twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: സപ്തമശ്രീ തസ്‌കര, ക്രിയേറ്റീവ് പീപ്പ്ള്‍സിന്റെ ഒന്നിച്ചുള്ള പ്രകടനം

    By അശ്വിനി
    |

    സപ്തമശ്രീ തസ്‌കര, അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലര്‍ സാധാരണക്കാരെ കൊണ്ട് ഈ പേര് പറയിപ്പിക്കുക എന്നതായിരുന്നു. പറയാന്‍ പാടാണ്. എന്നാല്‍ പേരിലെ സങ്കീര്‍ണത സിനിമയില്‍ ഇല്ലെന്ന് ഒരു സന്ദേഹവുമില്ലാതെ പറയാം. പേര് പോലെ ഐശ്വര്യമുള്ള ഏഴ് കള്ളന്മാര്‍, അഥവാ ഐശ്വര്യമുള്ള സിനിമ!.

    കോമഡി ത്രില്ലര്‍ എന്ന ഗണത്തില്‍ പെടുത്തി വിശകലനം തുടങ്ങാം. ഏത് പ്രേക്ഷകനെയും ആദ്യാവസാനം വരെ രസിപ്പിക്കുന്ന, ചിരിപ്പിക്കുന്ന, ത്രില്ലടിപ്പിക്കുന്ന സിനിമ. പലകാരണങ്ങളാല്‍ ജയിലില്‍ എത്തേണ്ടി വരുന്ന ഏഴുപേര്‍. അവര്‍ ഒരുമിച്ച് ഒരു ദൗത്ത്യത്തിന് ഇറങ്ങിത്തിരിക്കുന്നതാണ് പ്രമേയം. എന്നാല്‍, ഇതിനപ്പുറമാണ് കഥ. മനോഹരമായി പറയുമ്പോള്‍ എന്തിനും ഒരു ഭംഗിയുണ്ടാകും എന്ന് പറയുന്നത് ഇതാണ്.

    sapthamashree-thaskaraha

    പൃഥ്വിരാജ് എന്ന ഒറ്റ നടനെ മാത്രം കേന്ദ്രീകരിക്കുന്ന സിനിമയല്ല ഒരിക്കലും സപ്തമശ്രീ തസ്‌കര. ഓരോ കഥാപാത്രങ്ങള്‍ക്കും അവസരങ്ങളുണ്ട്, വ്യക്തിത്വമുണ്ട്. അഭിനേതാക്കള്‍ മാത്രമല്ല, സംവിധായകനും ഛായാഗ്രഹകനും എഡിറ്ററും സംഗീത സംവിധായകനും എന്നു തുടങ്ങി സിനിമയുടെ മുന്നിലും പിന്നിലും നിന്ന ഓരോരുത്തര്‍ക്കുമുള്ള പങ്ക് സ്‌ക്രീനില്‍ പ്രകടമാണ്.

    നല്ല തിരക്കഥ, നന്നായി സംവിധാനം ചെയ്തു, വെട്ടിയും ചുരുക്കിയും ആവശ്യമുള്ളത് മാത്രം പ്രേക്ഷകരിലെത്തിച്ചു. സാഹചര്യത്തിനനുസൃതമായ പശ്ചാത്തല സംഗീതം. മൊത്തത്തില്‍ സിനിമയില്‍ പറയുന്നതുപോലെ 'ക്രിയേറ്റീവ് പീപ്പ്ള്‍സിന്റെ ഒന്നിച്ചുള്ള പ്രകടനം'. അനില്‍ രാധാകൃഷ്ണ മേനോന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതിയതും. മനോജ് കണ്ണോത്തിന്റെതാണ് എഡിറ്റിങ്. റക്‌സ് വിജയന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ജയേഷ് നായരാണ്.

    ഇനി അഭിനേതാക്കളില്‍ ഓരോരുത്തരെ എടുത്തു പറഞ്ഞാല്‍, സാത്വികനായ കൃഷ്ണനുണ്ണിയായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. അനുകരണമോ ആവര്‍ത്തനമോ മുന്‍ ചിത്രങ്ങിലേതെന്നപോലെ പൃഥ്വിയ്ക്ക് ഇതിലുമില്ല. പരുക്കനായ ഷബാബിനെ ആസിഫ് ഗംഭീരമാക്കി. സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രം ബാബു രാജിന് ബ്രേക്ക് നല്‍കിയെങ്കില്‍ ഈ ചിത്രം ഏറ്റവും കൂടുതല്‍ ഗുണം നല്‍കുന്നത് ചെമ്പന്‍ വിനോദിനായിരിക്കും.

    നെടുമുടി വേണു, റീനു മാത്യൂസ്, സനുഷ, നീരജ് മാധവ്, സലാം ബുക്കാരി, സുധീര്‍ കരമന, ജോയ് മാത്യു തുടങ്ങിയവരും കഥാപാത്രങ്ങളോട് പൂര്‍ണമായും നീതി പുലര്‍ത്തി. പറയാനാണെങ്കില്‍ ചെറിയ ചില പാകപ്പിഴകള്‍ എവിടെയോ സംഭവിച്ചിരിക്കാം. എന്നാല്‍ സിനിമയുടെ ഒഴുക്കിനനുസരിച്ച് ഇരുന്ന് ആസ്വദിക്കുകയാണെങ്കില്‍ കണ്ടില്ലെന്ന് നടിക്കാവുന്നതേ അതിലുള്ളൂ. രണ്ടര മണിക്കൂര്‍ നഷ്ടമായി എന്ന തോന്നലുണ്ടാകില്ല.

    English summary
    Malayalam film 'Sapthamshree Thaskaraha:' has opened in theatres to positive reviews.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X