For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

റൂട്ടുമാറ്റിയോടുന്ന അന്തിക്കാട് ബസ്

By നിര്‍മല്‍

Next »

« Previous

ഗ്രാമീണ കഥാപാത്രങ്ങളെക്കൊണ്ട് സമ്പുഷ്ടമായിരിക്കും ടിപ്പിക്കല്‍ സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍. മുമ്പ് ഹരിശ്രീ അശോകന്‍ പറഞ്ഞതുപോലെ ഒരേ റൂട്ടിലോടുന്ന ബസാണ് അന്തിക്കാട് ചിത്രമെന്നാണ്. സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങള്‍ക്കു ചേരുന്ന ഏറ്റവും നല്ല വിശേഷണം അതുതന്നെയാണ്.

Puthiya Theerangal

നല്ലവരായ ഗ്രാമീണര്‍. മോശംസംസ്‌കാരം ഉള്‍ക്കൊളഌന്ന നാഗരികര്‍. അവരിലേക്ക് നന്മ ചൊരിയാന്‍ ഗ്രാമീണന്‍ വരുന്നതോ സമൂഹത്തിലെ മോശം പ്രവണതകളെ ശരിയാക്കാന്‍ നായകന്‍ വരുന്നതോയൊക്കെയായിരിക്കും അന്തിക്കാട് ചിത്രത്തിലെ പതിവു പ്രമേയം. മനുഷ്യനിലെ നന്മയെ പ്രകീര്‍ത്തിക്കുന്നു എന്ന നിലയ്ക്ക് അന്തിക്കാട് ചിത്രങ്ങളെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. കുടുംബത്തിന് സംതൃപ്തിയോടെ കണ്ടിരിക്കാവുന്ന ചിത്രമേ അന്തിക്കാട് ഉണ്ടാക്കാറുള്ളൂ എന്നതൊരു ഉറപ്പായിരുന്നു. ആയൊരു ഉറപ്പ് ഇതുവരെ അദ്ദേഹം ലംഘിച്ചിട്ടില്ല. തന്റെ നായികയെ ഇതുവരെ ലൈംഗികകാഴ്ചപ്പാടോടെ അദ്ദേഹം ചിത്രീകരിച്ചിട്ടില്ല എന്നതു സത്യമാണ്. ദ്വയാര്‍ഥമുള്ള സംഭാഷണമോ അനാവശ്യ സംഘട്ടനമോയൊരുന്നുമില്ലാതെ കാണികൡ ആശ്വാസം പകരുന്നതായിരിക്കും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.

ഇപ്പോഴും അദ്ദേഹം സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ കുടുംബത്തിന് ഒന്നിച്ചിരുന്നുകാണാവുന്നതാണ്. പക്ഷേ കാണാനെത്തുന്നവര്‍ക്ക് എന്തു പുതുമയാണ് അദ്ദേഹത്തിനു നല്‍കാനുള്ളത്. മോഹന്‍ലാലും ശ്രീനിവാസനും ജയറാമുമൊക്കെ ചേര്‍ന്ന് നല്ല ചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്ന സത്യന്‍ അന്തിക്കാടിന് പിഴച്ചതെവിടെയാണ്... സ്വന്തമായി തിരക്കഥയെഴുതി, സ്വന്തമായി സംവിധാനം ചെയ്യുമ്പോള്‍ലഭിക്കുന്ന ഇരട്ടിലാഭത്തില്‍ കണ്ണുടക്കിയപ്പോഴാണ് നമുക്ക് സത്യന്‍ അന്തിക്കാടിനെ നഷട്മായത്. ലോഹിതദാസ് തിരക്കഥയെഴുതിയ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ആയിരുന്നു സത്യന്റെ നല്ലൊരു അവസാന ചിത്രം.

അതിനു ശേഷം വന്ന കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ തുടങ്ങി കാലിടര്‍ച്ച. ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത രസതന്ത്രം തുടക്കത്തില്‍ രസിപ്പിച്ചെങ്കിലും അവസാനമാകുമ്പോഴേക്കും വലിച്ചു നീട്ടലായിപ്പോയി. പിന്നീട് അല്പമെങ്കിലും ആശ്വാസമായത് ദിലീപിന്റെ വിനോദയാത്രയായിരുന്നു. അതു തന്നെ ഒരു ഇംഗ്ലിഷ് ചിത്രത്തിന്റെ കഥയാണെന്ന ആരോപണം പിന്നീടുണ്ടായി. പിന്നീടുള്ള ചിത്രങ്ങളെല്ലാം അന്തിക്കാടിന്റെ മുന്‍ചിത്രങ്ങളുടെ പ്രേതങ്ങളായിരുന്നു. ജയറാം നായകനായ കഥ തുടരുന്നു ഇംഗ്ലിഷ് ചിത്രത്തിന്റെ തനി പകര്‍പ്പായിരുന്നു. അതിന്റെ ക്ലൈമാക്‌സ് കണ്ട് ഞെട്ടിപ്പോയവരുണ്ട്. കഥ തുടരുന്നതായും സിനിമ അവസാനിച്ചതായും മനസ്സിലാകാതെ എഴുുന്നേറ്റു പോരേണ്ടി വന്നവരല്ലേ നാം എല്ലാം.

തുടര്‍ന്നു വന്ന സ്‌നേഹവീടിന്റെ ക്ലൈമാക്‌സില്‍ കരച്ചില്‍ വന്നുപോയിരുന്നു. ഇത്രയും വലിയൊരു സംവിധായകന്‍ ഇത്രയും വലിയൊരു നടനെക്കിട്ടിയിട്ട് കഥയില്ലാതെ നട്ടം തിരിയുന്നതു കണ്ട്. സത്യന്‍ അന്തിക്കാട് സിനിമയെടുത്തില്ലെങ്കില്‍ മലയാള സിനിമയ്ക്ക് ഒരു നഷടവും ഉണ്ടാകില്ല എന്ന സത്യം മനസ്സിലാക്കാന്‍ അദ്ദേഹത്തിന് ഇനിയും സാധിച്ചിട്ടില്ല. മലയാള സിനിമ ആവര്‍ത്തന വിരസമായ കഥകളില്‍ നട്ടംതിരിയുമ്പോള്‍ നാം ആശിച്ചിരുന്നു ഒരു അന്തിക്കാട് ചിത്രം വന്നിരുന്നെങ്കില്‍ എന്ന്. ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് പോലെ, തലയണമന്ത്രം പോലെ, പൊന്‍മുട്ടയിടുന്ന താറാവ് പോലെ, സന്ദേശം പോലെയൊരു ചിത്രം ഉണ്ടായിരുന്നെങ്കില്‍ എന്ന് നിങ്ങളും ആശിച്ചിരുന്നില്ലേ. പക്ഷേ പുതിയ തീരം കണ്ട് നിങ്ങള്‍ പറയുമോ ഇതുപോലെയുള്ള ചിത്രമാണ് മലയാളത്തിനു വേണ്ടതെന്ന്.... അങ്ങനെ പറയാന്‍ ചങ്കൂറ്റമുള്ള ഒരാളെങ്കിലും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല.

അടുത്ത പേജില്‍

പുതിയതീരങ്ങള്‍ അഥവാ നങ്കൂരമില്ലാത്ത കപ്പല്‍

Next »

« Previous

English summary
Sathyan Anthikad's Puthiya Theerangal offers a very few likable moments.he story revolves around an orphaned girl (Thamara) and how the unexpected arrival of an old man changes her life. Namitha ensures a pleasing presence with her graceful looks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X