»   » റോസ് ഗിറ്റാറില്‍ വിരിയുന്ന ത്രികോണപ്രേമം

റോസ് ഗിറ്റാറില്‍ വിരിയുന്ന ത്രികോണപ്രേമം

Posted By:
Subscribe to Filmibeat Malayalam

Next »

« Previous

താര (ആത്മീയ) ഒരു പാവം പെണ്‍കുട്ടി. അമ്മ ഉപേക്ഷിച്ചു പോയപ്പോള്‍ അച്ഛന്‍(ജഗദീഷ്) എല്ലാ സ്വാതന്ത്ര്യവും നല്‍കി വളര്‍ത്തി. എറണാകുളത്തെ എയര്‍ലൈന്‍സ് സ്ഥാപനത്തില്‍ ട്രെയിനിയാണവള്‍. അവളുടെ കുട്ടിക്കാലം മുതലേയുള്ള കൂട്ടുകാരനാണ് ജോ (മനു) എന്ന അപ്പു. താരയെ ഓഫിസില്‍ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും അവന്‍ തന്നെ. അവളെ വിവാഹം കഴിക്കുകയാണ് അപ്പുവിന്റെ ആഗ്രഹം.

പഠിക്കുന്ന സ്ഥാപനത്തിലെ സിഇഒ ആയ ശ്യാം (റിച്ചാര്‍ഡ്) താരയുടെ ജീവിതത്തിലേക്കു കടന്നുവരുന്നു. പണക്കാരനായ അവന്റെ കൂട്ടുകാരും ബന്ധുക്കളുമെല്ലാം പണക്കാരാണ്. ജോലിയൊന്നുമില്ലാത്ത അച്ഛനോടൊപ്പം വളരുന്ന താരയ്ക്ക് ശ്യാമുമായുള്ള ബന്ധം ആദ്യം നല്‍കിയത് പേടിയാണ്. കോളജ് പ്രഫസറായ അച്ഛനും അമ്മയും നാട്ടിലേക്കു പോയിട്ടും അപ്പു പോകാതിരുന്നത് താരയോടുള്ള ഇഷ്ടം കൊണ്ടായിരുന്നു. എന്നാല്‍ ഒരു ദിവസം അവന്‍തിരിച്ചറിയുന്നു- താരയ്ക്ക് ശ്യാമിനോടാണ് ഇഷ്ടമെന്ന്. അതറിഞ്ഞ് അവന്‍ കടക്കരയില്‍ വച്ച് അവളോടു കയര്‍ത്തു പിണങ്ങുന്നു.

Rose Guitarinaal

താരയെ ലൈംഗികമായി ഉപയോഗിക്കാന്‍ നടക്കുന്നവനാണ് ശ്യാമിന്റെ സുഹൃത്ത് (രജത് മേനോന്‍). അവന്‍ ഇവരുടെ ബന്ധത്തെ ഇഷ്ടപ്പെടുന്നില്ല. അത് തകര്‍ക്കാനാണു ശ്രമം. പണമുണ്ടെങ്കില്‍ ഏതു പെണ്ണിനെയും കിടക്കയില്‍ കിട്ടുമെന്നാണ് അവന്റെ വിചാരം. അതിനു താര കൂട്ടുനില്‍ക്കുന്നില്ല. താരയ്‌ക്കൊപ്പം പഠിക്കുന്നവരും പഠിപ്പിക്കുന്നവരും ഇത്തരക്കാരാണെന്നു മനസ്സിലാക്കാം.

ന്യൂഇയര്‍ പാര്‍ട്ടിക്ക് നഗരത്തിലെ വലിയ ഹോട്ടലില്‍ ഒന്നിച്ചു പോകാമെന്ന് ശ്യാം താരയോടു പറയുന്നു. അതിനിടെ ബാംഗ്ലൂരില്‍ അച്ഛനമമ്മമാരെ കാണാന്‍ പോകുന്ന അവന്‍ തിരികെ വന്നതിനു ശേഷം താരയെ വിളിക്കുന്നില്ല. അതോടെ അവള്‍ തകരുന്നു.ഓഫിസില്‍ വച്ചും അയാള്‍ അവഗണിക്കുന്നു. അതും അവളില്‍ പ്രശ്‌നമുണ്ടാക്കുന്നു. ന്യൂ ഇയറിന് താന്‍ വേറെയൊരാള്‍ക്ക് ഡേറ്റ് നല്‍കിയിട്ടുണ്ടെന്ന ശ്യാം പറയുന്നു. എന്നാലും തകരാതെ അവള്‍ പിടിച്ചു നില്‍ക്കുന്നു.

എല്ലാവരും അന്നത്തെ ന്യൂഇയര്‍ ആഘോഷത്തിനെത്തുകയാണ്. പാര്‍ട്ടി ഹാളിലേക്കു കടക്കുമ്പോഴാണ് അപ്പു അവിടെ നില്‍ക്കുന്നത്. അവര്‍ രണ്ടുപേരും ഹാളിലേക്കു കടക്കുമ്പോള്‍ ശ്യാം കാണുന്നു. മൂന്നുപേരും നേര്‍ക്കുനേര്‍. അപ്പുവും ശ്യാമുമും മുഖത്തോടു മുഖം. രണ്ടുപേരില്‍ ഒരാള്‍ക്കേ താരയെ കിട്ടൂ. ആരായിരിക്കും താരയെ ഉപേക്ഷിക്കാന്‍ തയ്യാറാകുക? അതാണ് ഇനി കാണാനുള്ളത്. (അത് തിയറ്ററില്‍ ചെന്നു കാണുന്നതായിരിക്കും നല്ലത്).

Next »

« Previous

English summary
Ranjan Pramod Rose Guitarinaal , quite unlike his previous fils, comes out with a story line which is very much releavant in to day's fast paced life. Read Review,
Please Wait while comments are loading...

Malayalam Photos

Go to : More Photos