»   » നിരാശപ്പെടുത്തില്ല ഈ ഫാമിലി ത്രില്ലര്‍; സദൃശ്യവാക്യം 24:29 പ്രേക്ഷക പ്രതികരണം

നിരാശപ്പെടുത്തില്ല ഈ ഫാമിലി ത്രില്ലര്‍; സദൃശ്യവാക്യം 24:29 പ്രേക്ഷക പ്രതികരണം

Posted By: Desk
Subscribe to Filmibeat Malayalam

കുടുംബ ചിത്രങ്ങള്‍ക്കും ത്രില്ലര്‍ സ്വഭാവമുള്ള ചിത്രങ്ങള്‍ക്കും എന്നും പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യതയുണ്ട്. ഫാമിലി ത്രില്ലറുകളാണെങ്കില്‍ താല്‍പര്യം അല്പം കൂടെ വര്‍ദ്ധിക്കും. ദൃശ്യം എന്ന ചിത്രത്തിന് ശേഷം മലയാളത്തിന് ലക്ഷണമൊത്ത ഒരു ഫാമിലി ത്രില്ലര്‍ ലഭിച്ചിരുന്നില്ല. ആ ഗണത്തിലേക്കാണ് സദൃശ്യവാക്യം 24: 29 എന്ന ചിത്രം എത്തുന്നത്.

പേരിലെ കൗതുകം മാത്രമല്ല, ഈ.മ.യൗ. കാണാന്‍ കാരണങ്ങള്‍ ഏറെ! നിരാശപ്പെടുത്തില്ല...

Sadhrishavakyam 24: 29

എം പ്രശാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മനോജ് കെ ജയനും ഷീലു എബ്രഹാമുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സസ്‌പെന്‍സ് ത്രില്ലറായ ചിത്രത്തിന്റെ പ്രമേയം സദൃശ്യവാക്യം 24: 29 എന്ന വേദഭാഗത്തെ അന്വര്‍ത്ഥമാക്കുന്നതാണ്. 'നീ എന്നോട് ചെയ്തതു പോലെ ഞാന്‍ നിന്നോട് പ്രതികാരം ചെയ്തു എന്ന് നീ വിചാരിക്കരുത്' എന്നാണ് പ്രസ്തുത വാക്യം.

ബാലതാരം മീനാക്ഷിയും ശ്രദ്ധേയ കഥാപാത്രമായി ചിത്രത്തിലെത്തുന്നു. വിജയ് ബാബു, മണിയന്‍പിള്ള രാജു, കലാഭവന്‍ ഷാജോണ്‍, സിദ്ധിഖ് തുടങ്ങി പ്രബലമായ താരനിര തന്നെ ചിത്രത്തിലുണ്ട്. ഐസക് ആന്റണി എന്ന കഥാപാത്രത്തെയാണ് മനോജ് കെ ജയന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒപ്പം, വില്ലന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫോര്‍ മ്യൂസിക് സംഗീതം നല്‍കിയിരിക്കുന്ന ചിത്രം കൂടെയാണ് സദൃശ്യവാക്യം 24: 29.

English summary
Sadhrishavakyam 24: 29 First review.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam