»   » കാലഹരണപ്പെട്ട സത്യമേവ ജയതേ.. അഥവാ ശുദ്ധവെയിസ്റ്റ്.. ശൈലന്റെ റിവ്യൂ

കാലഹരണപ്പെട്ട സത്യമേവ ജയതേ.. അഥവാ ശുദ്ധവെയിസ്റ്റ്.. ശൈലന്റെ റിവ്യൂ

Subscribe to Filmibeat Malayalam

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. site: Shylan.in
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Rating:
  1.0/5
  Star Cast: John Abraham, Manoj Bajpayee, Aisha Sharma
  Director: Milap Zaveri

  1966 ൽ ഷൂട്ടിംഗ് മുടങ്ങിപ്പോയ ഒരു പടത്തിന്റെ നെഗറ്റീവ് പ്രിന്റ് ചെന്നൈയിലെ ഒരു കളർലാബിൽ നിന്ന് സംവിധായകന്റെ മകൻ തപ്പിയെടുത്ത് 2011 ൽ റിലീസ് ചെയ്യുന്നതായുള്ള കഥാഘടനയുമായി ഒരു മലയാളസിനിമ വന്നിട്ടുണ്ട്. വെള്ളരിപ്രാവിന്റെ ചങ്ങാതി. ജോൺ എബ്രഹാം നായകനായി തീയേറ്ററിൽ എത്തിയിരിക്കുന്ന "സത്യമേവ ജയതേ" കണ്ടുകൊണ്ടിരുന്നപ്പോൾ പലവട്ടം ഓർമ്മയിലെത്തിയത് വെള്ളരിപ്രാവിന്റെ ചങ്ങാതിയാണ്.. പ്രമേയപരമായി ഉള്ള സാമ്യം കൊണ്ടൊന്നുമല്ല അത്. മറിച്ച്, സത്യമേവ ജയതേ എന്ന സിനിമയുടെ സ്ക്രിപ്പ്റ്റിന്റെയും അവതരണത്തിന്റെയും അസഹനീയമായ പഴക്കം ഒന്നുകൊണ്ട് മാത്രം..

  മിലപ് മിലാൻ സാവേരി എന്ന ആൾ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനം ചെയ്തിരിക്കുന്ന സത്യമേവ ജയതേയുടെ മേല്പറഞ്ഞ എല്ലാ മേഖലയിലും അദ്ദേഹം അനുകരിക്കാൻ ശ്രമിച്ചിരിക്കുന്നത് 2000ന് ശേഷമുള്ള ഏതെങ്കിലും സിനിമകളെ അല്ല. എഴുപതുകളിൽ ബോളിവുഡിലും മറ്റു പ്രാദേശിക ഭാഷകളിലുമായി പുറത്തുവന്ന കൊമേഴ്സ്യൽ മസാലകളെ ആണ്. പടം കണ്ടുതീർന്നപ്പോഴേക്കും പ്രേക്ഷകൻ എന്ന നിലയിൽ ചമ്മിച്ചമ്മി നാശകോശപരുവമായി.

  മുംബൈ നഗരത്തിലെ അഴിമതിക്കാരനായ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളെ ജീവനോടെ ചിതയിൽ വച്ച് കത്തിക്കുന്ന സീനോടെ ആണ് സത്യമേവ ജയതേ തുടങ്ങുന്നത്. അഴിമതിക്കെതിരായ സന്ധിയില്ലാത്ത ഒറ്റയാൾപോരാട്ടമാണ് സിനിമ എന്ന് അതോടെ നമ്മൾക്ക് മനസിലാവുന്നു. പേരെഴുതിക്കേട്ടാല്‍ പൂർത്തിയാക്കുമ്പോഴേക്കും പ്രത്യേകിച്ച് സസ്പെൻസ് ഒന്നും ഒളിപ്പിക്കാതെ വീരേന്ദ്രകുമാർ എന്ന ജോൺ എബ്രഹാം ആണ് ഒറ്റയാൾ പോരാളി എന്ന് നമ്മൾക്ക് കാണിച്ചുതരുന്നു. സമാനരീതിയിൽ ഉള്ള കൊലപാതകങ്ങൾ പിന്നെയും തുടരുന്നു

