»   » തമിഴകം പൊളിച്ചടുക്കാൻ റിച്ചിയും നിവിനും... (ആമാാൺ ഡാാ പേപ്പയലേ... റിച്ചി!!!) ശൈലന്റെ റിവ്യൂ!!

തമിഴകം പൊളിച്ചടുക്കാൻ റിച്ചിയും നിവിനും... (ആമാാൺ ഡാാ പേപ്പയലേ... റിച്ചി!!!) ശൈലന്റെ റിവ്യൂ!!

Subscribe to Filmibeat Malayalam

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  റിച്ചി മാസ് മസാല പടമോ? റിവ്യൂ | filmibeat Malayalam

  Rating:
  3.0/5
  Star Cast: Nivin Pauly, Nataraja Subramanian, Shraddha Srinath
  Director: Gautham Ramachandran

  മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രമുഖനായ നിവിന്‍ പോളി ഇന്ന് മുതല്‍ തമിഴ് പ്രേക്ഷകര്‍ക്കും പ്രിയങ്കരനായിരിക്കുകയാണ്. അല്‍ഫോണ്‍സ് പുത്രന്റെ നേരം എന്ന സിനിമയിലൂടെ നിവിന്‍ പോളി തമിഴിലഭിനയിച്ചിരുന്നെങ്കിലും പൂര്‍ണമായും തമിഴില്‍ മാത്രം നിര്‍മ്മിച്ച റിച്ചി ഇന്ന് മുതല്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

  ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത റിച്ചി 2014 പുറത്തിറങ്ങിയ കന്നട ചിത്രമായ "ഉളിദവരു കണ്ടന്റെ" എന്ന ചിത്രത്തിന്റെ റീമേക്കാണ്. ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്ന ഈ സിനിമയുടെ റീമേക്ക് എടുക്കാന്‍ കാണിച്ച ചങ്കുറ്റത്തിന് സംവിധയാകനും നിവിനും കൈയടി കൊടുക്കണം. അങ്ങനെ ഒരു വെല്ലുവിളി റിച്ചിയ്ക്ക് മുമ്പില്‍ ഉണ്ടായിരുന്നതിനാല്‍ സിനിമ അതിനെ മറികടന്നോ ഇല്ലയോ എന്നറിയണം, വായിക്കാം ശൈലന്റെ റിവ്യൂ...

  വൻ പ്രതീക്ഷയുമായി റിച്ചി

  അൽഫോൺസ് പുത്രന്റെ ദ്വിഭാഷാചിത്രമായ നേരത്തിലൂടെ തമിഴിൽ അരങ്ങേറുകയും അതേ സംവിധായകന്റെ തന്നെ പ്രേമ"ത്തിലൂടെ ചെന്നൈയെയും തമിഴകത്തിന്റെ അർബൻ മേഖലകളെയും ഇളക്കിമറിക്കുകയും ചെയ്ത നിവിൻപോളി ആദ്യമായി ഒരു സ്വതന്ത്ര്യ തമിഴ് സിനിമയുമായി എത്തുന്നു എന്ന നിലയിൽ ആയിരുന്നു ഗൗതം രാമചന്ദ്രന്റെ റിച്ചി ചിത്രീകരണത്തിന് മുൻപ് തന്നെ ശ്രദ്ധ നേടിയത്. സാന്താമറിയ, അവർകൾ എന്നൊക്കെ ആദ്യഘട്ടത്തിൽ തമിഴിൽ പേരിട്ട സിനിമ പിന്നീട് മുഖ്യകഥാപാത്രം എന്നു പറയാവുന്ന റിച്ചിയുടെ നാമധേയത്തിൽ ശീർഷകവൽക്കരിക്കുകയാണ് ചെയ്തത്. മാസങ്ങളായി കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചുവരുന്ന ട്രെയിലറിൽ ഊന്നിയ വൻ പ്രതീക്ഷയുമായി ആണ് ഇന്ന് റിച്ചിയെ മലയാളികൾ എതിരേറ്റത്.

