»   »  തിയേറ്ററുകള്‍ ചെങ്കോട്ടയായി... നിവിന്‍ പോളിയുടെ സഖാവ് പ്രദര്‍ശനത്തിന്...ഓഡിയന്‍സ് റിവ്യു അറിയാം!!

തിയേറ്ററുകള്‍ ചെങ്കോട്ടയായി... നിവിന്‍ പോളിയുടെ സഖാവ് പ്രദര്‍ശനത്തിന്...ഓഡിയന്‍സ് റിവ്യു അറിയാം!!

Posted By: Sanviya
Subscribe to Filmibeat Malayalam

ആരാധകര്‍ കാത്തിരുന്ന സമ്മര്‍ സീസണിലെ ബിഗ് റീലീസായ സഖാവ് തിയേറ്ററുകളില്‍ എത്തി. നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രം തുടക്കം മുതല്‍ക്കേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വമ്പന്‍ പ്രീ-റിലീസ് പ്രചരണങ്ങളോടെയാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

സിദ്ധാര്‍ത്ഥ് ശിവ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. യൂണിവേഴ്‌സ് സിനിമാസിന്റെ ബാനറില്‍ ബി രാകേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിദ്യാര്‍ത്ഥി നേതാവായ കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയാണ് സഖാവ്. വിദ്യാര്‍ത്ഥി നേതാവായ കൃഷ്ണകുമാറിന്റെ പാര്‍ട്ടിയോടുള്ള ഉത്തരവാദിത്വങ്ങളും ജോലികളുമാണ് ചിത്രം.


നിവിന്‍ പോളി-കൃഷ്ണകുമാര്‍

രണ്ട് വ്യത്യസ്ത റോളുകളിലാണ് ചിത്രത്തില്‍ നിവിന്‍ പോളി എത്തുന്നത്. വിദ്യാര്‍ത്ഥി നേതാവായ കൃഷ്ണകുമാറും സഖാവും കൃഷ്ണനും. സഖാവ് കൃഷ്ണന്റെ കഴിഞ്ഞ് പോയ ശക്തമായ കാലത്തെ കുറിച്ചാണ് പറഞ്ഞ് പോകുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് നിവിന്‍ പോളി.


ഐശ്വര്യ രാജേഷ്-ജാനകി

തമിഴില്‍ ജനപ്രീതി നേടിയ ഐശ്വര്യ രാജേഷ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജാനകി എന്നാണ് ഐശ്വര്യ രാജേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കഥാപാത്രത്തിന്റെ ചെറുപ്പകാലവും വാര്‍ദ്ധക്യവും ഇങ്ങനെ രണ്ട് വ്യത്യസ്ത ലുക്കിലാണ് ഐശ്വര്യ രാജേഷ്.


ഗായത്രി സുരേഷ്-ഐശ്വര്യ രാജേഷ്

ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തില്‍ മികച്ച വേഷത്തില്‍ അഭിനയിച്ച ഗായത്രി സുരേഷ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരു നേഴ്‌സിന്റെ വേഷത്തിലാണ് നടി എത്തുന്നത്. ഐശ്വര്യ എന്നാണ് കഥാപാത്രത്തിന്റെ പേര്.


അപര്‍ണ ഗോപിനാഥ്-നീതി

അപര്‍ണ ഗോപിനാഥും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നീതി എന്ന ആക്ടിവിസ്റ്റിന്റെ വേഷത്തിലാണ് നടി എത്തുന്നത്.


ശ്രീനിവാസന്‍

ശ്രീനിവാസന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡോക്ടറുടെ വേഷത്തിലാണ്. കൃഷ്ണകുമാര്‍ സന്ദര്‍ശനത്തിനെത്തുന്ന ആശുപത്രിയിലാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ജോലി നോക്കുന്നത്.


മറ്റ് കഥാപാത്രങ്ങള്‍

രഞ്ജി പണിക്കര്‍, പ്രേമം ഫെയിം അല്‍ത്താഫ്, കെപിഎസി ലളിത, സന്തോഷ് കീഴൂര്‍, സുദീഷ്, അലിയാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


തിരക്കഥ-സംവിധാനം

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് സഖാവ്. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിദ്ധാര്‍ത്ഥ് ശിവ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.


English summary
Sakhavu Movie Review.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam