twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുഞ്ചാക്കോ-ബിജു മേനോന്‍ കൂട്ടുകെട്ടിന്റെ രസതന്ത്രം

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="previous"><a href="/movies/review/2013/romans-malayalam-movie-review-2-107068.html">« Previous</a>

    ഒരു കൂട്ടുകെട്ട് വിജയിച്ചാല്‍ ആ സഖ്യം ആവര്‍ത്തിക്കുക എന്നതാണ് മലയാള സിനിമയിലെ ഒരു രീതി. മോഹന്‍ലാലും ജഗതിയും കോമഡി സഖ്യമാണെന്നു കണ്ടപ്പോള്‍ രണ്ടുപേരും ഇല്ലാതെ ഒരു ലാല്‍ ചിത്രം ഇറങ്ങില്ല എന്ന സ്ഥിതിയായി. ദിലീപും ഹരിശ്രീ അശോകനും നല്ല സഖ്യമായപ്പോള്‍ അവരെ വച്ച് തുടച്ചയായി ചിത്രങ്ങള്‍ വന്നു. മുകേഷും ജഗദീഷും സിദ്ദീഖും നല്ല കൂട്ടുകെട്ടായപ്പോള്‍ അവരുടെ ധാരാളം ചിത്രങ്ങളുണ്ടായി. ജയറാമും ഇന്ദ്രന്‍സും നല്ലൊരു സഖ്യമായിരുന്നു. അത്തരമൊരു സഖ്യമാണ് ഇപ്പോള്‍ വിജയം നേടുന്ന ബിജുമേനോന്‍- കുഞ്ചാക്കോ ബോബന്‍ സഖ്യം. രണ്ടുപേരുടെയും നല്ല സമയമാണിപ്പോള്‍.

    ഒന്നിക്കുന്ന ചിത്രങ്ങളെല്ലാം വിജയിക്കുന്നുണ്ട്. വൈശാഖിന്റെ സീനിയേഴ്‌സിലൂടെയാണ് ഇവര്‍ വിജയസമവാക്യം കാണുന്നത്. പിന്നീട് മല്ലുസിങ്ങിലും ഒന്നിച്ചു. അന്നേരമൊക്കെ മറ്റു താരങ്ങളും കൂടെയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം സുഗീതിന്റെ ഓര്‍ഡിനറിയായിരുന്നു ഇവരിലൂടെ വിജയം കണ്ട ഏറ്റവും നല്ല ചിത്രം. ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും കണ്ടക്ടറുമായി രണ്ടുപേരും തകര്‍ത്തുപൊളിച്ചു. പാലക്കാടന്‍ ശൈലിയിലുള്ള ബിജുമേനോന്റെ സംസാരമായിരുന്നു ഏറ്റവും കയ്യടി നേടിയത്. ചിത്രത്തിനു പൊതുവെയുണ്ടായിരുന്നു ഗ്രാമീണ പശ്ചാത്തലം, നിഷ്‌കളങ്കത എന്നിവയൊക്കെ വിജയഘടകമായിരുന്നു. തുടര്‍ന്ന് ഇവരുടെതായി വന്നത് 101 വെഡിംഗ്‌സ് ആയിരുന്നു. ഷാഫിയുടെ ഈ ചിത്രം പക്ഷേ ക്ലിക്കായില്ല. ആവര്‍ത്തന വിരസമായ കഥയായിരുന്നു പരാജയ കാരണം.

    Kunchako-Biju Menon

    എന്നാല്‍ ഇവരുടെ കെമിസ്ട്രി നല്ല രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബോബന്‍ സാമുവല്‍ എന്ന സംവിധായകനു റോമന്‍സിലൂടെ സാധിച്ചു. തുടക്കത്തില്‍ ട്രയിനില്‍ കയ്യാമം വച്ച് കൊണ്ടുപോകുമ്പോള്‍ തന്നെ രണ്ടുപേരും പ്രേക്ഷകരെ കയ്യിലെടുക്കുകയാണ്. പിന്നീട് അച്ചന്‍മാരായപ്പോഴും കയ്യടി നേടുന്നു. പള്ളിയിലെ ആദ്യ പ്രാര്‍ഥനയ്ക്ക് ബിജുമേനോന്‍ വരുന്നതും ബോധം കെട്ടുവീഴുന്നതും തുടര്‍ന്ന് കുഞ്ചാക്കോ പ്രസംഗിക്കുന്നതെല്ലാം നിര്‍ത്താതെയുള്ള കയ്യടിയോടെയാണ് ജനം സ്വീകരിക്കുന്നത്.

    നാട്ടിലെ വേശ്യയുടെ കുമ്പസാരവും പിന്നീട് അവളുടെ മാനസാന്തരവും രാത്രി അവളുടെ വീട്ടില്‍ പോകുന്ന സെബാസ്റ്റിയന്‍ അച്ചന്‍ അവളുടെ മാനസാന്തരം കണ്ട് സങ്കടപ്പെടുന്നതെല്ലാം പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നുണ്ട്. മജീഷ്യന്റെ മകനായിരുന്ന തന്റെ കുടുംബത്തിന്റെ കഷ്ടപ്പാട് പോള്‍ അച്ചന്‍ സങ്കടത്തോടെ പറയുന്നതും അതുകേട്ട് ആളെ തിരിച്ചറിയാതെ സെബാസ്റ്റ്യന്‍ അച്ചന്‍ അയാളെ നമുക്ക് സഹായിക്കാമെന്നു പറയുന്നതെല്ലാം രണ്ടുപേരുടെയും സഖ്യത്തിന്റെ നല്ല സീനായിട്ടാണ് പ്രേക്ഷകര്‍ കാണുന്നത്.

    മികച്ച ചിത്രമൊന്നുമില്ല റോമന്‍സ്. എന്നാല്‍ പ്രേക്ഷകന്റെ മനശാസ്ത്രമറിഞ്ഞുകൊണ്ട് മുന്നേറുന്ന ചിത്രമാണ്. സിനിമയെക്കുറിച്ച് സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാക്കളും വലിയ അവകാശവാദമൊന്നുമുന്നയിക്കുന്നില്ല. അതുകൊണ്ടുതന്നെ കൊച്ചുകൊച്ചു തെറ്റുകള്‍ പൊറുത്ത് പ്രേക്ഷകര്‍ സിനിമ കാണും.

    <ul id="pagination-digg"><li class="previous"><a href="/movies/review/2013/romans-malayalam-movie-review-2-107068.html">« Previous</a>

    English summary
    The Ordinary team of Biju Menon, Kunchacko Boban are back with a bang! Romans, directed by Boban Samuel and starring Biju Menon, Kunchacko Boban and Niveda Thomas, gives you exactly what you want - Loads of fun along with the right amount of action, horror and suspense.&#13;
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X