  മാസ് മസാല അല്ല


  2014 ൽ കന്നഡയിൽ ഇറങ്ങി "ഉളിദവരു കണ്ടന്റെ" എന്ന നിരൂപകശ്രദ്ധ നേടിയ രക്ഷിത് ഷെട്ടി സിനിമയുടെ ഒഫീഷ്യൽ റീമേക്കാണ് സിനിമ എന്നതിൽ നിന്നുതന്നെ ഒരു മാസ് മസാല അല്ല സംവിധായകനും നിവിൻ പോളിയും ലക്ഷ്യം വെക്കുന്നത് എന്ന് ആ സിനിമയെക്കുറിച്ച് എ‌ന്തെങ്കിലും ധാരണ ഉള്ളവർക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ... കൾട്ട് ക്ലാസിക് ആയി റെയ്റ്റ് ചെയ്യപ്പെടുന്ന " ഉളിദവരു കണ്ടന്റെ" നായക കേന്ദ്രീകൃതമായ ഒരു പക്കാ കൊമേഴ്സ്യൽ സിനിമ ആയിരുന്നില്ല. മാാല്പെ ബീച്ചിൽ ജന്മാഷ്ടമി ദിനത്തിൽ നടക്കുന്ന ഒരു കൊലപാതകത്തെ അഞ്ച് വ്യത്യസ്ത കഥാപാത്രങ്ങളുടെ ആംഗിളിൽ അവതരിപ്പിക്കുന്ന ആ സിനിമ നിയോ നൊയിർ സ്വഭാവത്തിൽ പെട്ട ഒരു ഡാർക്ക് ക്രൈം മൂവി ആയിരുന്നു...

  ആളുകൂടിയാൽ പാമ്പ് ചാവുമോ?

  ലാൽജോസും അൽഫോൺസ് പുത്രനും മുതൽ ഒരുപിടിപേർക്ക് താങ്ക്സ് പറഞ്ഞു കൊണ്ട് തുടങ്ങുന്ന റിച്ചിയുടെ ഒറിജിനൽസ്റ്റോറി ക്രെഡിറ്റ് രക്ഷിത് ഷെട്ടിക്ക് തന്നെയാണ്‌ കൊടുത്തിരിക്കുന്നത്.. സ്ക്രിപ്റ്റ് എന്നതിനു നേരെയാവട്ടെ ഗൗതം രാമചന്ദ്രൻ ആന്റ് ജീനിയസ് ക്രൂ എന്ന രസകരമായ ടീം വർക്കിനെ ടൈറ്റിൽ ചെയ്യുന്നു. കന്നഡ ഒറിജിനലിൽ നിന്നും വേറിട്ടതാക്കാൻ സംവിധായകൻ നാല്പത് തവണ സ്ക്രിപ്റ്റ് മാറ്റിയെഴുതിയതൊക്കെ വാർത്ത ആയിരുന്നു. ആളുകൂടിയാൽ പാമ്പ് ചാവുമോ എന്നതൊക്കെ റിച്ചി കണ്ടിറങ്ങുമ്പോൾ പ്രേക്ഷകർക്ക് തീരുമാനിക്കാവുന്ന കാര്യമാണ്.

  കഥയുടെ ഇതിവൃത്തം

  ഉഡുപ്പി ജില്ലയിലെ മാൽപെയിൽ നിന്നും റിച്ചിയെ തമിഴിലേക്ക് പറിച്ചു നട്ടിരിക്കുന്നത് തൂത്തുക്കുടിക്കടുത്ത മണപ്പാട്ടേയ്ക്ക് ആണ്.. അവിടെ പ്രാദേശികമായി നടന്ന ഒരു കൊലപാതകത്തെക്കുറിച്ച് മേഘാ എന്ന ജേണലിസ്റ്റ് വന്ന് പലരോടായി കാര്യങ്ങൾ അന്വേഷിച്ചു നടക്കുന്നതായിട്ടാണ് റിച്ചിയുടെ തുടക്കം.. അങ്ങനെ പലരിൽ നിന്നും കിട്ടുന്ന പൊട്ടും പൊടിയിലൂടെയുമായി അവിടെയുമിവിടെയുമായി കാണിച്ചും കാണിക്കാതെയും റിച്ചി എന്ന ക്യാരക്റ്ററിനെ ഡെവലപ്പ് ചെയ്തുകൊണ്ടു വരുന്നു...

