»   » ഓഡിയന്‍സ് റിവ്യു; സഖാവിന്റെ പ്രിയസഖിയ്‌ക്കൊരു ലാല്‍സലാം!!

ഓഡിയന്‍സ് റിവ്യു; സഖാവിന്റെ പ്രിയസഖിയ്‌ക്കൊരു ലാല്‍സലാം!!

Posted By:
Subscribe to Filmibeat Malayalam

കണ്ണൂര്‍ പശ്ചാത്തലമാക്കി ഇന്ന് (ജനുവരി 5) രണ്ട് ചിത്രങ്ങളാണ് തിയേറ്ററിലെത്തുന്നത്. ഒന്ന് അജിത് കുമാര്‍ സംവിധാനം ചെയ്യുന്ന ഈടയും സിദ്ധിഖ് താരമശ്ശേരി സംവിധാനം ചെയ്യുന്ന സഖാവിന്റെ പ്രിയസഖിയും. രണ്ടും വിപ്ലവമാണ്.. ഒന്ന് പ്രണയത്തിലെ വിപ്ലവം.. രണ്ടാമത്തേത് വിപ്ലവത്തിലെ പ്രണയം!!!

കണ്ണൂരിലെ ഒരു രാഷ്ട്രീയക്കാരന്‍ തീര്‍ച്ചയായും ആദ്യം ടിക്കറ്റ് എടുക്കുന്നത് സഖാവിന്റെ പ്രിയസഖിയെ കാണാനാവും. ചുവപ്പില്‍ ജനിച്ച് വളര്‍ന്ന ഏതൊരു കണ്ണൂരുകാരന്റെയും ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും തങ്ങളിലാരൊക്കെയോ ആണെന്ന് പ്രേക്ഷകര്‍ക്ക് തോന്നിപ്പോവും. അത്രയേറെ സുപരിചിതമാണ് ഓരോ മുഖങ്ങളും. അത് തന്നെയാണ് സഖാവിന്റെ പ്രിയസഖിയുടെ വിജയവും.


അമ്മയില്‍ നിന്ന് വേര്‍പെട്ട് കെപിഎസി ലളിത പുതിയ സംഘടന രൂപീകരിക്കുന്നോ, നടി പറയുന്നു


കഥാപശ്ചാത്തലം

ശക്തമായ കമ്യൂണിസ്റ്റ് ആശയങ്ങളോടെയാണ് സിനിമ ആരംഭിയ്ക്കുന്നത്. കഥ സഞ്ചരിയ്ക്കുന്നത് സഖാവ് ശിവപ്രസാദിന്റെ പ്രിയസഖി രോഹിണിയിലൂടെയാണ്. ശിവപ്രസാദ് എന്ന രക്തസാക്ഷിയുടെ വിധവയുടെ കഥയാണ് സഖാവിന്റെ പ്രിയസഖി. അതിലേക്ക് കടന്ന് വരുന്നതാണ് മറ്റ് കഥാപാത്രങ്ങളും കഥയും.


സുധീര്‍ കരമന

സുധീര്‍ കരമനയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ സഖാവിനെ അവതിരിപ്പിയ്ക്കുന്നത്. ആദ്യമായൊരു നായക തുല്യ വേഷം ലഭിച്ചത് സുധീര്‍ കരമന ശരിയ്ക്കും ഉപയോഗിച്ചു.


നേഹ സക്‌സേന

തെന്നിന്ത്യന്‍താരം നേഹ സക്‌സാനയാണ് രോഹിണി എന്ന കഥാപാത്രമായി എത്തുന്നത്. ലുക്ക് കൊണ്ട് തന്നെ ഒരു കണ്ണൂര്‍ക്കാരിയായി മാറിയിരുന്നു നേഹ. അഭിനത്തിലും ഒരു സാധാരണക്കാരിയായി നിന്നു. നേഹയുടെ മൂന്നാമത്തെ മലയാള സിനിമയാണ് സഖാവിന്റെ പ്രിയസഖി.


മറ്റ് കഥാപാത്രങ്ങള്‍

ഷൈന്‍ ടോം ചാക്കോ, സലിം കുമാര്‍, കലാഭവന്‍ ഷാജോണ്‍, മേഘ മാത്യു, ഇന്ദ്രന്‍സ്, അജിത്ത് ജോളി, അനൂപ് ചന്ദ്രന്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.


സംവിധാനം

സിദ്ധിഖ് താമരശ്ശേരിയാണ് സഖാവിന്റെ പ്രിയസഖി എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. കണ്ണൂര്‍ രാഷ്ട്രീയം ഇത്രമേല്‍ ശക്തമായ അനുഭവിച്ച ആള്‍ക്ക് മാത്രമേ ഇതെഴുതി സംവിധാനം ചെയ്യാന്‍ കഴിയൂ. വളരെ യഥാര്‍ത്ഥമായിരുന്നു ഓരോ ഫ്രെയിമികളും


അണിയറയില്‍

ജനപ്രിയ സിനിമാസിന്റെ ബാനറില്‍ അര്‍ഷാദ് ടിപി കൊടിയിലാണ് ചിത്രം നിര്‍മിച്ചത്. രതീഷ് കെജിയാണ് ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വ്വഹിച്ചത്. റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിയ്ക്കുന്നത് ഹരികുമാര്‍ ഹരേരാമയാണ്.


English summary
Sakhavinte Priyasakhi Review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X