ ജീവിതത്തില്‍ നിന്ന് ജീവിതത്തിലേക്കുള്ള ഒരു യാത്രയാണ്. ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ തിരുവനന്തപുരം ഓഫീസില്‍ ജോലി ചെയ്യുന്ന മഹേന്ദ്രന്‍ (പ്രകാശ് ബാരെ) എന്ന ആളിന്റെ കാഴ്ചകളിലൂടെയാണ് ഒരാള്‍പ്പൊക്കം സഞ്ചരിയ്ക്കുന്നത്. വിവാഹം പോലുള്ള വ്യവസ്ഥാപിത ബന്ധങ്ങളില്‍ വിശ്വാസമില്ലാത്ത മഹിയുടെ ജീവിതത്തിലേക്ക് മായ (മീന കന്തസ്വാമി) എന്ന തമിഴ് സ്ത്രീ കടന്നുവരുന്നതോടെയാണ് കഥയുടെ ആരംഭം.

    അഞ്ച് വര്‍ഷം ലിവിങ് ടുഗെതര്‍ റിലേഷനില്‍ ജീവിച്ച മഹിയും മായയും പെട്ടന്നൊരു ദിവസം പിരിയാനിടവരുന്നു. അതിന് മുമ്പേ മറ്റൊരു ബന്ധത്തിന് മഹി തുടക്കമിട്ടെങ്കിലും മായയുമായുള്ള വേര്‍പിരിയല്‍ അയാളില്‍ വലിയൊരു ശൂന്യതയുണ്ടാക്കി. കീഴ്‌പ്പെടുത്തുന്ന ഒരു അഹന്തയുണ്ട് നമ്മുടെയൊക്കെ ഉള്ളില്‍. അതുകൊണ്ടാണ് മഹി മായയുടെ നമ്പര്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തതും പിന്നീടവള്‍ കേദാര്‍നാഥില്‍ നിന്ന് വിളിച്ചപ്പോള്‍ 'എനിക്കറിയാം, നീയെന്നെ വിളിയ്ക്കുമെന്ന്' എന്ന് അഹന്തയോടെ പറയുന്നതും.

    പക്ഷെ പിറ്റേ ദിവസം ടിവിയില്‍ ലൈവ് ന്യൂസായി വരുന്നു, കേദാര്‍നാഥില്‍ വന്‍ പ്രളയവും നാശനഷ്ടവും മരണവും. ആശങ്കയോടെ മായയെ ഫോണില്‍ വിളിച്ചെങ്കിലും മഹിയ്ക്ക് അവളെ കിട്ടുന്നില്ല. പിന്നീട് മായയെ തിരക്കിയുള്ള മഹിയുടെ യാത്രയാണ് സിനിമ. സ്‌നേഹം - വിദ്വോഷം, ലൗകികത - ആത്മീയത, മരണം - ജീവിതം എന്നീ പരസ്പര പൂരകങ്ങളായ വൈരുദ്ധ്യങ്ങളിലൂടെ സഞ്ചരിച്ച് പ്രകൃതി - മനുഷ്യന്‍ എന്ന പരമകോടിയില്‍ എത്തുമ്പോള്‍ മനസ്സിലാകും ഇത് രണ്ടല്ല, ഒന്നാണെന്ന്.

    ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറി എന്തുകൊണ്ടാണ് സനല്‍കുമാര്‍ ശശിധരനെ മികച്ച സംവിധായകനായി കണ്ടെത്തിയത് എന്ന ചോദ്യത്തിന് ഈ ചിത്രത്തിലെ കാഴ്ച ഉത്തരം നല്‍കും. സ്ത്രീ പുരഷ ബന്ധത്തെയും പ്രകൃതിയെയും എഴുത്തിലൂടെയും കാഴ്ചയിലൂടെയും വളരെ മനോഹരമായി ഇണചേര്‍ക്കാന്‍ സനലിന് സാധിച്ചിരിയ്ക്കുന്നു. അതിന് അദ്ദേഹത്തിന് ഛായാഗ്രഹകന്‍ ഇന്ദ്രജിത്തിന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു.

    പ്രളയം വിഴുങ്ങിയ ബദ്രിനാഥ്, കേദാര്‍നാഥ് എന്നീ സ്ഥലങ്ങളിലെ പശ്ചാത്തലം ചിത്രത്തിന് വേണ്ട ദൃശ്യഭംഗി നല്‍കുന്നു. പ്രളയത്തില്‍ മുങ്ങിയ ശിവന്റെ പ്രതിമ യഥാര്‍ത്ഥത്തില്‍ പ്രകൃതിയയെയും മനുഷ്യനെയും തന്നെയാണ് സൂചിപ്പിയ്ക്കുന്നത്. ഈ സിനിമയിലൂടെ എന്താണ് സംവിധായകന്‍ പറയാന്‍ ശ്രമിച്ചത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അത് ആസ്വാദകന്റെ ആസ്വാദനമികവിനൊപ്പം നില്‍ക്കും.

    പക്ഷെ ഒന്ന് തീര്‍ത്ത് പറയാന്‍ സാധിയ്ക്കും, അന്യഭാഷ ചിത്രങ്ങളിലും, മലയാളത്തിലെ ചില മസാല കൊമേര്‍ഷ്യല്‍ ചിത്രങ്ങള്‍ക്കുമിടയില്‍ മുങ്ങിപ്പോകാനുള്ളതല്ല ഒരാള്‍പ്പൊക്കം. സിനിമ കണ്ടിട്ട് സ്വയമൊന്ന് വിലയിരുത്താം, നമ്മുടെ ആസ്വാദനമികവിനെ.

     ഒരാള്‍ പൊക്കം

    ഒരാള്‍പൊക്കം നിരൂപണം: പ്രകൃതിയും മനുഷ്യനും രണ്ടല്ല, ഒന്നു തന്നെയാണ്!

    ഒറ്റവാക്കില്‍ ഒരാള്‍പ്പൊക്കം എന്ന ചിത്രത്തെ കുറിച്ച് പറയാന്‍ സാധിക്കില്ല. ഒരുതരത്തില്‍ ഒരു റോഡ് മൂവി പോലെ തോന്നാം. അല്ലെങ്കില്‍ ജീവിതത്തില്‍ നിന്ന് പ്രകൃതിയിലേക്കുള്ള യാത്ര, ഒരു സ്വതന്ത്ര സിനിമയെന്ന് നിസംശയം പറയാം

     പ്രകാശ് ബാരെ

    ഒരാള്‍പൊക്കം നിരൂപണം: പ്രകൃതിയും മനുഷ്യനും രണ്ടല്ല, ഒന്നു തന്നെയാണ്!

    മഹേന്ദ്രന്‍ എന്ന കഥാപാത്രമായിട്ടാണ് പ്രകാശ് ബാരെ എത്തുന്നത്. ഒട്ടും കലര്‍പ്പില്ലാത്ത ഒരു അഭിനയം അദ്ദേഹത്തില്‍ നിന്നും പ്രേക്ഷകര്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കുന്നു

    മീന കന്തസാമി

    ഒരാള്‍പൊക്കം നിരൂപണം: പ്രകൃതിയും മനുഷ്യനും രണ്ടല്ല, ഒന്നു തന്നെയാണ്!

    മഹേന്ദ്രന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന മായ എന്ന കഥാപാത്രത്തെയാണ് മീന കന്തസാമി അവതരിപ്പിയ്ക്കുന്നത്. മഹേന്ദ്രന്റെ തന്നെ ജീവിതത്തിലെ മറ്റൊരു ഭാഗമായിട്ടാണ് തോന്നുന്നത്.

    സനല്‍ കുമാര്‍ ശശിധരന്‍

    ഒരാള്‍പൊക്കം നിരൂപണം: പ്രകൃതിയും മനുഷ്യനും രണ്ടല്ല, ഒന്നു തന്നെയാണ്!

    ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറി എന്തുകൊണ്ടാണ് സനല്‍കുമാര്‍ ശശിധരനെ മികച്ച സംവിധായകനായി കണ്ടെത്തിയത് എന്ന ചോദ്യത്തിന് ഈ ചിത്രത്തിലെ കാഴ്ച ഉത്തരം നല്‍കും. സ്ത്രീ പുരഷ ബന്ധത്തെയും പ്രകൃതിയെയും എഴുത്തിലൂടെയും കാഴ്ചയിലൂടെയും വളരെ മനോഹരമായി ഇണചേര്‍ക്കാന്‍ സനലിന് സാധിച്ചിരിയ്ക്കുന്നു.

    ഛായാഗ്രഹണം

    ഒരാള്‍പൊക്കം നിരൂപണം: പ്രകൃതിയും മനുഷ്യനും രണ്ടല്ല, ഒന്നു തന്നെയാണ്!

    സംവിധായകനൊപ്പം സഞ്ചരിക്കുന്ന, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കാഴ്ചകളെ അറിഞ്ഞ ഛായാഗ്രഹകനാണ് ഇന്ദ്രജിത്ത്. പ്രളയം വിഴുങ്ങിയ ബദ്രിനാഥ്, കേദാര്‍നാഥ് എന്നീ സ്ഥാലങ്ങളിലെ പശ്ചാത്തലം ചിത്രത്തിന് വേണ്ട ദൃശ്യഭംഗി നല്‍കുന്നു.

    English summary
    Oraalppokkam is the latest independent venture to make it to theatres this week. Sanal Kumar Sasidharan’s debut won him the State Award for Best Director. It is difficult to bracket Oraalppokkam since it deals with several overlapping themes.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X