»   » പുതിയ തീരമല്ല, പഴയ കടപ്പുറം തന്നെ

പുതിയ തീരമല്ല, പഴയ കടപ്പുറം തന്നെ

Posted By: നിര്‍മല്‍
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/sathyan-anthikad-puthiya-theerangal-review-2-104806.html">Next »</a></li></ul>
Sathyan Anthikkad
സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ അവസാനിക്കുമ്പോള്‍ മനംനിറഞ്ഞ് കയ്യടിച്ച് എഴുന്നേറ്റു പോന്നിരുന്നൊരു കാലഘട്ടമുണ്ടായിരുന്നു. ലോഹിതദാസ് അദ്ദേഹത്തിനു വേണ്ടി ഒടുവില്‍ എഴുതിയ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ വരെ. എന്നാലിപ്പോള്‍ സത്യന്റെ സിനിമകള്‍ കഴിയുമ്പോള്‍ കൂക്കിവിളിച്ചുകൊണ്ടാണ് പ്രേക്ഷകര്‍ എഴുന്നേല്‍ക്കുന്നത്. പുതിയ ചിത്രമായ പുതിയ തീരങ്ങള്‍ കണ്ടപ്പോള്‍ ഒന്നല്ല രണ്ടുവട്ടമാണ് കൂക്കിവിളിച്ചത്. കുടുംബപ്രേക്ഷകര്‍ക്കുവേണ്ടിയെന്ന് പറഞ്ഞ് അദ്ദേഹം പടച്ചുവിടുന്ന ബാലിശ ചിത്രങ്ങള്‍ കാണുമ്പോള്‍ കൂക്കിവിളിച്ചില്ലെങ്കില്‍ കൊടുത്തപണത്തിനോട് നാം കാണിക്കുന്ന അനാദരവായിരിക്കും.

പുതിയ തീരങ്ങള്‍ കണ്ട് തിയറ്ററില്‍ നിന്നിറങ്ങുന്ന ഒരാള്‍ ചോദിക്കും- ആര്‍ക്കുവേണ്ടിയാണ് സത്യന്‍ അന്തിക്കാട് ഇത്തരം ചിത്രങ്ങളൊരുക്കുന്നത്. സ്വന്തമായി സംവിധാനം ചെയ്യുന്ന സിനിമകള്‍ക്ക് സ്വന്തമായി കഥയെഴുതിയ അദ്ദേഹം കുടുംബപ്രേക്ഷകരെ മുഴുവന്‍ അകറ്റി. ഇന്നത്തെ ചിന്താവിഷയം, ഭാഗ്യദേവത, കഥ തുടരുന്നു, സ്‌നേഹവീട് എന്നീ ചിത്രങ്ങള്‍ കണ്ടൊരാള്‍ പുതിയ തീരങ്ങള്‍ കാണാന്‍ പുറപ്പെട്ടത് അതിന്റെ കഥയും തിരക്കഥയും എഴുതിയത് ബെന്നി പി. നായരമ്പലമാണ് എന്ന കാരണം കൊണ്ടായിരുന്നു.

എന്നാല്‍ പുതിയ തീരങ്ങള്‍ ബെന്നി പി. നായരമ്പലത്തിലുമുള്ള വിശ്വാസവും നഷ്ടപ്പെടുത്തി. പറഞ്ഞുപഴകിയൊരു കഥ പഴയ വീഞ്ഞ്, പുതിയ കുപ്പി എന്നു പറയുംപോലെ രണ്ടുപേരും ചേര്‍ന്ന് വീണ്ടും സിനിമയാക്കി എന്നാണ് ഈചിത്രത്തെക്കുറിച്ചു പറയേണ്ടത്. ആത്മഹത്യ ചെയ്യാന്‍ പുറപ്പെട്ടയാളെ രക്ഷപ്പെടുത്തി ജീവിതത്തിലേക്കു കൊണ്ടുവരുന്നതും അയാള്‍ രക്ഷപ്പെടുത്തിയ ആളുടെ സംരക്ഷകനാകുന്നതുമെല്ലാം നമ്മള്‍ എത്രയോ തവണ കണ്ടതല്ലേ. ഇതിലെ കെ.പി. എന്ന നെടുമുടിയുടെ കഥാപാത്രത്തെ എത്രതവണ ഇതേരൂപത്തില്‍ നാം കണ്ടിരിക്കുന്നു. സിദ്ദീഖ് ലാലിന്റെ വിയറ്റ്‌നാം കോളനയിലെ മൂസാ സേഠ് തന്നെയല്ലേ മറ്റൊരു രൂപത്തില്‍ കെപിയായി വന്നിരിക്കുന്നത്.

നമിത പ്രമോദ് എന്നപുതിയൊരു നടിയെ സംഭാവന ചെയ്തു എന്നതുമാത്രമേ ഈ ചിത്രത്തിന്റെ കേമത്തമായി പറയാന്‍പറ്റുകയുള്ളൂ. തൂവാനത്തുമ്പികളിലെ ക്ലാരയെ അതരിപ്പിച്ച സുമലതയുടെ വിദൂരച്ഛായ ഈ മുഖത്തു നമുക്കുദര്‍ശിക്കാന്‍ സാധിക്കും. സംയുക്ത വര്‍മയ്ക്കു ശേഷം സത്യന്‍ അന്തിക്കാട് മലയാളത്തിനു സമ്മാനിച്ച കഴിവുള്ളൊരു നടിയായിരിക്കും നമിത. ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ തകര്‍പ്പന്‍ തമാശയും അല്‍പം ആശ്വാസംപകരും. ഇന്നസെന്റിനോ നെടുമുടിക്കോ പുതുതായി ഒന്നും ചെയ്യാനില്ലാത്ത ചിത്രം സത്യന്‍ അന്തിക്കാടിന്റെ പിഴച്ച സൃഷ്ടി എന്നുതന്നെ പറയാം. സംഗീതമൊരുക്കിയ ഇളയരാജയ്‌ക്കോ കാമറ കൈകാര്യം ചെയ്ത വേണുവിനോ ഓര്‍ക്കാന്‍ ഒന്നും സമ്മാനിക്കാന്‍ കഴിയാതെ പോയ ചിത്രമായി പുതിയ തീരം അവസാനിക്കുന്നു.
അടുത്ത പേജില്‍
റൂട്ടുമാറ്റിയോടുന്ന അന്തിക്കാട് ബസ്

<ul id="pagination-digg"><li class="next"><a href="/reviews/sathyan-anthikad-puthiya-theerangal-review-2-104806.html">Next »</a></li></ul>
English summary
Sathyan Anthikad's Puthiya Theerangal offers a very few likable moments.he story revolves around an orphaned girl (Thamara) and how the unexpected arrival of an old man changes her life. Namitha ensures a pleasing presence with her graceful looks,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam