»   » ചിരിച്ച് ചിരിച്ച് ചിറി കീറി: 'റോസാപ്പൂവിനെ' കുറിച്ച് പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ

ചിരിച്ച് ചിരിച്ച് ചിറി കീറി: 'റോസാപ്പൂവിനെ' കുറിച്ച് പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ

Posted By: Aswini P
Subscribe to Filmibeat Malayalam

സിനിമ ഒരു എന്റര്‍ടൈന്‍മെന്റ് ആയിരിക്കണം... ഓഫീസിലെയും വീട്ടിലെയും ജോലി സമ്മര്‍ദ്ദങ്ങളും മറ്റ് പ്രശ്‌നങ്ങളുമൊക്കെ ഇറക്കി വച്ച് സകലതും മറന്ന് ചിരിച്ച് ആസ്വദിച്ച് കാണാന്‍ പറ്റുന്ന എന്റര്‍ടൈന്‍മെന്റ് ആയിരിക്കണം സിനിമ എന്ന് പറയുന്നവര്‍ വേഗം തന്നെ റോസാപ്പൂ എന്ന ചിത്രത്തിന് ടിക്കറ്റ് എടുത്തോളൂ.

പെട്ടന്ന് ഹിറ്റായ നായിക, അതുപോലെ തകര്‍ന്നു!! ഒടുവില്‍ ശ്രീദിവ്യ സ്വന്തം ഭാഷയിലേക്ക് മടങ്ങുന്നു!!

ബിജു മേനോന്‍, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത റോസാപ്പൂ എന്ന ചിത്രം തിയേറ്ററിലെത്തി. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. കുടുംബത്തിനൊപ്പം ആസ്വദിച്ചിരുന്ന് കാണാന്‍ പറ്റുന്ന ചിത്രമാണ് റോസാപ്പൂ എന്ന് കുടുംബ പ്രേക്ഷകര്‍ പറയുന്നു.

ഷാജഹാന്റെയും അംബ്രോസിന്റെയും കഥ

ഷാജഹാന്റെ ഒരു പരീക്ഷണമാണ് റോസാപൂ എന്ന സിനിമ. അതേ ചിന്താകതിയില്‍ ചേരുന്ന് ഷാജഹാന്റെ ഉറ്റ സുഹൃത്ത് അബ്രോസും കൂടെ ചേരുന്നതോടെ റോസാപൂവിന്റെ കഥ ആരംഭിയ്ക്കുന്നു.

എ പടം ഒരുക്കുന്നു

ഒരു സംവിധായകനാകാണം എന്ന അബ്രോസിന്റെ ആഗ്രഹത്തില്‍ നിന്നാണ് ഷാജഹാനും സംഘങ്ങളും എ പടം ഒരുക്കാം എന്ന തീരുമാനത്തിലെത്തുന്നത്. അതിന് വേണ്ട കഥ ഒരുക്കലും നിര്‍മാതാവിനെ തേടലും അഭിനേതാക്കളെ തേടലുമൊക്കെയായി സിനിമ പുരോഗമിക്കവെയാണ് കഥ വഴിത്തിരിവിലെത്തുന്നത്.

ഷാജഹാനായി ബിജു

ഷെര്‍ലക് ടോംസ് എന്ന ചിത്രത്തിന് ശേഷം ബിജു മേനോന്‍ നായകനായി എത്തുന്ന ചിത്രമാണ് റോസാപൂ. എന്നാല്‍ ഷെര്‍ലക് ടോംസില്‍ നിന്ന് നേരെ വിപരീതമാണ് ഷാജഹാന്‍. വെള്ളിമൂങ്ങ പോലെയൊരു ഹാസ്യ കഥാപാത്രമാണ് ഷാജഹാന്‍ എങ്കിലും, മറ്റ് സാമ്യങ്ങളൊന്നും കഥാപാത്രത്തിനില്ല.

നീരജ് മാധവ്

അബ്രോസ് എന്ന കഥാപാത്രമായിട്ടാണ് നീരജ് മാധവ് ചിത്രത്തിലെത്തുന്നത്. ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമൊക്കെയുള്ള ചെറുപ്പക്കാരനാണ് അബ്രോസ്.

സൗബിന്‍ ഷഹീര്‍

ചിത്രത്തില്‍ ചിരിയുടെ മാലപ്പടക്കത്തിന് തീ കൊളുത്താന്‍ സൗബിന്‍ ഷഹീറുമുണ്ട്. സജീര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഹെയര്‍ സ്റ്റൈലിലൊക്കെ പ്രത്യേക മാറ്റം കൊണ്ടുവന്നാണ് സൗബിനെത്തുന്നത്.

അഞ്ജലി എന്ന രശ്മി

ചിത്രത്തില്‍ ഗ്ലാമര്‍ നായികയായിട്ട് തന്നെയാണ് തെന്നിന്ത്യന്‍ താരം അഞ്ജലി എത്തുന്നത്. രശ്മി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഏറ്റവും മികച്ച കാസ്റ്റിങ് ആണ് ചിത്രത്തിലെന്നതിന് അഞ്ജലി ഒരു തെളിവാണ്.

ശില്‍പ മഞ്ജുനാഥ്

കന്നട നടി ശില്‍പ മഞ്ജുനാഥ് റോസാപൂ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് ശില്‍പ കൈകാര്യം ചെയ്യുന്നത്.

മറ്റ് താരങ്ങള്‍

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ബേസില്‍ ജോസഫ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. ദിലീഷ് പോത്തന്‍ ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത്. ഇവരെ കൂടാതെ സലിം കുമാര്‍, അലന്‍സിയര്‍, വിജയരാഘവന്‍, സുധീര്‍ കരമന, നിര്‍മല്‍ പാലാഴി തുടങ്ങിയവര്‍ ചിത്രത്തിലെത്തുന്നു.

സംവിധാനം വിനു

പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിനു ജോസഫ് വീണ്ടും ചെയ്ത ചിത്രമാണ് റോസാപൂ. 2007 ല്‍ റിലീസ് ചെയ്ത നവംബര്‍ റെയിനിന് ശേഷം വിനു തിരക്കഥ എഴുതി സംവിധാനം ചെയ്ത റോസാപൂ ഇതള്‍ വിടര്‍ന്നു വിരിഞ്ഞു!!

സംഗീത വശം

സുഷൈന്‍ ശ്യാമാണ് ചിത്രത്തിലെ പാട്ടുകളൊരുക്കിയിരിയ്ക്കുന്നത്. ജാസി ഗിഫ്റ്റ് പാടിയ മുട്ട പാട്ട് ഉള്‍പ്പടെയുള്ള അഞ്ച് പാട്ടുകള്‍ ചിത്രത്തിലുണ്ട്!!

English summary
rosapoo audience review

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam