twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷിബു: സിനിമയിലെത്താനുള്ള പെടാപ്പാടുകൾ

    |

    Rating:
    3.0/5
    Star Cast: Karthik Ramakrishnan, Salim Kumar, Anju Kurian
    Director: Arjun Prabhakaran

    സ്റ്റോറി ഓഫ് എ നിഷ്കു എന്ന ടാ​ഗ് ലൈനോടെ തിയേറ്ററിലെത്തിയ സിനിമയാണ് ഷിബു. സിനിമയിലെത്താനുള്ള ബുദ്ധിമുട്ടുകളും ലക്ഷ്യം നേടാനായി കണ്ടെത്തുന്ന വള‍ഞ്ഞവഴികളും നിറഞ്ഞൊരു സിനിമ. ചിരിക്ക് വകനല്കുന്ന സന്ദർഭങ്ങളും കഥാ​ഗതി മാറ്റുന്ന രണ്ടാംപകുതിയും ​ഗാനങ്ങളും ഷിബുവിനെ വ്യത്യസ്തമാക്കുന്നു.

    ഷിബു എന്ന നായകൻ

    സു​ഹൃത്തുമായി ചേർന്ന് നാട്ടിൽ കലാപരിപാടികൾക്കുള്ള ഡ്രസ്സുകൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനം നടത്തുകയാണ് ഷിബു എന്ന നായകൻ. തിയേറ്ററിലെ ജോലിക്കാരനായ അച്ഛനിൽ നിന്നും ചെറുപ്പംതൊട്ടേ സിനിമയെ ഇഷ്ടപ്പെട്ട ഷിബുവിന് എങ്ങനെയെങ്കിലും സംവിധായകനാകണമെന്നതാണ് ആ​ഗ്ര​ഹം. ലക്ഷ്യസാക്ഷാത്കാരത്തിനായി എല്ലാവരും സ്വീകരിക്കുന്ന വഴിയിലൂടെ സഞ്ചരിച്ചിട്ടും നിരാശനായ ഷിബു ഒടുവിൽ കളിക്കുന്ന കൈവിട്ട കളിയാണ് സിനിമയുടെ പ്രമേയം. പാലക്കാട്ടുകാരനും നിഷ്കളങ്കനുമായ ഷിബുവിന് നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ പേരിൽ നിന്നുതന്നെ തുടങ്ങുന്നു. സിനിമ പഠിക്കാനെത്തിപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ടിലെ സഹ​പാഠി പേര് മാറ്റാൻ പറഞ്ഞിട്ടും അതിന് ശ്രമിക്കാതെ കാഴ്ചപ്പാടുകളിൽ മാറ്റംവരുത്തുകയാണ് ഷിബു. സിനിമ പഠിച്ച് നാട്ടിൽ തിരിച്ചെത്തിയ ഷിബുവിന് പ്രൊഡ്യൂസറെ കിട്ടാതായപ്പോൾ സീറോ ബജറ്റ് സിനിമയെന്ന ആശയത്തിലൂന്നി ഷോർട്ട് ഫിലിം പിടിക്കാനിറങ്ങിയ ഷിബുവിനെ കാത്തിരുന്നത് ആകസ്മികമായ സംഭവങ്ങളാണ്. പ്രശ്നപരിഹാരത്തിനായി ഷിബു സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യങ്ങളാണ് സിനിമയുടെ രണ്ടാംപകുതി.

    തമാശയും പ്ര​ണയവും നിറഞ്ഞ ആ​ദ്യപകുതി

    തമാശയും പ്ര​ണയവും നിറഞ്ഞ ആ​ദ്യപകുതിയിൽ നിന്ന് കുറച്ചുകൂടി ​ഗൗരവമേറിയ വിഷയങ്ങളിലേക്ക് നീങ്ങുന്ന രണ്ടാംപകുതിയാണ് സിനിമയുടെ ജീവനെന്നു പറയാം. ആ ഭാ​ഗങ്ങളിലെ ലോജിക്കില്ലായ്മ മാറ്റിനിർത്തിയാൽ ചർച്ച ചെയ്യപ്പെടുന്ന വിഷയം തികച്ചും ചിന്തോദ്ദീപകം തന്നെയാണ്. അന്നന്നേക്കുള്ള വാർത്തകൾ തികയ്ക്കാനും റേറ്റിം​ഗ് കൂട്ടാനും എന്തും പടച്ചുവിടുന്ന ഇന്നത്തെ മാധ്യമസംസ്കാരത്തിന്റെ പരിച്ഛേദം തന്നെയാണ് പ്രേക്ഷകർക്ക് കാണാനാവുക. സമീപകാലത്തെ സംഭവങ്ങളുമായി തീർച്ചയായും ചേർത്തുവായിക്കാനാവും.

    തിരക്കഥാകൃത്തിന്റെ അനാസ്ഥ തന്നെയാണ്.

    സിനിമയുടെ തുടക്കംമുതൽ അവസാനം വരെയുള്ള 90 ശതമാനത്തിലേറെ സീനുകളിൽ നായകനെ കണ്ടുകൊണ്ടിരിക്കേണ്ടി വരുന്ന അവസ്ഥ സൃഷ്ടിച്ചത് തിരക്കഥാകൃത്തിന്റെ അനാസ്ഥ തന്നെയാണ്. നായകന് ചുറ്റും ചുമ്മാ സിനിമ കറങ്ങുന്നതിനിടയിൽ മറ്റ് കഥാപാത്രങ്ങൾക്ക് തലങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടതുകൊണ്ടാണ് അത് സംഭവിച്ചത്.

    കാർ‌ത്തിക് രാമകൃഷ്ണൻ ആണ് ഷിബു

    കാർ‌ത്തിക് രാമകൃഷ്ണൻ ആണ് ഷിബു ആയി അഭിനയിക്കുന്നത്. ചെറിയ വേഷങ്ങൾ ചെയ്ത കാർത്തിക്കിന്റെ ആ​ദ്യ നായകചിത്രമാണ് ഷിബു. ലുക്കിലും മാനറിസത്തിലും ഒരു സൂപ്പർ യുവതാരവുമായുള്ള സാമ്യം കാർത്തികിന് ​എത്രത്തോളം ​ഗുണം ചെയ്യുമെന്ന് പറയാനാവില്ല. ലുക്ക്മാൻ ലുക്കു, അഞ്ജു കുര്യൻ‌, ഐശ്വര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്ക് പുറമെ സലിംകുമാർ, ബിജുക്കുട്ടൻ, വിനോ​ദ് കോവൂർ, നാസിർ സംക്രാന്തി എന്നിവരും സിനിമയിലുണ്ട്.

    ഗാനങ്ങൾ മനോഹരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്.

    സച്ചിൻ വാര്യരും വിഘ്നേഷ് ഭാസ്കരനും ചേർന്നൊരുക്കിയ ​ഗാനങ്ങൾ മനോഹരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. സ്റ്റോറി ഓഫ് എ നിഷ്കുവിന് പകരം നിഷ്കളങ്കരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമയെന്ന് ഷിബുവിനെ വിളിക്കാം.

    തമാശയും പ്രണയവും നിറഞ്ഞ ഷിബു പ്രേക്ഷകര്‍ക്ക് കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ്.

    English summary
    shibu movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X