twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാജന്റെ ക്രീംബൺ പോലെ മൃദുലം.. മധുരതരം.. സാജൻ ബേക്കറി സിൻസ് 1962 - ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    എഴുത്തുകാരന്‍
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    3.0/5
    Star Cast: Aju Varghese, Lena, Grace Antony
    Director: Arun Chandu

    അജു വർഗീസ് നായകനാകുന്ന സിനിമ. അജു വർഗീസ് ഇരട്ട റോളിൽ എത്തുന്ന സിനിമ. ഇതൊക്കെ കേൾക്കുമ്പോൾ എല്ലാവർക്കും മനസിൽ ഉണ്ടാവാനിടയുള്ള ഒരു കൺസെപ്റ്റ് ഉണ്ട്. ആ മുൻ_വിധികളെയെല്ലാം മറികടക്കുന്ന ഒരു സംഭവം ആണ് അരുൺചന്തു ഡയറക്റ്റ് ചെയ്തിരിക്കുന്ന സാജൻ ബേക്കറി സിൻസ് 1962.

    ധ്യാൻ ശ്രീനിവാസനും വൈശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമ്മിച്ചിരിക്കുന്ന സാജൻ ബേക്കറിയുടെ തിരക്കഥാരചനയിൽ അജു വർഗീസും പങ്കാളിയാണ് എന്നത് ഒരു വിശേഷമാണ്. സംവിധായകനും സച്ചിൻ ആർ ചന്ദ്രനും സഹ എഴുത്തുകാരായി ഉണ്ട്. ആളുകൂടിയാൽ പാമ്പ് ചാകില്ലെന്നും മൂന്നുപേർ ചേർന്ന് ഒരു വഴിക്കിറങ്ങിയാണ് 3ജി ആയി പോവും എന്നും ഒക്കെയാണ് ചൊല്ലുകൾ എങ്കിലും ഇവിടെ സാജൻ ബേക്കറി രചനാപരമായി നല്ല ഗുണം പുലർത്തുന്നുണ്ട്. അതിന്റെ ഗുണം ടോട്ടാലിറ്റിയിലും പ്രകടമായിട്ടുണ്ട്..

    1

    പത്തനംതിട്ട ജില്ലയിലെ റാന്നിയും പരിസര പ്രദേശങ്ങളും ആണ് സിനിമയുടെ പശ്ചാത്തലം. റാന്നിയിൽ 1962ൽ സാജൻ സ്ഥാപിച്ച സാജൻ ബേക്കറിയെ ചുറ്റിപ്പറ്റി ആണ് കഥ നടക്കുന്നത്. സാജൻ പടം തുടങ്ങി ടൈറ്റിലു കാണിക്കുമ്പോഴും പിന്നെ പടത്തിന്റെ ഒടുവിൽ ഇച്ചിരി ഭാഗത്തുമേ ഉള്ളൂ. സാജന്റെ മക്കൾ ബോബിനും ബെറ്റ്‌സിയും ആണ് സിനിമയിലെ മുഖ്യതാരങ്ങൾ. അമ്മാച്ചനും രക്ഷകർത്താവുമായ ചെറിയാച്ചനും അവരുടെ കൂടെ ആണ് താമസം.

    2

    ഫോർമുലകളിൽ നിന്ന് മാറി സഹോദരീ സഹോദര ബന്ധത്തിൽ ആണ് സിനിമയുടെ ഫോക്കസ്. ഒപ്പമിരിക്കുമ്പോൾ അടിപിടി കൂടുന്ന അധികം പ്രായവ്യത്യാസമില്ലാത്ത എടാപോടാ ബന്ധമുള്ള സഹോദരനും സഹോദരിയും. രണ്ടുപേരെയും മുഖ്യ കഥാപാത്രങ്ങൾ എന്ന നിലയിൽ വെള്ള പൂശുന്നില്ല സ്ക്രിപ്റ്റ് എവിടെയും. അവർക്കിടയിൽ രക്ഷകർതൃത്വത്തിന്റെ ഭാരമൊന്നുമില്ലാത്ത ഒരു അമ്മാവനും. മൂവരുടെയും വീട്ടുജീവിതം.. ബേക്കറി ജീവിതം. സാജൻ ബേക്കറി എന്ന സിനിമയുടെ ഫ്രഷ്നസ് അതാണ്.

    3

    ലെനയെ തന്റെ പ്രായത്തിൽ ഉള്ള ഒരു കഥാപാത്രമായി പതിറ്റാണ്ടുകൾക്ക് ശേഷം കാണാൻ കഴിയുന്നു എന്നതും അജുവുമായി അടിപിടി കൂടുമ്പോൾ അവർ തമ്മിലുള്ള കെമിസ്ട്രി നന്നായി വർക്ക് ഔട്ട് ആവുന്നു എന്നതും ആണ് അടുത്ത ഫ്രഷ്നസ്. ബെറ്റ്‌സി ആയി ലെനയെ കാസ്റ്റ് ചെയ്ത സംവിധായകൻ ഒരു കുതിരപ്പവന് തീർത്തും അർഹനാണ്. അതുപോലെ അമ്മാവന്റെ റോളിൽ കെ ബി ഗണേഷ് കുമാറിന്റെ കാസ്റ്റിംഗും വൻ ഫ്രഷാണ്.

    4

    സാജനായും ബോബിൻ ആയും അജു വർഗീസ് നന്നായിരിക്കുന്നു. ബോബിന്റേത് അപ്രതീക്ഷിതറോൾ എന്നൊന്നും പറയാനാവില്ല. സാജന്റേത് വെറൈറ്റി തന്നെയാണ്. രണ്ടും നൈസാക്കി. മെറിൻ ആയി വരുന്ന രഞ്ജിത മേനോനെ മുൻപ് സ്‌ക്രീനിൽ കണ്ടതായി ഓർക്കുന്നില്ല. പക്ഷേ, ആള് റാന്നിക്കാരി നസ്രാണിക്കൊച്ചായി ജീവിക്കുകയാണ്. എക്സ്പ്രഷൻസ് കിടു. ഗ്രെയ്‌സ് ആന്റണിയുടെ കാര്യം പിന്നെ എടുത്തു പറയാനില്ലല്ലോ. രണ്ട് മൂന്ന് സീനുകൾ മാത്രേ ഉള്ളൂവെങ്കിലും മേരി സ്റ്റാമ്പ് പതിച്ചാണ് പോവുന്നത്..

    5

    ബെറ്റ്‌സി, മെറിൻ, മേരി എന്നിങ്ങനെ മൂന്ന് സ്ത്രീ കഥാപാത്രങ്ങളും മൂന്ന് വ്യത്യസ്തരീതിയിൽ ഐഡന്റിറ്റി കാണിക്കുന്നവർ ആണ്. സട്ടിൽ (Subtle) ആയി തങ്ങളുടെ സ്ത്രീപക്ഷ രാഷ്ട്രീയത്തെ സ്ക്രീനിലേക്ക് പ്രസരിപ്പിക്കുന്നു. സട്ടിൽ (Subtle) ആയത് പ്രേക്ഷകന് കൺവേ (convey) ചെയ്തില്ലെങ്കിലോ എന്നു കരുതി ഒടുവിൽ അജുവിനെ കൊണ്ട് ഉറക്കെ പറയിക്കുന്നുമുണ്ട് പൊളിറ്റിക്കൽ കറക്റ്റ്നെസിനെ കുറിച്ചുള്ള തന്റെ ഗ്രാഹ്യം.

    6

    ഗുരുപ്രസാദ് എംജി (ഛായാഗ്രഹണം), അരവിന്ദ് മന്മഥൻ(എഡിറ്റിംഗ്), പ്രശാന്ത് പിള്ള (സംഗീതം) എന്നിവരുടെ പിന്തുണ ഹെവി. മൂന്ന് സീനുകളിൽ വന്ന് പോവുന്ന ബെഞ്ചമിൻ മുതലാളി എന്ന ജാഫർ ഇടുക്കിയെ കൂടി പരാമർശിക്കാതെ പോയാൽ ഔചിത്യക്കുറവ് ആകും.. രണ്ട് കൊല്ലം മുന്പായിരുന്നെങ്കിൽ മൂപ്പരെ വച്ച് ചിന്തിക്കാൻ കൂടി പറ്റാത്ത റോൾ ആണ്..

    7

    ഥപ്പഡും മറ്റ് സ്ത്രീപക്ഷസിനിമകളും ധാരാളം കണ്ടതിന്റെ തിരിച്ചറിവ് ബോബിൻ എന്ന കഥാപാത്രത്തിനായാലും അരുൺ ചന്തു എന്ന ഡയറക്ടർക്കയാലും സാജൻ ബേക്കറിയുടെ ക്വാളിറ്റിയെ അത് നന്നായി സ്വാധീനിക്കുന്നുണ്ട്. ഒരു ഘട്ടത്തിലും അതൊരു സാധാരണ വാണിജ്യസിനിമ ആയി താഴ്ന്നു പോവുന്നില്ല. ചിലപ്പോഴൊക്കെ ചലച്ചിത്രോത്സവങ്ങളിലൊക്കെ ഒരു നല്ല സിനിമ കണ്ടുകൊണ്ടിരിക്കുന്ന ഫീൽ തരാൻ അതിന് കഴിയുന്നുണ്ട് താനും.

    പുതുമുഖ സംവിധായകൻ എന്ന നിലയിൽ അരുൺ അഭിനന്ദനം അർഹിക്കുന്നു.

    Recommended Video

    Saajan Bakery Movie Celebrity & Theatre Response | FilmiBeat Malayalam


    ഒറ്റ വാചകത്തിൽ പറഞ്ഞാൽ ബെഞ്ചമിൻ മുതലാളി ആസ്വദിച്ച് കഴിയ്ക്കുന്ന ആ ക്രീം ബൺ മധുരതരം ഈ സാജൻ ബേക്കറി എന്ന് അടിവര

    Read more about: review റിവ്യൂ
    English summary
    Saajan Bakery Since 1962 movie review: Aju Varghese and Lena Starrer is a Feel Good movie and one time watch
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X