  തുടക്കം നെഗറ്റീവ് ഇമേജിൽ

  കാക്കാപ്പീറ്റർ, ഓട് രഘൂ ഓട്, നൺപൻ മുരുഗേഷ്, ക്യൂബൻ കിഡ്, മധുരൈപ്പയ്യൻ സെൽ_വൻ എന്നിങ്ങനെ അഞ്ചു ആംഗിളുകളിലായാണ് സിനിമയെയും റിച്ചിയെയും അവതരിപ്പിക്കപ്പെടുന്നത്. ഒരുപാട് ക്യാരക്റ്ററുകളിൽ ഒരാൾ എന്ന നിലയിൽ ആണ് ആദ്യ പകുതിയിൽ ഉടനീളം റിച്ചിയെ മുന്നോട്ട് കൊണ്ടുപോകുന്നത്.. വളരെ കുറച്ച് സീനുകളിലേ നിവിൻ ഫസ്റ്റ് ഹാഫിൽ വരുന്നുള്ളൂ.. അതിൽ തന്നെ ത്രൂ ഔട്ട് നെഗറ്റീവ് ഇമേജിൽ തന്നെ നിലനിർത്താനും ശ്രദ്ധിച്ചു.. ഇൻട്രോയിലും‌ തുടർന്നുള്ള സീനുകളിലുമൊക്കെ മരണമാസായിരുന്നു.. നല്ല കയ്യടിയുമായിരുന്നു...

  നായകനാക്കാനുള്ള ശ്രമങ്ങൾ

  സെക്കന്റ് ഹാഫിൽ നെഗറ്റീവ് ഇമേജിനെ പതിയെ പൊളിക്കാാനും പടത്തെ നായകന്റെ വരുതിയിലേക്ക് കൊണ്ടുവരുവാനും നേരിയ ശ്രമങ്ങൾ നടക്കുന്നുണ്ട്.. പെർഫോമൻസിന് പ്രാധാന്യമുള്ള ഏരിയ ആണ്.. പക്ഷെ, ഈ ഭാഗത്തിന്റെ സ്ക്രിപ്റ്റിംഗ് അത്രയ്ക്ക് തിളക്കമുള്ളതായി തോന്നിയില്ല.. നോൺ ലീനിയർ എന്ന നിലയിൽ നിന്ന് പടം കൈവിട്ടുപോയി എന്നുതന്നെ പറയാം.. എന്നാലും ലേണറിന് യോജ്യമായ നിലയിൽ പടത്തെ പിടിച്ചുനിർത്താൻ കഴിഞ്ഞു എന്നത് റിച്ചിയുടെ വിജയമാണ്.. 110 മിനിറ്റ് നേരമേ ദൈർഘ്യമുള്ളൂ എന്നതിനാൽ ദൗർബല്യങ്ങൾ അധികമൊന്നും പുറത്തുവരാതെ കാര്യങ്ങളിൽ തീരുമാനമാക്കാനും കഴിഞ്ഞു.