  കണ്ടിരിക്കുന്ന നമ്മളിൽ പ്രത്യേകിച്ച് മതിപ്പും ത്രില്ലും ഭീതിയും ഒന്നും ഉളവാക്കുന്ന രീതിയിൽ അല്ല കൊലകളെങ്കിലും മുംബൈ മഹാനഗരത്തിലെ പോലീസ് സേന ഒന്നാകെ വിരളുന്നു. കാരണം അഴിമതി ഇല്ലാത്തവർ അംഗുലീപരിമിതരാണല്ലോ.. അങ്ങനെ ആണ് കൊലപാതകിയെപിടിക്കാൻ ഡിസിപി ശിവാംശിനെ ചുമതലപ്പെടുത്തുന്നത്. മനോജ് ബാജ്പെയുടെ ഇൻട്രോയും ഡെക്കറേഷനുമൊക്കെ കണ്ടപ്പോൾ ദാ പിടിച്ചത് തന്നെ എന്ന് തോന്നിപ്പോവുകയും ചെയ്യും..

  പക്ഷെ പുള്ളിയേയും നമ്മളെയും ഒരേസമയം സസികളാക്കിക്കൊണ്ട് യാതൊരുവിധ ലോജിക്കുമില്ലാതെ ജോണെബ്രഹാം വിളയാട്ടം തുടരുക തന്നെ ചെയ്യും. അപ്പോഴാണ് പണ്ട് സുരേഷ് ഗോപി വാപ്പച്ചീടെ ലെഗസിയിലൂടെ പാസ്സ് വേർഡ് കണ്ടുപിടിച്ചമട്ടിൽ ശിവാംശ് ഒരു ഞെട്ടിക്കുന്ന സത്യം കണ്ടെത്തുന്നത്. കൊല്ലപ്പെടുന്ന പോലീസുകാർ ജോലി ചെയ്യുന്ന സ്റ്റേഷനുകളുടെ സ്ഥലനാമത്തിന്റെ ആദ്യാക്ഷരങ്ങൾ എടുത്ത് പൂരിപ്പിച്ചുപോയാൽ അതിലൊരു ഫീഗരനിഗൂഢത ഒളിഞ്ഞുകെടപ്പുണ്ട്.. കിടുങ്ങിപ്പോയ നമ്മൾക്ക് എഴുന്നേറ്റ് പോയി ഒരു ചായയൊക്കെ കുടിച്ചുവരാനുള്ള പ്രേരണ ശക്തമാകും..

  ആ കിടുങ്ങൽ ഒന്നും ഒന്നുമായിരുന്നില്ലെന്ന് ഇന്റർവെൽ പഞ്ചിലെത്തുമ്പോഴാണ് തിരിച്ചറിയപ്പെടുക. പല കൊല നടത്തിയിടത്ത് ഓടിയെത്തിയപ്പോഴും തന്നെ കൂട്ടിമുട്ടിയും അല്ലാതെയുമൊക്കെ കടന്നുപോയ കൊലപാതകിയെ അപ്പോഴൊന്നും തിരിച്ചറിയാതിരുന്ന ഡി സി പി ഇന്റർവെല്ലായപ്പോൾ അത് തന്റെ അനിയൻ വീർ ആണെന്ന് കണ്ടുപിടിക്കുകയാണ് സൂർത്തുക്കളേ കണ്ടുപിടിക്കയാണ്.. തുടർന്നങ്ങോട്ട് സെക്കന്റ് ഹാഫിൽ നടക്കുന്ന ഫ്ലാഷ്ബാക്കിലെ "ചേട്ടാാ അനിയാാ" "അച്ഛാ.. മഗാാ" നാടകങ്ങൾ രണ്ടാമതൊന്ന് ഓർക്കാൻ പോലും ഞാൻ അശക്തനാണ്. അതിനാൽ ഇനി കൂടുതലങ്ങോട്ട് റിവ്യൂ ഉണ്ടാക്കാൻ നിക്കുന്നില്ല..

  കാണാൻ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്തവർ നസീർ പോലീസും ജയൻ ക്രിമിനലുമായി വരുന്ന ഏതെങ്കിലും സിനിമകൾ ചാനലുകളിൽ വരുമ്പോൾ ഒന്നിരുന്നുകണ്ടാലും മതിയാവും.

  English summary
  satyameva jayathe movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more