»   » റോമന്‍സ് സാധാരണക്കാരന് ഇഷ്ടപ്പെടും

റോമന്‍സ് സാധാരണക്കാരന് ഇഷ്ടപ്പെടും

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/romans-malayalam-movie-review-2-107068.html">Next »</a></li></ul>

യുക്തിയെ തിയറ്ററിനു പുറത്തിരുത്തി വരിക, കുഞ്ചാക്കോ ബോബന്‍- ബിജുമേനോന്‍ കൂട്ടുകെട്ടില്‍ ഒരു എന്റര്‍ടെയ്ന്‍മെന്റ് ആസ്വദിക്കുക, പരാതിയൊന്നുമില്ലാതെ ഇറങ്ങിപോകുക- ഇതാണ് ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത റോമന്‍സ് എന്ന പുതിയ ചിത്രം. നിലവാരം കുറഞ്ഞ കോമഡിയാണെങ്കിലും കുഞ്ചാക്കോ- ബിജുമേനോന്‍ കൂട്ടുകെട്ടിന്റെ രസത്തില്‍ പൂമാലഗ്രാമത്തിന്റെ കഥപറയുകയാണ് റോമന്‍സ്. നമ്മള്‍ കാണാന്‍ പോകുന്നത് ലോകനിലവാരത്തിലുള്ള ചിത്രമാണെന്നൊന്നും ധരിക്കരുത്. രണ്ടുമണിക്കൂര്‍ എന്റര്‍ടെയ്ന്‍മെന്റിനു വേണ്ടി മാറ്റിവയ്ക്കുക. എങ്കില്‍ ഈ ചിത്രം ഇഷ്ടപ്പെടും. മലയാളത്തിലെ പതിവു ചേരുവകളായ വേഷംമാറലും മോഷണവും ഉല്‍സവം നടത്തിപ്പും അവസാനത്തെകൂട്ടപ്പൊരിച്ചിലും എല്ലാം സമത്തിനു ചേര്‍ത്തൊരു ചിത്രമാണിത്.

ജയസൂര്യ നായകനായിരുന്ന ജനപ്രിയന്‍ എന്ന ചിത്രത്തിനു ശേഷം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന റോമന്‍സ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുമെന്നതില്‍ സംശയമില്ല. തിയറ്ററിലെത്തുന്നവര്‍ക്കൊക്കെ പോസിറ്റീവായ മറുപടി മാത്രമേ പറയാനുള്ളൂ. നിവേദ തോമസ് ആണ് നായിക. ലാലു അലക്‌സ്, വിജയരാഘവന്‍, അരുണ്‍ഘോഷ്, കൊച്ചുപ്രേമന്‍, ടി.ജി. രവി, ഷാജു, നെല്‍സണ്‍ തുടങ്ങിയവരാണ് മറ്റുപ്രധാന താരങ്ങള്‍.

Romans

കോമഡിയും സസ്‌പെന്‍സും രസം ചോര്‍ന്നുപോകാതെ കൂട്ടിയോജിപ്പിക്കാന്‍ തിരക്കഥാകൃത്ത് വെ.വി. രാജേഷിനു സാധിച്ചിട്ടുണ്ട്. വെള്ളരിപ്രാവിന്റെ ചങ്ങാതിക്കു ശേഷം അരുണ്‍ ഘോഷും ബിജോയ് ചന്ദ്രനും ചാന്ദ് വി ക്രിയേഷന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം കുഞ്ചാക്കോ- ബിജുമേനോന്‍ രസതന്ത്രം നല്ലരീതിയില്‍ പ്രവര്‍ത്തിച്ചതുകൊണ്ട് ജയിച്ച ചിത്രമാണെന്നു പറയാം. കഴിഞ്ഞ വര്‍ഷം ഓര്‍ഡിനറിയിലൂടെയാണ് രണ്ടുപേരും ജൈത്രയാത്ര തുടങ്ങിയതെങ്കില്‍ ഈ വര്‍ഷം റോമന്‍സിലൂടെയാണ്. രണ്ടും ഗ്രാമങ്ങളുടെ കഥയായതിനാല്‍ നല്ല ക്യാമറസീനുകളിലൂടെ പ്രേക്ഷകനെ ആകര്‍ഷിക്കാന്‍ സാധിക്കുന്നുണ്ട്. ഈ കൂട്ടുകെട്ട് ഇവിടെയും നില്‍ക്കില്ല. സുഗീതിന്റെ ത്രീ ഡോട്‌സിലും കുഞ്ചാക്കോ- ബിജു സഖ്യം തന്നെയാണ് വരാന്‍പോകുന്നത്.

<ul id="pagination-digg"><li class="next"><a href="/reviews/romans-malayalam-movie-review-2-107068.html">Next »</a></li></ul>

English summary
The Ordinary team of Biju Menon, Kunchacko Boban are back with a bang! Romans, directed by Boban Samuel and starring Biju Menon, Kunchacko Boban and Niveda Thomas, gives you exactly what you want - Loads of fun along with the right amount of action, horror and suspense.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X