  അറിയപ്പെടുന്നത് നിവിന്റെ പേരിലായിരിക്കും

  റിച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ് എന്നു പറയാവുന്നത് നിവിൻ പോളിയുടെ സ്ക്രീൻ പ്രസൻസും പെർഫോമൻസും തന്നെയാണ്. ഒരു ഹീറോസെൻട്രിക് മൂവി അല്ലാഞ്ഞിട്ടും പടം ഓർത്തുവെക്കുക നിവിന്റെ പേരിൽ തന്നെയാവും. തമിഴ് ഡയലോഗ് ഡെലിവറിയിൽ ഒന്നു രണ്ടിടത്ത് മലയാളം ചുവന്നുവെന്നത് മാറ്റി നിർത്തിയാൽ പക്കാ ആയിരുന്നു റിച്ചി എന്ന ക്യാരക്റ്ററിൽ ടിയാൻ. അവിനാശ് ലോകനാഥന്റെ പശ്ചാത്തലസംഗീതം ആണ് പടത്തിലെ മറ്റൊരു മുതൽക്കൂട്ട്..

  മറ്റ് പ്രധാന കഥാപാത്രങ്ങൾ

  പ്രകാശ് രാജ്, നാട്ടി, ഇളങ്കോ കുമാരവേൽ, ശ്രദ്ധ ശ്രീനാഥ്, ലക്ഷ്മിപ്രിയ ചന്ദ്രമൗലി എന്നിവരൊക്കെയാണ് പടത്തിൽ പേരറിയാവുന്ന മറ്റ് അഭിനേതാക്കൾ. റിച്ചാർഡ് കെ സഗായം എന്ന റിച്ചിയും അപ്പനായ റവറന്റ് ഫാദർ കെ സഗായവും തമ്മിലുള്ള കെമിസ്ട്രി നിവിനും പ്രകാശ് രാജും ഗംഭീരമാക്കി.. ചെറിയ റോളായിരുന്നെങ്കിലും സഗായം നല്ല ഗ്രെയ്സ് പകർന്നു. പ്രകാശ് രാജിന് നന്ദി.. കൊരങ്കു ബൊമ്മയിൽ വിസ്മയിപ്പിച്ച ഇളങ്കോ കാക്കാ പീറ്ററായപ്പോഴും മോശമായില്ല.. തിയേറ്റർ രംഗത്ത് നിന്നുവന്ന തമിഴിലെ ചെറുകിട ആർട്ടിസ്റ്റുകൾ ശരിയ്ക്കും അത്ഭുതങ്ങൾ കാണിക്കുന്നു പലപ്പോഴും

  തമിഴിലേക്ക് പോയതിനുള്ള ഉത്തരമിതാ..

  മാസ് പടവും നിവിൻപോളിയുടെ ഏകപക്ഷീയമായ പൊളിച്ചടുക്കലുകളും പ്രതീക്ഷിച്ച് പോയ കേരളത്തിലെ പ്രേക്ഷകർക്ക് ഒരുപക്ഷെ റിച്ചി തങ്ങളുദ്ദേശിച്ച സംതൃപ്തി പകർന്നിട്ടുണ്ടാവില്ല. പക്ഷെ, ഇത്തരം നിയോ-നോയിർ ഡാർക്ക് ത്രില്ലറുകൾക്ക് ഏറെ സ്വീകാര്യത ഉള്ള തമിഴിൽ റിച്ചിക്ക് ഒരു വൻ വിജയമാവുകയല്ലാതെ വേറെ തരമില്ല. നിവിൻപോളി എന്ന താരത്തിന്റെ സ്റ്റാർ വാല്യൂ ഈ പടത്തിലൂടെ കുതിച്ച് കേറുകയും ചെയ്യും.. ഉളിദവരു കണ്ടന്റെ മലയാളവൽക്കരിക്കാൻ നിൽക്കാതെ എന്തുകൊണ്ട് നിവിൻ പോളി തമിഴ് റീമേയ്ക്കിനായ് തുനിഞ്ഞിറങ്ങി എന്നതിന്റെ ഉത്തരം അവിടെ നമ്മൾക്ക് ലഭിക്കും.

  ചുരുക്കം: പരീക്ഷണ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ത്തും പുതിയൊരു അനുഭവമാണ് റിച്ചി എന്ന സിനിമ സമ്മാനിക്കുന്നത്.

  English summary
  Richie movie review: Nivin Pauly like we’ve never seen him before

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more